വിദ്യാഭ്യാസ വകുപ്പ് വേലിയിലിരുന്നതിനെയെടുത്ത് വേണ്ടാത്തിടത്തു വയ്ക്കുമ്പോള്‍…..

വിദ്യാഭ്യാസ വകുപ്പ് വീണ്ടും പുലിവാലു പിടിച്ചു….

മന്ത്രി ബേബി ഈ വകുപ്പിന് ചേര്‍ന്ന ആളല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു!

ഭരണം തുടങ്ങിയകാലം മുതല്‍ പരാജയങ്ങള്‍  ഒന്നിനു പിറകെ ഒന്നായി………….

സ്വാശ്രയത്തില്‍ തുടങ്ങിയ കസര്‍ത്തുകള്‍ ഇപ്പോള്‍ അനംഗീകൃത സ്കൂളുകള്‍ക്കെതിരായ നടപടി -എന്ന ഉമ്മാക്കിയില്‍ എത്തിനില്‍ക്കുന്നു!!


എപ്പോഴും ഉയര്‍ത്തിയത്  ജനന്മ ലാക്കാക്കിയ പ്രശ്നങ്ങളാണ്…


പക്ഷെ, നിര്‍വഹണത്തില്‍ പരാജയപ്പെട്ടുപോകുന്നു…

എന്താ കാരണം?


ജാതകദോഷമാണോ?


അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ സമൂഹത്തിന് ഭീഷണിയാണ്…

സംശയമില്ല…

പൊതുവിദ്യാലയങ്ങളുടെ നിലനില്പിനും അവ ഭീഷണിയുണര്‍ത്തുന്നു…

അതിനാല്‍ അവയ്ക്കെതിരെ നടപടിയെടുക്കുന്നതില്‍ രണ്ടുപക്ഷം വരേണ്ടതില്ല…

കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനപോലും ഈ നടപടിയെ സ്വാഗതം ചെയ്തു…


എന്നാല്‍ വിദ്യാഭ്യാസ മുതലാളിമാര്‍ ന്യൂനപക്ഷം എന്നൊക്കെപ്പറഞ്ഞ്  കലാപത്തിനിറങ്ങി…

വേറെ പണിയൊന്നുമില്ലാത്ത കോണ്‍ഗസ്-ലീഗു നേതാക്കള്‍ അവര്‍ക്ക് പിന്തുണയുമായി എത്തി…


പ്രശ്നം കോടതിയില്‍ പോയി…

സര്‍ക്കാര്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞു…(പാവം കോടതികള്‍…മറെറന്തു ചെയ്യും?)


ഉടന്‍ സര്‍ക്കാര്‍ സമരക്കാരെ ചര്‍ച്ചയ്ക്കു വിളിക്കുന്നു-മന്ത്രി അവിടെ പ്രഖ്യാപിക്കുന്നു…നടപടിയൊന്നുമില്ല…കോടതിയിലും പോകുന്നില്ല…

നിങ്ങള്‍ ഒരപേക്ഷ എഴുതി തന്നാല്‍ അംഗീകാരം നല്‍കുന്നത് ആലോചിക്കാം…

എങ്ങനെയിരിക്കുന്നു പരിഹാരനിര്‍ദ്ദേശം????


ഈ മന്ത്രി നീണാള്‍………………………….വാഴട്ടെ…….


വിദൂഷകവചനം- അറിയാത്തപിള്ള ചൊറിയുമ്പോളറിയും!


Advertisements

3 thoughts on “വിദ്യാഭ്യാസ വകുപ്പ് വേലിയിലിരുന്നതിനെയെടുത്ത് വേണ്ടാത്തിടത്തു വയ്ക്കുമ്പോള്‍…..

  1. M.A. Baby ഒരു വൻ പരാജയമാണ്‌. ഒരു വിവരവും ഇല്ലാത്ത, ഒരു വീക്ഷണവും ഇല്ലാത്ത, ഒരു കാര്യവുൻ നേരെ ചൊവ്വെ നടത്താൻ കഴിയാത്ത, വിദ്യാഭാസരംഗത്തെ കുറിച്ചു ഒരു വീക്ഷണവും ഇല്ലാത്ത ഒരു മന്ത്രി!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w