മതം കേരളത്തിലെ യുവാക്കളെ പിടികൂടുമ്പോള്‍…

വിദ്യാസമ്പന്നരുടെ നാടാണ് കേരളം..

മതനിരപേക്ഷത ഒരു വലിയ പരിധിവരെ ഇവിടെ നിലനിന്നുവരുന്നു;മതാധിഷ്ടിത കക്ഷികള്‍ പലപല അടവുകള്‍ പ്രയോഗിച്ചിട്ടും.

അത് മലയാളിയുടെ വിശാലവീക്ഷണത്തെക്കുറിക്കുന്നു.

മതഭ്രാന്ത് ഇവിടെ ഉത്തരേന്ത്യയിലേതുപോലെ ദൃശ്യമല്ല.(ഇപ്പോള്‍ മാംഗ്ളൂരിലെ സ്ഥിതി ഭയാനകമാണ്)


പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലാണ്  കേരളത്തെ മതേതരമായി നിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചത്.അത് ചരിത്രമാണ്.


സീന്‍-1


രാഷ്ട്രീയ സംഘട്ടനങ്ങള്‍ ചിലയിടത്തുണ്ടായപ്പോള്‍ നാം രാഷ്രീയത്തെ മൊത്തത്തില്‍ തള്ളിപ്പറഞ്ഞു.

രാഷ്ട്രീയം കൊഴപ്പമുള്ളതാണ് എന്ന് നിരീക്ഷിക്കപ്പെട്ടു.മുഖ്യധാരാ മാധ്യമങ്ങള്‍ ആ വാദത്തെ ഊട്ടിവളര്‍ത്തി.

രാഷ്ട്രീയമില്ലെന്ന് പറയുന്നത് ഫാഷനായി…


കോളേജുകളീല്‍ ചില അടിപിടികള്‍ ഉണ്ടായപ്പോള്‍ ,അത് രാഷ്ട്രീയത്തിന്റെ കുഴപ്പംകൊണ്ടാണ് എന്ന് ചിലരൊക്കെ പ്രചരിപ്പിച്ചു.ബൂര്‍ഷ്വാമാധ്യമങ്ങള്‍ അതേറ്റുപിടിച്ചു.


സീന്‍-2

കോടതികള്‍ സജീവമായി..

കലാലയങ്ങില്‍ നിന്ന് രാഷ്ട്രീയത്തെ അടിച്ചിറക്കി.

അരാഷ്ട്രീയവാദികള്‍  വിജയം നേടി..


പിന്നെന്തു സംഭവിച്ചു?


അതാണിവിടത്തെ പരിഗണനാവിഷയം!


(കലാലയങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി രഷ്ട്രീയം പടിയിറങ്ങിയില്ല എന്നത് ഒരു വസ്തുതയാണ്)


വിദ്യാര്‍ത്ഥി സംഘടനയ്ക്കു ഒരു ജാതിയേയും ഒരു മതത്തേയും പ്രോത്സാഹിപ്പിക്കുന്നില്ല.

അവിടെ കഴിവുള്ളവര്‍ അംഗീകരിക്കപ്പെടുന്നു.

മത-വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല.


ഇന്നത്തെ അവസ്ഥ ഭീതിയുണര്‍ത്തുന്നതാണ്.

കലാലയങ്ങളില്‍ ജാതിമത സംഘടനകള്‍ സജീവമായിരിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ മതത്തിന്റേയോ ജാതിയുടേയോ പേരില്‍ അറിയപ്പെടുന്നു!


ഹോസ്റ്റലുകളീല്‍ ഒരേ മതത്തില്‍പെട്ടവര്‍ ഒരു സംഘമാകുന്നു.ആചാരാനുഷഠാനങ്ങള്‍ക്കായി ഒരുമിച്ച് കൂടുന്നു.മത കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നു.അന്യമതസ്ഥരെ ശത്രുക്കളായികാണാന്‍ പഠിക്കുന്നു‌!!


രാഷ്ട്രീയം പടിയിരങ്ങിയിടത്ത് മതം ആവാസമുറപ്പിച്ചിരിക്കുന്നു!!


ഇത് നാം തിരിച്ചറിയണം..


