സര്‍ക്കാര്‍ജീവനക്കാരന്റെ പണം ചൂതാട്ടക്കമ്പോളത്തിലേക്ക്…(ചരിത്രത്തില്‍നിന്ന് പാഠം പഠിക്കാത്ത മന്മോഹന്റെ കൊടുംചതി!)

ഒടുവില്‍ അതും കൂടി…

സര്‍ക്കാര്‍ജീവനക്കാരന്റ ജീവിതംകൂടി കുട്ടിച്ചോറാക്കാന്‍ മന്മോഹന്‍സിംഗും കൂട്ടരും തീരുമാനിച്ചിരിക്കുന്നു.

പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോര്‍ട്ട് തയ്യാറായിരിക്കുന്നു..

ജീവനക്കാരന്റെ പി.എഫ്. ഓഹരിക്കമ്പോളത്തിലേക്ക് നിര്‍ലോഭം ഒഴുക്കാന്‍ ശുപാര്‍ശ.നഷ്ടം വരാത്ത കമ്പനികളിലാണത്രെ പണമിറക്കുക..(അങ്ങനെയൊന്നുണ്ടോ)

അത്തരത്തിലുള്ള 50 കമ്പനികളുടെ ഷെയറുകള്‍ ജീവനക്കാരനെ ബോധ്യപ്പെടുത്തും.അതില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടത്രെ!

ലാഭത്തിന് ഗ്യാരണ്ടിയൊന്നിമില്ല..നഷ്ടം വന്നാല്‍ സഹിക്കണം..സര്‍ക്കാരിന് അവിടെ ഒന്നും ചെയ്യാനില്ല.

(ഞാനൊന്നുമറിഞ്ഞില്ലേ രമനാരായണാ എന്ന ലൈന്‍)

അംബാനിമാരും മറ്റും ഏറെക്കലമായി ആവശ്യപ്പെട്ടുകൊണ്ടിരിന്ന ആവശ്യം വളരെ വിദഗ്ദമായി സാധിച്ചുകൊടുത്തതില്‍ യു.പി.എ യ്ക്ക് അഭിമാനിക്കാം..

ഭീമമായ ഒരു തുക നേരെ ഊഹക്കച്ചവടത്തിലേക്ക്….ആനന്ദലഹരിക്കിനിയെന്തു വേണം?

ഊഹക്കച്ചവടത്തിന്റെ പരിണിതഫലങ്ങള്‍ ലോകം അനുഭവിച്ചുകോണ്ടിരിക്കുന്ന അവസരത്ത്ലാണ് ….

ഈ മണ്ടന്‍ഭരണാധികളെ എന്തു ചെയ്യണം?

ഇവന്മാര്‍ നന്നാവില്ലേ?

പെന്‍ഷനാകുമ്പോള്‍ കിട്ടുന്ന തുകയുപയോഗിച്ച് ചെയ്യാന്‍ എന്തെന്ത് കാര്യങ്ങളാണ് ഉണ്ടാവുക.ജീവിതകാലം മുഴുവന്‍ സര്‍ക്കാരിനെ സേവിച്ചതിന് അവര്‍ നല്‍കുന്ന പരിഗണനയായിരുന്നു പെന്‍ഷന്‍..

ഇവ അട്ടിമറിക്കുന്നതിലൂടെ വലിയ തെറ്റാണ് ഇവര്‍ ചെയ്യുന്നത്..

സാമൂഹ്യജീവിതത്തില്‍ വമ്പിച്ച ആഘാതമുണ്ടാക്കുന്ന തീരുമാനമാണിത്.

ഇരുപതുംമുപ്പതും വര്‍ഷം സര്‍ക്കാരിനെ സേവിച്ചിട്ട് അവസാനം വെറുംകയ്യോടെ ഇറങ്ങിപ്പോകുക…


ചൂതാട്ടത്തിന് താല്പര്യമില്ലാത്തവരുടെ പണം സര്‍ക്കാര്‍ അവര്‍ക്കിഷ്ടപ്പെട്ട ഓഹരികളില്‍ മുടക്കുമത്രെ.ഈ രാജ്യം വെള്ളരിക്കാപ്പട്ടണമാകാന്‍പോകുകയാണോ?


21 സംസഥാനങ്ങളിലെ സര്‍ക്കാരുകള്‍ ഈ ‘ചതിയ്ക്ക്’ വെള്ളക്കൊടി കാട്ടിയയത്രെ.

കേരളം ഉള്‍പ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങളാണ് പൊരുതി നില്‍ക്കുന്നത്.

അതെത്രനാള്‍ കഴിയും?


വളഞ്ഞവഴിയിലൂടെ ആണവകരാര്‍ ഒപ്പിട്ടതുപോലെ ഇതും അടിച്ചേല്പിക്കുകയാണ്.


ജനവിരുദ്ധതയുടെ കര്യത്തില്‍ ബുഷിന് പുറകില്‍ മന്മോഹന് സഥാനം ലഭിക്കും എന്നാണ് വിദൂഷകന്‍ കരുതുന്നത്.


പുതിയ വാര്‍ത്ത

കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയുടെ 51% ഓഹരികള്‍ വില്‍ക്കാന്‍ പോകുന്നു…


വിദൂഷകന്റെ ശുപാര്‍ശ -മനോരോഗികളായ നമ്മുടെ ഭരണാധികാരികളെ ചങ്ങല്യ്ക്കിടാന്‍ ഇനിയും വൈകിക്കൂടാ…
Advertisements

6 thoughts on “സര്‍ക്കാര്‍ജീവനക്കാരന്റെ പണം ചൂതാട്ടക്കമ്പോളത്തിലേക്ക്…(ചരിത്രത്തില്‍നിന്ന് പാഠം പഠിക്കാത്ത മന്മോഹന്റെ കൊടുംചതി!)

 1. കേരളം ഉള്‍പ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങളാണ് പൊരുതി നില്‍ക്കുന്നത്.

  ഈ വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്.

 2. താല്‍പര്യമുള്ളവര്‍ മാത്രം ചെയ്താല്‍ പോരേ? is it mandatory?

  “ചൂതാട്ടത്തിന് താല്പര്യമില്ലാത്തവരുടെ പണം സര്‍ക്കാര്‍ അവര്‍ക്കിഷ്ടപ്പെട്ട ഓഹരികളില്‍ മുടക്കുമത്രെ.”

  എന്നിട്ട് നഷ്ടം വന്നാല്‍ അത് സര്‍ക്കാര്‍ കൊടുക്കുമോ? മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ വ്യക്തിയുടെ സമ്മതം ആവശ്യമില്ലേ?

 3. പ്രതികരണത്തിന് നന്ദി,മൂര്‍ത്തി-രാമചന്ദ്രന്‍-തോന്ന്യാസി-വഡക്കൂഡന്‍

  സമ്മതം ആവശ്യ്മില്ലെന്നാണ് ശുപാര്‍ശയില്‍ എന്ന് തോന്നുന്നു.
  ഇന്നലത്തെ(17/02/2009)അമൃത ന്യൂസിലാണ് ഇക്കാര്യം പറഞ്ഞത്.

 4. പാവപ്പെട്ടവന്റെ ചട്ടിയില്‍ കൈയിട്ടു വരാനാനല്ലോ എല്ലാവനും താല്പര്യം .അംബാനിമാരും മറ്റും തടിച്ചു കൊഴുക്കട്ടെ . എല്‍ ഐ സി പൊളിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു . ഒരു തരം വ്യഭിചാരം ,അല്ലാതെന്തു പറയാന്‍ .

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )