ജോര്‍ജ്ജ് ബുഷിന് ‘ഭാരതരത്നം’-കോണ്‍ഗ്രസ്സിലെ കഴുതത്തലയന്മാരെ എന്തു ചെയ്യണം?

ഇന്ന് ലോകം ഏറ്റവും അധികം വെറുക്കുന്ന ഭരണാധികാരി ആര് എന്ന ചോദ്യത്തിന്  ഒരു ഉത്തരമേയുള്ളൂ-ജോര്‍ജ്ജ് ബുഷ്!


അയാള്‍ ലോകത്തോട് ചെയ്ത പാതകങ്ങള്‍ മാപ്പര്‍ഹിക്കുന്നതല്ല.

ഇറാക്കില്‍,പലസ്തീനില്‍  മറ്റ് ധാരാളം ഭൂവിഭാഗങ്ങളില്‍  എന്തെന്ത് ദുരന്തങ്ങള്‍ ആ മനുഷ്യാധമന്‍ വാരി വിതച്ചു…

അതിന്റെയൊക്കെ പ്രതിഫലം ലഭിക്കാനിരിക്കുന്നതേയുള്ളൂ…


ചെരുപ്പേറുകൊണ്ട ബുഷിനോട്  ലോകത്തിന് സഹതാപം തോന്നിയില്ല.

കാരണം അതും അതിനപ്പുറവും അയാള്‍ അര്‍ഹിക്കുന്നു.


ആ പിശിചിന് ഭാരതത്തിന്റെ ഏറ്റവും വലിയ ബഹുമതിയായ ഭാരതരത്നം നല്‍കാന്‍ കോണ്‍ഗ്രസ്സ് ശുപാര്‍ശ ചെയ്യാന്‍ പോകുന്നുവത്രെ!

കോണ്‍.വക്താവായ ഒരു ‘കെഴങ്ങന്‍’ ഇക്കാര്യം മാലോകരെ അറയിച്ചുകഴിഞ്ഞു!(ആണവകരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കാണിച്ച ശുഷ്കാന്തിക്കാണ് അവാര്‍ഡ്.കരാറിന്റെ തനിനിറം കാണാനിരിക്കുന്നതേയുള്ളൂ)


സഖ്യകക്ഷികളാരും  പ്രതികരിച്ചു കണ്ടില്ല.

അവരും ഇതിനെ അനുകൂലിക്കുന്നുണ്ടാവും..അല്ലെങ്കിലും അവര്‍ക്കൊക്കെ എന്ത്  ദേശീയവീക്ഷണമാണുള്ളത്? ‘നമുക്കും കിട്ടണം പണം’ അതാണ് ലൈന്‍…


കേരളത്തില്‍ നിന്ന് ചില മപ്പന്‍മാര്  കേന്ദ്ര മന്ത്രി സഭയിലുണ്ട്. ആര്‍ക്കും ഒരു ഉപയോഗമില്ലാത്ത ഖദര്‍ കോലങ്ങള്‍..

അവരുടെ അഭിപ്രായയും ഇതു തന്നെയായിരിക്കും..കേരളത്തില്‍ വന്നിറങ്ങുന്നത് സൂക്ഷിച്ചായിരിക്കണം എന്നാണ് വിദൂഷകന് പറയാനുള്ളത്.കാരണം കേരളീയര്‍ പത്രം വായിക്കുന്നവരാണ്.അന്തര്‍ദേശീയ കാര്യങ്ങളില്‍ താല്പര്യമുള്ളവരാണ്.


മുസ്ലിംങ്ങളെ കൂട്ടത്തോടെ കശാപ്പുചെയ്ത ബുഷിന്  അവാര്‍ഡ് നല്‍കാന്‍ ഏറ്റവും യോഗ്യന്‍ ആര് എന്നതിന് രണ്ടുത്തരമില്ല..

അതിന് സര്‍വ്വഥാ യോഗ്യനോ അഹമ്മദ് സാഹിബാണ്!!

എന്തുവന്നാലും അധികാരത്തില്‍ കടിച്ചുതൂങ്ങി കിടക്കുന്ന ഒരു ബല്യ കൊളയട്ട!


മുസ്ലിംലീഗിന് ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ള സ്ഥാനം സംപൂജ്യത്തിലെത്തിച്ച കുഞ്ഞാലിക്കും അഹമ്മദിനും നന്ദി പറയുക..

അത്രയും ആശ്വാസം…!


കോണ്‍ഗ്രസ്സ് അതിന്റെ അധ:പതനത്തിന്റെ പാതാളത്തെ സമീപിക്കുകയാണ്.അതില്‍ നിന്ന് അവരെ കരകയറ്റാന്‍ ആര്‍ക്കുമാവില്ല.

ബോധമുള്ള ഒരു നേതാവുമില്ല എന്നുവരുന്നത് ഒരു മഹാദുരന്തമാണ്.കോണ്‍ഗ്രസ്സ് ആ ദുര്യോഗം നേരിടുകയാണ്.


നെഹ്റുവിന്റേയും ഗാന്ധിജിയുടേയും ആത്മാവ് ഇവര്‍ക്ക് മാപ്പ് നല്‍കട്ടെ.


വാല്‍ക്കഷണം

ഡേയ്,ശിവാ.. ചാണ്ടിയ്ക്കും ചെന്നിത്തലയനും സുഖംതന്നെയല്ലേ?

-പിന്നെ നല്ല സുഖമാ..ലാവലിന്‍ ഉള്ളതുകൊണ്ട്  കഞ്ഞികുടിച്ചു കഴിയുന്നു..

-സുന്ദരക്കുട്ടനും ഒരു കേരളയത്ര തുടങ്ങിയെന്ന് പത്രത്തില്‍ കണ്ടു..എവിടെയെത്തി..

-ആര്‍ക്കറിയും.അതിലാര്‍ക്കു താല്പര്യം? ആന വാ തൊറക്കുന്നതു കണ്ട് ആട് വാ തൊറന്നാലേ അണ്ടം കീറിപ്പോവും..

-അത് ശരി തന്നെടേയ്…


Advertisements

2 thoughts on “ജോര്‍ജ്ജ് ബുഷിന് ‘ഭാരതരത്നം’-കോണ്‍ഗ്രസ്സിലെ കഴുതത്തലയന്മാരെ എന്തു ചെയ്യണം?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w