കലാലയങ്ങളില്‍ നിന്ന് മതമൗലികവാദികള്‍ പുറത്തിറങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.


ഒരു അനുഭവക്കുറിപ്പ്

തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ പ്രദേശമാണ് പേയാട്.പേയാടും ചുറ്റുവട്ടവും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്(മതനിരപേക്ഷ)ഏറെ വേരോട്ടമുള്ള സ്ഥലമാണ്.

യുവാക്കള്‍ ജാതിമത സംഘടനകളെ അവജ്ഞയോടെയാണ്  നോക്കിക്കണ്ടിരുന്നത്.അവയോട് സഹകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേ അവര്‍ക്ക് കഴിയില്ലായിരുന്നു.


എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ നടന്ന NSS,SNDP മുതലായവയുടെ പ്രകടങ്ങളിലും മറ്റും ഇവര്‍ പങ്കെടുക്കുന്ന കാഴ്ച വളരെ വിഷമത്തോടെ നോക്കിനില്‍ക്കേണ്ടിവന്നു!

ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം പഴയ സുഹൃത്തുക്കളെ കാണാനെത്തിയ ഞാന്‍ കേട്ട വാര്‍ത്തകള്‍  അവിശ്വസനീയമാണ്.അന്ന് അത്തരത്തിള്ള ഒരു പരിപാടിയുണ്ടായിരുന്നതിനാല്‍ കുറേപ്പേരെ കാണാന്‍ സാധിക്കാതെയാണ് മടങ്ങിയത്.


ഇപ്പോള്‍ ഇവിടെ ഇങ്ങനെയാണത്രെ!!


നമ്മുടെ നാട് സത്യത്തില്‍ എങ്ങോട്ടാണ് പൊയ്ക്കൊണ്ടിരിക്കുന്നത്??

Advertisements

12 thoughts on “മതം കേരളത്തിലെ യുവാക്കളെ പിടികൂടുമ്പോള്‍…

 1. പാവം വേദനിക്കുന്ന ഒരു വിദേശ മലയാളി…
  ഇവിടുത്തെ രാഷ്ടീയക്കാര്‍ മതപ്രീണനം നടത്തി നടത്തി കുട്ടികളുടെ സ്കോളര്‍ഷിപ്പുകള്‍ പോലും മതാടിസ്ഥാനത്തിലാകിയത് പാവം അറിഞ്ഞില്ല എന്നു നടിക്കുന്നു.

  കാര്യങ്ങള്‍ നേടിയെടുക്കാന്‍ രാഷ്ട്രീയയമായി സംഘടിക്കുന്നതിലും നല്ലത് മത/ജാതി അടിസ്ഥാനത്തി സംഘറ്റിക്കുന്നതാണ് എന്നു രാഷ്ട്രീയക്കാര്‍ തന്നെ ജനങ്ങളെ പടിപ്പിച്ചു..

 2. വിദേശ മലയാളിയല്ല..

  പിന്നെ രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിക്കുന്നതിനോട് യോജിപ്പില്ല.
  അത് കൈകാര്യം ചെയ്യുന്നതുപോലിരിക്കും.

  ഈ മിടുക്കന്മാരൊക്കെ എവിടെച്ചെന്ന് ഒളിക്കുന്നു?
  അവര്‍‌ എന്താണ് രഷ്ട്രീയത്തോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നത്?

  അതോ കുററം പറയാന്‍ മാത്രമേ അവക്കാവൂ എന്നുണ്ടോ?

 3. കലാലയങ്ങളില്‍ രാഷ്ട്രീയമുണ്ടായിരുന്നു എന്നു താങ്കള്‍ പറയുന്ന കാലത്ത് അതായത് കോടതികള്‍ സജീവമാവുന്നതിതും കലാലയങ്ങില്‍ നിന്ന് രാഷ്ട്രീയത്തെ അടിച്ചിറക്കപ്പെടുന്നതിനും അരാഷ്ട്രീയവാദികള്‍ വിജയം നേടുന്നതിനും മുന്‍പ് എന്താണു സംഭവിച്ചത് എന്നു കൂടി പരിഗണിയ്ക്കുന്നതു കൂടി നന്നായിരിയ്ക്കും.

