ഇന്‍ഡ്യന്‍ സിനിമയെ പിന്നോട്ടടിക്കുന്നത് ഉത്തരേന്ത്യന്‍ ലോബി..

വീണ്ടും നമുക്ക് ഓസ്ക്കാര്‍…

സത്യജിത്റായിയ്ക്ക് ലഭിച്ച അതുല്യ പുരസ്കാരം ..

പക്ഷെ ആ പുരസ്കാരത്തിന് ഇപ്പോള്‍ പഴയ മാറ്റുണ്ടോ?

അവാര്‍ഡുകള്‍ എന്നും വിവാദങ്ങള്‍ കൊണ്ടുവരുന്നു..ഒരവാര്‍ഡും അതില്‍ നിന്ന് മുക്തമല്ല.

നമ്മുടെ ദാരിദ്ര്യവും ഇരുണ്ടവശങ്ങളും മാത്രം എന്തുകൊണ്ട് അവാര്‍ഡ് നേടുന്നു?

‘അപുത്രയ’ത്തെ നമുക്ക് മാറ്റി നിര്‍ത്താം.

-സ്ല്ം  ഡോഗ് മില്യണയര്‍ തന്നെ നോക്കുക..

അത് അത്ര മികച്ച സിനിമയാണോ?

ഒരു ശരാശരി ചിത്രത്തിനപ്പുറം പോകാന്‍ അതിന് കഴിഞ്ഞിട്ടുണ്ടോ?

ഇല്ലെന്നാണ് തോന്നുന്നത്.

ഇന്ത്യയില്‍ നല്ല സിനിമകള്‍ ധാരാളമായി വരുന്നത്  ബംഗാള്‍,മലയാളം ,കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് തോന്നുന്നു.

തമിഴില്‍ ചില നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട് എന്നതും കാണാതിരുന്നുകൂടാ.

ലോകപ്രശസ്തരായ അടൂരിന്റേയോ,അരവിന്ദന്റെയോ ചിത്രങ്ങള്‍ എന്തുകൊണ്ട് ഓസ്കാറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നില്ല..

അവര്‍ മഹാന്മാരായ ചലച്ചിത്രകാരന്മാരാണെന്ന് ലോകം അംഗീകരിച്ചിട്ടുണ്ട്.

എന്നിട്ടും-

ഉത്തരേന്ത്യന്‍ ലോബിയുടെ ശക്തിയാണ് അവരെ പിന്നണിയില്‍ നിര്‍ത്തുന്നത്!

‘ഒരേ കടല്‍’പോലൊരു സിനിമ ഹിന്ദിയില്‍ ഉണ്ടാകുമോ?

തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നതു പോലൊരു ചലച്ചിത്രമേള ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും നടത്താന്‍ കഴിയുമോ?

ധാരാളം നല്ല ചലച്ചിത്രകാരന്മാര്‍ നമുക്കുണ്ട്.പക്ഷെ അവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കാന്‍ നമുക്കാവുന്നില്ല.

ഉത്തരേന്ത്യന്‍ ലോബിയെ ഫലപ്രദമായി ചെറുക്കാന്‍ നമുക്കാവണം.

നമ്മുടെ ആളുകളുടെ അനൈക്യവും ഒരു പ്രശ്നമാണ്.സഹിഷ്ണുതയും വിശാലവീക്ഷണവും ഇല്ലാത്ത സിനിമാക്കാര്‍ ധാരാളമായി നമുക്കിടയിലുണ്ട്..

പരസ്പരംപാര-എന്നതാണ് ഒരു രീതി..

അതില്ലാതാകണം..

നല്ലതിനൊപ്പം ശക്തമായി നിലകൊള്ളണം.

സിനിമാസംഘടനകള്‍ക്കും ഇവിടെ ഫലപ്രദമായി ഇടപെടാന്‍ കഴിയും..

Advertisements

One thought on “ഇന്‍ഡ്യന്‍ സിനിമയെ പിന്നോട്ടടിക്കുന്നത് ഉത്തരേന്ത്യന്‍ ലോബി..

  1. പ്രിയ സുഹൃത്തേ ,
    താങ്കള്‍ പറഞ അഭിപ്രായങ്ങളോട് ഞാന്‍ യോജിക്കുന്നു. പക്ഷെ താങ്കള്‍ “സ്ലാംടോഗ്” കണ്ടിട്ടില്ലെന്നാണ് തോന്നുന്നത് . ഇപ്പോഴത്തെ മുംബയുടെ സ്ഥിക്കപ്പുറത്തു നിന്നുകൊണ്ട്‌ ഒന്നും തന്നെ ആ സിനിമയില്‍ പറയുന്നില്ല . താങ്കള്‍ ധാരാവി കണ്ടിട്ടുണ്ടോ? ഡാനി ബോയല്‍ വളരെ കുറച്ചേ പറഞ്ഞിട്ടുള്ളൂ .. അതിലും എത്രയോ ദയനീയമാനെന്നത് താന്കള്‍ അവിടെ പോയാല്‍ മാത്രമേ മനസ്സിലാകു‌ .ദാരിദ്ര്യം മാത്രമേ അവാര്‍ഡിന് പരിങനിക്കപ്പെടുന്നതെന്കില്‍ സത്യജിത് റെ, ഓസ്കാറിന്റെ പടി വാതുക്കല്‍ പോലും എത്തില്ലായിരുന്നു .താങ്കള്‍ ആദ്യം സിനിമ കാണു‌.
    ഇനി ഉത്തരേന്ത്യന്‍ ലോഭി ഒരു സത്യം തന്നെ . നമുക്ക് പറയാന്‍ ഈ അടുത്ത് ഒരു ഒരേ കടല്‍ അല്ലാതെ മറ്റെന്തുണ്ട് . അടൂര്‍ ലോകം അംഗീകരിച്ച വ്യക്ത്തി തന്നെ സംശയമില്ല പക്ഷെ അദ്ധേഹത്തിന്റെ ഈയടുത്തിറങ്ങിയ സിനിമകള്‍ സംസ്ഥാന തലത്തില്‍ പോലും ശ്രധിക്കപ്പെടാതിരിക്കാന്‍ കാരണമെന്ത് ?. “സൈറ” എന്നാ സിനിമ എത്ര മലയാളികള്‍ കണ്ടിട്ടുണ്ട് . ആ സിനിമ ആദ്യം അംഗീകരിച്ചത് ഈ ഉത്തരേന്ത്യന്‍ ലോഭി തന്നെയായിരുന്നു . നമുക്ക് ചൂണ്ടിക്കാണിക്കാന്‍ ഒരു അടൂര്‍ ‍അല്ലാതെ വേറെ ആരുണ്ട്‌ . അഥവാ ആരെങ്ങിലും വന്നാല്‍ നാം അംഗീകരിക്കാന്‍ തയ്യാറാണോ ? .”സൈറ” സംവിധായകന്‍ ഡോക്ടര്‍ ബിജുവിന്റെ അവസ്ഥ ആയിരിക്കും അയാളെ കാത്തിരിക്കുന്നത് . അടൂര്‍ , അരവിന്ദന്‍ എന്ന് മുരവിളിക്കാതെ സത്യതിലെകിരങ്ങിവരു‌ സുഹൃത്തേ . നമ്മുടെ മലയാളി പ്രേക്ഷഖരുടെ ആസ്വാദന നിലവാരത്തില്‍ മാറ്റം വരാതെ ഉത്തരേന്ത്യന്‍ ലോഭിയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല സുഹൃത്തേ ….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w