ബ്ലോഗര്‍മാര്‍ ആത്മസംയമനം പാലിക്കുകയും പരസ്പര ബഹുമാനം നിലനിര്‍ത്തുകയും വേണം…

  ശ്രീ.ബെര്‍ളിയുടെ പുതിയ പോസ്ററിനിട്ട കമന്റ് ഇവിടെ കൊടുക്കുന്നു..
  ——————————————————————-

കൂട്ടത്തിന് സംഭവിച്ച ഗതികേട് ഇവിടെയും ആവര്‍ത്തിക്കുന്നു എന്ന് തോന്നുന്നു.(അവിടെ കാക്കയുടേയും പൂച്ചയുടേയും പേരു സ്വീകരിച്ചുകൊണ്ട് ചേരിതിരിഞ്ഞ് തെറി വിളിയാണ് മാസങ്ങളായി…!കഷ്ടം!)

പരസ്പര ബഹുമാനം എന്ന ഉത്തമഗുണം ബ്ലോഗര്‍മാര്‍ക്കിടയില്‍ കാണാനില്ല..

പലരും തികച്ചും ബാലിശമായും അപക്വമായും കാര്യങ്ങളില്‍ ഇടപെടുന്നു..
സഹിഷ്ണുത കണികാണാനില്ല..

എനിക്ക് ഈയിടെ ഒരു ദുരനുഭവം ഉണ്ടായി..
‘വിദൂഷകന്‍’ എന്ന പേരില്‍ ബ്ലോഗിംങ്ങ് നടത്തുന്ന ഒരു ബ്ലോഗറെ ബൂലോകത്ത് കാണുകയുണ്ടായി..അതേക്കുറിച്ച് ഞാനൊരു പോസ്റ്റിട്ടു..
ഒരു നേരമ്പോക്ക് അത്രയേ ഉദ്ദേശിച്ചുള്ളൂ..
പുള്ളി കയറിയങ്ങ് ചൂടായി..
മൃഗമെന്നൊക്കെ വിളിച്ച് കലിതുള്ളിനില്‍ക്കുകയാണ്…

അയാള്‍ക്കും എനിക്കും ബ്ലോഗാന്‍ സ്വാതന്ത്യമുണ്ട്.അത് ഏത് പേരിലും ആകാം..
വിദൂഷകന്‍ എന്ന പേരില്‍ ആര്‍ക്കുമെഴുതാം..
ഇവിടെ എന്തു കൊപ്പിറൈറ്റ്?

നര്‍മ്മം തിരിച്ചറിയാന്‍ കഴിയാതായാല്‍ എന്തുചെയ്യും?

അപരനായ വിദൂഷകനോട് എനിക്ക് പരാതിയൊന്നുമില്ല..
സംയമനത്തോടെ കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കണമെന്ന അഭ്യര്‍ത്ഥന മാത്രമേയുള്ളൂ…

ആരും ആരെക്കാളും വലുതുമല്ല,ചെറുതുമല്ല..!

ഗൂഗിളും വേഡ്പ്രസ്സും മറ്റും നല്‍കുന്ന സൗജന്യം ഗുണപരമായി ഉപയോഗിക്കാന്‍ എല്ലാ ബ്ലോഗര്‍മാരും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..

ബര്‍ളിയുടെ പോസ്ററ് വായിച്ചപ്പോള്‍ ഇത്രയും ഇവിടെ കുറിക്കണമെന്ന് തോന്നിയെന്നുമാത്രം..

Advertisements

3 thoughts on “ബ്ലോഗര്‍മാര്‍ ആത്മസംയമനം പാലിക്കുകയും പരസ്പര ബഹുമാനം നിലനിര്‍ത്തുകയും വേണം…

 1. പ്രിയ വിദൂഷകന്‍,

  ബ്ലോഗില്‍ അങ്ങിനെ വിദ്വേഷങ്ങള്‍ ഒന്നും ഇല്ലന്നേയ്. വെറുതെ ചുമ്മാ ഒരോരോ മൂഡിനനുസരിച്ച് നടത്തുന്ന ചിന്ന ചിന്ന ചൂടാവലുകളല്ലേ? സീരിയസ് ഒന്നും അല്ല. രണ്ട് ദിവസം കഴിയുമ്പോള്‍ എല്ലാവരും അത് മറക്കും.

  ബ്ലോഗിങ്ങ് ഒരു ലെഷ്യര്‍ ടൈം ഐറ്റം എന്നതിലപ്പുറം ഞാന്‍ കാണുന്നില്ല.

  ഹാപ്പി ബ്ലോഗിങ്ങ്!

 2. ബെര്‍ളിയുടെ പോസ്റ്റിലിട്ട മറുപടി ഇവിടെയും ഇടട്ടെ..

  വിദൂഷക

  താങ്കള്‍ക്ക് ഇങ്ങനെ ഒരു കാര്യം പറയണമെങ്കില്‍ അത് താങ്കളുടെ ബ്ലോഗിലോ എന്‍റെ ബ്ലോഗിലോ ആവാമല്ലോ..
  ശ്രീ. ബെര്‍ളി സ്വന്തം പോസ്റ്റില്‍ താനെഴുതിയ പോസ്റ്റിന്‍റെ പ്രതികരണം ആണ് പ്രതീക്ഷിക്കുന്നത് എന്ന് കരുതട്ടെ.. അല്ലാതെ വേറെ ഒരുത്തന്‍റെ പരസ്യം അല്ല.
  പിന്നെ സ്വയം സിംഹം എന്ന് വിളിക്കുന്നവര്‍ മനുഷ്യന്‍ എന്ന് വിശ്വസിക്കുക പ്രയാസം.. ഞാന്‍ സിംഹമല്ല. കേവലം മനുഷ്യന്‍ മാത്രം..

  പിന്നെ നര്‍മ്മത്തോടെ ആണ് പറഞ്ഞതെങ്കില്‍ നര്‍മ്മത്തോട് എടുത്തോളൂ. ഇല്ലാതെ ഞാന്‍ താങ്കളുടെ മീശ പറിക്കാന്‍ വന്നില്ലല്ലോ..

  സ്വാഹാ..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w