  കലാലയങ്ങളില്‍ രാഷ്ട്രീയ സംഘടനകള്‍ സജീവമായിരുന്നു.
  വിദ്യാര്‍ത്ഥികള്‍ കൊടിയുടെ പേരില്‍ അറിയപ്പെടുന്നു!

  ഹോസ്റ്റലുകളീല്‍ ഒരേ പാര്‍ട്ടിയില്‍ പെട്ടവര്‍‍ ഒരു സംഘമാകുന്നു.അനാവശ്യമായ പടിപ്പുമുടക്കും പൊതുമുതല്‍ നശീകരണവും ആസൂത്രണം ചെയ്യുന്നു. അന്യപാര്‍ട്ടിക്കാരെ ശത്രുക്കളായികാണാന്‍ പഠിക്കുന്നു‌!! തല്ലുന്നു ചാവുന്നു. തെളിവു വല്ലതും വേണോ?

 4. കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ സംഘടിയ്ക്കുന്നതു ശരിയാണെന്നു കരുതുന്നുണ്ടെങ്കില്‍ മതത്തിന്റെ പേരിലും ജാതിയുടെ പേരിലും സംഘടിയ്ക്കുന്നതും ശരിയെന്നു കരുതണം. അല്ലാതെ എനിക്കിഷ്ടമുള്ള സംഘടനയില്‍ ചേരുന്നതു ശരി, ഇഷ്ടമില്ലാത്തതില്‍ ചേരുന്നതു തെറ്റ് എന്ന സങ്കുചിതമായ കാഴ്ചപ്പാടു പുലര്‍ത്തുന്നവര്‍ക്ക് മതതീവ്രവാദികളില്‍ നിന്നു എന്തു വ്യത്യാസമാണുള്ളത്?

 5. ജോജു,
  കലാലയ രാഷ്ട്രീയം ഉണ്ടാക്കുന്നതിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ആവും ജാതി, മതസംഘടനകളുടെ കൈകടത്തല്‍ മൂലം ഉണ്ടാവുക. ഇത് മനസ്സിലാക്കാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല.

 6. രാഷ്ട്രീയം എന്തെന്ന് കൃത്യമായി നിര്‍വചിക്കേണ്ടി വരും വിദൂഷകാ, ആദ്യം. നമ്മുടെ സാമാന്യധാരണ ചെന്നുപറ്റുന്ന ഒരിടമുണ്ട്, അവിടത്തെ പ്രവര്‍ത്തനമാണ് രാഷ്ട്രീയ പ്രവര്‍ത്തനമെങ്കില്‍ അതീ പറഞ്ഞ ജാതിമത ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങളെക്കാള്‍ ചീഞ്ഞതാണ്, കാരണം നമ്മുടെ കക്ഷിരാഷ്ട്രീയത്തെ ഏറിയകൂറും ഉപയോഗിക്കപ്പെടുന്നത് അവനവന്‍ സ്വത്വത്തെ മൂടാനുള്ള മറയായിട്ടാണ്..കലാലയ രീഷ്ട്രീയം ദുഷിച്ചത് പാര്‍ട്ടികള്‍ ചമ്മട്ടിയും ചട്ടുകവുമായി എടുത്തുച്ചാട്ടക്കാരെ തലങ്ങും വിലങ്ങും ഉപയോഗിക്കുന്നതുകൊണ്ടാണ്.. കേരളത്തിലെ കലാലയ രാഷ്ട്രീയത്തിന്റെ സ്ഥിതി നോക്കുക. ഏതു തെമ്മാടിത്തനത്തെയും രാഷ്ട്രീയത്തിന്റെ പെരില്‍ ന്യായീകരിക്കേണ്ട ബാദ്ധ്യത പാര്‍ട്ടിയ്ക്കുണ്ട്. എത്രപെര്‍ കാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.. കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കുറവൊന്നുമില്ലല്ലോ അവിടെയും? ഏതെങ്കിലും പുരോഗമന പാര്‍ട്ടിയില്‍ അംഗമായാല്‍ പിന്നെ അഴിമതി കാട്ടിയാല്‍ കൂടി അവനെ സംരക്ഷിക്കുക പാര്‍ട്ടിയുടെ ധര്‍മ്മമാണ് അല്ലെങ്കില്‍ അവന്‍ പാര്‍ട്ടി വിടും.. മുകള്‍ തലപ്പില്‍ അധികാരം കിട്ടാത്തതു കൊണ്ട് വിമതനാവുന്നതും താഴെക്കിടയില്‍ തന്റെ വീട്ടിലേയ്ക്കൂള്ള വഴി സിമന്റിടാന്‍ നഗരസഭാകൌണ്‍സിലര്‍ മുന്‍ കൈ എടുക്കാത്തതുകൊണ്ട് മറ്റേ പാര്‍ട്ടിയില്‍ ചേരുന്നതും ഫലത്തില്‍ ഒന്നാണ്..
  ഇതിനുപരി സൂക്ഷ്മമായ രാഷ്ട്രീയ ബോധം സൂക്ഷിക്കുന്നവരുണ്ട്. അതില്ലാതാവുമ്പോള്‍ വരുന്ന അപകടത്തിന് വരി കൊടുത്തുകൊണ്ടിരിക്കുന്നത് നമ്മുടെ മുഖ്യധാരാ കച്ചവടരാഷ്ട്രീയം തന്നെയാണ്.

