വേണം അത്തരത്തിലൊരു വെബ്സൈറ്റ്-അതില്‍ സഹകരിക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ?

പ്രിയപ്പെട്ട ബൂലോകനിവാസികളെ,

കഴിഞ്ഞ എന്റെ പോസ്റ്റിന് ലഭിച്ച ഒരു പ്രതികരണം നിങ്ങളുടെ പരിഗണനയ്ക്ക് വിടുന്നു..

പോസ്റ്റ്-നഗ്നമായ നിയമലംഘനം നടത്തുന്ന പാറശ്ശാലയിലെ ഒരു സ്കൂളിനെക്കുറിച്ച് -(മുഖ്യമന്ത്രി അറിയാന്‍‌)

(ആ  പോസ്റ്റ് വായിച്ചതിനുശേഷം ഇത് വായിക്കാനപേക്ഷ)


ആ പോസ്റ്റിന്‍ കിട്ടിയ ഒരു പ്രതികരണം ഇങ്ങനെയാണ്‍..


ingane ulla karyangal publish cheyyaan oru website venam.. Something like wikileaks.

ഇത് ഒരു നല്ല ആശയമായി എനിക്കും തോന്നുന്നു..

നാടുനന്നാവാന്‍ ഒരു വഴികൂടിയാണിത്..

ബൂലോകത്തിന്റെ അഭിപ്രായമറിയാന്‍ ആഗ്രഹമുണ്ട്.

അത്തരത്തിലൊരു സംരംഭം ഏറ്റെടുക്കാന്‍ ചങ്കൂറ്റമുള്ളവര്‍ ആരുണ്ട്?

പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടണമെല്ലോ.

ദയവായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക..

സ്നേഹത്തോടെ,

വിദൂഷകന്‍‌

Advertisements

9 thoughts on “വേണം അത്തരത്തിലൊരു വെബ്സൈറ്റ്-അതില്‍ സഹകരിക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ?

 1. കൊള്ളാം. ചങ്കൂറ്റമുണ്ട്‌. പക്ഷേ സമയമില്ല എന്ന അവസ്ഥയാണ്. എന്നാലും അത്തരത്തില്‍ ഒന്ന്‌ ഒരു കമ്യൂണിറ്റി പോലെ ഉണ്ടാക്കിയെടുക്കാന്‍ താല്പര്യമാണ്. ഇന്‍ഡ്യയിലും വിദേശത്തുമുള്ള ഏതൊരു പൌരനും നേരിട്ട് പരാതി സമര്‍പ്പിക്കാനുതകുന്ന ഒരെണ്ണം. അധികാരകേന്ദ്രങ്ങളിലുള്ളവര്‍ക്ക് കാറ്റഗറൈസ് ചെയ്ത് എടുക്കുവാന്‍ കഴിയുന്ന തരത്തില്‍ അത്‌ പ്രാവര്‍ത്ത്കമാക്കുവാന്‍ സാധിച്ചാല്‍ നന്ന്. ഒരു മോഡറേറ്റര്‍ വഴി അല്ലെങ്കില്‍ ഒരു മോഡറേറ്റിംഗ് പാനല്‍ വഴി ഓരോ പരാതികളും വിലയിരുത്തി മാത്രം പബ്ലിഷ് ചെയ്യുകയാണെങ്കില്‍ ശ്രദ്ധിക്കപ്പേടേണ്ടുന്നവകളെ മുന്‍‍ഗണനാക്രമത്തില്‍ പ്രസിദ്ധീകരിക്കുവാനും സാധിക്കും.

 2. അതു കൊള്ളാം….ഇങ്ങനെ ഒന്നിനെ പ്രോത്സാഹിപ്പിക്കാനാവുന്നതൊക്കെ ചെയ്യാം..പക്ഷെ, പാതി വഴിയില്‍ പേടിച്ചിട്ടിട്ട്‌ പോകുന്നവരാകരുത്‌ കൂടെ നില്‍ക്കുന്നവര്‍!

  ആര്‍ക്കും എന്തും post ചെയ്യാമെന്ന അവസ്ഥയുണ്ടാകല്ലേ…മോഡറേറ്റ്‌ ചെയ്യുന്നയാള്‍ കെയര്‍ഫുള്‍ ആയിരിക്കണം!

 3. ഒരു ഫോര്‍ ദ പീപ്പിള്‍ വെബ്സൈറ്റ് ആണോ? 🙂
  തിരുവനന്തപുരം സിറ്റി പോലീസിനു കമ്പ്ലയിന്റ്സ് അയക്കാന്‍ ഒരു പോര്‍ട്ടല്‍ തന്നെയുണ്ട്‌, ഈയുള്ളവന്‍ ട്രൈ ചെയ്തു നോക്കിയിട്ടില്ല. അതുപോലെ, കേരള പോലീസ് വെബ്സൈറ്റില്‍ തന്നെ ഇത്തരത്തില്‍ ഒരു സംഭവം വന്നെങ്കില്‍ എത്ര നന്നായേനെ. ഇനി അങ്ങനെയൊന്നുണ്ടോ, ഈയുള്ളവന്‍ കാണാത്തതാണോ?

  പാറശ്ശാലയിലെ സ്കൂളിനെക്കുറിച്ച് മുഖ്യമന്ത്രിക്കു ഒരു ഇമെയില്‍ അയക്കുകയോ ലെറ്റര്‍ ഇടുകയോ ഫോണ്‍ വിളിക്കുകയോ ചെയ്തു നോക്കൂ. അത് ഫലിച്ചാല്‍ കൂടുതല്‍ എളുപ്പമായി.

 4. ഓഹോ തുടങ്ങിക്കളയാം …
  ഗവര്‍മെന്റ് അധീകാരികള്‍ നോക്കുമോ ഈ സൈറ്റ് എന്ന കാര്യത്തിലേ തര്‍ക്കമുള്ളു
  pling ഉപയോഗിച്ചാലോ

  എല്ലാവരും പിന്‍തുണയ്ക്കുമെങ്കില്‍ അറിയിക്കുക

  തീര്‍ച്ചയായും തുടങ്ങുന്നതാണ്

 5. കൊള്ളാം, കുറച്ചു കല്ലുകടികള്‍ സഹിക്കേണ്ടി വരും.
  എന്നാലും നല്ല ആശയം, പക്ഷേ ഇത്തരം സൈറ്റുകള്‍ മറ്റുള്ള വ്യക്തികളേയും, സ്ഥാപനങ്ങളേയും അപകീര്‍ത്തിപ്പെടുത്താന്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. അതുകൂടുതല്‍ കേസുകള്‍ ഉണ്ടാകുന്നതിനു വഴിവെക്കും. എല്ലാവരും പറയുന്ന കാര്യങ്ങള്‍ ശരിയെന്നുറപ്പു വരുത്തിയതിനു ശേഷം പബ്ലിഷ് ചെയ്യാം അല്ലേ??

 6. ഇതിനൊക്കെ സാധാരണക്കാര്‍ മെനക്കെട്ടിറങുമോ എന്നതാണു പ്രശ്നം…. ഏതെंകിലും ചാനലുകാര്‍ക്കു അയച്ചു കൊടുക്കു…. Investigative journalisathinte കാലമല്ലെ….. അവര്‍ക്കു അതൊരു സ്കൂപ്പാവുകയും ചെയ്യും…..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w