മുന്‍മന്ത്രി ഗണേഷ്കുമാറിന്റെ സൂപ്പര്‍ ആക്ടിംഗ് – സഹതാരങ്ങള്‍ പിന്തുണച്ചില്ല!

അച്ഛന്റെ മകനും മകന്റെ അച്ഛനും ..

അത് കൊട്ടാരക്കരക്കാരെ വച്ച് ഏതെങ്കിലും സംവിധായകന്‍ ഏതെങ്കിലും കാലത്ത് എടുക്കാന്‍ സാധ്യതയുള്ള ചലച്ചിത്രമാണ്..

അതിലെ പ്രധാന താരങ്ങള്‍ മുന്‍ മന്ത്രി ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ്കുമാറുമായിരിക്കുമെല്ലോ..

അച്ഛന്‍ ആനപ്പുറത്തുകയറിയതിന്റെ തഴമ്പ് മകനുണ്ടാകുമോ?

ഒരു ഒറ്റയാന്റെ കാല്പനിക സൗന്ദര്യമാണ് ബാലകൃഷ്ണപിള്ളയ്ക്കുളത്.നല്ല രാഷ്ട്രീയക്കാരന്‍.നാക്കാണ് ശക്തി..

കരുണാകരനോടൊപ്പം നിന്ന് കൊറെ രാഷ്ട്രീയം കളിച്ചു..

കളിമൂത്തപ്പൊ മോനേയും രാഷ്ട്രീയഗോദയിലിറക്കി…

മകന്‍ അച്ഛനു പണിയായോ?(പെരുന്തച്ഛനെ ഓര്‍മ്മ വരുന്നുണ്ടോ?)

നല്ല പയ്യന്‍ ..

വരവ് മോശമാക്കിയില്ല..

സിനിമയിലെ അഭിനയപാടവം രക്ഷയ്ക്കെത്തി.മന്ത്രിയെന്ന നിലയില്‍ ശരാശരി പ്രകടനം കാഴ്ച വച്ചു.

കാര്യങ്ങളെല്ലാം തകിടംമറിഞ്ഞത് പെട്ടെന്നായിരുന്നു..

ഭരണം പോയി,

ഒറ്റയാന്‍ നിലംപൊത്തി..

സിനിമയിലും സീരിയലിലും നിറഞ്ഞുനിന്ന ഗണേഷ്കുമാറിന് ക്രമേണ അവസരങ്ങള്‍ കുറയുന്നു..

സിനിമാ ഡയലോഗുകളൊന്നും രക്ഷ്യ്ക്കെത്തിയില്ല..

കരിംപട്ടിണി തന്നെ..

അങ്ങനെയിരിക്കെ വരുന്നു…ബഡ്ജറ്റ്!

(പച്ചമരുന്നോ അങ്ങാടിമരുന്നോ)

ഇന്നലെ,മന്ത്രി തോമസ് ഐസക്ക് ബഡ്ജറ്റ് അവതരിപ്പിച്ചല്ലോ..

അവതരണം കഴിഞ്ഞയുടന്‍ …

സിനിമാസ്റ്റൈലില്‍ ഒരാള്‍(ഒരാള്‍മാത്രം)എണീറ്റുനിന്ന്  എന്തോക്കെ വിളിച്ചുപറയുന്നുവത്രെ.

അത് നമ്മുടെ നടനായിരുന്നുവെന്ന് മനസ്സിലാക്കാന്‍ നിമിഷങ്ങളെടുത്തുവത്രെ.

സ്പീക്കറും മന്ത്രിമാരും ഒരു നിമിഷം അത്ഭുതപരതന്ത്രരായി നിലകൊണ്ടുവത്രെ.

നായകനെന്ന് ഭാവിച്ച് മുണ്ട് മടക്കിക്കുത്തി (മമ്മൂട്ടി,’ദി കിംഗ്’) ഡയലോഗ് പ്രസന്റേഷന്‍ ആരംഭിച്ചു..

ആദ്യമൊന്നും ആര്‍ക്കും ഒന്നും മനസ്സിലായില്ല..

-ബഡ്ജറ്റില്‍ കൊല്ലം ജില്ലക്കാരെ പരിഗണിച്ചില്ലത്രെ..(അവിടെ ചില സടകൊഴിഞ്ഞ സിംഹങ്ങള്‍ ഉണ്ടെന്ന് മന്ത്രി ഓര്‍ക്കണമെന്ന് ഭാഷാന്തരം)


സഹതാരങ്ങളും അമ്പരന്നിരുന്നു.

