നഗ്നമായ നിയമലംഘനം നടത്തുന്ന പാറശ്ശാലയിലെ ഒരു സ്കൂളിനെക്കുറിച്ച് (മുഖ്യമന്ത്രി അറിയാന്‍..)

ചുവപ്പുനാട അവസാനിപ്പിക്കണമെന്നും അഴിമതി നടത്തുന്ന,കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും ഇന്നലെ മുഖ്യമന്ത്രി .വി.എസ്. പ്രസ്താവിക്കുകയുണ്ടായി..

അഴിമതി നടത്തുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും കുറിച്ച് വിവരം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയുണ്ടായി..


വളരെ സ്വാഗതാര്‍ഹമായ ഒരു പ്രഖ്യാപനമാണത്..

അഴിമതി വെളിച്ചത്തുകൊണ്ടുവരുന്ന പത്രപ്രവര്‍ത്തകര്‍ക്ക് പാരിതോഷികം നല്‍കുമെമ്മൊരു വാര്‍ത്തയും കഴിഞ്ഞ ദിവസം വന്നിട്ടുണ്ട്.


ജനാധിപത്യത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തിന് അതിപ്രധാനമായ സ്ഥാനമുണ്ട്.

ഓരോ പൗരനും തന്റെ അവകാശങ്ങളെയും കടമകളേയും കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്..


പൊതുജനം എന്നനിലയിന്‍ നമുക്ക് ഇവിടെ ചിലതൊക്കെ ചെയ്യാനില്ലേ?

നിയമം ലംഘിക്കുന്നവരെ…കുറ്റം ചെയ്യുന്നവരെ …കൈക്കൂലി പാപികളെ …തുറന്നുകാട്ടാന്‍ നമുക്കാവില്ലേ? അവ സര്‍ക്കാരിന് സഹായകരമാവില്ലേ?


ആവും എന്ന് ഞാന്‍ വിചാരിക്കുന്നു.


ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു അഴിമതി അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്.


നിയമങ്ങള്‍ക്കതീതമായി ഒരു സ്കൂള്‍..


പാറ്റശ്ശാലയിലെ പ്ര(കു)സിദ്ധമായ ഒരു സ്കൂള്‍ വിദ്യാഭ്യാസ നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

അത് ഒരു അണ്‍-എയിഡഡ് സ്കൂളാണ്.

ആ സ്കൂളില്‍ ഹയര്‍ സെക്കന്ററി ഉണ്ട്. മൂന്ന് ബാച്ച് നടത്താനാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുള്ളത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.അപ്പോള്‍ പരമാവധി 180 കുട്ടികള്‍.രണ്ടു വര്‍ഷവും കൂടി 360 കുട്ടികള്‍ മാത്രം.


എന്നാല്‍ ഇപ്പോള്‍ അവിടെ HSS ല്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം ആയിരത്തിനുമേലെയാണ്.സര്‍ക്കാര്‍ അനുവാദം നല്‍കാത്ത സബ്ജറ്റ് കോംബിനേഷനും അവിടെയുണ്ടത്രെ.

സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചാണ്  കുട്ടികളെ ആകര്‍ഷിക്കുന്നത്..

ഇക്കര്യം HSS അധികാരികള്‍ക്ക് നന്നായി അറിയാം.ചില മീറ്റിങ്ങുകളില്‍ അവരില്‍ ചിലര്‍ അക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടത്രെ.ഉടന്‍ നടപടി എടുക്കുമെന്നൊക്കെ പ്രഖ്യാപിച്ചുവെങ്കിലും ഒന്നും ഉണ്ടായില്ല.


എന്താണ് അതിന് കാരണം?

ഒരു വന്‍ ലോബി ഇതിന് പിന്നിലുണ്ട്..ഇക്കാര്യത്തില്‍ ഒരു സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ  നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു

Advertisements

12 thoughts on “നഗ്നമായ നിയമലംഘനം നടത്തുന്ന പാറശ്ശാലയിലെ ഒരു സ്കൂളിനെക്കുറിച്ച് (മുഖ്യമന്ത്രി അറിയാന്‍..)

