തലശ്ശേരി ആര്‍ച്ച് ബിഷപ്പ് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു…

അച്ചന്മാരിലും അപകടകാരികള്‍…

സഭകള്‍ ജാഗ്രത പുലര്‍ത്തുക‌!

വല്യ പ്രശ്നങ്ങളില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ കുളംകലക്കി മീന്‍ പിടിക്കാന്‍ ഒരച്ചന് മോഹം.

ആ അച്ചന്‍ -മാര്‍ ജോര്‍ജ് വകിയമറ്റമാണ്..

പവ്വത്തിലും മറ്റും വാര്‍ത്തകളീല്‍ നിറഞ്ഞുനില്‍ക്കുന്നത് കണ്ട് അസൂയമൂത്ത ഈ പിതാവ്  ഒരു ‘ഗമണ്ടന്‍’ കണ്ടുപിടുത്ത്വുമായി വന്നിരിക്കുന്നു-

-“പിണറായിയുടെ നവകേരള മാര്‍ച്ചിനോടനുബന്ധിച്ച് നടത്തുന്ന തെരുവ് നാടകത്തില്‍ കൈസ്തവ വിരുദ്ധതയുണ്ട്!”

‘ക്ലാരക്കുഞ്ഞമ്മ’-നാടകത്തിലാണ് ഈ കണ്ടെത്തല്‍.

എങ്ങനെയുണ്ട് അച്ചന്റെ കണ്ടുപിടുത്തം?

ഇനി കലാരൂപങ്ങളെല്ലാം എഡിറ്റുചെയ്യാന്‍ ഈ അച്ചനെ ഏല്പിക്കണമെന്ന് വിദൂഷകന്‍ ശുപാര്‍ശചെയ്യുന്നു…


പ്രതിപക്ഷത്തിന്റെ നാവോ?


പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം അഭിപ്രയപ്രകടനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

പ്രതിപക്ഷ രാഷ്ട്രീയം കളിക്കാന്‍ മിടുക്കന്മാരായ ധാരാളം കൊച്ചിച്ചന്മാരം ബിഷപ്പുമാരും സജ്ജരായിയിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍..


ഗുജറാത്തോ ഒറീസയോ ഇവര്‍ക്ക് പ്രശ്നമല്ല..

ക്രിസ്ത്യന്‍ പീഠനം നടക്കുന്നത്  കേരളത്തിലാണെന്നാണ് പ്രചാരണം. കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ എന്ന വിശേഷണം ഇവര്‍ക്കുള്ളതാണ്.


അച്ചന്മാര്‍ വോട്ടുപിടിക്കാന്‍ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്.രാഷ്ട്രീയത്തെ അതിന്റെ വഴിക്ക് വിട്ടേക്ക്.


നാടകത്തിലും സിനിമയിലും മറ്റുമൊക്കെ മതവൈരം കാണുന്നത് രോഗാതുരമായ മനസ്സിനെ കാണിക്കുന്നു.


ഇവര്‍ക്കിതെന്തു പറ്റി?


ളോഹ അഴിച്ചുവച്ച് രാഷ്ട്രീയത്തിലിറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വിദൂഷകോപദേശം‌!


പ്രതികരികാനുള്ള ഒരു വിഷയം ഇതാ-സഭാ സ്വത്തുക്കള്‍ ഒരു ട്രസ്റ്റിന്‍ കീഴിലാക്കണം എന്ന നിയമ പരിഷ്കരണ കമ്മറ്റിയുടെ ശുപാര്‍ശയെപ്പറ്റി  എന്തു പറയുന്ന?


മറുപടി ഇങ്ങനെയാവാം-ഞാന്‍ ഈ നാട്ടുകാരനേയല്ല..


വിദൂഷകവചനം-

കുഞ്ഞാടുകള്‍ക്ക്  അച്ചന്മാരെക്കാള്‍ ബുദ്ധിയും വിവേകവുമുണ്ടെന്ന പരമാര്‍ത്ഥം മറക്കാതിരിക്കുക!

Advertisements

7 thoughts on “തലശ്ശേരി ആര്‍ച്ച് ബിഷപ്പ് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു…

 1. “പ്രതിപക്ഷ രാഷ്ട്രീയം കളിക്കാന്‍ മിടുക്കന്മാരായ ധാരാളം കൊച്ചിച്ചന്മാരം ബിഷപ്പുമാരും സജ്ജരായിയിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍..

  ഗുജറാത്തോ ഒറീസയോ ഇവര്‍ക്ക് പ്രശ്നമല്ല..
  ക്രിസ്ത്യന്‍ പീഠനം നടക്കുന്നത് കേരളത്തിലാണെന്നാണ് പ്രചാരണം. കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ എന്ന വിശേഷണം ഇവര്‍ക്കുള്ളതാണ്.”

  വിദൂഷകാ, കൊള്ളാം താങ്കളുടെ കണ്ടു പിടുത്തം.

  കത്തോലിയ്ക്കാസഭയെ ബാധിയ്ക്കുന്ന വിഷയങ്ങളില്‍ ബിഷപ്പുമാര്‍ അഭിപ്രായം പറഞ്ഞിരിയ്ക്കും. മറുഭാഗത്ത് ഭരണകക്ഷിയാണെങ്കില്‍ കൂടിയും.
  അതിനെതിരെ രാഷ്ടീയം രാഷ്ട്രീയം എന്നു പറഞ്ഞു വിലപിയ്ക്കുവാന്‍ ലജ്ജയില്ലേ.

  കഴിഞ്ഞ കോണ്‍ഗ്രസ് ഗവര്‍മെന്റിന്റെ ഭരണത്തിലും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കത്തോലിയ്ക്കാ സഭപ്രതികരിച്ചിരുന്നു. അന്നൊന്നും രാഷ്ഹ്രീയം പറയുന്നു എന്ന പരാതി കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായില്ലല്ലോ?

  ഭരണകക്ഷിയെയോ കമ്യൂണിസ്റ്റു പാര്‍ട്ടിയെയോ വിമര്‍ശിയ്ക്കണമെങ്കില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പു വേണമെന്നുണ്ടോ? കമ്യൂണിസ്റ്റു പാര്‍ട്ടി വിമര്‍ശനത്തിനെ അതീ‍തമാകുവാന്‍ ഇതു കമ്യൂണിസ്റ്റു രാജ്യമൊന്നുമല്ല.

 2. ഭരണകക്ഷിയെ വിമര്‍ശിച്ചു എന്നതല്ല ഇവിടത്തെ പ്രശ്നം..

  കലയിലും സാഹിത്യത്തിലും ‘മതനിഷേധം'(?)കണ്ടിപിടിക്കുന്ന രോഗത്തെയാണ് ഞാന്‍ വിമര്‍ശിച്ചത്

 3. ഡാവിഞ്ചികോഡിനെതിരെ പ്രതിഷേധമുണ്ടായിട്ടൂണ്ട്.
  “തച്ചന്റെ മകന്‍” എന്ന നോവലിനെതിരെ പ്രതിഷേധമുണ്ടായിട്ടൂണ്ട്.
  ലജ്ജയ്ക്കെതിരെ പ്രതിഷേധമുണ്ടായിട്ടൂണ്ട്. എം.എഫ് ഹുസൈന്റെ ചിത്രങ്ങള്‍ക്കെതിരെ പ്രതിഷേധമുണ്ടായിട്ടൂണ്ട്. എന്തിന് സ്ലംഡോഗിനെതിരെ പോലും എത്രയോ പ്രതിഷേധങ്ങള്‍ വിമര്‍ശനങ്ങള്‍.
  കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ “കലാരൂപം” മാത്രം വിമര്‍ശനത്തിനതീ‍തം എന്നുണ്ടോ?

  തലശ്ശേരി ബിഷപ്പിനും വിമര്‍ശിയ്ക്കാനുള്ള അവകാശമുണ്ട്.
  അതിനെ സ്വീകരിയ്ക്കണമോ വേണ്ടയോ എന്നുള്ളത് ബിഷപ്പിനെ ശ്രവിയ്ക്കുന്ന ആള്‍ക്കാരുടെയും കമ്യൂണിസ്റ്റു പാര്‍ട്ടിയുടെയും അവകാശമാണ്. ആ നിലയ്ക്ക് താങ്കള്‍ക്കും വിമര്‍ശിയ്ക്കാം, അതു താങ്കളുടെ അവകാശം.

  പക്ഷേ താങ്കള്‍ അതിനെ ചിത്രീകരിയ്ക്കുന്നത് രാഷ്ട്രീയം പറയുന്നു എന്ന ലേബലിലാണ്. വോട്ടുപിടുത്തമെന്നാണ് താങ്കള്‍ ആരോപിയ്ക്കുന്നത്.
  ഗുജറാത്തോ ഒറീസയോ ഇവര്‍ക്ക് പ്രശ്നമല്ല എന്ന അസത്യപ്രസ്ഥാവനയാണ് താങ്കള്‍ നടത്തിയിരിയ്ക്കുന്നത്. ളോഹ അഴിച്ചുവച്ച് രാഷ്ട്രീയത്തിലിറങ്ങാനാണ് താങ്കള്‍ ഉപദേശിയ്ക്കുന്നത്.

 4. ജോജൂ,

  ഹുസൈന്റെ സൃഷ്ടികള് ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിഷേധിച്ച പാരമ്പര്യമാണ് നമുക്കുള്ളത്.

  ഇടവക-ഫൊറോനാ തലങ്ങളില്‍ ജാഗ്രതാ സമിതി(?)കളുടെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടത്താന്‍ മേല്പടിയാന്‍ ആഹ്വാനം ചെയ്തിരിക്കുന്നു!

  പുരോഹിതന്മാര്‍ അവര്ക്കുപറഞ്ഞിട്ടുള്ള പണി ചെയ്താപ്പോരേ..
  അറിയാത്ത പണിക്ക് പോയാല്‍…..?!

  മാര്‍ ജോര്ജ് മറ്റം എന്ന വ്യക്തിയ്ക്ക് സ്വന്തം അഭിപ്രായം വച്ചുപുലര്‍ത്താന്‍ അവകാശമുണ്ട്.സംശയമില്ല.

  എന്നാല്‍ സമൂഹത്തിന്റെ സമാധാന അന്തരീക്ഷം തകര്ക്കുന്ന തരത്തില്‍ ആഹ്വാനങ്ങള്‍ നടത്താന്‍ പാടില്ലതന്നെ.അത് കലാപാഹ്വാനം പോലെയല്ലേ?
  രഷ്ട്രീയക്കാരുടെ പണിയാണോ ഇവര്‍ ചെയ്യേണ്ടത്?

  ഒന്നുമില്ലെങ്കിലും ഇരിക്കുന്ന സ്ഥാനത്തിന് ഒരു വിലയൊക്കെ ഇല്ലേ?

 5. ക്ലാരക്കുഞ്ഞമ്മ നാടകത്തില്‍ ക്രൈസ്തവവിരുദ്ധതയുണ്ടെങ്കില്‍ അതിനെതിരെ ജാ‍ഗ്രതാസമതികളുടെ നേതൃത്വത്തില്‍ സമരം നടത്തുവാന്‍ അവകശമില്ലെന്നുണ്ടോ? ക്രൈസ്തവവിരുദ്ധതയ്ക്കെതിരെ ശബ്ദിയ്ക്കാന്‍ പോലും ഒരു ബിഷപ്പിനു പാടില്ലെന്നുണ്ടോ? അതെപ്രകാരം സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നു മനസിലായില്ല. അതു കലാപാഹ്വാനവുമല്ല. സമരത്തിന്റെ മുഴുവന്‍ കുത്തകയും രാഷ്ട്രീയക്കാര്‍ക്കാക്കി ഉത്തരവു വല്ലതും ഇറങ്ങിയാരുന്നോ?

  സമരം ചെയ്യണ്ടയിടത്ത് സമരം ചെയ്യുകയും പ്രതിഷേധിയ്ക്കേണ്ടയിടത്ത് പ്രതിഷേധിയ്ക്കുകയും ചെയ്യണം. തലശ്ശേരിരൂപതയുടെ ബിഷപ്പെന്ന നിലയില്‍ വലിയമറ്റത്തിന് അതിനുള്ള ചുമതലയുണ്ട്. അതാണ് അദ്ദേഹം നിര്‍വ്വഹിയ്ക്കുന്നതും.

 6. “പുരോഹിതന്മാര്‍ അവര്ക്കുപറഞ്ഞിട്ടുള്ള പണി ചെയ്താപ്പോരേ..
  അറിയാത്ത പണിക്ക് പോയാല്‍…..?!”

  🙂 വിശ്വാസികള്‍ കൂടുതല്‍ മക്കളെ ഉല്‍പ്പാദിപ്പിക്കണമെന്ന് ഇവര്‍ പറയുന്നത് അവര്‍ക്ക് മക്കളെ വളര്‍ത്തി പരിചയമുള്ളത് കൊണ്ടാണോ?

  ഇലക്ഷന്‍ അടുക്കുന്ന സമയത്ത് കരഞ്ഞാല്‍ കാര്യങ്ങള്‍ നേടാമെന്ന് സാമുദായിക സംഘടനകള്‍ക്ക് അറിയാം. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിനു വേണ്ടി അതിനൊക്കെ നിന്നു കൊടുത്തത് കൊണ്ടാണല്ലോ ഇന്ന് ഇന്ത്യയില്‍ വര്‍ഗ്ഗീയത ഇത്രയും ഭയാനകമായത്.

 7. പ്രതികരണം ക്രൈസ്തവവിരുദ്ധതയ്ക്കെതിരെ ആവുംബോളാണു വിദൂഷകനു പ്രശ്നം..

  “സമൂഹത്തിന്റെ സമാധാന അന്തരീക്ഷം തകര്ക്കുന്ന തരത്തില്‍ ആഹ്വാനങ്ങള്‍ നടത്താന്‍ പാടില്ലതന്നെ.അത് കലാപാഹ്വാനം പോലെയല്ലേ?”ആണോ വിദൂഷകാ….

  എന്താ വിദൂഷകാ സുധാകരന്‍ മുതലാളി കൈ വെട്ടും എന്ന് പറഞതു ഒന്നും കേട്ടില്ലന്നുണ്ടോ?

  ജില്ലാ സെക്രട്ടരിക്കെതിരെ എഴുതിയതിനു പത്രം ഓഫീസു അടിച്ചു തകര്‍ത്തതും അറിഞില്ലെ വിദൂഷകാ….

  കണ്ണടച്ചു ഇരുട്ടക്കാല്ലെ വിദൂഷകാ….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w