വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് ലോട്ടറിയടിച്ചു -ന്യൂനപക്ഷ പദവി കൈയെത്തും ദൂരത്ത്…

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ എന്നൊരു കമ്മീഷനുണ്ട്..

സംഗതി ആരോ നല്ല ലക്ഷ്യം വച്ച് തുടങ്ങിയതാണ്..

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  ന്യൂനപക്ഷ പദവി നല്‍കുകയാണ് പ്രധാന പണി.


ഇതിനകം നൂറുകണക്കിന്  സ്ഥാപനങ്ങള്‍ക്ക് ആ പദവി നല്‍കുകയുണ്ടായി.


നല്ല കാര്യം..


ഇപ്പോഴത്തെ ആശങ്ക അതല്ല.ലക്ഷ്യത്തില്‍ നിന്ന് മാറിപ്പോയോ എന്നൊരു സംശയം.


ന്യൂനപക്ഷ സ്ഥാപനം എന്ന പേരില്‍ ആര്‍ക്കും വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാം..ആ പദവി കിട്ടിയാല്‍ സംസഥാന ഗവണ്മെന്റുകളെ വകവയ്ക്കേണ്ടതില്ല!

ഇഷ്ടമുള്ള ഫീസ് പിരിക്കാം,ഡൊണേഷന്‍ വാങ്ങാം..ചുരുക്കത്തില്‍ എന്തും ആവാം.

സംസ്ഥാന ഗവണ്മെന്റ് നോക്കുകുത്തിയായിരിക്കുക!


എങ്ങനെയുണ്ട്  സംഗതികള്‍?


കേരളത്തില്‍ നിന്ന് നൂറുകണക്കിന് സ്ഥാപനങ്ങള്‍ ന്യൂനപക്ഷ പദവിക്ക് അപേക്ഷ നല്‍കി കാത്തിരിപ്പുണ്ട്..

സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്തുമാത്രമേ പദവി നല്‍കാവൂ എന്നായിരുന്നു വ്യവസ്ഥ.

അതിപ്പോള്‍ എടുത്തുമാറ്റിയിരിക്കുന്നു!

ഇടതുപക്ഷ അംഗങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ ആ ഭേദഗതി ബില്‍ ലോകസഭ പാസ്സാക്കിയിരിക്കുന്നു..


വിദ്യാഭ്യാസ കച്ചവടക്കാര്‍ ആനന്ദ നിര്‍വൃതിയിലാണ്…

ഇനി ആരെ പേടിക്കാന്‍-


ഇതിനെതിരെ ജനാഭിപ്രായം ഉണ്ടാകെണ്ടീരിക്കുന്നു!!


വാല്‍ക്കഷണം- കേരളത്തില്‍ നിന്നുള്ള ഒരു മാന്യ വനിത കേരളത്തിലെ അരമനകളിലും മറ്റും കയറിയിറങ്ങി നടക്കുന്നാണ്ടായിരുന്നു.’മാര്‍ പവ്വത്തിലിന് പഠിക്കുന്ന’ ആ സ്ത്രീയൊക്കെയാണ് ഇവിടെ പദവി നല്‍കാന്‍ ശുപാര്‍ശ ചെയ്യാന്‍ പോകുന്നത്.

അമ്പമ്പോ.. ആലോചിക്കുമ്പോ പേടിയാകുന്നു..


വിദൂഷകവചനം-ഇങ്ങനെപോയാല്‍ 5 വര്‍ഷം കഴിയുമ്പോള്‍ ന്യൂനപക്ഷപദവിയില്ലാത്ത ഒരു സ്ഥാപനവും കേരളത്തില്‍ ഉണ്ടാവില്ല..നമ്മുടെ പുരോഗനമേ…

Advertisements

7 thoughts on “വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് ലോട്ടറിയടിച്ചു -ന്യൂനപക്ഷ പദവി കൈയെത്തും ദൂരത്ത്…

 1. “ന്യൂനപക്ഷ സ്ഥാപനം എന്ന പേരില്‍ ആര്‍ക്കും വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാം..ആ പദവി കിട്ടിയാല്‍ സംസഥാന ഗവണ്മെന്റുകളെ വകവയ്ക്കേണ്ടതില്ല!
  ഇഷ്ടമുള്ള ഫീസ് പിരിക്കാം,ഡൊണേഷന്‍ വാങ്ങാം..ചുരുക്കത്തില്‍ എന്തും ആവാം.”

