പൊതുമേഖല ബഹുരാഷ്ട്രകുത്തകകള്‍‌ക്ക് തീറെഴുതാന്‍ മന്മോഹനും കൂട്ടരും തയ്യാറെടുക്കുന്നു…

അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാത്തവരെ എന്ത് വിളിക്കണം?


ലോകത്ത് സാമ്പത്തികത്തകര്‍ച്ചയുണ്ടാപ്പോള്‍ വലിയ പരിക്കുകളില്ലാതെ ഇന്ത്യ പിടിച്ചുനില്‍ക്കാന്‍ കാരണം പൊതുമേഖലയാണെന്ന് പറഞ്ഞതും ഈ കക്ഷികള്‍ തന്നെ!


അവര്‍ ഇപ്പോള്‍ എല്ലാം വില്‍ക്കാന്‍ തയ്യാറായിരിക്കുന്നു…

എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ഇടതുകക്ഷികളുടെ ഇടപെടല്‍ മൂലമാണ് അന്ന് വില്പന നടക്കാതെപോയത്.

ഇപ്പോള്‍ ആരെയും പേടിക്കേണ്ടതില്ല എന്ന നിലയാണ്..


ഇത് നമ്മെ എവിടെകൊണ്ടെത്തിക്കും?


അമേരിക്കയും ബ്രിട്ടനും  പൊതുമേഖലയിലേക്ക്  നിക്ഷേപം വര്‍ദ്ധിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്..

ഇനി ഒരു തകര്‍ച്ച  അവര്‍ ആഗ്രഹിക്കുന്നില്ല..


ആ പശ്ചാത്തലത്തിലാണ്  മന്മോഹന്‍ പ്രഭൃതികള്‍  വിത്തെടുത്തുണ്ണാന്‍ ഒരുങ്ങുന്നത്..


രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ കോണ്‍ഗ്രസ്സിന്റെ കേന്ദ്രസ്ഥാനങ്ങളില്‍ ഇരിക്കുന്നത്  അതിന്റെ വലിയ ശാപമാണ്..

ഒരുപാട്  നല്ല നേതാക്കളുണ്ട്.പക്ഷെ, അവര്‍ക്കൊന്നും അവിടെ വോയ്സില്ല..

അതാണ് സത്യം.


സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ ‘ഉദ്യോഗസ്ഥ പ്രഭു’ ക്കള്‍ക്ക്  കാണാന്‍ കഴിയില്ല!

മന്മോഹന് ഒട്ടും കഴിയില്ല..കാരണം അദ്ദേഹം മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥനാണ്(അമേരിക്കയുടെ സ്വന്തം ആള്‍)

സോണിയായ്ക്ക് എന്ത്  രാഷ്ട്രീയ പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്?


ഇവരൊക്കെക്കൂടി കോണ്‍ഗ്രസ്സിനെ മൂലയ്ക്കാക്കും..

വിദേശത്ത്ചെന്ന് നന്നായി ജീവിക്കാം എന്നതാണ് ഇവരുടെ കണക്കുകൂട്ടല്‍.

– പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തുകളഞ്ഞുകൊണ്ട്  ആദ്യപ്രഹരം നല്‍കി ജനങ്ങള്‍ക്ക്!

– ഇപ്പോള്‍ , ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള  സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക്  നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു!


അംബാനിമാരോടും മററുമാണ്  ഇവററകള്‍ക്ക്  കൂറുള്ളത്!!

ജനം കഴുതകള്‍…..


തങ്ങളെ ജയിപ്പിച്ചതിന്  പ്രതികാരംചെയ്യാന്‍ ഒരുങ്ങുകുകയാണ്  കാമ്പ്രസ്  നേതാക്കള്‍…

അല്ലയോ ജനമേ …അനുഭവിച്ചാലും..!!!


വിദൂഷകവചനം– തിരുവനന്തപുരത്തുകാര്‍ ഒരു കോടീശ്വരനെ പാര്‍ലമെന്റില്‍ അയച്ചിട്ടുണ്ട്..ചില നമ്പരുകള്‍ അദ്ദേഹം കാണിച്ചുതുടങ്ങി…കോണ്‍ഗ്രസ്സുകാര്‍ക്ക്  ഇദ്ദേഹം ഒരു    ബാധ്യതയായിത്തീരുമെന്നാണ് തോന്നുന്നത്..നല്ല ഇംഗ്ലീഷ് കേള്‍ക്കാം എന്ന ഒരു ഗുണം മാത്രം  ഉണ്ടാകാനാണ് സാധ്യത. തിരുവന്ന്തപുരത്തുകാര്‍ അനുഭവിക്കാനിരിക്കുന്നതെയുള്ളൂ…

ഈശ്വരോ രക്ഷതൂ….

Advertisements

2 thoughts on “പൊതുമേഖല ബഹുരാഷ്ട്രകുത്തകകള്‍‌ക്ക് തീറെഴുതാന്‍ മന്മോഹനും കൂട്ടരും തയ്യാറെടുക്കുന്നു…

  1. …ഇനി വില്‍ക്കുവാന്‍ ബാക്കിയുള്ളത് എന്താണെന്ന് നോക്കുകയാണ് ആദ്യം അധികാരമേറ്റെടുത്താല് ആരും ചെയ്യാന്‍ പോകുന്നത്…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w