അഴിമതിയും കെടുകാര്യസ്ഥതയും പുറത്തുകൊണ്ടുവരാന്‍ ഒരു പുതിയ തട്ടകം-സെര്‍ച്ച് ഡെസ്ക്-സത്യസന്ധമായ വിവരങ്ങള്‍ ആര്‍ക്കും പ്രസിദ്ധീകരിക്കാവുന്നതാണ്…

ഇത്തരത്തിലുള്ള ഒരു താല്പര്യം നേരത്തെ ഞാന്‍ പ്രകടിപ്പിച്ചപ്പോള്‍ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.

ധാരാളം അഴിമതിക്കഥകള്‍ പലപല ബ്ലോഗുകളിലൂടെ പുറത്തുവന്നിട്ടുണ്ട്..അങ്കിളിന്റെ സൈറ്റില്‍ ധാരാളമായി അവ കണ്ടിട്ടുണ്ട്..

അവ എല്ലാംകൂടി ഒരു പൊതുവേദിയില്‍ വരുന്നത് കൂടുതല്‍ നന്നായിരിക്കും എന്ന് തോന്നുന്നു…

ഒരു കൂട്ടം ബ്ലോഗര്‍ക്ക് മാനേജ് ചെയ്യത്തക്കവിധത്തിലാവണം അത്.

അങ്കിളിന്റെ വിലയേറിയ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട്..

അവ്യക്തമായ ഒരാശയമാണ് ഞാന്‍ അവതരിപ്പിച്ചത് എന്ന് എനിക്കറിയാം…

ബ്ലോഗര്‍മാരുടെ ഇടപെടലിലൂടെ അതിന് വ്യക്തതകൈവരും എന്ന് കരുതുന്നു..

ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എല്ലാ മാന്യ ബ്ലൊഗര്‍മാരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു…

Advertisements

2 thoughts on “അഴിമതിയും കെടുകാര്യസ്ഥതയും പുറത്തുകൊണ്ടുവരാന്‍ ഒരു പുതിയ തട്ടകം-സെര്‍ച്ച് ഡെസ്ക്-സത്യസന്ധമായ വിവരങ്ങള്‍ ആര്‍ക്കും പ്രസിദ്ധീകരിക്കാവുന്നതാണ്…

 1. നല്ല സംരംഭം വിദുഷകാ. നാം ഒരു അഴിമതി ആരോപിച്ചാല്‍ അതിനു ആധികാരികത വേണം. ഇല്ലെങ്കില്‍ അതു ദൂഷ്യഫലമ ചെയ്യും. അതു കൊണ്ടാണ് ഞാന്‍ വിവരാവകാശ നിയമപ്രകാരം സി.ഏ.ജി. റിപ്പോര്‍ട്ട് ചെയ്യുന്ന അഴിമതികളുടെ വിശദാംശങ്ങളാണ്‍ കൂടുതലും രേഖപ്പെടുത്തുന്നത്.

  സി.ഏ.ജി. റിപ്പോര്‍ട്ട് ചെയ്യുന്നതെല്ലാം ബന്ധപ്പെട്ട വകുപ്പ് ഫയലുകള്‍ മുഴുവന്‍ പരിശോധിച്ചതിനു ശേഷമാണ്. ആ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ചുകഴിഞ്ഞാല്‍ അന്നു മുതല്‍ ഒരു Public Document ആണ്. ആര്‍ക്കും അതിലുള്ളത് എന്താണെന്നറിയാന്‍ കഴിയും. പക്ഷേ ഒരുത്തരും അതു ശ്രദ്ധിക്കുന്നില്ല. പത്ര, ചാനലുകാര്‍ക്ക് ആ റിപ്പോര്‍ട്ടില്‍ താല്പര്യമില്ല. കാരണം, എല്ലാപേര്‍ക്കും കിട്ടുന്ന വിവരമാണതിലുള്ളത്. Exclussive reports ലാണ് മാധ്യമങ്ങള്‍ക്ക് താല്പര്യം.

  എല്ലാം ജനപ്രതിനിധികള്‍ക്കും സി.ഏ.ജി. തന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ കൊടുക്കുന്നുണ്ട്. എന്നാല്‍ അവര്‍ അത് മറിച്ച് നോക്കാന്‍ പോലും മെനക്കടാറില്ല. വകുപ്പധ്യക്ഷന്‍ മാര്‍ക്ക് കിട്ടുന്ന സി.ഏജി യുടെ റിപ്പോര്‍ട്ട് അവര്‍ വെളിച്ചം കാണിക്കില്ല. കാരണം, അതില്‍ അവരെ കുറ്റപ്പെടുത്തികൊണ്ടുള്ള കാര്യങ്ങളാണുള്ളത്.

  ഒരു സാധാരണ ജനത്തിനു മനസ്സിലാകുന്ന തരത്തിലല്ല സി.ഏ.ജി തന്റെ റിപ്പോര്‍ട്ട് എഴുതുന്നതെന്നും പറയാതെ വയ്യ. പലകാര്യങ്ങളും വായനക്കരനു അറിയാമെന്നുള്ള മുന്‍ വിധിയോടെയുള്ള എഴുത്താണ്. കാരണം, ഈ റിപ്പോര്‍ട്ട് വകുപ്പദ്ധ്യക്ഷന്മാരുക്കും , നിയമസഭക്കും വേണ്ടിയുള്ളതാണല്ലോ.

  ഇങ്ങനെയുള്ള റിപ്പോര്‍ട്ടിലെ അഴിമതിക്കാര്യങ്ങളെയാണ് ഞാന്‍ മലയാളത്തിലാക്കി സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ എഴുതാന്‍ ശ്രമിക്കുന്നത്.

  പിന്നെ ഒരു പ്രധാന കാര്യം. താലൂക്കാഫീസിലെ പ്യൂണ്‍ 5 രുപ കൈക്കൂലി വാങ്ങുന്ന്ത് അഴിമതിയാണെങ്കിലും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിപ്പ്കേടുമൂലവും, തന്നിഷ്ടപ്രകാരവും, അജ്ഞതമൂലവും, സ്വജനപക്ഷത്താലും മറ്റും മറ്റും ഉണ്ടാക്കുന്ന കോടിക്കണക്കിനു നഷ്ടം പൊതുജനത്തിനു മുഴുവന്‍ ഉണ്ടാക്കുന്ന നഷ്ടമാണ്. ഈ ഖജനാവ് നഷ്ടങ്ങളാണ് ഞാന്‍ കൂടുതലും ബ്ലോഗ് വായനക്കാരുടെ മുന്നില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്.

  താങ്കളുടെ ശ്രമത്തിനു എല്ലാ ഭാവുകങ്ങളും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w