സി.പി.എം ന് പിഴച്ചതെവിടെയൊക്കെ…

തികച്ചും അപ്രതീക്ഷിതമായ തോല്‍വിയാണ് സി.പി.എം ഏറ്റുവാങ്ങിയിരിക്കുന്നത്..

ഇത്രയും ഒരിക്കലും പ്രതീക്ഷിച്ചില്ല…


അമിതമായ ആത്മവിശ്വാസം ആപത്താണ് എന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു..


എവിടെയൊക്കെയാണ് പിഴച്ചത്?


എനിക്ക് പെട്ടെന്ന് തോന്നുന്ന കാരണങ്ങള്‍ ഇവയൊക്കെയാണ്..


1.പി.ഡി.പി ബന്ധം വലിയ ദോഷം ചെയ്തു..

2.കോഴിക്കോട് സീറ്റ്  ജനതാദളില്‍ നിന്ന് പിടിച്ചെടുക്കേണ്ടീരുന്നില്ല.

3.സി.പി.ഐ യുമായുള്ള പ്രശ്നങ്ങള്‍ വേണ്ടിയിരുന്നില്ല..

4.ലാവ് ലിന്‍ പ്രശ്നം കൈകാര്യം ചെയ്തത് ശ്രിയായില്ല..

5.മുഖ്യമന്ത്രിയുമായുള്ള അസ്വാരസ്യങ്ങള്‍ ഒഴിവാക്കാമായിരുന്നു…


മുന്നണി മര്യാദയുടെ ബാലപാഠങ്ങള്‍ കാറ്റില്‍ പറത്തിയാണ് പലപ്പോഴും പ്രവര്‍ത്തിച്ചത്…


ഇവയൊക്കെ പരാജയത്തിന് കാരണമായി…


പി.ഡി.പി യുമായുള്ള ബാന്ധവം നഷ്ടമേ ഉണ്ടാക്കുകയുള്ളൂ എന്ന് തിരിച്ചറിയേണ്ടീരിക്കുന്നു..


പാളിച്ചകളൊക്കെ പരിഹരിച്ച് നിയമസഭ തെരഞ്ഞെടുപ്പിന് തയ്യാറാകുകയാണ് ഇനി വേണ്ടത്…

Advertisements

12 thoughts on “സി.പി.എം ന് പിഴച്ചതെവിടെയൊക്കെ…

 1. കേളപ്പനെ ഓർമ്മയുണ്ടോ? ഗാന്ധിജിയുടെ കൂടെ കുറച്ചുകാലം നടന്നപ്പോളേക്കും കേരളക്കാർ അയാളെ കേരളഗാന്ധി എന്നു വിളിച്ചൂ. ആ വിദ്വാൻ പിന്നെ ഹിന്ദുഫാഷിസ്റ്റുകളുടെ കൂടെ കൂടി.അങ്ങനെ ജനങ്ങളെ ചതിച്ച കേളപ്പനെ വക വരുത്താൻ ഗൂഢാലോചന നടത്തിയെന്നു ഒരിക്കൽ സഗാവ് നായനാറ് ഒരിന്റർവ്യൂവിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക സ്ഥലത്തെ പരിപാടിക്കു ക്കേളപ്പൻ വരുമ്പോൾ കൊല്ലാനായിരുന്നു പ്ലാൻ. നായനാർ അവിട്യെത്തി.പക്ഷേ അസുഖം കാരണം അന്നു കേളപ്പൻ അവിടെ വന്നില്ല്. അങ്ങനെ ആ കൊല നായനാർക്കു ചെയ്യേണ്ടി വന്നീല്ല.
  ഇന്ത്യയിലെ മുഴുവൻ മുസ്ലീങ്ങളും മാർക്ഷിസ്റ്റുകാരും വെറുക്കുന്ന അദ്വാനിയെ കൊല്ലാൻ ഗൂധാലോചന നടത്തി എന്നു മദനിക്കെതിരെ ത്തമിഴ്നാറ്റ് പോലീസെടുത്ത കേസുമായി സഹകരിച്ച് നായനാരുടെ പോലീസിനു മദനിയെ അറസ്റ്റു ചെയ്യേണ്ട കാര്യമെന്തായിരുന്ന് എന്നു കേരളത്തിലെ വലിയൊരു വോട്ട്ബാങ്ക് ചോദിച്ചപ്പോഴാണു പീഡിപിയോട് പിണറായിക്കു സ്നേഹം തോന്നിയത്.മദനിയെ മുസ്ലീങ്ങൾ ചതിച്കതുകൊണ്ടാണു നമ്മൾ പരാജയപ്പെതു,അല്ലാതെ പിണരായിയുടെ തെറ്റുകൊണ്ടല്ല്. മദനി സഖ്യംചെയ്യാൻ ഇങ്ങുവരുമ്പോൾ നാം മുഖ്സ്ം തിരിക്കണോ?
  മദനി നമ്മുട് കൂടെ ചേർന്നപ്പോൾ, മുറുമുറുത്ത ചില നേതാക്കളൂണ്ട്.അവരെ ഒതുക്കാനാൺ രാമൻപിള്ളയെ പിണറായി ക്ഷണിച്ചത്.അതൊക്കെ തെറ്റെങ്കിൽ രാജിവക്കേണ്ടതു വീ,എസ്സ് ആണു, വിജയനല്ല്.

