ബീമാപള്ളിയിലെ CD കടകള്‍ അടച്ചുപൂട്ടുമ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത് ……

ബീമാപള്ളിയിലെ സി.ഡി.കടകള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു!

പള്ളിക്കമ്മററി അത്തരത്തിലൊരു തീരുമാനമെടുത്തു എന്നാണറിയുന്നത്..

അത് നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക്  ഒരു വലിയ ആഘാതമായിപ്പോയി…


പുതിയ മലയാളം-ഹിന്ദി-തമിഴ് സിനിമകളുടെ പകര്‍പ്പുകള്‍ അവിടെ വിതരണം ചെയ്യപ്പെട്ടിരുന്നു..അത്  നിരുത്സാഹപ്പെടുത്തെണ്ടതുതന്നെ..

അതുപോലെ അശ്ലീല സി.ഡികളും വിതരണം നടത്തിയിട്ടുണ്ടാവാം..


അതൊക്കെ ന്യായീകരിക്കാവുന്നതല്ല…


ക്ലാസ്സിക്കുകള്‍ അവിടെനിന്നും സുലഭമായി ലഭിച്ചിരുന്നു എന്നത്  സിനിമയെ ഗൌരവമായി കാണുന്ന മലയാളികള്‍ക്ക്  അറിയാവുന്നതാണ്…

അവ ലഭിക്കുന്ന മററൊരിടം ഇല്ലെന്നുതന്നെപ്പറയാം..

ഫിലിംഫെസ് ററിവല്‍ നടക്കുമ്പോള്‍ ധാരാളം വിദേശികളും DVD കള്‍ ശേഖരിക്കാന്‍ അവിടെ എത്താറുണ്ട്..

മലയാളത്തിലെ പ്രഗത്ഭരായ മിക്ക സിനിമാപ്രവര്‍ത്തകരും സിനിമകള്‍ തേടിവരാറുണ്ടെന്ന്  കടക്കാര്‍ പറഞ്ഞിട്ടുണ്ട്..


ഒരര്‍ത്ഥത്തില്‍ ഇത്  തെററായ വഴിയാണ്…

പക്ഷെ മററെന്ത് വഴി?

-HALF MOON,XXY,GETTING HOME തുടങ്ങിയ ലോകസിനിമകള്‍ വരെ അവിടെ എത്തിക്കഴിഞ്ഞു..

ഇവ നമുക്ക് മററെവിടെ നിന്ന് ലഭിക്കും?


നമ്മുടെ ചലച്ചിത്ര അക്കഡമി എന്തുചെയ്യുന്നു എന്ന് ആര്‍ക്കുമറിയില്ല…

കുറഞ്ഞ വിലയ്ക്ക്  ക്ലാസ്സിക്കു ഫിലിമുകള്‍ വിതരണം നടത്താന്‍ എന്തുകൊണ്ട് അവര്‍ക്കു കഴിയുന്നില്ല?


ലോകത്തിന്റെ ഏതുകോണില്‍ നിന്നും നല്ല സിനിമകള്‍  ബീമാപള്ളിയില്‍ എത്തിയിരുന്നു..

മലയാളിയുടെ സിനിമാബോധത്തെ വ്നവീകരിക്കുന്നതില്‍ ആ കടകള്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ട് എന്നുറപ്പിച്ചുപറയാവുന്നതാണ്!


അഭിലഷണീയമല്ലാത്ത കാര്യങ്ങള്‍ അവിടെ നടക്കുന്നുണ്ടെങ്കില്‍ അവ ഇല്ലാതാക്കാനുള്ള നടപടികളാണെടുക്കേണ്ടത്…


അതിനാല്‍ പള്ളിക്കമ്മററിയുടെ തീരുമാനം പുന:പരിശോധിക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു….

Advertisements

2 thoughts on “ബീമാപള്ളിയിലെ CD കടകള്‍ അടച്ചുപൂട്ടുമ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത് ……

 1. ബീമാപള്ളിയിലെ സീഡികടകള്‍ പൂട്ടിയതുകൊണ്ട് അവിടത്തെ എല്ലാപ്രശ്നങളും തീരുമെങ്കില്‍ അതു നല്ലതുതന്നെ. വ്യാജസീഡികളാണ് പ്രശ്നക്കാരെങ്കില്‍ അതിനെ ഒഴിവാക്കിയാല്‍ മതിയായിരുന്നു. മലപ്പുറത്തുനിന്ന് ബീമാപ്പള്ളിയിലെത്തി നല്ല കളക്ഷനുകള്‍ ഞാന്‍ വാങ്ങി പോന്നിട്ടുണ്ട്. എന്നെപ്പോലെയുള്ളവര്‍ക്ക് കുറച്ചുബുദ്ധിമുട്ടുണ്ടാക്കുമെന്നതിലുപരി എന്തെങ്കിലും ഇതുകൊണ്ട് പ്രയോജനമുണ്ടാവുമെന്ന് തോന്നുന്നില്ല. ബ്ലൂഫിലിമുകളും മറ്റും ആവശ്യമുള്ളവര്‍ അത് മറ്റെവിടെനിന്നെങ്കിലും സംഘടിപ്പിച്ചുകൊള്ളും.

 2. enthu
  parayan ?
  oroninnum oro
  maru vasham kaanum
  nanmayano
  thinmayano
  kooduthalannue
  noki
  theerumanathil ethugannue
  ujidham
  allathe kadue adachue
  vedivekkugayalla
  vendathue
  blue filiminte cd sangadipekkunnadue pole
  avishyakkar classic sangadipikkum.
  koodate beemapalli valiya oru issue nadanna
  sthalam aanallo appol karanam valladum koodi kanum
  allathe kannunnadum kelkunnadum appade vilichuparayarude.
  oru annwashana buthii nallathanue evideyum.
  sahishnadayil ninnanue leganavum kavithayum ellam varedathue.
  oru pratheyega manasigavasthayil ninnalla.
  thanks

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w