തലതിരിഞ്ഞ മന്ത്രിപുത്രരെ കടലിലെറിയണം….!

കേരളത്തില്‍ ഉയര്‍ന്നുവരുന്ന പല പ്രമാദമായ കേസുകളിലും മന്ത്രിപുത്രരുടെ പേരുകള്‍ ഉയര്‍ന്നുവരാന്‍ കാരണമെന്ത്?


പ്രതികള്‍  രക്ഷപ്പെടാന്‍ നോക്കുന്ന ഉപായമാണോ അത്?


അതോ സത്യമായിട്ടും……


മുള്ളുനിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച്  മന്ത്രിപദത്തിലെത്തിയവരുടെ പട്ടിക അവസാനിച്ചിട്ടില്ല..

ഓരോ രാഷ്ട്രീയ കക്ഷിയും അങ്ങനെയുള്ളവരെ ഉയര്‍ത്തികാണിച്ചാണ്  അണികളെ തേടുന്നത്…

പക്ഷെ അവര്‍ക്ക് വഴിപിഴച്ചാല്‍…..

മക്കള്‍ അധികാരം കയ്യാളുന്ന അവസ്ഥ ആര്‍ക്കും ഭൂഷണമല്ല…


അച്ചന്‍മന്ത്രിയെ മൂലയ്ക്കിരുത്തി ദുര്‍ഭരണം നടത്തുന്ന ‘പിഴച്ച സന്തതികളെ’ സിനിമകളില്‍ ധാരാളമായി നാം കണ്ടിട്ടുണ്ടല്ലോ..

ആ സീന്‍ കേരളത്തിലും അരങ്ങറുകയാണോ?


ഇപ്പോള്‍ ഇങ്ങനെ ചിന്തിക്കാന്‍ കാരണം ‘റ്റോട്ടല്‍ ഫോര്‍ കേസാ’ണ്..

രമണി കോടതിയില്‍ പറഞ്ഞത്  നമ്മെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്..(വാസ്തവമാണോ?)

കേസില്‍ മന്ത്രിപുത്രന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്!!


രാഷ്ട്രീയത്തിന്റെ എബിസിഡി  അറിയാത്ത ‘കുലംകുത്തികള്‍’ പാര്‍ട്ടികള്‍ക്ക് ഉണ്ടാക്കിവയ്ക്കുന്ന ചീത്തപ്പേര് എത്ര വലുതാണ്..

ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ പുത്രവാത്സല്യാധിരേകത്താല്‍ ആ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ , പാര്‍ട്ടി ശക്തമായി ഇടപെടണം.മന്ത്രിയെ പുറത്താക്കണം! അവരുടെ പുത്രരുടെ ദുഷ്ചെയ്തികള്‍ ചുമക്കേണ്ടതില്ല.


മക്കളെ  നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നവര്‍ മന്ത്രിസ്ഥാനങ്ങളിലെത്തട്ടെ..

അല്ലെങ്കില്‍ അവരെ കടലിലെറിയാന്‍ തയ്യാറാവണം…


വിദൂഷകവചനം- ധൃതരാഷ്ടരേയും കെ.കരുണാകരനേയും ഓര്‍ക്കുന്നത്  നന്ന്…ചരിത്രം അവസാനിക്കുന്നില്ല.Advertisements

6 thoughts on “തലതിരിഞ്ഞ മന്ത്രിപുത്രരെ കടലിലെറിയണം….!

 1. ആ മന്ത്രിപുത്രന്മാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ മാധ്യമങ്ങള്‍ വരെ പേടിക്കുന്നു. പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ. ഡോ.രമണിയുടെ കാര്യം കട്ടപൊക.

 2. വിഖടനവാദികളും പ്രതിക്രിയാവാദികളും തമ്മിലുള്ള അന്തർധാര ഇപ്പോൾ വളരെ നേർത്തിരിക്കുകയല്ലേ… അതിന്റെ പാർശ്വഫലങ്ങളിൽ നിന്നുണ്ടായ ഒരു സങ്കോച വികാസത്തിന്റെ ഫലമാണ് ഇതെല്ലാം..

  കഷ്ടം…

  മുക്കാലേ കെട്ടിയിട്ട് തല്ലണം നായിന്റെ മക്കളെ…

  ഒരു സഖാവ്…

 3. അധികാരം കയ്യിലില്ലാത്തോന്‍ അടരാടുന്നതെങ്ങിനെ?
  അച്ഛനും അമ്മയ്ക്കും അധികാരമായാലും മതി മക്കള്‍ അടരാടിക്കൊള്ളും. പോലീസിനും പക്ഷം പിടിക്കാനെ കഴിയുകയുള്ളു. ജനത്തിന് മാറിയും മറിഞ്ഞും വോട്ടുചെയ്യാം. സി.ബി.ഐയിലും കോടതിയിലും നമുക്കെല്ലാ പ്രതീക്ഷകളുമായി കാത്തിരിക്കാം. മന്ത്രി പുത്രന്മാര്‍ സുഖിക്കട്ടെ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w