പരാജയപ്പെടാന്‍പോകുന്ന ഒരു പണിമുടക്കിനെപ്പറി ഖേദപൂര്‍വ്വം…

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് (17/02/2009)പണിമുടക്കാന്‍ പോകുന്നുന്നുവത്രെ!

ഇന്നലെ തമ്പാനൂര്‍ ബസ്റ്റാന്റില്‍ കരഞ്ഞുകൊണ്ട് ഒരാള്‍ അനൗസ്മെന്റ് നടത്തുന്നതുകണ്ടു-നാളെ വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടക്കും..

കേട്ടപ്പോള്‍ ചിരിപൊട്ടി…

അതിന് കാരണമുണ്ട്..

പണിമുടക്ക് നടത്തുന്നത് ആരാണ്?

സെറ്റോ സംഘടനകളും (കോണ്‍ഗ്രസ്സിന്റെ പോക്കറ്റ് സംഘടനകള്‍) ബി.ജെ.പി യുടെ സര്‍വ്വീസ് സംഘടനകളും(നാമമാത്രമായവ)..

ഇന്ന് നടത്തുന്ന കലാപരിപാടി മുന്‍പൊരു ദിവസം നടത്താനിരുന്നതാണ്..പേടിച്ച് അന്ന് നടത്തിയില്ല.(പ്ണിമുടക്ക് പ്രഖ്യാപിച്ചിട്ട് മാറ്റി വച്ച് മാറ്റി വച്ച് ,ഒടുവില്‍ നടത്താതിരിക്കല്‍ സെറ്റോയുടെ സ്ഥിരം ശൈലിയാണ്)

ഇപ്പോള്‍ ആകെ വെട്ടിലായിരിക്കുകയണ്.നേരെചൊവ്വെ ഒരു സമരം സംഘടിപ്പിക്കുവാന്‍ കഴിവില്ലാത്തവര്‍ എന്നൊരു ദുഷ്പ്പേര് ഉള്ളതുകൊണ്ടും സംഘപരിവാറിനോട് നടത്താമെന്ന് പറഞ്ഞിതിനാലും ഒരു വഴിപാടുപോലെ നടത്തുകയാണ്.(കോണ്‍ഗ്രസ്സിന്റെ ദുര്‍ഗതി അവരുടെ സര്‍വ്വീസ് സംഘടനകളേയും ബാധിച്ചിരിക്കുന്നു എന്ന് കരുതിയാല്‍മതി.ലാലലിന്‍ ഉള്ളതുകൊണ്ട് അവര്‍ ജീവിച്ചിരിക്കുന്നു!)

പണിമുടക്കിന് ആധാരമായവ

1.പെന്‍ഷന്‍പ്രായം കൂട്ടണം.

-കേരളത്തെപോലുള്ള ഒരു സംസ്ഥാനത്ത്  പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയാത്ത ഒരു വിഷയമാണത്.അതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ തീരുമാനം വേണ്ടിവരും.യുവാക്കളോട് താല്പര്യമില്ലാത്ത സെറ്റോക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത് ഉന്നയിക്കാന്‍ കഴിയില്ല.

പെന്‍ഷന്‍പ്രായം 60 ആക്കണമെന്ന് ആവശ്യപ്പെടാന്‍ ഇപ്പോള്‍ എന്താണ് കാരണം?

അതിന് ഉത്തരമില്ല.

ഇലക്ഷന്‍ വരുന്നു എന്നതാവാം ഒരു കാര്യം.

മറ്റൊന്ന്  ഒരു പണിമുടക്കെങ്കിലും നടത്തി എന്ന് വരുത്തിത്തീര്‍ക്കാന്‍..


2.കേന്ദ്രപാരിറ്റി അനുവദിക്കുക(ശമ്പളപരിഷ്കരണം)

കേന്ദ്ര ശമ്പളം ഉയര്‍ന്നതാണ്.സംസ്ഥാനജീവനക്കാര്‍ക്കും അതാഗ്രഹിക്കാം.

പക്ഷെ അവിടെ പങ്കാളിത്ത പെന്‍ഷനാണ്.

സെറ്റോക്കാര്‍ക്കത് മതിയോ?

5 വര്‍ഷ ശമ്പളപരിഷ്കരണം അട്ടിമറിച്ചത് യു.ഡി.എഫ് സര്‍ക്കാരുകളാണ്.ഇപ്പോള്‍ പരിഷ്കരണം നടന്നിട്ട് 5 വര്‍ഷമായിട്ടില്ല.

കേന്ദ്രം പറയുന്നത് 5 വര്‍ഷ പരിഷ്കരണം എടുത്തുകളയണമെന്നാണ്.

ഈ ആവശ്യം ഇപ്പോള്‍ ഉന്നയിക്കുന്നത്…

വേറെ കാര്യമൊന്നുമില്ലാത്തതുകൊണ്ട്…

സമൂഹത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്തവരാണ് തങ്ങളെന്ന് അവരുന്നയിച്ച പ്രശ്നങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.


3.വിലക്കയറ്റം തടയുക

അത് കേന്ദ്ര സര്‍ക്കാരിനോടല്ലേ പറയേണ്ടത്.

കേരള സര്‍ക്കാര്‍ സാധ്യമായതെല്ലാം ച്യ്യുന്നില്ലേ…

പുട്ടിന് തേങ്ങപോലെ ഒരു ബഹുജനാവശ്യം?!


4.നിയമന നിരോധനം പിന്‍വലിക്കുക.


അതൊരു പുതിയ കണ്ടെത്തലാണ്..

ഈ വിവരം എവിടെ നിന്ന് ലഭിച്ചു?


പണിമുടക്കല്ലേ ഇങ്ങനെയൊക്കെ എഴുതിവയ്ക്കാം എന്നൊരു മട്ട്-അത്രമാത്രം.


ഒരു പ്രസക്തിയുമില്ലാത്ത ഒരു പണിമുടക്ക്..

സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്..

നേതാക്കള്‍ തന്നെ ജോലിക്ക് കയറാനാണ് സാധ്യത..

ഇവരുടെ’ കപ്പാസിറ്റി ‘ പലപ്രാവിശ്യം നാം കണ്ടിട്ടുള്ളതാണല്ലോ…


വിദൂഷകന്റെ പ്രാര്‍ത്ഥന-ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നില്ല..പ്രിയരേ ഇവരോട് പൊറുക്കേണമേ…

(സമരം നടത്തി പരിഹാസ്യരാകാന്‍ പിറന്നവര്‍..ഹ.ഹ..ഹ…)


Advertisements

3 thoughts on “പരാജയപ്പെടാന്‍പോകുന്ന ഒരു പണിമുടക്കിനെപ്പറി ഖേദപൂര്‍വ്വം…

  1. “അതൊരു പുതിയ കണ്ടെത്തലാണ്..
    ഈ വിവരം എവിടെ നിന്ന് ലഭിച്ചു?”

    ഇന്നത്തെ ബഡ്ജറ്റില്‍ തോമസ് ഐസക്ക് നിയമന നിരോധനം പിന്‍വലിയ്ക്കുന്നതായി പറഞ്ഞിട്ടൂണ്ട്. കേരളത്തിലെ കാര്യമല്ലായിരിയ്ക്കും. അല്ലേ വിദൂഷകാ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w