പിണറായിയ്ക്കെതിരെ നനഞ്ഞ പടക്കവുമായി കോണ്‍ഗ്രസ്സ്…

ഇലക്ഷന്‍ അടുക്കുമ്പോള്‍ ചില തരികിടകളുമായി കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ സജീവമാകും.
ഇത്തവണയും പതിവ് തെറ്റിച്ചില്ല…
ലാവ് ലിനും സി.ബി.ഐ യുമായി പണി തുടങ്ങിക്കഴിഞ്ഞു..
അണികള്‍ക്ക് വലിയ സന്തോഷം..പറഞ്ഞു നടക്കാന്‍ ഒരു വിഷയം കിട്ടി..
ഇതെങ്കിലും കിട്ടിയില്ലായിരുന്നെങ്കില്‍……..അതാലോചിക്കാനേ വയ്യ.

അണികള്‍ അലറിമൊഴിഞ്ഞു-ലാവ് ലിന്‍ നീണാള്‍ വാഴട്ടെ…!

ചാണ്ടിപ്രഭൃതികള്‍ പറയുന്നത് ഏറ്റുപറയുന്നവര്‍ ചില വസ്തുതകള്‍ കൂടി അറിഞ്ഞിരിക്കണം…

ഈ കേസ് പൊന്തി വന്നതെപ്പോഴാണ്?

ആന്റണിയുടെ കാലത്ത്.

വെറുതെ പൊങ്ങിയതാണോ?

അല്ല.

പിന്നെ?

പൊക്കിയെടുത്തതാണ്.

എപ്പോള്‍?

വയനാട് നടന്ന സമരത്തെ ആന്റണിയുടെ പോലീസ് ക്രൂരമായി നേരിട്ടുവെല്ലോ..മുന്‍ മന്ത്രി ശിവദാസമേനോനൊക്കെ ഭീകരമര്‍ദ്ദനത്തിന് വിധേയരായി.ജനവികാരം സര്‍ക്കാരിനെതിരെ തിരിയുന്നു എന്നു കണ്ടപ്പോള്‍ ആന്റണി പ്രയോഗിച്ച പൂഴിക്കടകനാണ് -ലാവ് ലിന്റെ വിജിലന്‍സ് അന്വേഷണം!

എന്നിട്ട്?

വിനീത വിധേയരായ വിജിലന്‍സുകാര്‍ തിരിച്ചും മറിച്ചും നോക്കിയിട്ടും പിണറായിക്കെതിരെ ഒന്നും കണ്ടെത്താനായില്ല.അതവിടെ ഒടുങ്ങി..

പിന്നീട് അടുത്ത ഇലക്ഷന്‍ വന്നപ്പോള്‍-

‘ലാവ് ലിന്‍ സി.ബി.ഐ യ്ക്ക് വിടുന്നു’
അവര്‍ പരിശോധിച്ചു..
ഇതില്‍ കൂടുതല്‍ അന്വേഷിക്കാനൊന്നുമില്ല.വിജിലന്‍സ് നന്നായി പണിയെടുത്തിരിക്കുന്നു.
അതുകൊണ്ട്…..

കോണ്‍ഗ്രസ്സ് ഇനിയെന്തുചെയ്യും?

അപ്പോള്‍ അതാ വരുന്നു ഒരു പൊതുതാല്പര്യ(?)ഹര്‍ജി…
കോടതിയ്ക്ക് ഹരമായി..
ഉത്തരവിട്ടു,സി.ബി.ഐ അന്വേഷണത്തിന്-

അന്വേഷണം കുറേക്കാലമായി പൊടിപൊടിക്കുന്നു…

2
—–

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരുന്നു…
കോണ്‍ഗ്രസ്സുകാര്‍ സടകുടഞ്ഞെണീറ്റു..

വയലാര്‍ രവിക്ക് കിട്ടിയ കേന്ദ്ര ഏജന്‍സിയിടെ റിപ്പോര്‍ട്ട് (കോണ്‍ഗ്രസ്സിന് കേരളത്തിലെ ഒരു മണ്ഡലവും 100% സുരക്ഷിതമല്ല.)ചെന്നിത്തലക്കൂട്ടത്തെ ദു:ഖത്തിലാഴ്ത്തി..(വിശദവിവരങ്ങള്‍ക്ക് എന്റെ പഴയ പോസ് റ്റ് കാണുക)

കുത്തിയിരുന്ന് പോംവഴി ആലോചിച്ചു…

ഒടുവില്‍-

കേന്ദ്രം കനിഞ്ഞു…

സി.ബി.ഐ യെക്കൊണ്ട് ചിലതൊക്കെ ഒപ്പിച്ചു…
ആ നാടകമാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്..

നയനാര്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭായോഗം ചര്‍ച്ചചെയ്തെടുത്ത തീരുമാനമാണ് ഇപ്പോള്‍ അന്വേഷണവിധേയമായിരിക്കുന്നത്.

ശരിക്കുപറഞ്ഞാല്‍ ഒന്നാം പ്രതി നായനാരും രണ്ടാംപ്രതി അന്നത്തെ ധനമന്ത്രി ശിവദാസമേനോനുമാണ്.
അവരെയൊക്കെ ഒഴിവാക്കിയിട്ട് പിണറായിയെമാത്രം ഫോക്കസ്സു ചെയ്യുന്നതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യംമാത്രമാണുള്ളത് എന്നുപറഞ്ഞാല്‍ അതൊരു സത്യംമാത്രമാണ്!

കോത്താഴത്തുകാരന്റെ പിന്‍വാക്ക്-കേരളത്തിലെ കേണ്‍ഗ്രസ്സുകാര്‍ ഇപ്പോള്‍ പഴയ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രം കാണുന്നു….

Advertisements

13 thoughts on “പിണറായിയ്ക്കെതിരെ നനഞ്ഞ പടക്കവുമായി കോണ്‍ഗ്രസ്സ്…

 1. ശരിക്കുപറഞ്ഞാല്‍ ഒന്നാം പ്രതി നായനാരും രണ്ടാംപ്രതി അന്നത്തെ ധനമന്ത്രി ശിവദാസമേനോനുമാണ്.
  അവരെയൊക്കെ ഒഴിവാക്കിയിട്ട് പിണറായിയെമാത്രം ഫോക്കസ്സു ചെയ്യുന്നതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യംമാത്രമാണുള്ളത് എന്നുപറഞ്ഞാല്‍ അതൊരു സത്യംമാത്രമാണ്!

  കോത്താഴത്തുകാരന്റെ പിന്‍വാക്ക്-കേരളത്തിലെ കേണ്‍ഗ്രസ്സുകാര്‍ ഇപ്പോള്‍ പഴയ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രം കാണുന്നു….

 2. ആരോപിതമായ കുറ്റകൃത്യങ്ങളില്‍ കൃത്യങ്ങളുടെ ലക്ഷ്യം വളരെ പ്രധാനമാണ്‌.തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഈ കരാര്‍ ഉപയോഗിച്ചതായി ഇതു വരെ കണ്ടില്ല.നാട്ടില്‍ ഒരു ആതുരാലയം സ്ഥാപിക്കാനുള്ള ലക്ഷ്യം ഒരു ദുഷ്‌ടലക്ഷ്യമല്ല.ഇതിന്റെ പേരില്‍ പിണറായി വിജയനെ വേട്ടയാടുന്നത് നിര്‍ഭാഗ്യകരമാണ്‌.

