രംഗം-1, ഞണ്ട് പ്രദര്‍ശനം ( ചാണ്ടിയും സുന്ദരക്കുട്ടനും വയലാര്‍ രവിയെ ഒതുക്കാന്‍ ശ്രമിക്കുന്നു…)

തിരുവനന്തപുരത്ത് ‘നര്‍മ്മകൈരളി’ മാസംതോറും ചിരിയരങ്ങ് സംഘടിപ്പിക്കാറുണ്ട്..
പത്രത്തില്‍ ഒരറിയിപ്പ് മാത്രം കൊടുക്കും…
വി.ജെ.റ്റി. ഹാളിനുമുന്‍പില്‍ ഒരു ബാനര്‍ വലിച്ചുകെട്ടും.(മിക്കവാറും ചിരിയരങ്ങ് അവിടെയാണ് നടക്കുന്നത്‌‌)
മറ്റ് പരസ്യങ്ങളൊന്നുമില്ല..
പക്ഷെ 5 മണിക്ക് ഹാള്‍ നിറഞ്ഞുകവിയും.(6 മണിക്കാണ് പ്രോഗ്രാം)!

നര്‍മ്മകൈരളിയെ പരിചയപ്പെടുത്തുകയല്ല എന്റെ ഉദ്ദേശ്യം.
അവിടെ അവതരിപ്പിച്ച ഒരു നര്‍മ്മം നിങ്ങളുമായി പങ്കു വയ്ക്കുന്നു..(കൃഷ്ണ പൂജപ്പുര പറഞ്ഞതാണെന്ന് തോന്നുന്നു)

അഖില ലോക ഞണ്ട് മത്സരം നടക്കുകയാണ്.വിവിധ രാജ്യക്കാര്‍ ഞണ്ടുകളുമായി വന്നിട്ടുണ്ട്.
പ്രദര്‍ശനം തുടങ്ങി..

സന്ദര്‍ശകരുടെ തിക്കും തിരക്കും..
അവര്‍ ഓരോ രാജ്യത്തിന്റേയും സ് റ്റാളിനരികില്‍ ചെല്ലുന്നു…
അവിടെയുള്ളവര്‍ ആ ഞണ്ടിനത്തിന്റെ പ്രത്യേകതകള്‍ വിവരിക്കുന്നു..
മുകളില്‍ മൂടിയുള്ള വലിയ ജാറുകളിലാണ് ഞണ്ടുകളെ ഇട്ടിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള ഞണ്ടുകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു..
അവിടെ വച്ചിരുന്ന ജാറിന് അടപ്പുണ്ടായിരുന്നില്ല.
അത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി..
അവര്‍ അധികൃതരോട് അതിന്റെ കാരണം തിരക്കി.

അവര്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്.-ആ ഞണ്ടുകള്‍ കേരളീയരുടെ സംസ്കാരമുള്ളവയാണ്.ജാറില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ഏതെങ്കിലും ഞണ്ട് ശ്രമിച്ചാല്‍ ബാക്കിയുള്ളവ അതിനെ പിടിച്ച് താഴത്തിട്ടോളും.അതിനാല്‍ മൂടി ആവശ്യമില്ല.!

ഈ അടുത്ത സമയത്ത് ചാണ്ടിയും ചെന്നിത്തലയനും മേല്പ്പറഞ്ഞ കഥ അരങ്ങത്ത് ആടിത്തിമിര്‍ക്കാന്‍ തീരുമാനിക്കുകയുണ്ടായി..

കേരളത്തിലെ ഒരു ലോക സഭാമണ്ഡലവും സുരക്ഷിതമല്ല(യു.ഡി.എഫിന്) എന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി കണ്ടെത്തുകയുണ്ടായി..
ആ വാര്‍ത്ത വയലാര്‍ രവിയെ ഞെട്ടിച്ചു..
ഇപ്പോഴത്തെ സുഖങ്ങള്‍ എങ്ങനെ കൈവിടും..
നാടുചുറ്റി വിടുവായത്തവും പറഞ്ഞുള്ള ജീവിതം എന്ത് സുഖമാണ്…എന്ത് സുഖമാണീ …..

എന്തെങ്കിലും സ്ഥാനമില്ലതെ ജീവിക്കാന്‍ വയ്യെന്ന അവസ്ഥയാണിപ്പോള്‍-
കേരളത്തില്‍ താല്പര്യമില്ല..
മുഴുവന്‍ പാരകളാണ്..

അദ്ദേഹം കുത്തിയിരുന്ന് ചിന്തിച്ചു..
എന്താ വഴി…
ഒടുവില്‍ ന്യൂട്ടന്റെ ആപ്പിള്‍ തലയില്‍ പതിച്ചു…

രാജ്യ സഭാസീറ്റ് മതി.
അതാകുമ്പോള്‍ വലിയ റിസ്കില്ല..
നേരെ വിട്ടു പുരട്ചി തലൈവി സോണിയാ മാമിന്റെ അടുത്തേക്ക്…
സങ്കടം ബോധിപ്പിച്ചു..ഡല്‍ഹിയില്‍ താനില്ലാത്ത അവസ്ഥ പറഞ്ഞ് പേടിപ്പിച്ചു..
മങ്കമ്മാള്‍ അലിഞ്ഞു…
‘ശരി നോക്കാം’

വയലാര്‍ജി ആശ്വാസത്തോടെ ഹോം പൂകി..

പിറ്റേന്നത്തെ പത്രത്തില്‍-
‘രാജ്യ സഭാ സീറ്റിന് മാണി അവകാശം ഉന്നയിച്ചിരിക്കുന്നു..’

വയലാര്‍ജി വീണ്ടും വിഷമാവസ്ഥയില്‍…
ഒരു പ്രസ്താവനയിറക്കി-
‘ആ സീറ്റ് കോണ്‍ഗ്രസ്സിന്റേതാണ്(തന്റേതാണ് എന്ന് തര്‍ജ്ജുമ).’

അടുത്തനാള്‍ ചാണ്ടി-

‘മാണിയുടെ ആവശ്യം പരിഗണിക്കേണ്ടതാണ്’..

വയലാര്‍ജി ഇനിയെന്തു ചെയ്യും?
തന്നെ ഒതുക്കാന്‍ ചാണ്ടിയും സുന്ദരക്കുട്ടനും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്ന് അദ്ദേഹത്തിന് ഉള്‍വിളിയുണ്ടായി…

നമുക്കാ ഞണ്ട് പ്രദര്‍ശനം വീണ്ടും കാണാം..

വിദൂഷകവചനം-ശ്രീകൃഷ്ണന്റെ കുലം മുടിഞ്ഞതെങ്ങനെയെന്ന് ഓര്‍ത്തുകൊള്‍വിന്‍….

ഇത് ഇഷ്ടായോ..?
(polls)

Advertisements

One thought on “രംഗം-1, ഞണ്ട് പ്രദര്‍ശനം ( ചാണ്ടിയും സുന്ദരക്കുട്ടനും വയലാര്‍ രവിയെ ഒതുക്കാന്‍ ശ്രമിക്കുന്നു…)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w