 2. (൧)പി. ഡി. പി ബന്ധം ദോഷം ചെയ്തു എന്നതല്ല, അത്‌ ഉപകാരപ്പെട്ടില്ല എന്നുള്ളതാണ്‌ സത്യം. ഇടത്തോട്ടു ചെയ്യാന്‍ പറയുമ്പോള്‍ അങ്ങോട്ടും, വലത്തോട്ടുചെയ്യാന്‍ പറയുമ്പോള്‍ അങ്ങോട്ടും മാറിമാറി വോട്ടുചെയ്യാന്‍ വെറും കഴുതകളല്ല പീഡീപ്പീ പ്രവര്‍ത്തകരെന്നു തെളിഞ്ഞത്‌ ഇപ്പോഴാണ്‌. മദനിക്ക്‌ (അദ്ദേഹം എന്‍ റെയും ഉസ്താദാണ്‌) ഇനിയെങ്കിലും അതു മനസ്സിലാവുമെന്നു കരുതുന്നു. (൨)കോഴിക്കോട്‌ സീറ്റ്‌ ജതാദളില്‍ നിന്ന്‌ പീടിച്ചെടുത്തത്‌ വമ്പന്‍ തോല്‍ വിക്ക്‌ ഒരു കാരണം തന്നെയാണ്‌.(൩,൪) നിഷ്പക്ഷ വാദികള്‍ക്ക്‌ ഇതിലും വലുതു വേണോ ? (൫) നൂറു ശതമാനം പിന്തുണക്കുന്നു. ഒരു നല്ല ഭരണം എത്രകണ്ട്‌ കുളമാക്കാം എന്നതിനു ഏറ്റവും നല്ല ദൃഷ്ടാന്തം.. !!!

 3. (1)പി. ഡി. പി ബന്ധം ദോഷം ചെയ്തു എന്നതല്ല, അത്‌ ഉപകാരപ്പെട്ടില്ല എന്നുള്ളതാണ്‌ സത്യം. ഇടത്തോട്ടു ചെയ്യാന്‍ പറയുമ്പോള്‍ അങ്ങോട്ടും, വലത്തോട്ടുചെയ്യാന്‍ പറയുമ്പോള്‍ അങ്ങോട്ടും മാറിമാറി വോട്ടുചെയ്യാന്‍ വെറും കഴുതകളല്ല പീഡീപ്പീ പ്രവര്‍ത്തകരെന്നു തെളിഞ്ഞത്‌ ഇപ്പോഴാണ്‌. മദനിക്ക്‌ (അദ്ദേഹം എന്‍റെയും ഉസ്താദാണ്‌) ഇനിയെങ്കിലും അതു മനസ്സിലാവുമെന്നു കരുതുന്നു.
  (2)കോഴിക്കോട്‌ സീറ്റ്‌ ജതാദളില്‍ നിന്ന്‌ പീടിച്ചെടുത്തത്‌ വമ്പന്‍ തോല്‍ വിക്ക്‌ ഒരു കാരണം തന്നെയാണ്‌.
  (3,4) നിഷ്പക്ഷ വാദികള്‍ക്ക്‌ ഇതിലും വലുതു വേണോ ?
  (5) നൂറു ശതമാനം പിന്തുണക്കുന്നു. ഒരു നല്ല ഭരണം എത്രകണ്ട്‌ കുളമാക്കാം എന്നതിനു ഏറ്റവും നല്ല ദൃഷ്ടാന്തം.. !!!പിണറായിക്കു കീജയ്‌ !!!!!

 4. മുകളില്‍ പറഞ്ഞത്‌ അജ്ഞാതനല്ല കൊട്ടോട്ടിക്കാരനാണ്‌.

 5. Pinarayi has to learn from the past and move forward. The great mistake what he did is he has joined hands with a most hated culprit in Kerala.

  I do not when our fellows will think for a democratic India, where communal force has no effect.

  Jai Hind

 6. 1.keralam kannur alla ennu ee secreteriate members manassilakkatte aadyam. Dharshtyathode enthu paranjalum kettirikkan malayali janatha cpm party classil irikkuka allallo. Appol ithokke thanne sambhavikkum

  2. Lavalin prashnam ithrakku vashalakkiyathu aaranu? Janam ennum kazhutha aanennu karuthiyo? Madhyama syndicate ennu kadichal pottatha perokke paranju janathine pattikkan ethra naal pattum? VS pinarayiye othukkan palathum cheythu kanum. Lavalin koodi athil peduthi swantham partykkare chuttilum nirthi ocha vappichal azhimathi punya pravarthi aavumo?

  3. Sakhakkal mathram vote cheythal election jayikkunna oru uttopian lokamalla keralam ennu Pinarayi aadyam manassilakkatte.
  Pinarayi alla partyude avasana vakku ennu mattu sakhaakkalum manassilakkatte.
  PB ennathu pandokke CPMnte budhikendram aayirunnu.
  Ippol vannu vannu pinarayikku daasya vela cheyyunna oru karakku company aayi maari.

  Janame sahathapikkam namukku. Nammude yougam aanu ithu. Allengil ithra gunam illatha nethakkanmare namukku kittumo?

 7. 1. അഴിമതിക്കെതിരേയുള്ള ജനങ്ങളുടെ വിധിയെഴുത്ത്.. കക്കാനും നില്‍ക്കാനും ശരിയാം വിധം അറിയാത്ത യു ഡി എഫിന്‍റെ സ്ഥാനത്ത് കക്കാനും നില്‍ക്കാനും നില്‍പ്പില്‍ പിഴവ് വന്നാല്‍ അന്വാഷണം തടയാനും അറിയാവുന്ന പിണറായിക്കും, മെര്‍ക്കിസ്റ്റണ്‍, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പും എന്തിന്‍ എഴുപത്തിയഞ്ചു ശതമാനം പഞ്ചായത്തുകളും ഭരിക്കുന്ന എല്‍ ഡി എഫ് പഞ്ചായത്തുകളില്‍ ഭൂരിപക്ഷവും അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണെന്ന് വെളിപ്പെടുത്തിയതും പാലൊളി തന്നെയാണ്. ഇങ്ങനെയുള്ള അഴിമതിക്കെതിരെയുള്ള വിധിയെഴുത്താണ്.
  2. അഹങ്കാരത്തിനെതിരെയുയുള്ള ജനങ്ങളുടെ മധുര പ്രതികാരം. എന്തു കാണിച്ചാലും എന്തു ആരെ പറഞ്ഞാലും ഒരാളും ചോദിക്കാനില്ല എന്ന അഹങ്കാരമാണ്‍ സിപി എമ്മിനെ ഈ വന്‍ പരാജയത്തിലേക്കെതിച്ചത്. മതാദ്ധ്യക്ഷന്മാരെയും പ്രതിപക്ഷ നേതാക്കളേയും അധിക്ഷേപിക്കുകയും സ്വന്തം മുന്നണിയില്‍ തന്നെ വല്യേട്ടന്‍ മനോഭാവം കാട്ടി മറ്റു പാര്‍ട്ടിക്കാരെ ചവിട്ടി പുറത്താക്കുകയും ജനങ്ങളെ വെല്ലുവിളിക്കുകയും ചെയ്തവര്‍ക്കുള്ള മറുപടി.
  3.അക്രമത്തിനെതിരേയുള്ള ജനങ്ങളുടെ താക്കീത്. സി പി എമ്മിന്‍ ഭൂരിപക്ഷമുള്ളയിടങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവധിക്കാതിരിക്കുകയും തങ്ങളുടെ പാര്‍ട്ടിയിലുള്ളവര്‍ക്കു തന്നെ രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഷേധിച്ച പാര്‍ട്ടി വിട്ട് പോകുവാനുള്ള അവകാശം നിഷേധിക്കുകയും അവരെ ആക്രമിക്കുകയും വധിക്കുകയും അവരുടെ കുടുംബങ്ങളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഫാസിസത്തിനെതിരെ… ജനങ്ങളുടെ താക്കീത്.
  4. വര്‍ഗ്ഗീയ-അവസരവാദ നിലപാടുകള്‍ക്കെതിരെ… പി ഡി പി ജമാത്തെ ഇസ്ലാമി തുടങ്ങിയ കക്ഷികളുമായും ഉമാ ഉണ്ണിയുടെ ജനപക്ഷവുമായുള്ള ധാരണയും ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രീണനവും സ്വന്തം മുന്നണിയിലുള്ളവരെ പോലും പത്ത് വോട്ടിന്‍ വേണ്ടി കറിവേപ്പിലയാക്കുന്ന വര്‍ഗ്ഗീയ-അവസരവാദ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയത്തിനെതിരേയുള്ള ജനങ്ങളുടെ ജനവിധി…
  5. ഭരണത്തിലേറി മൂന്നു വര്‍ഷമായിട്ടും പരസ്പരം പാരവെപ്പും വികസനത്തോട് പിന്തിരിഞ്ഞ് നില്‍പ്പും ജനക്ഷേമപരമായ കേന്ദ്ര പദ്ധതികള്‍ പോലും നടപ്പാക്കുന്നതിലുള്ള സംസ്ഥാന ഗവണ്മെന്‍റെന്‍റെ കഴിവില്ലായ്മയും ഇടതുപക്ഷത്തിന്‍റെ പരാജയത്തിന്‍ ആക്കമേറ്റി.
  6. പാവപ്പെട്ടവനോടും ദളിതുകളടക്കമുള്ളവരോടുമുള്ള പാര്‍ട്ടിയുടേയും സംസ്ഥാനഭരണകര്‍ത്താക്കളുടേയും നിഷേധാത്മകമായ നിലപാടുകള്‍ ഏതാണ്ട് പാര്‍ട്ടിയെ ദളിത് ന്യൂനപക്ഷങ്ങളെ ഏറെ അകറ്റി.

  പാര്‍ട്ടിപരമായ ഒരു മെക്കാനിസം യു ഡി എഫിന്‍ ഇല്ലാതിരുന്നിട്ടും ഇടതുപക്ഷത്തോടുള്ള വിരോധവും കേന്ദ്ര ഭരണത്തിന്‍റെ മേന്മയും ഇപ്പോഴത്തെ കേരളഭരണം മുന്‍ യു ഡി എഫിന്‍റെ ഭരണത്തിന്‍റെ ഏഴ് അയല്‍പക്കത്ത് എത്താതിരുന്നതും പരാജത്തിന്‍റെ ആമുഖ കാരണങ്ങളാണ്.

 8. കടത്തുകാരന്റെ നിരീക്ഷണം ശരിയാണ്. നൂറ് ശതമാനം യോജിക്കുന്നു. പക്ഷെ ഇതൊന്നും ഔദ്യോഗികമാര്‍ക്സിസ്റ്റുകള്‍ക്ക് മനസ്സിലാവുകയില്ല,അവര്‍ക്ക് ബാധകവുമല്ല. ജനങ്ങള്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ സി.പി.എമ്മിനെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ തള്ളും.അല്ലാതെ തിരുത്തി മുന്നോട്ട് പോകാന്‍ അവര്‍ക്ക് കഴിയില്ല. ഫ്യൂഡല്‍ താന്‍പ്രമാണിത്തവും മാടമ്പിത്തരവും സി.പി.എം.നേതാക്കള്‍ക്ക് ജന്മസിദ്ധമാണ്. അതവര്‍ക്ക് ഒഴിവാക്കാന്‍ കഴിയില്ല. അണികള്‍ എത്രകാലം പല്ലക്ക് ചുമക്കും എന്ന് നോക്കാം.

 9. ഇടതിണ്റ്റെ പരാജയ കാരണം വി എസ്സോ പിണറായിയോ.. പിഡിപ്പിയോ ലാവ്‌ ലിനോ ഒന്നുമല്ല … യാഥാര്‍ത്ഥത്തില്‍ ഇടതു ജനങ്ങള്‍ക്കു വേണ്ടി നിലകൊണ്ട സംഘടനയായിരുന്നു… എന്നാല്‍ അവര്‍ ജനത്തെ മറന്നു മറ്റു പലതിനും പിന്നാലെ പോയി… അപ്പോള്‍ ജനം ഇടതിനെ മറന്നു വേറൊന്നു പരീക്ഷിച്ചു… അതു ജനത്തിണ്റ്റെ നിവ്ര്‍ത്തികേടാണു…. ഇടതിണ്റ്റെ കുഴപ്പമല്ല

 10. എന്റെ കമന്റ് ഇവിടെ ഇട്ടിരിക്കുന്നു ( അല്പം നീളം കൂടിപ്പോയതിനാൽ ആണ് പോസ്റ്റിനെക്കാൾ വല്ല്യ കമന്റ് വേണോ ? അതുകൊണ്ടാണ് മറ്റൊരു പോസ്റ്റായിട്ടത്
  http://vartthamaanam.wordpress.com/

 11. വി.കെ.ബാല പ്രതികരണങ്ങള്‍‌ക്ക് മറുപടി പറഞ്ഞിരിക്കുന്നു..
  വളരെ നന്നായിത്തന്നെ…
  ഞാന്‍‌ ആ അഭിപ്രായങ്ങള്‍‌ എന്റേതുകൂടിയാണ്..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w