 3. നനഞ്ഞ പടക്കമാണോ അല്ലയോ എന്ന് കാലം തെളിയിക്കും,പിണറായി നല്ലവരില്‍ നല്ലവനും,അഴിമതിയുടെ കറപുരളാത്തവനും ആണെങ്കില്‍ ഈ സഖാക്കള്‍ എന്തിനാകിടന്ന് ഇങ്ങനെ പിടയ്ക്കുന്നതെന്ന് മനസ്സിലാകുന്നില്ല,കോടതിയില്‍ പോയി നേരിട്ടാല്‍ പോരേ..ചില പള്ളീലച്ചന്മാര്‍ അഭയകേസിലെ പ്രതികളെ ന്യായീകരിക്കാന്‍ വേണ്ടി ബ്ലോഗെഴുത്ത തുടങ്ങി താങ്കളുടെ ഈ പോസ്റ്റ് കാണുമ്പോല്‍ അതാണ് ഓര്‍മ്മവരുന്നത്,പിണറായിയുടെ ഭാഗത്ത് ന്യായമുണ്ടെങ്കില്‍ വി എസ് എന്ത്കോണ്ട് അദ്ദേഹത്തെ ന്യായീകരിക്കുന്നില്ല,ഇത്ര ദിവസം ആയിട്ടും വി എസ് നു ഒരു മിണ്ടാട്ടവും ഇല്ലല്ലോ..പിന്നെ എന്തിനാണ് അദ്ദേഹം ഇത്ര ധ്രിതിപ്പെട്ട് ദില്ലിക്ക് പോയത്,സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ വി എസ്ന്റെ പിന്തുണ പോലുമില്ലാത്ത പിണറായിയെ ന്യായീകരിക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു സുഹ്രത്തേ…ജനങ്ങളുടെ മുന്‍പില്‍ അപഹാസ്യരായി കൂക്കിവിളികളോടെ എതിരേല്‍ക്കുന്ന അഭയകേസിലെ പ്രതികളുടെ അതേ അവസ്തയാണ് പിണറായിയേയും കാത്തിരിക്കുന്നത്,സഭ ചെയ്തതുപോലെ പ്രതികള്‍ക്ക് വേണ്ടി പ്രകടനങ്ങള്‍ കൂടി നടത്തിക്കഴിഞ്ഞാല്‍ സമ്പൂര്‍ണ്ണമായി അതോടുകൂടി ജനങ്ങള്‍ എല്ലാം വിശ്വസിച്ചു!!!!സുഹ്രത്തേ പോതുജനം കഴുതയാണെന്നാ സാധാരണ പറയാറുള്ളത് പക്ഷേ “മരക്കഴുത”യല്ല താങ്കളുടേയുന്‍ സിപി എമ്മിന്റേയും അഭിപ്രായങ്ങള്‍ വിശ്വസിക്കാന്‍

 4. നന്ദി രാഹുല്‍, നിങ്ങള്‍ വള്രെ നന്നയി പറഞ്ഞു. രാഷ്ട്രീയ തിമിരം ബാധിച്ച വിദൂഷകനെപ്പോലുള്ള ചിലര്‍ എന്നിതു മനസ്സിലാക്കാന്‍.

  ഓ.ടി.
  ഇന്നു വഴിയില്‍ ഒട്ടിച്ച ഒരു പോസ്റ്ററില്‍ കണ്ടത്.
  “നിരപരാധികളായ ഫാ. കോട്ടൂര്‍, പുത്യക്കയില്‍, സിസ്റ്റര്‍ സൈഫി, പിണറായി വിജയന്‍ എന്നിവരെ അന്യായമായി പീഡിപ്പിക്കുന്ന സി.ബി.ഐ നീതി പാലിക്കുക” – കേരള പകല്‍ മാന്യ സമിതി.

 5. “ആരോപിതമായ കുറ്റകൃത്യങ്ങളില്‍ കൃത്യങ്ങളുടെ ലക്ഷ്യം വളരെ പ്രധാനമാണ്‌.തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഈ കരാര്‍ ഉപയോഗിച്ചതായി ഇതു വരെ കണ്ടില്ല.നാട്ടില്‍ ഒരു ആതുരാലയം സ്ഥാപിക്കാനുള്ള ലക്ഷ്യം ഒരു ദുഷ്‌ടലക്ഷ്യമല്ല.”-വ്രജേഷിന്റെ ഈ അഭിപ്രായം രാഹൂല്‍ വായിക്കണം.

  അന്വേഷണം നടത്തുന്നതില്‍ തെറ്റില്ല.
  ഇത് എന്ന് തുടങ്ങിയതാണ്‍?
  ആന്റണിയുടെ കാലത്ത് നടന്നു…ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് നടന്നു..

  എന്നിട്ടും ഒന്നും കണ്ടെത്തിയില്ല!
  സി.ബി.ഐ ഇപ്പോള് ഉഷാറായതിനുപിന്നില്‍ ദുരൂഹതയുണ്ട്..

  അത് തികച്ചും രഷ്ട്രീയമാണ്.
  അവിടെയാണ് എനിക്ക് എതിര്‍പ്പ്..വെട്ടിച്ച് വിഴുങ്ങിയെന്ന് പറയുന്നുമില്ല…

  പിന്നെ രാഷ്ട്രീയതിമിരം…
  അത് ബാധിച്ചിട്ടില്ല..പക്ഷെ അരാഷ്ട്രീയവാദം ആപത്താണെന്ന് ഉറച്ചു വിശ്വസിക്കുന്നു..

 6. വിദൂഷകാ ആതുരാലയം സ്ഥാപിക്കുന്നതില്‍ ദുഷ്ടലാക്കില്ല പക്ഷേ അതിന്റെ മറവില്‍ അഴിമതി കാണിക്കുന്നതാണ് പ്രശ്നം,പിണറായി മാത്രം ഇതില്‍ കുറ്റക്കാരനെന്ന് കരുതുന്നില്ല ഇതിന് പിന്നില്‍ പല വലിയ സഖാക്കളും കാണും,അല്ലെങ്കില്‍ പിന്നെ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെ രാഷ്ടീയമായി നേരിടും എന്ന് പറഞ്ഞതിന്റെ പിന്നിലെ ലക്ഷ്യം എന്താണ്,പാവങ്ങളുടേയും തൊഴിലാളികളുടെയും പാര്‍ട്ടി എങ്ങനെയാണ് കോടികള്‍ മുടക്കി വാട്ടര്‍ പാര്‍ക്കും,ഫ്ലാറ്റുകളും,ചാനലും,മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും,നാടുകള്‍ തോറും വന്‍ കെട്ടിടങ്ങളും തുടങ്ങുന്നതെങ്ങനെയാ‍ണ് ഇന്നാട്ടിലെ പാവങ്ങള്‍ക്കെല്ലാം ഇത്ര സമ്പാദ്യം ഉണ്ടാകാന്‍ വഴിയില്ല,അവിടെയാണ് സംശയം വരുന്നത്,പിന്നെ വിജിലന്‍സ് അന്വേഷിച്ച കാര്യം ഇവരെല്ലാം ബോധപൂര്‍വ്വം മറച്ചു വെയ്ക്കുന്ന കാര്യം പിണറായി വിജയന്റെ പേര് അതില്‍ എടുത്ത് പറയുന്നില്ല,പക്ഷേ ഇത് വിദേശ രാജ്യങ്ങളുമായി ബദ്ധപ്പെട്ടും ഇവിടത്തെ രാഷ്ട്രീയ നേത്രിത്ത്വമായും ബദ്ധമുള്ളത് കോണ്ട് ഭാവിയില്‍ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തതാണ്,അഭയ കേസില്‍ cbi നല്ലവര്‍ ലാവ്ലിന്‍ കേസില്‍ വരുമ്പോള്‍ ദുഷ്ടലാക്ക് ഇത് ഇരട്ടത്താപ്പല്ലെ സുഹ്രത്തേ,ഇതില്‍ വി എസ് പ്രതികരിച്ചോ,ശര്‍മ്മ,വിജയകുമാര്‍ ഇവരാരെങ്കിലും വ്യക്തമായി പ്രതികരിച്ചോ,ഇവര്‍ക്കെല്ലാം സത്യം അറിയാം,പിന്നെ ഇവിടത്തെ കുറച്ചു പിണറായി ഭക്തര്‍ മാത്രമാണ് പിണറായിയെ അനുകൂലിക്കുന്നത്.“നനഞ്ഞ പടക്കത്തിന്റെ” ഇന്ന് മറ്റോരു മാന്യന്‍ കൂടി പറഞ്ഞിരുന്നല്ലോ നമ്മളുടെ മഹാകവി ജി.സുധാകരന്‍ സ്വന്തം നാട്ടില്‍ നടന്ന ഇലക്ഷന് പാര്‍ട്ടിക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല,സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണോലിച്ചു പോകുന്നത് ഇവര്‍കാണുന്നില്ല,കള്ളന്മാര്‍ ആരായാലും പിടിക്കപ്പെടണം അല്ലാതെ ഇതു പോലെ എന്ത് ചെയ്താലും അനുകൂലിക്കാന്‍ ആളുകാണുമെന്ന വിശ്വാസത്തില്‍ നേതാക്കള്‍ അഴിഞ്ഞാടിയത് കോണ്ടാണ് പാര്‍ട്ടി ഈ ഗതികേടില്‍ നില്‍ക്കുന്നത്,