  സംസ്ഥാനസര്‍ക്കാരിന്റെ തോന്യവാസങ്ങള്‍ നടക്കാത്തത് ഇവിടെ ഭരണഘടനയും കോടതിയും ഉള്ളതുകൊണ്ടാണ്. ന്യായമായ ഫീസു പിരിയ്ക്കാന്‍ എല്ലാ അണ്‍‌‌എയിഡഡ് സ്ഥാപനങ്ങള്‍ക്കും അവകാശമുണ്ട്. അതിനു ന്യൂനപക്ഷപദവിയുടെ ആവശ്യമില്ല. വിദ്യാഭ്യാസ സ്ഥാപനം ആര്‍ക്കും തുടങ്ങാ‍നും ന്യൂനപക്ഷ പദവി ആവശ്യമില്ല, ആര്‍ക്കും തുടങ്ങാം.

  റഫ: ഇനാംദാര്‍ വിധി, ടി.എം.എ പൈ വിധി, പുഷ്ഹ്പഗിരി v/s കേരള സര്‍ക്കാര്‍ വിധി.

  നാലൂകാശിന്റെ ചിലവില്ലാത്തിടത്തോളം കാര്യം എന്തിനെക്കുറിച്ചും പ്രസംഗിയ്ക്കാന്‍ ആര്‍ക്കും കഴിയും. എന്തിന് നയാപൈസാ ചിലവില്ലാത്തതുകൊണ്ടാണല്ലോ ബ്ലോഗ് ഇത്രപ്രശസ്തമായതും.

 2. Competition reduces the price and almost always improves the standard.
  If education is a considered a business, so shall it be. But, don’t restrict the “business” only to the minority. Let the majorities too open schools and charge their students.

  The solution to the problem lies in how much government can improve its schools and colleges so that it is easily accessible to the poor.

  And the solution does not lie in restricting the private.

 3. ഒബാമയെ കണ്ട് പഠിക്ക്…. വിദ്യാഭ്യാസമാണ് വരും തലമുറയുടെ ശക്തിയെന്നും അതിനാല്‍ വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ കൂടുതല്‍ ഇടപെടണം എന്ന് …. പുള്ളേര്‍ക്ക് പഠിക്കാന്‍ പാകത്തിന് ഫീസുകള്‍ ക്രമീകരിക്കുക, നിലവാരമുള്ള അദ്ധ്യാപകരെ നല്ല ശമ്പളത്തില്‍ നിയമിക്കുക… കഴിഞ്ഞ ദിവസം അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ ഒബാമ പറഞ്ഞത്.

  ഇത്രയും കാലം പ്രൈവറ്റൈസേഷന്‍ എന്ന മുദ്രാവാക്യം നടത്തിയ അമേരിക്ക ഇന്ന് പൊതുമേഖലാ തലത്തിലേയ്ക്ക് തിരിയുന്നു. എന്നാല്‍ ഇന്ത്യയോ? ന്യൂനപക്ഷ പ്രീണനത്തിനായി വിദ്യാഭ്യാസത്തെ ആഭാസമാക്കി മാറ്റുന്നു! പണമുള്ളവന്‍ മാത്രം പഠിക്കുക എന്ന നിലയിലേയ്ക്ക് രാഷ്ട്രീയക്കാര്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തെ എത്തിച്ചു!!

 4. വിദ്യാഭ്യാസം കച്ചവടമാണന്നു കോടതി പറഞ്ഞിട്ടില്ല, പറയുകയുമില്ല. വിദ്യാഭ്യാസരംഗത്ത് മുതല്‍മുടക്കുന്നവന്റെ മേല് കുതിരകയറരുത് എന്നതു മാത്രമാണ് കോടതി വിധികള്‍ കൂട്ടിവായിച്ചാല്‍ മനസിലാവുക. ന്യായമായ ഫീസ് ഈടാക്കാനാവാതെ ഒരു സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനം നടത്താനാവില്ല. യുക്തിരഹിതമായ നിയമനിര്‍മ്മാണമാണ് കഴിഞ്ഞ ആറേഴുകൊല്ലങ്ങളായി സര്‍ക്കാര്‍ നടത്തിപ്പോരുന്നത്, അതൊക്കെയും കോടതിയില്‍ പരാജയപ്പെടുകയും ചെയ്തു.

  വിദൂഷകന്‍ ഇവിടെ പരാമര്‍ശിയ്ക്കുന്ന വിദ്യാഭ്യാസകച്ചവടം നടത്തുവാന്‍ ന്യൂനപക്ഷാവകാശം ആവശ്യമേയില്ല. തലവരി വാങ്ങുവാനുള്ള സാധ്യത ഒരു ന്യൂനപക്ഷസ്ഥാപനത്തിന് ഒരു ഭൂരിപക്ഷസ്ഥാപനത്തിനേക്കാള്‍ കൂടുതലായിട്ടില്ല.

