ഒരേ പാഠം രണ്ട് രീതിയില്‍ പഠിക്കുന്നവര്‍…(ചര്‍ച്ച)

ചര്‍ച്ചയ്ക്കായി ഒരു വിഷയം കൊടുക്കുന്നു..പങ്കെടുക്കാനപേക്ഷ.

———————————————————————–

തെക്കന്‍ ജില്ലയിലെ കുട്ടികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന ദുരിതമാണിത്.

പാഠപുസ്തകത്തിലെ ഒരു പാഠം സ്കൂളില്‍ ഒരു വിധത്തിലും മറ്റ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റൊരു വിധത്തിലും പഠിക്കേണ്ടി വരുന്നു ഇവിടത്തെ കുട്ടികള്‍ക്ക്.

പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് പുതിയ സമ്പ്രദായമനുസരിച്ചുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്.പുറത്തുള്ളവര്‍ക്ക് അതറിയില്ല.അവര്‍ പഴയ രീതിയില്‍ പഠിപ്പിക്കുന്നു..

ഫലമോ?

ട്യൂട്ടോറിയലില്‍ ജയിക്കാന്‍ അവിടെ പഠിപ്പിച്ചതും സ്കൂളില്‍ ജയിക്കാന്‍ സ്കൂളില്‍ പഠിപ്പിച്ചതും പഠിക്കേണ്ടിവരുന്നു കുട്ടിക്ക്!

ഇരട്ടി പ്രയത്നം…

ട്യൂഷന്‍ നല്‍കിയില്ലെങ്കില്‍ കുട്ടി രക്ഷപ്പെടില്ല എന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ഇപ്പോഴുമുണ്ട്!(വിദ്യാസമ്പന്നര്‍ എന്ന് പറയുന്നവരാണ് ഭൂരിപക്ഷം)

അത് സത്യമാണോ?

പുതിയ രീതികള്‍ മനസ്സിലാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന സമാന്തര സ്ഥാപനങ്ങളുണ്ട് എന്നത് വിസ്മരിക്കുന്നില്ല.പക്ഷെ ഭൂരിഭാഗവും അങ്ങനെയുള്ളവയല്ല.

ഇത് ഇനിയെങ്കിലും നാം മനസ്സിലാക്കണം..

തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ ട്യൂഷന്‍ ഭ്രമം കുറവാണ്!വിജയശതമാനം കൂടുതല്‍ പലപ്പോഴും ആ ജില്ലകളിലാണ്.

അവിടത്തെക്കുട്ടികള്‍ക്ക് മന:സമാധാനം കൂടുതലാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..

കുട്ടിയെ ഒന്നാമനാക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ അവന്റെ തലത്തില്‍ നിന്ന് ഒരു നിമിഷം ചിന്തിക്കുക കൂടി വേണം എന്ന് തോന്നുന്നു..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w