 7. പിണറായി വിജയന്‌ അനുകൂലമായി എഴുതിയെന്ന് വെച്ച് മാര്‍ക്സിസ്റ്റ് കാരനെന്ന് ധരിക്കരുത്.ഞാന്‍ മാര്‍ക്സിസ്റ്റ് പാര്‍‌ട്ടിക്കാരനേയല്ല.
  ഒരു ഭരണകര്‍‌ത്താവെന്ന നിലയില്‍ തിളങ്ങിയ പിണറായി വിജയനാണ്‌ ഞങ്ങളുടെ ഗ്രാമത്തില്‍ വൈദ്യുതിയെത്തിച്ചത്.ഇന്ന് പിണറായിയെ വിജയനെ കടിച്ചു കീറുന്ന മാധ്യമങ്ങള്‍ അദ്ദേഹത്തെ പുകഴ്ത്തി മുഖപ്രസംഗമെഴുതിയ ചരിത്രമുണ്ട്.
  ഒരു മികച്ച മന്ത്രിയെ സംഘടനാപ്രവര്‍ത്തനരംഗത്ത് നിയോഗിച്ചത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെയ്ത മണ്ടത്തരം.
  അഴിമതിക്കാരനായ ഒരു മന്ത്രിക്ക് ഇങ്ങനെ കാര്യക്ഷമമായി ഭരിക്കാനാകുമെന്ന് ഞാന്‍ കരുതുന്നില്ല.
  പിണറായി വിജയന്‍ ചെയ്ത എല്ല്ലാ കാര്യങ്ങളും ശരിയാണെന്നൊന്നും ഞാന്‍ കരുതുന്നില്ല.പക്ഷെ,അദ്ദേഹത്തിന്റെ വ്യക്തിവൈശിഷ്‌ട്യത്തെ അംഗീകരിക്കാതിരിക്കാനാകില്ല.
  മാധ്യമങ്ങളുടേയോ കോടതികളുടെയോ മറ്റാരുടേയുമോ നല്ല കുട്ടി ചമയാന്‍ അദ്ദേഹം ശ്രമിച്ചില്ല.വ്യക്തിപരമായ നേട്ടങ്ങളോ നഷ്ടങ്ങളോ നോക്കാതെ ആരേയും വിമര്‍‌ശിക്കാന്‍ ധൈര്യം കാണിച്ച ഒരേ ഒരു നേതാവ് അദ്ദേഹമാണ്‌.പറയുന്ന കാര്യങ്ങളില്‍ സ്ഥിരത കാണിക്കുന്ന അപൂര്‍‌വം പേരില്‍ ഒരാളും.
  പൊതുജനങ്ങളുടെ പണം ചെലവഴിച്ച് ഗ്രൂപ്പ് രാഷ്‌ട്റീയം കളിക്കാനായി മാത്രം ഡല്‍‌ഹിക്കു പറന്ന നേതാവ് ആദര്‍‌ശവാനാണെന്ന് ഞാന്‍ കരുതുന്നില്ല,എത്ര സ്തുതിപാഠകര്‍ പറഞ്ഞാലും.
  ഈ ഇടപാടില്‍ പിണറായി വിജയന്‍ വല്ലതും കീശയില്ലാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും വിചാരണ ചെയ്യുകയും ചെയ്യട്ടെ.അല്ലാതെ ഉത്തമ ബോധ്യത്തോടെ ചെയ്ത കാര്യങ്ങളുടെ സാങ്കേതികത്വങ്ങളുടെ പേരില്‍ മാത്രം അദ്ദേഹത്തെ ആക്രമിക്കുന്നത് ശരിയല്ലെന്നാണ്‌ ഞാന്‍ പറഞ്ഞത്.

