പോക്കറ്റടിക്കാന്‍ BSNL വരുന്നു, എത്രയും വേഗം മൊബൈലിലെ * ബട്ടണ്‍ ഇളക്കിമാറ്റുക..

ഉപഭോക്താവിന്റെ പണം തട്ടിയെടുക്കാന്‍ bsnl പുതിയ വഴികള്‍ തേടുകയാണ്.


BSNL മൊബൈലിന്  പണം ഈടാക്കുന്ന ചില സര്‍വ്വീസുകള്‍ ഉണ്ടല്ലോ,ബാക്ക് റിംഗ് ടോണ്‍ പോലുള്ളവ.

വാല്യൂ ആഡഡ് സര്‍വീസ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നവ.വലിയൊരു ശതമാനം വരുമാനം അതിലൂടെ ലഭിക്കുന്നുവെന്നാണ് അറിയുന്നത്.

അതെന്തോ ആയിക്കൊള്ളട്ടെ,


നമ്മെ വിളിക്കുന്നവര്‍ നല്ലൊരു പാട്ട് കേട്ടുകൊള്ളട്ടെ എന്ന് വിചാരിക്കുന്നവര്‍ ധാരാളമുണ്ട്.അതിനായി അവര്‍  റിക്വസ്റ്റ് അയയ്ക്കണം.


അതായിക്കോട്ടെ ,നമുക്ക് പരാതിയില്ല.


എന്നെ വിളിക്കുന്നവര്‍ പാട്ടുകേട്ടങ്ങനെ സുഖിക്കേണ്ട എന്ന് കരുതുന്ന ആളാണ് ഞാന്‍.അതുകൊണ്ടുതന്നെ ആ സര്‍വ്വീസ് ആവശ്യപ്പെട്ടിട്ടുമില്ല.


അങ്ങനെ സസുഖം വാഴവെ,

31/01/2009 ന് രാവിലെ 06.01 ന് bsnl ന്റെ ഒരു മെസേജ് വരുന്നു..

ഇപ്രകാരം-

‘The facilities BSNL TONE has been activated in ur mobile on 30/01/09.Further query pl call 9447024365.(from BSNL MOBILE)


ഞാനൊന്ന് അമ്പരന്നു..

ഞാനാവശ്യപ്പെടാതെ…

പിറ്റേ ദിവസം രാവിലെ മറ്റൊരു മെസ്സേജ് ,12 രൂപ ഈടാക്കിയിരിക്കുന്നു!


ഞാന്‍ ഫോണെടുത്ത് കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചു.കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവുമായി സംസാരിച്ചു.(അതിന് ചില ഫോര്‍മാലിറ്റീസൊക്കെ ഉണ്ട്.കൊറേ നേരം ഫോണെടുക്കതെ പാട്ടു കേള്‍പ്പിക്കും,പരസ്യം കേള്‍പ്പിക്കും,നിങ്ങള്‍ ക്യൂവിലാണെന്ന് വെറുതെ പറയും..അങ്ങനെ കുറേ കടമ്പകള്‍..)


ഞാനെന്റെ പ്രശ്നം പറഞ്ഞു.റിംഗ് ടോണ്‍ ഞാനാവശ്യ്പ്പെട്ടിട്ടില്ല.പിന്നെങ്ങനെ?

കഴിഞ്ഞ ദിവസം ഞാന്‍ ആരെയൊക്കെ വിളിച്ചെന്നറിയണം അയാള്‍ക്ക്…

അത് നീയെന്തിനറിയണം  – എ ന്ന് ഞാന്‍ മനസ്സില്‍-


അത് കേട്ടിട്ടെന്നവണ്ണം അയാള്‍-ഇപ്പോള്‍ ബാക്ക് റിംഗ് ടോണായി കേള്‍ക്കുന്ന പാട്ട് നിങ്ങള്‍ വിളിച്ച നമ്പരിലേതിലെങ്കിലും കേട്ടിരുന്നോ?


ഞാന്‍-ഉണ്ടാവാം.

-ഉണ്ട് എന്നയാള്‍ ഉറപ്പിച്ചു.

പിന്നിട് വിശദീകരണം നല്കി ഇങ്ങനെ-നിങ്ങള്‍ അയാളോട് സംസാരിക്കുമ്പോള്‍ അറിയാതെ സ്റ്റാര്‍(*)ബട്ടണ്‍ അമര്‍ത്തിയിരിക്കണം..

ഞാന്‍ തര്‍ക്കിച്ചു-ഞാന്‍ അത്തരക്കാരനല്ല.

അയാള്‍ -അത് ശരിയായിരിക്കും.പക്ഷെ നിങ്ങള്‍ സംസാരിച്ചപ്പോള്‍ കവിള്‍  * ബട്ടണില്‍ അമര്‍ന്നിരിക്കും.അതുകൊണ്ടാണ്…

ഞാന്‍-അതുകൊണ്ട്?

