SSLC യോ +2 വോ വലുത്;കേരളത്തില്‍.

കേരളത്തിലെ വിദ്യാഭ്യാസ രംഗം സൂക്ഷമമായി നിരീക്ഷിക്കുന്ന ആര്‍ക്കും തോന്നുന്ന ഒരു സംശയമാണിത്.

പുതിയ പാഠ്യപദ്ധതി സ്കൂള്‍ വിദ്യാഭ്യാസം പന്ത്രണ്ടാം ക്ലാസ്സുവരെയെന്ന് പറയുന്നു.

അതായത് ഒന്നാം ക്ലാസ്സില്‍ ചേരുന്ന കുട്ടി പ്രായപൂര്‍ത്തിഘട്ടത്തില്‍ സ്കൂളില്‍ നിന്ന് പുറത്തിറങ്ങുന്നു.

നല്ല കാഴ്ചപ്പാടാണ്.

ദേശീയ വിദ്യാഭ്യാസ നയവും അതുതന്നെ..

അപ്പോള്‍ സ്കൂള്‍ വിഭാഗത്തിലെ വലിയ ക്ലാസ്സേത്?

+2 അല്ലേ?

ആ കോഴ്സ് കഴിഞ്ഞാല്‍ സ്വന്തം വഴി തെരഞ്ഞെടുക്കുന്ന …ഉപരിപഠന മേഖലയിലേക്ക് പോകാം..

അപ്പോള്‍ ഒരു വഴിത്തിരിവുണ്ടാക്കുന്ന +2 അല്ലേ ഉയര്‍ന്ന  ക്ലാസ്സ്?

ആണെന്നത് പകല്‍പോലെ വ്യക്തമാണ്.

പക്ഷെ,നമ്മുടെ വിദ്യാഭ്യാസ വകുപ്പും മറ്റും  അതംഗീകരിക്കുന്നില്ല!

അവര്ക്കിപ്പോഴും വലുത് SSLC ആണ്.

ഞാന്‍ വെറുതെ പറയുന്നതല്ല.

ചില വസ്തുതകള്‍ നോക്കുക-

SSLC പരീക്ഷയ്ക്ക് ഒരു ഹാളില്‍ 16 കുട്ടികളാണ് ഇരിക്കുന്നത് ,ഒരു ബഞ്ചില്‍ രണ്ടു പേര്‍.

നല്ല രീതി.

എന്നാല്‍ +2 വിനോ ,

ഒരു ഹാളില്‍ 30 പേര്‍,ഒരു ബഞ്ചില്‍ 3 പേര്‍!(രണ്ട് +2 ക്കാരും ഒരു +1 കാരനും)

മുതിര്‍ന്ന കുട്ടികളാണ് ‌+2 വിലേത്.ആണ്പെണ് ഇടകലര്‍ത്തി മൂന്നുപേര്‍ ഒരു ചെറിയ ബഞ്ചില്‍!

എങ്ങനെയിരിക്കുന്നു നയം??

ഇനി ചോദ്യപേപ്പറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുക..

SSLC ചോദ്യപേപ്പര്‍ പോലീസ് അകമ്പടിയോടുകൂടി പരീക്ഷാദിവസം രാവിലെ സ്കൂളുകളില്‍ എത്തിക്കുന്നു.

മേല്‍നോട്ടത്തിന് സ്പെഷ്യല്‍ ഓഫീസര്മാരായി അധ്യാപകരെ നിയമിക്കുന്നു!

+2 ചോദ്യപേപ്പര്‍ വര്ഷ പരീക്ഷ ആരംഭിക്കുന്നതിനു മുന്പ് ഒരു ദിവസം എല്ലാംകൂടി കൊണ്ടുവരും.

സ്കൂളിലെ ഒരു അലമാരയില്‍ വച്ച് പൂട്ടും..പൂട്ടിന് പുറത്ത് അല്പം വാക്സ് ഉരുക്കിയൊഴിക്കും.

എല്ലാം കഴിഞ്ഞു…

സെക്യൂരിറ്റിയൊന്നുമില്ല.

വേണമെങ്കില് സ്കൂളിലെ പ്യൂണിനെ നൈറ്റ് ഡ്യൂട്ടിയ്ക്ക് ഏര്‍പ്പെടുത്താം.

സര്‍ക്കാര്‍ നാമമാത്രമായ തുക നല്‍കും.ആ തുകയ്ക്ക് ആരും നില്‍ക്കില്ല.