 7. വി.കെ.ബാലയുടെ നിരീക്ഷണം ശരിയാണ്.

  വെള്ളെഴുത്തിന്റെ ആശങ്കകള് എനിക്കുമുണ്ട്..പക്ഷെ നമുക്ക് മറ്റൊരു ഓപ്ഷന്‍ ഇല്ല..
  കച്ചവട രാഷ്ട്രീയത്തെ എതിര്‍ക്കേണ്ടതുണ്ട്.ആദര്‍ശ ശുദ്ധിയുള്ളവര്‍ ധാരാളമായി വരേണ്ടിയിരിക്കുന്നു..
  കാരണം രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരം ഉണ്ടാകേണ്ടത് രാഷ്ട്രീയക്കാരിലൂടെയാണ്.

 8. ഇന്നലെ മനോരമയുടെ സപ്ലീമെന്റില്‍ ഒരു അധ്യാപികയുടെ അനുഭവം ഉണ്ടായിരുന്നു, മോഹന സുന്ദര കലാലയ രാഷ്ട്രീയത്തെക്കുറിച്ച്, വായിയ്ക്കാന്‍ താത്പര്യപ്പെടില്ല എന്നു വിശ്വസിയ്ക്കുന്നു.

 9. രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരം ഉണ്ടാകേണ്ടത് ജനാധിപത്യത്തിലൂടെയാണ്. ജനാധിപത്യം എന്നാല്‍ രാഷ്ട്രീയക്കാര്‍ എന്നൊരര്‍ത്ഥമില്ല.

 10. ജനാധിപത്യത്തില്‍ രാഷ്ട്രീയക്കാര്‍ക്കാണ് എന്തെങ്കിലും ചെയ്യാനുള്ളത്..

  എന്തും മോശമായി കൈകാര്യം ചെയ്താല്‍ ദുര്‍ഗന്ധം വമിക്കും..
  കലാലയ രാഷ്ട്രീയവും അങ്ങനെതന്നെ.
  എന്നുവച്ച് ആരെങ്കിലും ഇല്ലം ചുടുമോ?

  നമ്മുടെ പ്രധാന നേതാക്കളെയെല്ലാം കലാലയം സംഭാവന ചെയ്തതാണ്.

  ഇനി അവിടങ്ങളില്‍ നിന്ന് ഒരുകൂട്ടം സ്വാര്ത്ഥമതികളും മതമൗലികവാദികളും പുറത്തുവരുന്നത് ആരും ഇഷ്ടപ്പെടില്ല.

 11. എന്തും മോശമായി കൈകാര്യം ചെയ്താല്‍ ദുര്‍ഗന്ധം വമിക്കും..
  മതവും അങ്ങിനെ തന്നെ. എന്നുവച്ച് ആരെങ്കിലും ഇല്ലം ചുടുമോ?

 12. murder due to the political reasons is simpily beacause selfish motives. But in the religeon it will be normaly due to the ignorance, which is culpable?. uragunnavane unartham urakkam nadikkunnavaneyo

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w