 8. നന്ദി രാഹുല്‍, നിങ്ങള്‍ വള്രെ നന്നയി പറഞ്ഞു. രാഷ്ട്രീയ തിമിരം ബാധിച്ച വിദൂഷകനെപ്പോലുള്ള ചിലര്‍ എന്നിതു മനസ്സിലാക്കാന്‍.

 9. പ്രിയ രാഹുലനോട്. ഒരു കാര്യം ഓര്‍ക്കുക. ഒന്നേ ഒന്നു മാത്രം.
  കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗ് പാര്‍ട്ടി ഇന്ന് അതിന്റെ സമഗ്രമായ ആശയ പരിഷ്ക്കരണ പാതയിലാണു. കാലാകാലങ്ങളായുള്ള അടവ് നയളുടെ ഭാഗമായി ഒരു പുതിയ വികസന നയം കൊണ്ടു വരികയാണ് പാര്‍ട്ടി ഇപ്പോള്‍.
  ചൈനീസ് മോഡല്‍ വികസനം എന്ന് ഫലത്തില്‍ പറയാം.
  ഇത് എന്തിനാണു ആദ്യം പറ്ഞ്ഞത് എന്നാല്‍ താങ്കള്‍ പറഞ്ഞ ഒന്നു രണ്ടു വാക്കുകള്‍ക്കു മറുപടിയായാണു. വാട്ടര്‍ തീം പാര്‍ക്കും,ഫ്ലാറ്റും, ചാനലും, മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും.
  ഇന്നു കേരളത്തിന്റ്റെ സാബത്തിക സ്രോതസ്സ് എന്നു പറയുന്നതു പ്രവാസികള്‍ അടങ്ങിയ മധ്യവര്‍ഗ്ഗത്തിന്റെ കൈകളാണ് . പാവപ്പെട്ടവന്‍ ഒരിക്കിലൂം പാര്‍ക്കിലും ബീച്ചിലും പോകില്ലല്ലോ..രാഹുലാ‍…ഈ മധ്യവര്‍ഗ്ഗത്തിന്റെ കൈകളിലെ പണം മുഴുവന്‍ കുത്തക മുതലാളിമാരിലേക്ക് പോകുന്നത് തടയുക എന്ന ദീര്‍ഘവീക്ഷണപരമായ ഒരു ആശയമാണു ഹോട്ടലും ഫ്ലാറ്റും ഒക്കെ
  പിന്നെ ഒരു കാര്യം കൂടി നിങ്ങള്‍ തന്നെ പറയും കേരളത്തില്‍ വികസനമില്ല എന്ന്.
  ഈ ഫ്ലാറ്റും മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും.ഇതൊന്നും വികസനത്തിന്റെ പട്ടികയില്‍ പ്പെടില്ലെങ്കില്‍ രാഹുലനു 100 മാര്‍ക്ക്.
  പിന്നെ താനൊക്കെ നാലു നേരം സുഖഭോജ്യവും നടത്തി ചരിത്രം പഠിക്കാതെ വായില്‍ തോന്നിയതെല്ലാം വിളംബി. നാലു തെറിപറഞ്ഞതിന്റെ ആത്മസംത്രുപ്തിയില്‍ ചന്തിക്കു മണ്ണു പുരളാതെ ഇരിക്കുന്നത് കേരളത്തില്‍
