ടി.നസറുദ്ദീന്‍ ലോകസഭയിലേക്ക് മത്സരിക്കുന്നുവത്രെ!.കൊള്ളാം, മൊത്തം തമാശതന്നെ…

വെനീസില്‍ ഒരു വ്യാപാരി ഉണ്ടായിരുന്നു..

ഒരത്യാഗ്രഹി….

ഷേക്സ്പീയര്‍ പറഞ്ഞതാണ്…

പക്ഷെ ആള്‍ അവസാനം നന്മയുള്ളവനാകുന്നു എന്നാണോര്‍മ്മ.


അത് കഥ-

ഇത് വര്‍ത്തമാനകാലം…

നന്മ ചിലരില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കേണ്ട..


കോഴിക്ക് മുല വന്നതു പോലൊരു പ്രഖ്യാപനം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായി-വ്യാപാരി  വ്യവസായി ഏകോപന സമിതിയുടെ തലതൊട്ടപ്പന്‍ ശ്രീ.നസറുദ്ദീന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നുവത്രെ!

ആരാ തീരുമാനിച്ചത്?

അതൊക്കെ സ്വയം തന്നെ..

പിരിച്ച പണം ഉണ്ട്…അത് ചെലവാക്കാന്‍ ചെല നേരമ്പോക്കെക്കെ വേണ്ടേ….

അത് പാവപ്പെട്ട വ്യാപാരികളില്‍ നിന്ന് പിരിച്ചെടുത്തതല്ലേ?

അതുതന്നെ,ഇനിയും പിരിക്കാമെല്ലോ…


ഒരു സാധാരണ വ്യാപാരി ഓര്‍ക്കുന്നു…..

പണ്ട് സംഘടനയ്ക്കുവേണ്ടി മെഡിക്കല്‍ കോളേജ് ഉണ്ടാക്കാന്‍ ഇറങ്ങിയ ആളാണ്…

വസ്തുവൊക്കെ സ്വന്തം പേരില്‍ വാങ്ങി…സ്വന്തം നിലയ്ക്ക് തുടങ്ങാന്‍ അപേക്ഷ നല്‍കി…

വീരന്‍ തന്നെ….

അന്ന് കൈയ്യോടെ പിടികൂടാന്‍ കഴിഞ്ഞു…


ഇയാള്‍ ജയിക്കുമെന്നാണ് പറയുന്നത്…

എവിടെ…..

ജയിച്ചാല്‍ തന്നെ അവിടെചെന്ന് എന്ത് ചെയ്യാന്‍?

— ചന്തയ്ക്ക് പോയതുപോലെ….

വ്യാപാരികളെ ഉദ്ധരിച്ചുകളയും എന്നൊക്കെയാണ് ഭീഷണി…


കഷ്ടം ഇവര്‍ക്കൊക്കെ എന്നാണ് വിവരമുണ്ടാകുന്നത്?

‘വെറുതെ മോഹിച്ചു പോവുന്നതാണ്’…


കേരളത്തിന്റെ ചരിത്രമറിയാത്ത ഈ ‘വകകളെ’ അടിച്ചോടിക്കാന്‍ ……

കാത്തിരിക്കുക തന്നെ അല്ലാതെന്തു ചെയ്യാന്‍—-നെ പനപൊലെ വളര്‍ത്തുമെന്നാണല്ലോ…


വ്യാപാരിയുടെ ഓര്‍മ്മ അവസാനിക്കുന്നു….


വിദൂഷകവചനം-ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണലാക്കുന്നവര്‍….നീണാള്‍ വാഴട്ടെ!
Advertisements

2 thoughts on “ടി.നസറുദ്ദീന്‍ ലോകസഭയിലേക്ക് മത്സരിക്കുന്നുവത്രെ!.കൊള്ളാം, മൊത്തം തമാശതന്നെ…

  1. എന്തൊക്കെ തമാശകള്‍ നാം കാണണം .കേരള അംബാനി ആകാനുള്ള ശ്രമം ആണെന്ന് തോന്നുന്നു .വ്യാപാരികളെ രക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങി യിരിക്കയല്ലേ മഹാന്‍ .

  2. കെട്ടിവെയ്ക്കുവാന്‍ കാശുണ്ടെങ്കില്‍ നസറുദ്ദീനും മത്സരിക്കാം. ഒന്നുമില്ലെങ്കിലും മലയാളം പറയാനെങ്കിലും അറിയാം 🙂

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w