 1. വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യ മത്രിയുടെ ഓഫീസിലേക്ക് താങ്കള്‍ ഒരു കത്തയച്ചാല്‍ ചിലപ്പോള്‍ നടപടി പ്രതീക്ഷിക്കാമോ?

  അല്ലെങ്കില്‍ chiefminister@keralacm.gov.in എന്ന ഈമെയിലിലേക്ക് അയച്ചാലോ?.

  http://www.keralacm.gov.in/contact.htm

 2. നടപടി ഉണ്ടാകേണ്ടതാണ്.

  സ്കൂളിന്റെ പേര് പറഞ്ഞ് അവര്‍ക്ക് പരസ്യം കൊടുക്കണോ.

  തിരുവനന്തപുരത്തുകാര്‍ക്ക് നല്ലപോലെ അറിയുന്ന സ്കൂളാണ്.

 3. Dear Vidooshaka,

  http://www.keralacm.gov.in is the website of Hon. Chief Minister and please be noted that there is online complaint submission facility provided. Forward one copy to the Education Minister as well. And you should mention the name of the school, bcz it will not be an advertisement to the school, but the common people can keep away from that.

  thanks a lot and carry on.

 4. ഹായ്..Malayali,Pheonix

  സ്കൂളിന്റെ പേര് വെളിപ്പെടുത്തുന്നത് നന്നായിരിക്കും എന്നുള്ള അഭിപ്രായത്തെ മാനിക്കുന്നു..

  ‘ഇവാന്സ് ഹയര് സെക്കന്ററി സ്കൂള്‍,പാറശ്ശാല’-എന്നാണ് സ്കൂളിന്റെ പേര്.

 5. പിള്ളേരുടെ അപ്പനും അമ്മയ്ക്കും ആ സിലബസ് മതിയെങ്കില്‍ നമ്മള്‍ എന്തിന് ഇട പെടണം. അവര്‍ ഫീസ് കൊടുത്തു പഠിപ്പിക്കുന്നതും ആണ്. പൊതു ജനത്തിന്റെ പണം എടുത്തു വേസ്റ്റ് ആക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ അല്ലല്ലോ?

 6. സുവി കര്യങ്ങള്‍‌ അങ്ങനെയല്ല..
  സര്‍‌ക്കാര്‍‌ വിദ്യാലയങ്ങള്‍‌ വളരെ മുന്നോട്ടുപോയിരിക്കുന്നു..

  പിന്നെ,
  അപ്പന്റെയും അമ്മയുടേയും ഇഷ്ടം..
  അതല്ല ഇവിടെയുള്ളത്-
  സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുതിയ ബാച്ച് തുടങ്ങാന്‍‌ പാടില്ല..

  പാരലല്‍‌ കോളേജിലെ പഠനം ഇവിടെ പറ്റില്ല..

  അംഗീകാരം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അഡ്മിഷന്‍ നടത്തുന്നു..
  http://www.clipped.in – Indian blog roll,

  അഭിപ്രായം വളരെ പ്രസക്തമാണ്‍..ആ വെബ്സൈറ്റിന്റെ ലിങ്ക് എല്ലാ സര്‍‌ക്കാര്‍‌ സൈറ്റുകളിലേക്കും നല്‍കണം.

  നിങ്ങള്‍തന്നെ അത്തരമൊരു സംരഭത്തിന്‍ മുന്‍ കൈ എടുക്കുക..
  ഞങ്ങളുടെ സഹകരണം ഉറപ്പ് നല്‍കുന്നു..

 7. I have a doubt, why the parents are sending the kids to such school? from your blog, its a well known fact to many in TVM. that means they are teaching good, otherwise parents should have stopped sending their kids right?

  anyway, govt has agencies to look into these schools. isn;t under education department?

  there are hartal for Saddam’s death, but those party leaders dont have any commitment to the poor kids studying in that school? may be party doenst have much benefit from it 🙂

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )