ഐഡിയ സ്റ്റാര്‍ സിംഗറിലെ ‘അധികപ്പറ്റുകള്‍’….

ലയാളികളെ ഏറെ ആകര്‍ഷിച്ച ലൈവ് ഷോകളില്‍ ഒന്നാണ് ‘ഐഡിയാ സ്റ്റാര്‍ സിംഗര്‍’ ..

ലൈവ് ഷോകളിലെ എല്ലാ തരികിടകളും ഇതിലുണ്ട്-

ഞാന്‍ അതൊക്കെ എതിര്‍ക്കുന്ന ആളുമാണ്…

എങ്കിലും സംഗീത പരിപാടിയായതുകൊണ്ട്,അതില്‍ താല്പര്യമുള്ളതു കൊണ്ട് ചിലപ്പോഴക്കെ കാണാന്‍ ശ്രമിക്കുന്നുണ്ട്.

നല്ല ഭാവിയുള്ള ടാലന്റുള്ള ധാരാളം ചെറുപ്പക്കാര്‍..

എന്നാല്‍ ഇതിനോട് ചിലകാര്യങ്ങളില്‍ എതിര്‍പ്പുണ്ട്..

പ്രധാനകാര്യം ജഡ്ജ്മെന്റ് തന്നെ. പ്രഗത്ഭരായ ആളുകളാണ് വിലയിരുത്തല്‍ നടത്തുന്നത്.സമ്മതിച്ചു.

പക്ഷെ sms അത് എനിക്കങ്ങോട്ട് ദഹിക്കുന്നില്ല.ജഡ്ജസ് കൂടുതല്‍ മാര്‍ക്ക് നല്‍കിയ ആള്‍ ചിലപ്പോള്‍ പിന്നിലായിപ്പോകുന്നു

sms കുറവായതുകൊണ്ടത്രെ!

പിന്നെ ഈ പ്രഗത്ഭന്മാര്‍ക്കിവിടെ എന്തുകാര്യം?

sms ന്റെ പിന്നാമ്പുറ കഥകളൊക്കെ പലപ്പോഴായി പുറത്തു വന്നിട്ടുണ്ടല്ലോ..

ഇപ്പോള്‍ ഞാന്‍ മുന്നോട്ടു വയ്ക്കുന്ന പ്രശ്നം അതല്ല.

ഈ പരിപാടിയില്‍ ‘ഗസ്റ്റാ’യി വരുന്ന ആളുകളെ കുറിച്ചാണ്..

അവരുടെ റോളിനെക്കുറിച്ച് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

പലപ്പോഴും ‘ഗസ്റ്റു’കള്‍ സംഗീതവുമായി പുലബന്ധം ഇല്ലാത്തവരാണ്.

അവരുടെ ‘അളിഞ്ഞ്’ കമന്റുകള്‍ ഈ പരിപാടിയുടെ മാറ്റ് കുറയ്ക്കുന്നു..

കഴിഞ്ഞ ദിവസങ്ങളില്‍ ‘ഗസ്റ്റ്’ സലിംകുമാറായിരുന്നു.അദ്ദേഹം പ്രഗത്ഭനായ നടനായിരിക്കാം.

പക്ഷെ ഇവിടെ…..

മത്സരാര്‍ത്ഥികള്‍ ക്ലസ്സിക്  ഗാനങ്ങളും മറ്റും അവതരിപ്പിച്ചപ്പോള്‍ ഇരുന്ന് ഉറങ്ങുന്നത് കണ്ടു..

പറ്റാത്ത കാര്യങ്ങള്‍ സലിംകുമാര്‍ ഏല്‍ക്കരുത്..

അധികാരികളും ഉചിതജ്ഞത കാണിക്കണം..

പല കുട്ടികളോടും തീരെ തരംതാണ ഡയലോഗുകള്‍ പറയുന്നത് കേട്ടു..കാണികളെ നിര്‍ബന്ധിച്ച് ചിരിപ്പിക്കുന്നതും കണ്ടു.

ഇത്തരത്തില്‍ സംഗീതം ‘അങ്ങാടി മരുന്നാണോ പച്ചമരുന്നാണോ ‘എന്ന് നിശ്ചയമില്ലാത്തവരെ കെട്ടി എഴുന്നള്ളിക്കേണ്ടതുണ്ടോ?

Advertisements

9 thoughts on “ഐഡിയ സ്റ്റാര്‍ സിംഗറിലെ ‘അധികപ്പറ്റുകള്‍’….

 1. Vidushaka,
  You are right. In Star Singer (senior) the “unsahikable” is its hostess (ghost-ess)-Ranjini Haridas. And the Judges Committee gives the mark by looking the anatomy of the female singers and their dressing only, not for the singing abilities..