  അമേരിയ്ക്ക ഇന്നും എന്നും മുതലാളിത്ത രാജ്യമായിരിയ്ക്കൂം. സ്വകാര്യമൂലധനത്തിന് അമേരിയ്ക്കയില്‍ ഒരുകാലത്തും പ്രസക്തിനഷ്ടപ്പെടുകയുമില്ല. എല്ലാം സര്‍ക്കാരിന്റെ കൈവശമായിരുന്ന രാജ്യങ്ങളുടെ ഗതി നമ്മള്‍ എന്നേ കണ്ടു കഴിഞ്ഞതാണ്.

  വിദ്യാഭ്യാസമാണ് വരും തലമുറയുടെ ശക്തിയെന്നു ഓബാമ പറഞ്ഞിട്ടുവേണോ നമ്മള്‍ അറിയാന്‍.

  മൂക്കുകയറല്ല കടിഞ്ഞാണാണ് ആവശ്യം. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണെങ്കിലും സ്വകാര്യമൂലധനത്തിന്റെ കാര്യത്തിലാണെങ്കിലും. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടവരുടെ സ്വേച്ഛാധിപത്യമല്ല ജനാധിപത്യം.

  മൃദുല്‍ പറഞ്ഞതുപോലെ സര്‍ക്കാര്‍ സ്ഥാപങ്ങളെ മെച്ചെപ്പെടുത്തിക്കൊണ്ടും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സാമൂഹിക നീതി ഉറപ്പുവരുത്തിക്കൊണ്ടൂം സര്‍ക്കാര്‍ പ്രവര്‍ത്തിയ്ക്കട്ടെ.

 5. “അമേരിയ്ക്ക ഇന്നും എന്നും മുതലാളിത്ത രാജ്യമായിരിയ്ക്കൂം. സ്വകാര്യമൂലധനത്തിന് അമേരിയ്ക്കയില്‍ ഒരുകാലത്തും പ്രസക്തിനഷ്ടപ്പെടുകയുമില്ല. എല്ലാം സര്‍ക്കാരിന്റെ കൈവശമായിരുന്ന രാജ്യങ്ങളുടെ ഗതി നമ്മള്‍ എന്നേ കണ്ടു കഴിഞ്ഞതാണ്.

  കാലത്തിന്റെ ഒഴുക്ക് ഇനിയെങ്കിലും മനസ്സിലാക്കുവാന്‍ ശ്രമിക്കുക. സ്വകാര്യ ബാങ്കായ സിറ്റി ബാങ്കില്‍ 36% സര്‍ക്കാര്‍ ഷെയര്‍ ആയി, അമേരിക്കന്‍ “സര്‍ക്കാര്‍ ബോണ്ടുകളില്‍” ചൈന നിക്ഷേപം നടത്തണമെന്ന് ക്ലിന്റണ്‍. സി.ഇ.ഓ.മാര്‍ “കൂടുതല്‍” ശമ്പളം മേടിക്കരുതെന്ന് ഒബാമ!

  “വിദ്യാഭ്യാസമാണ് വരും തലമുറയുടെ ശക്തിയെന്നു ഓബാമ പറഞ്ഞിട്ടുവേണോ നമ്മള്‍ അറിയാന്‍. ”

  അതല്ല വിഷയം അതിന് ശേഷം പറഞ്ഞതാണ്. സ്വകാര്യ മേഖലയിലെ സ്കൂളുകളില്‍ “മൂക്ക് കയര്‍” കൊണ്ട് വരുന്നു (സ്കൂളില്‍ മാത്രമല്ല സ്വകാര്യ മേഖലയില്‍ മൊത്തം). പഴയ പോലെ തോന്നിയ ഫീസ് ഏര്‍പ്പെടുത്തുവാന്‍ കഴിയില്ല. അദ്ധ്യാപകര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം നല്‍കണം……

  എന്നാല്‍ കേരളത്തില്‍ എന്താണ് സംഭവിച്ചതും സംഭവിക്കുന്നതും? കണ്ടില്ലേ ഞാറക്കലില്‍ പള്ളിയിലെ അച്ചന്മാര്‍ കന്യാസ്ത്രീകളുടെ ഉടമസ്ഥതയിലിരുന്ന സ്കൂള്‍ അടിച്ച് മാറ്റി പാവം സ്ത്രീകലെ ആട്ടിയിറക്കിയത്. തൃശൂരിലെ മുന്‍ പ്രിന്‍സിപ്പാള്‍ പുസ്തകത്തിലൂടേ വിളിച്ച് പറഞ്ഞിരിക്കുന്നത് എന്താണ്.

  പഴയ “സേവന” മനോഭാവമെല്ലാം പോയി. പണത്തിന്റെ അതി മോഹത്തില്‍ നിന്ന് ഇവര്‍ക്കും രക്ഷയില്ലെന്ന് സ്ത്യദീപത്തിന്റെ ഇംഗ്ലീഷ് പതിപ്പില്‍ തന്നെയല്ലേ വാര്‍ത്ത വന്നത്!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w