  സി പി ഐ എം എന്ന സംഘടന ഉണ്ടാ‍യതു കൊണ്ടാന്ന് എന്ന കാര്യം മറക്കരുത്.
  പിന്നെ പിണറായി എന്ന പ്രശ്നം. കോടതി എന്ന് പറയുന്ന തോന്ന്യാസം.
  പാവപ്പെട്ടവന് പഠിക്കാന്‍ ഒരു സ്വാശ്രയ നിയമം കൊണ്ടുവന്നതു മുടക്കി.
  വിദ്ദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്ക്കാരങ്ങള്‍ കൊണ്ടു വന്നതു മുടക്കി.
  ഈ കോടതിയെ വിശ്വസിച്ച ആരാണു തലനീട്ടി കൊടുക്കുക.പിന്നെ വി എസ്സ് പ്രതികരിച്ചാലല്ലെ തന്നെ പ്പോലുള്ളവന് അടുപ്പില്‍ അരിവേവൂ എന്നാണേങ്കില്‍ അദ്ദേഹതെകൊണ്ട് വല്ലതും പറയിപ്പിക്കാം.
  ഇങ്ങനെ ഓരോന്ന് പറയാനാണല്ലോ നിഷ്കളങ്കനായ വി എസ്സിന്റ്റെ ഉളില്‍ അധികാര മോഹം കുത്തി നിറച്ച് താന്നെപ്പോലുള്ളവരും തന്നെപ്പോലുള്ളവര്‍ 100 മാര്‍ക്കിടുന്ന
  ചാനല്‍ പടയും വെറിയോടെ കാത്തിരുന്നത്.

 10. രാഷ്ട്രീയവും രാഷ്ട്രീയക്കാരും മോശമെന്ന് പറയുന്നത് ഒരു ഫാഷനായിരിക്കുകയാണിപ്പോള്‍..

  മാറിനിന്ന് തെറി പറയാന്‍ വളരെ എളുപ്പമാണ്.
  വിമര്‍ശനം വേണ്ടതുതന്നെ രാഹൂല്,

  പക്ഷെ മഞ്ഞക്കണ്ണട ഉപയോഹിക്കുമ്പോള്‍ കാഴ്ച ശരിയാവില്ല.
  നാടക്കാരന്‍ പറഞ്ഞതുപോലെ കേരളചരിത്രം പഠിക്കാന്‍ സമയം കണ്ടെത്തുക..മുന്‍വിധികള്‍ ഉപേക്ഷിക്കുക..
  പഴയതെല്ലാം നല്ലതും പുതിയതെല്ലാം മോശവും എന്ന ചിന്ത മനസ്സിന്റെ രോഗാതുരതയെ കാണിക്കുന്നു.

  ഇലക്ഷന്‍ സ്റ്റണ്ടിനെ ആ രീതിയില്‍ തിരിച്ചറിയേണ്ടതുണ്ട്..
  ലാവലിന്‍ പ്രതിപ്പട്ടികയിലെ ഏററവും പ്രധാനപ്പെട്ടയാള്‍ പിണറായിയാണല്ലോ..(മന്ത്രി)
  അദ്ദേഹമല്ലേ ഒന്നാം പ്രതിയാകേണ്ടത്?എന്തേ ഒന്പതാമതായി?