അയാള്‍-ഇപ്പോള്‍ അങ്ങനെയാണ് . * അമര്‍ത്തിയാല്‍ കോപ്പിചെയ്യാന്‍ താല്പര്യമാണ് എന്നാണര്‍ത്ഥം!അങ്ങനെ സംഭവിച്ചതാണ്.


ഞാന്‍-(വാ പൊളിച്ചിരുന്നു..നിമിഷം)എനിക്കീ സംഗതി വേണ്ട..അതിന് എന്തു ചെയ്യണം?

അയാള്‍-ഒരു മാസത്തെ വാടകയുള്‍പ്പെടെ 37 രൂപ ഇപ്പോള്‍ ഈടാക്കി കഴിഞ്ഞു.അടുത്ത മാസം വരെ ഉപയോഗിക്കാം.അപ്പോള്‍ ആവശ്യമില്ലെന്ന് കണ്ടാല്‍ -BTസ്പെയ്സ് DCT എന്ന് ടൈപ്പ് ചെയ്ത് 56700 ല്‍ അയയ്ക്കുക.ശരി ,വിളിച്ചതിന് നന്ദി…

ഞാന്‍ വീണ്ടും സംസാരിക്കുന്നതിന് മുമ്പ് അയാല്‍ കട്ടുചെയ്തു…


എങ്ങിനെയിരിക്കുന്നു bsnl ന്റെ ബുദ്ധി?


ഞാന്‍ ഉടന്‍ തന്നെ മേല്‍പ്പറഞ്ഞ നമ്പരില്‍ ഡീആക്റ്റിവേറ്റ് ചെയ്യാന്‍ മെസേജ് അയയ്ക്കുന്നു..പോകുന്നു..

തിരിച്ചു വരുന്ന മറുപടി ഇങ്ങനെ-വിജയകരമായി ആക്ടിവേറ്റ് ചെയ്തിരിക്കുന്നു!!


വീണ്ടും വീണ്ടും അയയ്ക്കുന്നു…


അഞ്ചാമത്തേതിന്റെ മറുപടി-Your request has been received.The BSNL tunes service will be deactivated on your BSNL phone within 24 hours.


അതുകൊണ്ട് പ്രിയപ്പെട്ടവരെ നിങ്ങള്‍ എത്രയും വേഗം *  ബട്ടണ്‍ കുത്തിപ്പൊളിക്കുക!!

അപ്പോള്‍ പുതിയ അടവുമായി അവര്‍ വരും.

ജാഗ്രതൈ!!

Advertisements

6 thoughts on “പോക്കറ്റടിക്കാന്‍ BSNL വരുന്നു, എത്രയും വേഗം മൊബൈലിലെ * ബട്ടണ്‍ ഇളക്കിമാറ്റുക..

 1. സുഹൃത്തെ,
  വരിക്കാരുടെ പണം അടിച്ചുമാറ്റുന്നതില്‍ പ്രൈവറ്റ്‌ കമ്പനികളാണ്‌ മുന്നില്‍. ബി.എസ്‌.എന്‍.എല്‍. ഇപ്പോള്‍ അത്‌ കണ്ട്‌ പഠിക്കുകയാണ്‌.

 2. Service of BSNL are far better comparing to other private Cell Operators. Airtel provides socalled “unlimited Internet service” by charging 674/- per month. But in reality its service is very very dismal and is unable to open the web pages most of the time. Speed is of snail’s. Even after contacting their Customer Care service many times, the reply or the service is not at all satisfactory. Airtel is just looting the customers.

 3. ബി.എസ്.എന്‍.എല്‍ ഭേദമാണ്. പക്ഷേ ഈ പ്രശ്നം. * അമര്‍ത്തി റിംഗ് ടോണ്‍ കോപ്പി ചെയ്യുന്ന സംവിധാനം. അത് കോടതിയില്‍ ഒരു പരാതി കൊടുത്താല്‍ തീര്‍ക്കാവുന്നതേ ഉള്ളൂ എന്നാണ് എന്റെ ധാരണ. കാരണം അത്തരമൊരു സംവിധാനം ഉപഭോക്താവിനെ ചതിക്കുന്ന ഒന്നു തന്നെയാണ്. താങ്കള്‍ ഈ പ്രശ്നം കൊച്ചി ആകാശവാണിക്ക് ഒന്ന് അയച്ചു നോക്കൂ. ചിലപ്പോള്‍ നടന്നേക്കാം.
  നടന്നാല്‍ അത് ഒത്തിരിപ്പേര്‍ക്ക് ഉപകാരമാണ്.

 4. ഈ BSNL-ന്‌ വല്ല ഓഫറു ഉണ്ടോ?
  Liftime കൊണ്ട് മറ്റുള്ളവര്‍ കളിക്കുമ്പോള്‍ 6 മാസം കൊണ്ട് പിടിച്ചിരിക്കുന്നു BSNL.

  ഈ 6 മാസം മാറ്റിപ്പിടിക്കരുതോ ഈ മക്കള്‍ക്ക്……….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w