അപ്പന് ആനപ്പുറത്ത് കയറിയാല്‍ തഴമ്പ് മക്കള്‍ക്കുണ്ടാകുമോ?-എന്നത് എന്നും പ്രസക്തമായ ഒരു ചോദ്യമാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ.
ധാരാളം പ്രഗത്ഭമതികളായ രാഷ്ട്രീയക്കാര്‍ നമുക്കുണ്ടായിരുന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
പുരാവസ്തുവായ ഒരു സംഘടന.
ഒരു കാലത്ത് സമുന്നതരായ ഒട്ടേറെ നേതാക്കള്‍ അതിലുണ്ടായിരുന്നു..
ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്.
ഇന്നും അതില്‍ ‘പ്രഗത്ഭന്മാരുണ്ട്’.
മന്മോഹന് സിംഗ്,ചിദംബരം തുടങ്ങിയവരൊക്കെ പ്രഗത്ഭര്‍ തന്നെ.
പക്ഷെ,പൊതുജന ശത്രുക്കളുമാണ്!
സാമ്രാജ്യ വിധേയത്വവും പുത്തന്‍ സാമ്പത്തിക നയങ്ങളും സാധരണക്കാര്‍ക്ക് എതിരാണ് .
ഇവര്‍ അവയുടെ കുഴലൂത്തുകാരാണ്.
അതെ,
കോണ്‍ഗ്രസ് ചരമമടയുകയാണ്.
അതിനെ രക്ഷിക്കാന്‍ ഒരു പയ്യന് അവതരിച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്.
-പേര്- രാഹുല്‍ ഗാന്ധി!
ഒരു കാര്യത്തെക്കുറിച്ചും ധാരണയില്ലാത്തവന്…
ഒരു കോമാളിയാണ് പലപ്പോഴും(കോണ്‍ഗ്രസ്സിന് ചേര്‍ന്നതു തന്നെ)
കോണ്‍ഗ്രസിന്റെ താഴ്ന്ന ഒരു ഘടകത്തിലും പ്രവത്തിച്ച് പരിചയമില്ല.
നേരെ പ്രവര്‍ത്തക സമിതിയിലേക്ക്..(എന്തര് പ്രവര്‍ത്തനം…ചുമ്മാ സമിതി..)
ചരിത്രമറിയാത്തവനാണെന്ന് (കോണ്‍ഗ്രസിന്റെപോലും)പലതവണ തെളിയിച്ചതാണ്.
ആ ചെക്കന് കോണ്‍ഗ്രസിനെ രക്ഷിക്കുമത്രെ…
വിദൂഷകവചനം–സ്വപ്നത്തിനൊക്കെ ഒരതിര് വേണ്ടേ…
ബി.ജെ.പി.
ബി.ജെ.പി.യും തകച്ചയിലേക്കാണ്..
ഒട്ടേറെ നല്ല നേതാക്കളുള്ള പാര്‍ട്ടിയാണ്..നയങ്ങള്‍ ജനവിരുദ്ധമെന്നേയുള്ളൂ.
-രാമക്ഷേത്രം പണിയുകയാണ് മുഖ്യ അജണ്ട.അത് നടന്നാല്‍ ഇന്ത്യ സ്വര്ഗ്ഗമാകുമത്രെ!
അവര്‍ക്കും കിട്ടി ഒരു വികൃതിക്കുട്ടിയെ..
‘വരുണ്‍ ഗാന്ധി’
കോമാളിക്ക് കോമാളി എന്ന് വിശേഷിപ്പിക്കാം..
അവനാണത്രെ ബി.ജെ.പി.യെ കരകയറ്റാന്പൊകുന്നത്.
വായ തുറന്നാല്‍ മണ്ടത്തരമേ പറയൂ…വലിയ കുടുംബത്തില്‍ പിറന്നു എന്ന തെറ്റേ ചെയ്തിട്ടുള്ളൂ..
അമ്മ ജന്തുസ്നേഹി..(അത്രയും സമാധാനം!)
ജാതകഫലം-ഇന്ത്യയില്‍ കുടുംബവാഴ്ച അവസാനിക്കില്ലത്രെ…
Advertisements
കുട്ടികള്‍ രാഷ്ട്രീയം പഠിക്കുകയാണ
അവരൊന്ന് പഠിച്ചോട്ടെ…
ശല്യപ്പെടുത്തല്ലെ…
കോണ്‍ഗ്രസ്സ് പുരാവസ്തുവാണെങ്കില് ഇടതുകളെന്താണ് സുഹൃത്തേ…? ഒരു കാലത്ത് ഇന്ത്യയുടേ പ്രതിപക്ഷ നേതാവിനെ സംഭാവന ചെയ്ത ഇടതു പക്ഷം ഇന്നും എവിടേയാണ്? കോണ്‍ഗ്രസ്സിന് കാലാകാലങ്ങളായി അപജയമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് താങ്കള്‍ സ്മര്ത്ഥിക്കാന് കഴിയും, എന്നിട്ടും എന്തുകൊണ്ട് ഇടതുകള്‍ ഈ ക്ലാവ് പിടിച്ച ഇരിപ്പിടത്തില്‍ തന്നെ അള്ളിപ്പിടിച്ചിരിക്കേണ്ട് വരുന്നു? രാഹുല്‍ അല്ല കോണ്‍ഗ്രസ്സിനെ നയിക്കുന്നത്, മറിച്ച് സോണിയാ ഗാന്ധിയും മന്മോഹന് സിംഹുമാണ്. രാഹുല്‍ ജനസേവന മാര്‍ഗ്ഗത്തിലൂടെ വളര്‍ന്നു വരുന്ന, രാഷ്ട്രീയ പാരമ്പര്യമുള്ള വിദ്യാസമ്പന്നനായ നേതൃഗുണമുള്ള യുവജന നേതാവാണ്, കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷയാണ്, ഇന്ത്യയുടേയും….. മറിച്ച് വൃദ്ധ നേതൃത്തം എന്ന് കുപ്രസിദ്ധമായവരാണ് അന്നും ഇന്നും എന്നും ഇടതിന്റെ മലര്‍പൊടി സ്വപ്നക്കാര്‍. അത് ഹര്കൃഷണ് സിംഹ് ആയാലും ബര്‍ദ്ധന്‍ ആയാലും വെളിയം ആയാലും അച്ചുമാമ്മന് ആയാലും… ഇനി കാരാട്ട് മരിക്കും വരേയായിരിക്കും ആ ഇരിപ്പിടത്തില്‍ ഇങ്ങ് വിജയനും. ലോക സ്ഭാ ഇലക്ഷനില്‍ കാമ്പസ്സ് റിക്രൂട്ട്മെന്റെ നടത്തി കുറച്ച് പിള്ളേരെ ഇറക്കി ലോക സ്ഭാ ഇലക്ഷന് പിള്ളേരുകളിയായി കണ്ട് ഇടതുപക്ഷം തോല്‍വിയുടെ ആഘാതം മറയ്ക്കാനാണ് ശ്രമമെങ്കില്‍ യു ഡി എഫ് അതിന് മറുപടി പറയുന്നത് പക്വതയുള്ള രാഷ്ട്രീയ നേതൃത്തത്തെ ഇറക്കി പാര്‍ലമെന്റെ ഇലക്ഷനെ ഗൌരവത്തോടെ കാണുന്നത് ഒരു പ്രസ്ഥാനത്തിന്റെ ദീര്‍ഘവീക്ഷണമാണ്.
അന്നും ഇന്നും എന്നും കോണ്‍ഗ്രസ്സ് പ്രഗത്ഭരുടേതു തന്നേയാണ്. ഇടതുകളേപോലെ പിന്തിരിപ്പന്മാരുടേയോ രാജ്യദ്രോഹികളുടേയോ അല്ല. ഭരണത്തിലില്ലാത്തപ്പോള്‍ തന്നെ യു എസ്സ് എസ്സ് ആറിനു വേണ്ടിയും ചൈനയ്ക്കു വേണ്ടിയും കുഴലൂത്ത് നടത്തുന്ന നിങ്ങള്‍ക്കെങ്ങിനെ രാജ്യ സ്നേഹത്തിന്റെ ജനസേവനത്തിന്റെ അവകാശം കോണ്‍ഗ്രസ്സുമായി പങ്കിടാനാവും? ആഗോള സാമ്പത്തിക നയം ഇന്ത്യന്‍ സാമ്പത്തിക പരിസ്ഥിതിക്കനുസൃതമായാണ് ചിദമ്പരവും മന്മോഹന് സിംഹും നടത്തുന്നത്. അത് ജനോപകാരപരദമാണെന്ന് സാദാരണ ജനങ്ങള്‍ മനസ്സിലാക്കികൊണ്ടിരിക്കുന്നു. ഇനിയും താങ്കള്‍ക്ക് മനസ്സിലായിട്ടില്ലെങ്കില് ബുദ്ധദേവിനോട് ചോദിക്കുക, ഇങ്ങ് ഐസക്കിനോട് ചോദിക്കുക. സാമ്രാജ്യത്ത നയങ്ങള്‍ പിന്തുടരുന്ന ഒരു രാജ്യത്ത് അതില്‍ നിന്ന് വിട്ട് നില്ക്കാന് ഒരു സംസ്ഥാന ഗവണ്മെന്റൈനാവില്ല എന്ന് വ്യക്തമാക്കിയത് ഇടതു ബുദ്ധിജീവികള്‍ തന്നെയാണ്, അങ്ങിനെയെങ്കില്‍ ഇതേ സാമ്രാജ്യത്ത് നയങ്ങള്‍ ആധിപത്യം നടത്തുന്ന ഒരു ലോകക്രമത്തില്‍ ഇന്ത്യക്ക് മാത്രമായി എങ്ങിനെ മാറി നില്ക്കാന് കഴിയും എന്ന് വ്യക്ത്മാക്കേണ്ട് ചുമതല അന്ധമായതിനെ എതിര്‍ക്കുന്ന താങ്കള്ക്കുമുണ്ട്.
പ്രിയപ്പെട്ട കടത്തുകാരാ
സമയമുണ്ടെങ്കിൽ, തുറന്ന മനസ്സുമുണ്ടെങ്കിൽ ദയവായി http://www.vote.cpim.org/sites/default/files/Crisis.pdf
ഈ ലിങ്കിൽ പോയി സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ലഘുലേഖ വായിക്കുക. കൂടാതെ സാമാന്യ ജന ജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് ധാരാളം കുറിപ്പുകൾ അവിടെയുണ്ട്. വായിക്കൌകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യുക. നിങ്ങളുടെ ഏതു ചോദ്യത്തിനും മറുപടി കിട്ടും.
ഇലൿഷൻ സമയമല്ലേ…ഇത്തിരി തിരക്കാണ്…അപ്പോൾ പിന്നെക്കാണാം
edathu