അവരുടെ ആത്മഗതം

ജില്ല തിരിച്ച് സഹായങ്ങള്‍ വിതരണം ചെയ്യുന്നതാണ് ‘ബഡ്ജറ്റ്’ എന്ന് ഈ പയ്യനോട് ആരാണ് പറഞ്ഞത്.ഇക്കാലമത്രയും ഇങ്ങനെയൊരാള്‍ അവിടെയുണ്ടെന്ന് അറിയില്ലായിരുന്നു.അത്ര ക്വയറ്റായിരുന്നു.പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം എന്നൊരു ലൈന്‍ തന്നെ.


ഇപ്പോള്‍ എന്താ എങ്ങനെ?

ഞങ്ങളെ ഒതുക്കാന്‍ ആ അഞ്ഞൂറാന്‍ പുതിയ വല്ല കെണിയും ഒരുക്കിയതാണോ…..നമ്പ്യാര്‍ പാടിയതുപോലെ ‘…..പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല’ എന്ന അവസ്ഥയ്ക്ക് മാറ്റം വന്നുവോ?


അതോ ഈ ചെറുക്കനെ ഒതുക്കാം എന്നു വിചാരിച്ചിട്ടാണോ ഈ…………

ഒരു ‘പെരുന്തച്ചന്‍ കോംപ്ലക്സ് ‘


ഓ… ആര്‍ക്കറിയാം..!!


വിദൂഷകവചനം -വിനാശകാലേ വിപരീത ബിദ്ധി…

Advertisements

6 thoughts on “മുന്‍മന്ത്രി ഗണേഷ്കുമാറിന്റെ സൂപ്പര്‍ ആക്ടിംഗ് – സഹതാരങ്ങള്‍ പിന്തുണച്ചില്ല!

 1. ഹഹ, ഗണേഷിനെ ഒതുക്കാന്‍ എന്തെല്ലാം പണി നോക്കി, വീടുവരെ ആക്രമിച്ചു, എന്നിട്ടും ഒരു ചുക്കും നടന്നില്ല. ആ ഇനി ബ്ലൊഗ്ഗ് എഴുതി പണി കൊടുക്കാന്‍ നോക്കാം …

 2. ആരോ തല്ലി കൈയൊടിച്ചു എന്ന് അഭിനയിച്ചാണ് പത്തനാപുരത്ത് ഇത്തവണ രക്ഷപെട്ടത്.ഇവനെയൊക്കെ പൊളിച്ചടുക്കേണ്ട സമയം കഴിഞ്ഞു

 3. ithu valare moshamayi poi.. alappuzhayil ithrayum fund vannathu vidooshakan kandillennundo?

  ishtappedatha aarenthu chythalum kuttam parayanamallo.. vidooshakante rashtreeyam vyakthamayi ellarkum ariyam.
  pakshe ithu vayikkunnavar enthenkilum okke pratheekshikkunnath thettano?

 4. ……….”ജില്ല തിരിച്ച് സഹായങ്ങള്‍ വിതരണം ചെയ്യുന്നതാണ് ‘ബഡ്ജറ്റ്’ എന്ന് ഈ പയ്യനോട് ആരാണ് പറഞ്ഞത്”……….

  This is also applicable to national budjet…..

 5. കൂട്ടുകാരാ നമ്മുടെ നാട്ടിലെ ജനങള്‍ക്ക് ഇഷ്ടം അങനെ ആക്ടിംഗ് ചെയ്യുന്നവരെ ആണ്.കണ്ടിട്ടില്ലേ മാണിസാറിന്റെ അഭിനയം.ഒരു പരിചയം ഇല്ലാത്ത ആളാണ് മരിച്ചതെങ്കിലും ആവീട്ടില്‍ ചെന്നു രണ്ടു തുള്ളി കണീര്‍ ചാടിക്കാതെ മാണി സാറ് പോകത്തില്ല . നിര്‍ഭാഗ്യ വശാല്‍ നമ്മുടെ ജനങള്‍ക്കും വിളിക്കാത്ത കല്യാണത്തിന് വരുന്ന മരണ വീട്ടില്‍ പൊട്ടികരയുന്ന ആളുകലെയ്യാണ് ഇഷ്ടം.അവര്‍ എത്ര അഴിമതിക്കാര്‍ ആണെങ്കിലും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )