ഏലാ വാര്‍ത്തകള്‍..

ലാലു-ബാലു  മാജിക്

അങ്ങനെ അതും സംഭവിച്ചു…

ലാലു പ്രസാദ് യാദവിന്റെ അവസാന റെയില്‍വെ ബഡ്ജറ്റ്  ..

ബീഹാറിനും  തമിഴ്നാടിനും കൂടി പുതിയ വണ്ടികള്‍ വീതംവച്ച് നല്‍കി.

കേരളത്തിന് വട്ടപൂജ്യം!

മന്ദബുദ്ധികളെന്ന് നാം കരുതുന്ന ലാലു-ബാലു സഖ്യം  റെയില്‍വെ സ്വകാര്യ സ്വത്താക്കി  തിമിര്‍ത്താടുന്നു..

കേരളത്തില്‍ നിന്ന് പോയ എം.പി. കൂട്ടങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലത്രെ!

അതിലൊക്കെ വിശേഷമായുള്ള വാര്‍ത്ത മറ്റൊന്നാണ്.കേരളത്തില്‍ നിന്ന് മൂന്ന് മന്ത്രി പുംഗവന്മാര്‍ കേന്ദ്ര മന്ത്രി സഭയിലുണ്ട്.

എന്നിട്ടെന്തെങ്കിലും പ്രയോജനം കേരളത്തിലുണ്ടോ?

‘ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവര്‍’-എന്ന ചൊല്ല് ഇവര്‍ക്ക് നന്നായിചേരും!

ശ്രീരാമസേന

ശ്രീരാമന് അപമാനമുണ്ടാക്കാന്‍ ഒരു സേന എന്ന് സാമാന്യമായി നിര്‍വചിക്കാം.

സദാചാര പോലീസ് എന്ന് മറ്റൊരു വിശേഷണം.

ഒരു മുതലിക് ആണ് ഇത് കണ്ടുപിടിച്ചത് എന്ന് കരുതപ്പെടുന്നു..സംഗതി കണ്ടിട്ട് ആള്‍ നോര്‍മലല്ല എന്ന് തോന്നുന്നു..

ഹിന്ദു ധര്‍മ്മം ഉദ്ദരിക്കുകയാണത്രെ അവതാരോദ്ദേശ്യം!!

ഹിന്ദുക്കള്‍ മറ്റ് മതക്കാരുമായി ഇടപെടാന്‍ പാടില്ലത്രെ.

കൊറേ തൊഴില്‍ രഹിതരായ യുവാക്കള്‍ ഈ സംഘത്തിലുണ്ട് .ക്രിമിനല്‍ സ്വഭാവം ഉള്ളവര്‍.

അക്രമങ്ങളൊക്കെ നടത്തി സസുഖം കഴിഞ്ഞുകൂടുന്നുവെന്നറിയുന്നു…കര്‍ണാടക ഗവണ്‍മെന്റിന്റെ പിന്‍ന്തുണ ഇവര്‍ക്കുണ്ടെന്ന് കേള്‍ക്കുന്നു..

രാജ്യം കുട്ടിച്ചോറാക്കാന്‍ കാലാകാലങ്ങളീല്‍ ആരെങ്കിലുമൊക്കെ അവതരിക്കണമെല്ലോ..

എന്തായാലും ബി.ജെ.പി.യും ആര്‍.എസ്.എസും ഇവരെ തള്ളിപ്പറഞ്ഞിട്ടുണ്ട്.(വലിയ തമാശ!!!)

തെക്കുവടക്ക് നട

കേരളത്തില്‍ അടുത്തകാലത്തായി കാണപ്പെടുന്ന ഒരു പ്രതിഭാസം.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് ജാഥ നടത്തുക.നാടുകാണുക തന്നെയാണ് പ്രധാനം.

സി.പി.എം ന്റെ ജാഥ ഏറെ ചലനമുണ്ടാക്കുന്നുണ്ട്.അതു കണ്ടിട്ട് അണ്ടനും അടകോടനും ഒക്കെ ജാഥയുമായി രംഗത്തെത്തിയിട്ടുണ്ട്.രമേശ് ചെന്നിത്തല,കെ.മുരളീധരന്‍,സി.പി.ഐ ….

ഇവര്‍ കൂട്ടിമുട്ടാതിരിക്കട്ടെ എന്നണ് വിദൂഷകന്റെ പ്രാര്‍ത്ഥന.

-ഓരോരോ ഹോബികള്‍ ..അല്ലാതെന്താ….

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w