വെളിയത്തിന്റേയും ഇസ്മയിലിന്റേയും അഹമ്മതി CPM ന്റെ ചെലവില്‍…

എല്‍.ഡി.എഫ് കണ്‍വീനര്‍ പറയുന്നതാണ്  മുന്നണിയുടെ അഭിപ്രായം..

അദ്ദേഹം പറഞ്ഞു-സി.പി.ഐ യ്ക്ക് മൂന്നു സീറ്റ്,പൊന്നാനിയില്‍ സ്വതന്ത്രനെ നിര്‍ത്തും.

അത് മുന്നണി തീരുമാനമാണ്..


പക്ഷെ വളരും തോറും മെലിയുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് അത് രുചിച്ചില്ല..

വെളിയം-‘പൊന്നാനിയിലെ സീറ്റ് ഞങ്ങളുടേതാണ്..അവിടെ ആരുവേണമെന്ന് ഞങ്ങള്‍ തീരുമാനിക്കും!അതിലിടപെടാന്‍ ആരെയും അനുവദിക്കില്ല!’

ഇസ്മയില്‍ തിരുവടികളും അങ്ങനെ തന്നെ മൊഴിയുന്നു…


സ്വയം തീരുമാനിക്കുമെങ്കില്‍ എന്തിന് സ്വതന്ത്രന്‍?അക്കാര്യം മുന്നണിയില്‍ തീരുമാനിക്കേണ്ടതുണ്ടോ? നാലു സീറ്റുകിട്ടുന്ന സി.പി.ഐ ഒറ്റയ്ക്കങ്ങു തീരുമാനിച്ചാല്‍ മതിയായിരുന്നല്ലോ…


സി.പി.ഐ യുടെ നേതാക്കളില്‍ ചിലര്‍ തീപ്പൊരികളാണ്..അതില്‍ ഏറ്റവും കേമന്‍ വെളിയമാണ്..എപ്പോള്‍ ദേഷ്യം വരുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല..(അവര്‍ അങ്ങ് സഹിക്കുന്നു,അത്ര തന്നെ!)

ഇസ്മയിലും ഒരു മുക്കാല്‍ വെളിയം തന്നെ.(ഇഷ്ടന്റെ പേരില്‍ ഒത്തിരി അഴിമതി ആരോപണങ്ങളുണ്ട്)


ആടിനെ പട്ടിയാക്കാന്‍ രണ്ടുപേരും കേമന്മാര്‍ തന്നെ!വായില്‍ തോന്നിയത് കോതയ്ക്ക് ആ ലൈന്‍ തന്നെ…

പ്രേമചന്ദ്രനെപ്പോലെ നല്ലവരായ ചിലരുണ്ട്..അവര്‍ നിശബ്ദരാണ്..


ഒരു പാര്‍ട്ടിക്ക് ചിലരൊക്കെ ബാധ്യതയാകുന്നത്  സമകാലിക പ്രതിഭാസമാണ്!


സി.പി.ഐ യ്ക്ക് കേരള രാഷ്ട്രീയത്തില്‍ എന്തു സ്ഥാനമുണ്ട്?

എന്ത് സ്ഥാനം?

സി.പി.എം ന്റെ തോളത്തിരുന്ന്  മേനി നടിക്കുന്നവര്‍ എന്ന് സാമാന്യമായിപ്പറയാം..

തിരുവനന്തപുരത്തൊക്കെ ജയിക്കുന്നത് സ്വന്തം കഴിവുകൊണ്ടാണെന്ന് പാവങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു!


കേരളത്തിന്റെ ചില പ്രദേശങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ കണ്ടേക്കാം..അവരുടെ പ്രവര്‍ത്തനം കോണ്ടാണോ വിജയം ഉണ്ടാകുന്നത്?

കഷ്ടം?


അണികളെ ഇങ്ങനെ പറ്റിക്കരുത്..അവര്‍ മണ്ടന്മാരല്ല.


വിദൂഷകവചനം- രാഷ്ട്രീയത്തില്‍ VRS നടപ്പിലാക്കണം

Advertisements

3 thoughts on “വെളിയത്തിന്റേയും ഇസ്മയിലിന്റേയും അഹമ്മതി CPM ന്റെ ചെലവില്‍…

  1. ഏതു നിയമസഭ മണ്ഡലം എടുത്താലും ഒരു 407വിളിച്ചാല്‍ അതില്‍ കേറുന്ന അണികളെ സി പി ഐ യ്ക്ക് ഉള്ളു.സി പി എം കാര് പണി എടുക്കുന്നത് കൊണ്ട് കൊറേ പേര്‍ ജയിക്കും.അതെല്ലാം ഞങടെ വോട്ടാന്ന ആശാന്റെയും ശിഷ്യന്മാരുടെയും വിചാരം.ഞാനും മൂര്‍ഖന്‍ ചേട്ടനും കൂടി ആളെ കൊത്തി കൊന്നു എന്ന് ഞാഞൂല്‍ പറയുമ്പോലെ.

  2. Kollam jillayil maathram ulla kurachu RSP, Keralam motham oru tempoyil kayatti jaathakku poovan maathram aalukal ulla CPI…ivarey okkey CPIM vachondirikkunnathu enthinU?? orotta seatum kodukkaruthu ivarkkonnum.

  3. The CPM is playing a perverted trick to open an account for PDP as a back door entry. By all means, Dr Randathani is a PDP follower.

    If PDP ‘s interest is to get rid off the Muslim League in Ponnani, why should’t they support a CPI nominee. Another example was of CPM nominee Dr Sebastian Paul in Television symbol faught against MO John at Ernakulam by-election. So thats not the PDP’s agenda.

    All this filthy games will only nourish the Hindu fundamentalists. The PDP is no where better than RSS or BJP. They are also living in the same Kerala, they may interpret the sachanr report, paloli report, Madrassa = cbsc, pension to madrassa teacher, 5000 rs for muslim girls students, and finally CPM’s effort to open an account for PDP.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w