അഴീക്കോടിനെ മൂലയ്ക്കിരിത്താന്‍ സമയമായി…

പണ്ട് സിംഹമായിരുന്നു…

സാഗര ഗര്‍ജ്ജനമായിരുന്നു…


സംഗതി ഒക്കെ ശരിതന്നെ!

വയ്യാണ്ടായാല്‍ മൂലയ്ക്കിരിക്കണം…

‘കല്യാണസൌഗന്ധികം’ ആട്ടക്കഥ ദിവസം രണ്ടുപ്രാവിശ്യം വായിക്കുന്നത്  നന്നായിരിക്കും..

വാലുപൊക്കാന്‍ ശ്രമിച്ച് പരാ‍ജയപ്പെട്ട കഥ…

പുരാണങ്ങളില്‍ നല്ല പിടിപാടുള്ളതിനാല്‍ കാര്യം എളുപ്പം മനസ്സിലാകും..


സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്തണം എന്ന സാമന്യ നിയമം മനുഷ്യര്‍ക്കുമാത്രമല്ല അഴീക്കോടിനും ബാധകമാണ്!


സാഹിത്യരംഗത്തും പ്രഭാഷണരംഗത്തും സാമൂഹ്യരംഗത്തും അങ്ങ് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്..

സംശയമില്ല…

നല്ലതു പറഞ്ഞനാവുകൊണ്ട് കെട്ടതു പറയിപ്പിക്കരുത്,പ്ലീസ്..


മുഖ്യമന്ത്രി വി.എസ്സിനെ ആലങ്കാരികമായിപ്പോലും ശുനകന്‍ എന്നൊന്നും വിളിക്കാന്‍ പാടില്ല എന്ന കോമണ്‍സെന്‍സുപോലും മാഷ്ക്ക്  ഇല്ലാതായിരിക്കുന്നു!

അദ്ദേഹം ജനനേതാവല്ലേ…

ആരെയെങ്കിലും സന്തൊഷിപ്പിക്കായാല്‍പോലും അങ്ങനെയൊന്നും പാടില്ല…


കുറച്ചുകാലമായി വലിയ വിപ്ലവമൊന്നുമില്ലാതെ ഒതുങ്ങിയിരിക്കുകയായിരുന്നു..

അപ്പോള്‍ വല്ലാത്തൊരു വൈക്ലബ്യം തോന്നി..

വാര്‍ത്തകളില്‍ നിറയാന്‍ എന്തുവഴി എന്നാലോചിച്ചപ്പോഴാണ് ….

പിന്നെ താമസ്സിച്ചില്ല…


നേരെ തൊടുത്തു  വി,എസ്സിനെതിരെ…


ഇതൊരു വയസ്സന്‍ രോഗമാണ്..


സ്വയം ചികിത്സയ്ക്ക് വിട്ടുകൊടുക്കാതെ ചികിത്സ സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ടതാണ്…

പാവം…

വ്യത്യസ്തനായൊരു………!!Advertisements

6 thoughts on “അഴീക്കോടിനെ മൂലയ്ക്കിരിത്താന്‍ സമയമായി…

 1. വി.എസ്സിനെക്കുറിച്ച് വിലയിരുത്തല്‍ നടത്തുന്ന അഴീക്കോടിന് സുധാകരമന്ത്രിയെക്കുറിച്ചും ഒരു അഭിപ്രായം കാണുമല്ലോ. പരസ്യമായി അത് പറയാന്‍ ചങ്കൂറ്റമുണ്ടോ?

 2. ശുനകന്‍ എന്ന് വി.എസ് സ്വയം വിളിക്കുകയായിരുന്നില്ലേ?ഇത്തരം നിസ്സാര കാര്യങ്ങളില്‍ കയറി പ്രതികരിച്ച് അദ്ദേഹം സ്വയം തരം താഴേണ്ടതുണ്ടോ?തന്റെ സംഘടനയെ മറ്റുള്ളവര്‍ തെറി വിളിക്കുമ്പോള്‍ സന്തോഷിക്കുകയും തന്നെ വിമര്‍‌ശിക്കുമ്പോള്‍ അസഹിഷ്ണുവാകുകയും ചെയ്യുന്നത് പക്വതയുള്ള ഒരു നേതാവില്‍ നിന്നും പ്രതീക്ഷിക്കുന്നതല്ല.അന്നത്തെ ചിരി ക്രൂരമായിരുന്നു എന്നു കരുതുന്ന പലരേയും കണ്ടിട്ടുണ്ട്.സഖാവ് വി.എസിന്റെയാരാധകരെയടക്കം.
  പട്ടിയെന്ന് ഒരു പ്രയോഗം മുഖ്യമന്ത്രി നടത്തിയിട്ട് അധികകാലമായിട്ടില്ല.അതു മറക്കാന്‍ സമയമായില്ല.

 3. അപ്പപ്പോള്‍ കണ്ടവനെയൊക്കെ ‘അപ്പാ’ എന്ന് വിളിക്കുന്ന ഇയാളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക. ഇപ്പോള്‍ അയാള്‍ പിണറായിക്ക് നാക്ക് വാടകക്ക് കൊടുത്തിരിക്കുകയാണ്. നാളെ വേറെ ആര്‍ക്കെങ്കിലും.

 4. ..മാധ്യമങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ..?
  മുമ്പ് അഴീക്കോടും വെള്ളാപ്പള്ളിയും
  പിന്നെ അഴീക്കോടും വീരനും..
  ഇപ്പൊ അഴീക്കോടും വി എസും
  ഇതൊക്കെ വലിയ സംഭവമാക്കി കൊണ്ട് വരുന്ന മാധ്യമങ്ങള്‍ എന്ത് ധര്‍മ്മമാണ് പാലിക്കുന്നത്..?

 5. അഴീക്കോട് സാംസ്കാരിക രംഗത്തെ ആസ്ഥാന കൂട്ടിക്കൊടുപ്പുകാരനായി സ്വയം അവരോധിച്ചിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞതല്ലേ. ഒരുത്തിയെക്കൊണ്ടുള്ള വരുമാനം കുറയുമ്പോള്‍ അടുത്തവളെ വില്‍ക്കും. ഇത്തവണ അത് പിണറായിയും പിണറായിസ്റ്റ് പാര്‍ട്ടിയുമാണെന്നേയുള്ളൂ. ഈ ചളിപ്പിന്റെ പിന്നെ തലപുകയ്ക്കാന്‍ എന്തിന് സമയം കളയണം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w