  –രാഷ്ട്രീയക്കാരെ കുറ്റം പറയാന്‍ എളുപ്പമാണ്.ഈ രാജ്യത്തെ 10 പ്രധാന പ്രശ്നങ്ങള്‍ എടുക്കുക..
  ആരാ അതിന്‌ പരിഹാരം കണ്ടെത്തുന്നത്?
  സ്വന്തം മാളങ്ങളിലെ സുഖശയ്യയിലിരുന്ന് എല്ലാത്തിലും കുറ്റം കാണ്ടുപിടിക്കുന്ന അരാഷ്ട്രീയവാദികള്ക്ക് അതിനാവുമോ?

  ഇല്ലേയില്ല…

  പരിഹാരം വരുന്നത് രാഷ്ട്രീയക്കാരില്‍ നിന്ന് മാത്രമായിരിക്കും!

 11. രാഹുല്‍ ചേട്ടനോട് ഒന്നുരണ്ടു സംശയങ്ങള്‍

  1)ലാവലിനുമായി കരാര്‍ ഒപ്പിടാന്‍ രണ്ടു വര്‍ഷമെടുത്തു. അത് ക്യാന്‍സല്‍ ചെയ്തു ഭെലുമായ് കരാര്‍ ഒപ്പിടാന്‍ വീണ്ടും എത്ര വര്ഷം എടുക്കും?

  2)മൂന്നര മണിക്കൂര്‍ പവര്‍ കട്ടുണ്ടായിരുന്ന നാട്ടില്‍ വെറുതെ സമയം കളയുവാന്‍ പറ്റുമായിരുന്നോ

  3)ലാവലിനുമായി യു ഡി ഫ് ഒപ്പിട്ട കരാര്‍ പ്രകാരം സര്‍ക്കാര്‍ പിന്‍മാറിയാല്‍ പാരീസില്‍ പോയി കേസ് പറയണം എന്നൊരു ക്ലോസ് ഉണ്ടായിരുന്നോ

  3)സി ബി ഐ പ്രതി പട്ടികയില്‍ കോണ്ഗ്രസ് നേതാവ് സാവിത്രി ലക്ഷ്മണനടെ സഹോദരന്‍ ഉണ്ടോ

  4)ഉണ്ടെങ്കില്‍ മാധ്യമങ്ങള്‍ അക്കാരിയം പരയാതത്തെന്തുകൊണ്ട്

  5)ആന്റണി സര്‍ക്കാര്‍ ലാവലിനുമായി മലബാര്‍ ക്യാന്‍സര്‍ സെന്റെരിനു വേണ്ടിയുള്ള എം ഓ യു പുതുക്കതത്ത്തെന്തു കൊണ്ടു

  6)പിണറായി മന്ത്രി സ്ഥാനം രാജി വച്ചപ്പോള്‍ കേരളം കണ്ട ഏറ്റവും നല്ല വൈദ്യുദ്ധി മന്ത്രി എന്ന് മനോരമ മുഖ പ്രസംഗം എഴുതിയത് എന്തുകൊണ്ട്

  7)ഇ കരാറിനെ കുറിച്ചു പി ബി യില്‍ നടന്ന ചര്‍ച്ചയില്‍ അന്ന് പി ബി മെമ്പര്‍ അല്ലായിരുന്ന പിണറായി ഈ കരാറില്‍ ഒപ്പിടണമെന്ന് കാര്യകാരണങ്ങള്‍ നിരത്തി വാധിച്ചതും അന്നത്തെ തന്‍റെ എതിര്‍ ഗ്രൂപുകാരനും അയിരു‌ന്ന ബാലാനന്ദനെ ഉയര്‍ത്തിയ വാദങ്ങളെ എതിര്‍ത്തതും വി യെസ് ആയിരുന്നോ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w