പിന്നെ ചെയ്യുന്നത് പിറ്റിഎ യില്‍ നിന്ന് ഒരു തുക നല്‍കുക എന്നതാണ്.

പക്ഷെ,സര്‍ക്കാര്‍ സ്കൂളുകളിലെ പിറ്റിഎ ഫണ്ട് ഇപ്പോള്‍ത്തന്നെ കാലിയാണ്!

ചില സ്കൂളുകളിലെ പിറ്റിഎ അംഗങ്ങള്‍ ഇതിന് എതിര് നില്ക്കാറുണ്ടത്രെ!

+2 ക്കാര്‍ എങ്ങനെയെങ്കിലും പണ്ടാരമടങ്ങട്ടെ എന്നൊരു ലൈന്‍!

പിന്നെന്തു ചെയ്യും?

പ്രിന്സിപ്പാള്‍ അഡ്വാന്സ് ചെയ്യണം.

(85% സര്‍ക്കാര്‍ സ്കൂളുകളിലും പ്രിന്‍സിപ്പാളുമാരില്ല,ചാര്‍ജുകാരേയുള്ളൂ.അവര്‍ ശരശയ്യയില്‍ കഴിയുന്നവരാണ്.

ക്ലാസ്സെടുക്കണം,മാര്‍ക്കിടണം,സി.ഇ.നല്‍കണം

ഓഫീസ് വര്‍ക്കുചെയ്യണം-ഹയര്‍ സെക്കന്ററി തലത്തില്‍ പ്യൂണും ക്ലര്‍ക്കുമില്ല.,

അച്ചടക്കം പരിപാലിക്കണം,

കാക്കത്തൊള്ളായിരം മീറ്റിങ്ങുകളില്‍ പങ്കെടുക്കണം,

ഡയറ്ക്ടറേറ്റില്‍ നിന്നുള്ള കല്ലേ പിളര്‍ക്കുന്ന ആജ്ഞകള്‍ അനുസരിക്കണം(ചെറിയ വീഴ്ചകള്‍ക്കുപോലും തലയെടുക്കുമെന്നാണ് ഭീഷണി! മിക്ക സ്കൂളുകളിലും പുതിയതായി നിയമിതരായവരാണ് ചാര്‍ജുകാര്‍!

അധിക ജോലിക്ക് പ്രതിഫലം?

ഒരു കോഴിമുട്ട!!!)

എന്നെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കാം..

ഇനി സി.ഇ. യുടെ കാര്യം-

SSLC യ്ക്ക് എഴുത്തു പരീക്ഷയ്ക്ക് മിനിമം മാര്‍ക്കില്ല.ഒറ്റ സംഖ്യ മതി പാസ്സാകാന്‍.10 ന് 9ഉം 10ഉം നല്‍കണമെന്നത്രെ നിര്‍ദ്ദേശം!

+2 വിന് മിനിമം മാര്‍ക്ക് നിബന്ധനയുണ്ട്.60ന് 18 ഉം 80 ന് 24 ഉം കൂടിയേ തീരൂ.

അപ്പോള്‍ വീണ്ടും ആ പഴയ ചോദ്യം-

SSLC യോ +2 വോ വലുത്?

Advertisements

2 thoughts on “SSLC യോ +2 വോ വലുത്;കേരളത്തില്‍.

 1. ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ് പക്ഷെ ഒറ്റയടിക്ക് കേരളാ വിദ്യഭ്യാസ വകുപ്പ് നവീകരിക്കണമെന്ന് പറഞ്ഞാല്‍ നടപ്പുള്ള കാര്യമാണൊ….?
  കുറച്ചു സമയം കൊടുക്കെന്റെ മാഷെ……..

 2. +2 ആയിട്ട് 18 വര്‍ഷം കഴിഞ്ഞു.
  അതൊരു വലിയ കാലയളവല്ലേ?

  നാടകക്കാരന്‍,
  പ്രതികരണത്തിന് നന്ദി.
  താങ്കളുടെ ബ്ലോഗിലേക്ക് പൊകാന്‍ കഴിയുന്നില്ലല്ലോ.
  ബ്ലോഗ് റിമൂവ്ഡ് എന്നാണല്ലോ കാണിക്കുന്നത്.
  അതൊന്നു ശരിയാക്കൂ..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w