 2. ഈ പരിപാടിയില്‍ ‘ഗസ്റ്റാ’യി വരുന്ന ആളുകളെ കുറിച്ചാണ്..
  അവരുടെ റോളിനെക്കുറിച്ച് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
  പലപ്പോഴും ‘ഗസ്റ്റു’കള്‍ സംഗീതവുമായി പുലബന്ധം ഇല്ലാത്തവരാണ്.
  അവരുടെ ‘അളിഞ്ഞ്’ കമന്റുകള്‍ ഈ പരിപാടിയുടെ മാറ്റ് കുറയ്ക്കുന്നു..
  കഴിഞ്ഞ ദിവസങ്ങളില്‍ ‘ഗസ്റ്റ്’ സലിംകുമാറായിരുന്നു.അദ്ദേഹം പ്രഗത്ഭനായ നടനായിരിക്കാം.
  പക്ഷെ ഇവിടെ…..
  മത്സരാര്‍ത്ഥികള്‍ ക്ലസ്സിക് ഗാനങ്ങളും മറ്റും അവതരിപ്പിച്ചപ്പോള്‍ ഇരുന്ന് ഉറങ്ങുന്നത് കണ്ടു..

  സലീംകുമാറിന്റെ തരംതാണ കമന്റ് പ്രകടനം ഞാനും കണ്ടിരുന്നു.
  ഇതു തന്നെയാണ് എനിയ്ക്കും പറയാനുള്ളത്.
  “പറ്റാത്ത കാര്യങ്ങള്‍ സലിംകുമാര്‍ ഏല്‍ക്കരുത്..“

 3. മികച്ച തിരക്കഥാ കൃത്തുക്കള്‍ ഇല്ലെങ്കില്‍ നമ്മുടെ പല സ്റ്റാറുകളും സൂപ്പറുകളും ഒക്കെ വെറും ഓര്‍ഡിനറിയാകൂന്ന് കാണിച്ച് തരാന്‍ റിയാലിറ്റി ഷോപ്പുകളുടെ ജഡ്ജ്മെന്‍റ് കമ്മിറ്റി നല്ലതാ…ഡാന്‍സിന്‍റെ ചില ഷോക്ക് ജഡ്ജസ് പറേന്നത് കേട്ടാപ്പിന്നെ അവരുടെ(ജഡ്ജസിന്‍റെ) സിനിമേം സീരിയലും നൃത്തോം വരുമ്പോള്‍ നമ്മള്‍ തനീയെ റിമോട്ടെടുത്തോളും. പിന്നെ, ‘വേറേറ്റി’ തേടി രണ്ട് നടമ്മാരും ഒരു ഫിലിമ്മേക്കറും കൊച്ച് കുട്ടികളെ മുതല്‍ വല്യോരെ വരെ വെര്‍ബല്‍ ഹരാസ്മെന്‍റ് നടത്തുന്ന ഷോപ്പുമുണ്ട്…

 4. വിദൂഷകാ….. എല്ലാം ബിസിനസ്സ് അല്ലേ ഇവിടെ…. ചാനാലുകാര്‍ നമ്മളെ രസിപ്പിക്കാന് മാത്രമല്ലല്ലോ ഇരിക്കുന്നത്. എंതായാലും കണ്ണീര്‍ സീരിയലുകളുടെ കാലം കഴിഞല്ലോ….. അതു തന്നെ ഭാഗ്യം…. ഇനി പുതിയ എंതെंകിലും കंടുപിടിക്കുന്നതുവരെ ഇതു സഹിക്കുക തന്നെ….

 5. ഒരു റിയാലിറ്റി ഷോയില്‍ കണ്ടത്….ഗായകന്‍ മുഹമ്മദ് റഫിയുടെ ഒരു പാട്ട് പാടിക്കഴിഞ്ഞപ്പൊ ഉടന്‍ തന്നെ അവതാരിക(ഇപ്പൊ മനോരമ ചാനലിലെ ക്വിസ് അവതാരിക)..ചോദിക്കുകയാണ്..ജഗജിത്‌സിംഗിന്റെ ഭയങ്കര ആരാധകനാണല്ലെ?..മെലോഡിയസായ ഗാനം കേട്ട് കൊച്ച് എവിടെയോ ജഗ്ജിത്സിംഗിനെപ്പറ്റിയും കേട്ട്കാണും..പറയുന്നത് മണ്ടത്തരമാണെന്ന് അറിയുകയുമില്ല.

 6. ethokke businness alle. E KUTTIKALKKU NALLORU BAVI UNDVANAM ENNONNUM EVARKKU AGRAHAMILLA. BUSINESS KUUTTUKA. CHANALLINTE PRASATHI VARDHIPPIKKUKA. ORU KODIYUTE FLAT KODUKKUNNUDENKIL 10 KODI EVARKKU LABHAMAYIRIKKUM.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w