എസ്‌.എസ്‌.എല്‍.സി യ്ക്ക്‌ സബ്ജക്റ്റ്‌ മിനിമം ബാധകമാക്കണം…..

വിദ്യാഭ്യാസ മേഖലയില്‍ ഒരു പുനര്‍ വിചിന്തനം ആവശ്യമായിരികുന്നു..

പരിഷ്കാരങ്ങളൊക്കെ നല്ലതുതന്നെ..

എന്നാലും പലതിനും നിലവാരം കുറഞ്ഞുപോയോ എന്ന് സംശയിക്കേണ്ടീരിക്കുന്നു…


എന്താവാം കാരണം?


പ്രധാന കാരണം അധ്യാപകന്റെ അലംഭാവം തന്നെ!

ഗ്രേഡിംഗ്‌ രീതി നലതാണ്‌ ,സംശയമില്ല..


അത്‌ പലരീതിയില്‍ പഠിപ്പിക്കാം എന്നിടത്താണ്‌ പ്രശ്നം…കുട്ടികളെക്കൊണ്ട്‌ ചെയ്യിക്കലാണ്‌ പ്രധാനം..

അതിന്‌ അധ്യാപകന്‍ സര്‍വ്വസജ്ജനായിരിക്കണം..


പഠിപ്പിക്കാതെയും കഴിക്കാം എന്നതാണ്‌ രസകരമായ മറ്റൊരു വസ്തുത!!

അത്‌ ഉദാസീനരായ അധ്യാപകര്‍ കണ്ടെത്തിക്കഴിഞ്ഞു!

അവരിപ്പോള്‍ പുത്തന്‍ രീതിയുടെ സ്തുതിപാഠകരാണ്‌….!!!


ഇവരെ ആര്‌ നേരിടും?


പൂച്ചയ്ക്ക്‌ ആര്‌ മണികെട്ടും എന്ന് പഴമൊഴി–


പത്താം ക്ലാസ്സില്‍ സബ്ജക്ട്‌ മിനിമം എടുത്തുകളഞ്ഞത്‌ ഇക്കൂട്ടര്‍ക്ക്‌ കൂടുതല്‍ താങ്ങായി..


നിരന്തര മൂല്യനിര്‍ണ്ണയത്തിന്‌ 8,9,10 ഇപ്പോഴും തുടരുന്നു…

അതോടൊപ്പം നാലോ അഞ്ചോ മാര്‍ക്ക്‌ ‘എഴുതി നേടിയാല്‍’ പാസ്സ്‌…

ഇപ്പോ കുട്ടികളെ തോല്‍പ്പിക്കാനാണ്‌ പ്രയാസം!


ഇങ്ങനെ പാസ്സായിവരുന്ന മിക്ക കുട്ടികള്‍ക്കും മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്നത്‌ ഒരു നഗ്ന സത്യമാണ്‌..

ഇതൊരു അതിശയോക്തിയല്ല…

തെളിവ്‌ എത്രവേണമെങ്കിലും നല്‍കാന്‍ എനിക്ക്‌ കഴിയും.


10 കടന്നവര്‍ നേരെ +2 വിന്‌ എത്തും..ജയിച്ചുപോയില്ലേ…അല്ലാതെന്തു ചെയ്യാന്‍….?


അവിടത്തെ സിലബസ്‌ കട്ടിയാണ്‌..

ജയിക്കാന്‍ സബ്ജക്റ്റ്‌ മിനിമം വേണം.

100 ന്‌ 55 കിട്ടിയ കുട്ടിയും തോല്‍ക്കാം..

അതിങ്ങനെ-

സി.ഇ.സ്കോര്‍-20 ന്‌-19

പ്രാക്ടിക്കല്‍ -20 ന്‌ 19

എഴുത്തുപരീക്ഷ-60 ന്‌ 17

ആകെ-55


കുട്ടി തോറ്റു..

എഴുത്തു പരീക്ഷയ്ക്ക്‌ 60 ന്‌ 18 കിട്ടിയിരിക്കണം എന്നത്‌ നിര്‍ബന്ധമാണ്‌.


പത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതി…

കുട്ടി വട്ടം കറങ്ങിയതുതന്നെ!


+2 അധ്യാപകര്‍ അക്ഷരം അറിയാത്ത മികച്ച ഗ്രേഡുകാരനെ ‘മിനിമം’ കടത്തിവിടണം…

അത്‌ ഒട്ടകത്തെ സൂചിക്കുഴയില്‍ കടത്തുന്നതിനേക്കാള്‍ ദുഷ്കരമാണ്‌!


ഇതിന്‌ മാറ്റം വരണം..

ഒരു ഏകീകരണം അത്യാവശ്യമാണ്‌…


വെറുതെ വിജയശതമാനം ഉയര്‍ത്തിയിട്ടെന്തുകാര്യം??

Advertisements

3 thoughts on “എസ്‌.എസ്‌.എല്‍.സി യ്ക്ക്‌ സബ്ജക്റ്റ്‌ മിനിമം ബാധകമാക്കണം…..

 1. നമ്മുടെ നാട്ടില്‍..ആര്‍ക്കാ ഇത്ര നിര്‍ബന്ധം കുട്ടികള്‍ പഠിച്ചു ജയിക്കണംന്ന് …?
  സര്‍ക്കാറിനേം മന്ത്രിയേം കുറ്റം പറയാതിരിക്കാന്‍ വിജയ ശതമാനം ഉയര്‍ത്തണം
  അല്ലാതെ കുട്ടികള്‍ എന്തായാല്‍ എന്ത്..?!!!

 2. hAnLLaLaTh പറഞ്ഞതല്ല ശരി. അങ്കിൾ പറഞ്ഞതാണ്‌.
  ആരുകെട്ടും മണി?.
  സിലബസ്‌ മര്യാദക്കു പറഞ്ഞു കൊടുക്കാനുള്ള ആത്മാർഥതയോ, വിവരമോ ഇല്ലാത്ത അദ്ധ്യാപകരാണ്‌ അധികവും. അവരെ തൊട്ടാൽ, സർക്കാർ തോൽക്കും. സബ്ജക്റ്റ്‌ മിനിമം പരിപാടി കൊണ്ടുവന്നാൽ എസ്‌.എഫ്‌.ഐ സഹിതമുള്ള വിദ്യർഥി സംഘടനകൾ എതിർക്കും,
  പിന്നാർക്കാ ഇതൊക്കെ വേണ്ടത്‌?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )