SBT യുടെ ചെറ്റത്തരം…(തലപ്പത്തിരിക്കുന്ന കുഞ്ഞന്മാരറിയാന്‍..)

കേരളത്തിന്റെ അഭിമാനമാണ്  എസ്.ബി.റ്റി..

ഒരു വിധം നല്ല സര്‍വ്വീസാണ്…

പുതുമകള്‍ പെട്ടെന്ന് സ്വായത്തമാക്കുന്നതിലും മുമ്പിലാണ്..

പക്ഷെ ഇപ്പോള്‍ അതിന്റെ തലപ്പത്ത് ചില കെഴങ്ങന്മാര്‍ കയറിപ്പറ്റിയതായി അറിയുന്നു..

ഏത് ബ്രാഞ്ചില്‍ നിന്നും നമുക്ക് നമ്മുടെ അക്കൗണ്ടിലേക്ക് പണമടയ്ക്കാവുന്ന സേവനത്തിന് ഇപ്പോള്‍ സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നുവത്രെ!

അതും ചെറിയ തുകയൊന്നുമല്ല.

അതായത് നാം അക്കൗണ്ടുള്ള ബ്രാഞ്ചില്‍ മാത്രം പണമിടണമത്രെ! പാപ്പനംകോട്  അക്കൗണ്ടുള്ള ഒരാള്‍ മറ്റൊരു ബ്രാഞ്ചില്‍ നിന്നും പണമടയ്ക്കാന്‍ (SB അക്കൗണ്ട്) ശ്രമിച്ചാല്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുമത്രെ!

എന്തൊരു തലതിരിഞ്ഞ നയമാണ് ….

കരമനയ്ക്കടുത്തുള്ള ബ്രാഞ്ചില്‍ 20,000 രൂപ അടക്കാന്‍ ശ്രമിച്ച ഞാന്‍ സര്‍വ്വീസ് ചാര്‍ജിന്റെ വലിപ്പം കണ്ട് ഞെട്ടി, ആ ശ്രമം ഉപേക്ഷിച്ചു…

( മിക്ക ബ്രാഞ്ചുകളിലേയും കൊച്ചമ്മമാരുടെ പവറ് കണ്ടാല്‍ രണ്ടാമതൊരുവട്ടം കടന്നു ചെല്ലാന്‍ മടിക്കും…കൈക്കൂലി വാങ്ങി വായ്പ തരപ്പെടുത്തിക്കൊടുക്കുന്ന ഏമാന്മാരുമുണ്ടെന്നാണ് കേള്‍ക്കുന്നത്!)

മഹത്തായ ഒരു സ്ഥാപനം നശിക്കുന്നത് ഇങ്ങനെയൊക്കെയാണ്…

Advertisements

5 thoughts on “SBT യുടെ ചെറ്റത്തരം…(തലപ്പത്തിരിക്കുന്ന കുഞ്ഞന്മാരറിയാന്‍..)

 1. മുന്‍പ് ഒരു ഫീസുമില്ലാതെ വിവിധ ബ്രാഞ്ചുകളില്‍‌ നിന്നും പണം നിക്ഷേപിച്ചിരുന്നു..

  എത്രയാണ് കമ്മീഷന്‍‌ എന്ന് കൃത്യമായി അറിയില്ല…
  അതൊക്കെ ആരോട് ചോദിക്കാ‍ന്‍‌…..

  ചില സാധനങ്ങളുടെയെക്കെ മട്ടും ഭാവവും കണ്ടാല്‍‌ ……

 2. SBT മാത്രമല്ല, SBI യും അങ്ങനെയാണ്. സ്വന്തം അക്കൗണ്ട് അല്ലാതെ വേറൊന്ന് തൊട്ടാല്‍ പണം കൊടുക്കണം.
  കൂടാതെ ഏറ്റീയെം കാര്‍ഡിന് വാര്‍ഷിക സര്‍വ്വീസ് ചാര്‍ജ്ജ്.
  എംബീഎ കിമ്പീയെ പഠിച്ചിറെങ്ങുന്ന കഴുതകള്‍ക്ക് ഉടര്‍ന്ന ശമ്പളം കൊടുക്കേണ്ടെ. ജനങ്ങളെ പിഴിയുക തന്നെ വഴി.
  എന്റെ ഒരു SBIഅക്കൗണ്ട് ക്ലോസ് ചെയ്തു.

 3. റിസര്‍വ് ബാങ്ക് നയങ്ങള്‍ക്ക് എതിരാണെന്നുണ്ടെങ്കില്‍ അവര്‍ക്കൊരു പരാതി അയച്ചാല്‍ മതി. കഴിഞ്ഞ മാസം ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിലെ ഒരു (കന്യാകുമാരി ജില്ല) മാനേജരുടെ അനഭിമതമായ പെരുമാറ്റത്തെയും, നിയമവിരുദ്ധമായ ഇടപെടലിനെയും കുറിച്ച് ഞാന്‍ ഒരു പരാതി അയച്ചിരുന്നു. വിദേശത്തു നിന്നും ഫാക്സ് വഴി അയച്ച പരാതിക്ക് അതിവേഗത്തില്‍ മറുപടി വന്നു ബൈ പോസ്റ്റ്. ആക്നോളജ്മെന്‍റും പിന്നീട് അവര്‍ കൈക്കൊണ്ട നടപടികളുടെ വിശദാംശങ്ങളും.സര്‍ക്കാര്‍ സ്ഥാപനമായ ബാങ്കിംഗ് ഓംബുഡ്സ്മാന്‍റെ ഓഫീസില്‍ നിന്നുള്ള ഇത്രയും കൃത്യമായ പ്രതികരണം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. അതുകൊണ്ട്‌ നമുക്കു സമാധാനിക്കാം ഈ ഒരു വിഭാഗമെങ്കിലും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്‌.

  ബാങ്കിംഗ് ഓംബുഡ്സ്മാന്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ, തിരുവനന്തപുരം എന്ന അഡ്രസ്സില്‍ അയക്കുകയോ, ബേക്കറി ജംഗ്ഷനിലുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നേരിട്ട് പരാതി കൊടുക്കുകയോ ചെയ്യാം. വിദ്യാഭാസം ഉണ്ടെന്ന് അവകാശപ്പെടുന്ന ഇത്തരക്കാരുടെ ധാര്‍ഷ്ട്യം ക്ഷമിക്കേണ്ടതില്ല. വിദ്യാഭാസം ഇല്ലാത്തവരാണെങ്കില്‍ പോട്ടെന്നു വയ്ക്കാം.

  ആശംസകള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )