ബ്ലോഗ് ഇംപാക്ട് – നേമം സോണല്‍ ആഫീസ് (തിരു.കോര്‍പ്പറേഷന്‍) ശുദ്ധീകരിക്കുന്നു..

മലയാളം ബ്ലോഗേഴ്സിനെ സംബന്ധിച്ച് ആശാവഹമായ ഒരു വാര്‍ത്തയാണ് ഇന്നത്തെ ദേശാഭിമാനിയില്‍ കാണാന്‍ കഴിഞ്ഞത്.

അഞ്ചാം പേജില്‍(27/04/2009) ‘കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി തടയാന്‍ സമഗ്ര നടപടി‘-എന്നൊരു വാര്‍ത്ത കാണാം..


ഇന്നേക്ക് കൃത്യം ഒരു മാസം മുന്‍പ്- 27-03-2009 ന് – ഞാന്‍ നേമം സോണല്‍ ആഫീസിലെ അഴിമതിയെപ്പററി ഒരു പോസ് ററ്  ഇട്ടിരുന്നു..(അത് ചുവടെ കൊടുക്കുന്നുണ്ട്)

നല്ല പ്രതികരണമാണ് അതിന് ലഭിച്ചത്..


അത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമോ?

ഉണ്ട് എന്ന് വിചാരിക്കാനാണ് എനിക്കിഷ്ടം…

കാരണം അഴിമതി നിര്‍മ്മാര്‍ജ്ജനം കേരളത്തില്‍ നേമം ആഫീസില്‍ നിന്ന് ആരംഭിക്കാന്‍ എന്താണ് കാരണം?


ബ്ലോഗേഴ്സിനെ കുറച്ചുകാണേണ്ടതില്ല എന്ന് തോന്നുന്നു…

വിദൂഷകവചനം

അമ്പട ഞാനേ….!!————————————————————-………………….

27/03/2009 ലെ പോസ് ററ്

നേമം സോണല്‍ ഓഫീസില്‍ (തിരു.നഗരസഭ) ഇപ്പോള്‍ സംഭവിക്കുന്നത്..(തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി അറിയാന്‍..)

തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള നേമം സോണല്‍ ഓഫീസില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍ അത്ര നല്ലതാല്ല.

ബില്‍ഡിംഗ് പെര്‍മിറ്റിന് അപേക്ഷ കൊടുത്താല്‍ ഏറെ നാള്‍ കേറിയിറങ്ങി നടന്നാലേ അത് ലഭിക്കൂ എന്നതാണവസ്ഥ.

വെള്ളിയാഴ്ച ദിവസങ്ങളില്‍ ‘ഒണ്‍ഡെ പെര്‍മിറ്റ്’ സംവിധാനമുണ്ട്.രേഖകളൊക്കെ കൃത്യമാണെങ്കില്‍ ഒരു ദിവസംകൊണ്ട് പെര്‍മിറ്റ് കിട്ടും!

അത് നല്ലൊരു ആശയമാണ്.

പക്ഷെ അവിടെ നടക്കുന്നത് രസകരമായ രംഗങ്ങളാണ്…

‘ഒണ്‍ഡെ പെര്‍മിറ്റു’ള്ള ദിവസം കൊറേ അപേക്ഷകര്‍ വരും..ഒരു ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യും.

ചില ആസ്ഥാന വരപ്പുകാരുണ്ട്(ബില്‍ഡിംഗ് പ്ലാന്‍)..അവരുടെ അപേക്ഷകള്‍ ആദ്യം കൈകാര്യം ചെയ്യും..എല്ലാം ഓക്കെ.പെര്‍മിറ്റ് റെഡി.

അപേക്ഷയുമായി നേരിട്ടെത്തുന്നവരുടെ കാര്യം കഷ്ടം തന്നെ(എന്തിന് വന്ന്, ഇവിടെ വരക്കാരുള്ളപ്പോള്‍ എന്നാണ് ഭാവം! )…അവര്‍ക്ക് ഒണ്‍ഡെ പെര്‍മിറ്റ് കിട്ടാന്‍ സാധ്യത കുറവാണ്.

രേഖകളൊക്കെ ശരിയായിരുന്നാലും അവരുടെ അപേക്ഷ ജനറലിലേക്ക് വിടും…

അതിന്റെ ഗുട്ടന്‍സ് വേറെ..സൈറ്റ് ഇന്‍സ്പെക്ഷന്‍ തുടങ്ങിയ കലാപരിപാടികള്‍ നടത്തേണ്ടേ…

അതിനൊരു തീയതി പറയും…അന്ന് വണ്ടിയുമായി കാത്തുനില്‍ക്കണം..ഏമാന്‍ സൗകര്യമുണ്ടെങ്കില്‍ വരും..അല്ലെങ്കില്‍ പിറ്റേന്നും വരിക…

അതങ്ങനെ ഏതാനും നാള്‍ തുടരുക…

എതിര്‍പ്പെന്തെങ്കിലും പറഞ്ഞാല്‍ സംഗതി സ്വാഹാ…

30 ദിവസത്തിനകം നല്‍കിയാല്‍ മതിയെന്നാണ് നിയമം..30 ദിവസമാകട്ടെ…എന്നായിരിക്കും മറുപടി.(പെട്ടെന്ന് പെര്‍മിറ്റ് നേടി ലൊണെടുത്ത് വീടുവയ്ക്കാന്‍ വരുന്നവരുടെ കാര്യം അവതാളത്തില്‍ തന്നെ)

-പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പെര്‍മിറ്റ് നല്‍കാനാണ് ഈ സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..

ഒരപേക്ഷകന്റെ അനുഭവം

എല്ലാ രേഖകളുമായി ഒണ്‍ഡെയ്ക്കെത്തി..

നല്‍കിയില്ല..

സൈറ്റ് ഇന്‍സ്പെക്ഷന്‍ വേണമത്രെ…

ഏതാനും ദിവസം നടത്തിച്ചു..

ഇന്‍സ്പെക്ഷന്‍ നടത്തി.ഉടന്‍ പെര്‍മിറ്റ് അയച്ചുതരുമെന്ന് അറിയിച്ചു..

അയാള്‍ സമാധാനത്തോടെ മടങ്ങി..

ഒരാഴ്ച കഴിഞ്ഞു…

വീണ്ടും ഓഫീസില്‍ ചെന്നന്വേഷിക്കുന്നു…

മറുപടി രസകരമണ്…

-സ്റ്റാമ്പില്ലാത്തതുകൊണ്ടാണ് അയയ്ക്കാത്തത്. സ്റ്റാമ്പിന് ഹെഡ് ആഫീസില്‍ പോയിട്ടുണ്ട്..

ഇന്നലെയും മിനിയാന്നും ഒക്കെ പോയി,കിട്ടിയില്ല.

കിട്ടുമ്പോള്‍ അയയ്ക്കുന്നതാണ്.

(പുതിയ പരിഷ്കാരങ്ങള്‍ അറിഞ്ഞില്ലേ…എന്ന് പരിഹാസം കലര്‍ന്ന കമന്റും ഒരുദ്യോഗസ്ഥന്‍ പാസ്സാക്കിയത്രെ.അഴിമതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.ഏമാന്മാര്‍ക്ക് അത് പിടിച്ചിട്ടില്ല.പുതിയ നയം അട്ടിമറിക്കാന്‍ അവര്‍ തയ്യാറായിക്കഴിഞ്ഞു!)

ഒടുവില്‍,

അപേക്ഷകന്‍ പുറത്തുനിന്നും സ്റ്റാമ്പ് വാങ്ങി നല്‍കിയത്രെ!

അയയ്ച്ചു കിട്ടിയോയെന്തോ…

ധാരാളംപേര്‍ കാത്തിരിക്കുന്നുണ്ടാവും…പാവങ്ങള്‍…

എന്തോക്കെ പ്രശ്നങ്ങളുണ്ട്.മന്ത്രിയുടെ ശ്രദ്ധ അടിയന്തിരമായി പതിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

——————————————————————————————–

ദേശാഭിമാനി വാര്‍ത്ത

കെട്ടിട നിര്‍മാണത്തിലെ അഴിമതി തടയാന്‍ സമഗ്ര നടപടി

ആര്‍ സാംബന്‍

തിരു: കെട്ടിട നിര്‍മാണരംഗത്തെ അഴിമതി തടയാന്‍ എല്ലാ നടപടിക്രമവും കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നു. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ നടപടിയുടെയും കംപ്യൂട്ടര്‍വല്‍ക്കരണം ആദ്യഘട്ടത്തില്‍ അഞ്ച് കോര്‍പറേഷനിലാണ് നടപ്പാക്കുക. സെപ്തംബറില്‍ ഇതിനു തുടക്കമാകും. കെട്ടിടത്തിന്റെ പ്ളാനുകള്‍ അഞ്ച് കോര്‍പറേഷനിലും സിഡിയിലാക്കി സമര്‍പ്പിക്കുന്ന നടപടിക്കും സെപ്തംബറില്‍ തുടക്കംകുറിക്കും. പരീക്ഷണാര്‍ഥം തിരുവനന്തപുരം നഗരസഭയിലെ നേമം സര്‍ക്കിളില്‍ ഇത് ആരംഭിച്ചു. ഒരു വര്‍ഷത്തിനകം സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനത്തിലേക്കും ഇത് വ്യാപിപ്പിക്കും. കോയമ്പത്തൂരില്‍ പരിക്ഷിച്ചുവിജയിച്ച സമ്പ്രദായമാണ് അഞ്ച് കോര്‍പറേഷനിലും നടപ്പാക്കുന്നത്. മുന്‍ഗണനാക്രമം തെറ്റിച്ച് പെര്‍മിറ്റും കൈവശരേഖ നല്‍കലിലും നടക്കുന്ന അഴിമതി തടയാന്‍ കംപ്യൂട്ടര്‍വല്‍ക്കരണത്തോടെ കഴിയും. സ്ഥലപരിശോധനയുടെയും പെര്‍മിറ്റ് നല്‍കുന്നതിന്റെയും തീയതി കൃത്യമായി പാലിക്കുന്നെന്ന് ഉറപ്പാക്കാനും കഴിയും. പ്ളാനുകള്‍ സിഡിയിലാക്കുന്നതോടെ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലാത്ത പ്ളാനുകള്‍ കംപ്യൂട്ടര്‍ തന്നെ നിരസിക്കും. ഇതിനാവശ്യമായ സോഫ്റ്റ്വെയറുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനിര്‍മാണ വിഭാഗം, ഇടനിലക്കാര്‍ വഴി നടത്തുന്ന അഴിമതി തടയുകയാണ് ലക്ഷ്യം. പെര്‍മിറ്റ് നല്‍കുന്നതു മുതല്‍ പണി പൂര്‍ത്തിയാക്കി കെട്ടിടനമ്പര്‍ കൊടുക്കുംവരെ വിവിധ ഘട്ടത്തിലായി വന്‍തുകയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങുന്നത്. കൂടുതല്‍ തുക കൊടുക്കുന്നവര്‍ക്ക് പെര്‍മിറ്റും കൈവശരേഖയും ഉടന്‍ ലഭിക്കും. സ്ഥലപരിശോധനയ്ക്ക് എത്താനും കൈക്കൂലി നല്‍കണം. പ്ളാന്‍ വരച്ചുനല്‍കുന്ന ബില്‍ഡിങ് ഡിസൈനര്‍മാരാണ് ഇതിന്റെയെല്ലാം ഇടനിലക്കാര്‍. പെര്‍മിറ്റും കൈവശരേഖയും ബില്‍ഡിങ് ഡിസൈനര്‍മാര്‍ വഴിയാണ് മുമ്പു നല്‍കിയിരുന്നത്. ഇത് അഴിമതിക്ക് ഇടയാക്കിയപ്പോള്‍ കെട്ടിട ഉടമയുടെ പേരില്‍ രജിസ്റ്റേഡ് പോസ്റ്റില്‍ ഇവ അയച്ചുകൊടുക്കണമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് നിര്‍ദേശിച്ചു. എന്നാല്‍, ഇത് പരാജയപ്പെടുത്താനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. അപേക്ഷ നല്‍കി ആഴ്ചകള്‍ കഴിഞ്ഞാലും രേഖകള്‍ കിട്ടില്ല. ‘പടി’ ഓഫീസിലെത്തിയ ശേഷമേ അയക്കൂ എന്നായി സ്ഥിതി. പെര്‍മിറ്റ് ഇല്ലാതെ വെറും കവര്‍മാത്രം തിരുവനന്തപുരം നഗരസഭയില്‍നിന്ന് അയച്ചുകൊടുത്തതായും മന്ത്രിക്ക് പരാതി കിട്ടി. 60 ചതുരശ്ര അടിക്ക് താഴെയുള്ള കെട്ടിടങ്ങള്‍ക്ക് സ്കെച്ച് മാത്രം മതിയെന്നും കെട്ടിടത്തിന്റെ പ്ളാന്‍ ആവശ്യമില്ലെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദേശം മറച്ചുവച്ചും ഉദ്യേഗസ്ഥര്‍ ജനങ്ങളെ ചൂഷണംചെയതു. ഏജന്റിനെ കൊണ്ട് ഇതിന്റെയൊക്കെ പ്ളാന്‍ വരപ്പിച്ച് വന്‍തുക തട്ടിയ ഉദ്യോഗസ്ഥര്‍ ഏറെയാണ്. ചട്ടങ്ങള്‍ക്കു വിരുദ്ധമായ പ്ളാന്‍ വരച്ചുനല്‍കിയ ബില്‍ഡിങ് ഡിസൈനര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ആറു ലൈസന്‍സുകള്‍ ഇതിനകം റദ്ദാക്കി.

(കടപ്പാട്-ദേശാഭിമാനി-27/04/2009)


Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w