മമ്മൂട്ടി നിശ്ചയമായും പ്രതികരിക്കേണ്ട ചില സന്ദര്‍ഭങ്ങള്‍..

കാര്യങ്ങള്‍ ഗൗരവമായി കാണുന്ന സിനിമാക്കാര്‍ കുറവാണ്.എഴുത്തും വായനയും ഉള്ളവര്‍ അതിലും കുറവാണ്.

മമ്മൂട്ടി അവരുടെ കൂട്ടത്തില്‍ വ്യത്യസ്തനാണ്.നല്ല വായനക്കാരനാണദ്ദേഹം.
ആദ്യ ലേഖനം വളരെ വിജ്ഞാനപ്രദമാണ്.
സിനിമയ്ക്ക് അപ്പുറമുള്ള കാര്യങ്ങളും സസൂക്ഷ്മമായി നിരീക്ഷിക്കുന്നു..

ഒരു സാമൂഹ്യജീവി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണ്.
അദ്ദേഹം പറയുന്നത് ശ്രദ്ധിക്കാന്‍ ഒരു വലിയവിഭാഗം ഇവിടെയുണ്ട്.

പുരോഗമന പ്രസ്ഥാനങ്ങളുമായുള്ള മമ്മൂട്ടിയുടെ ബന്ധം പ്രതീക്ഷ നല്‍കുന്നതാണ്.
തന്റെ മതത്തിലെ അനാരോഗ്യ പ്രവണതകളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറാകണം എന്ന് ഞാന്‍ കരുതുന്നു.
ഒരു മതത്തിന്റെ ആളായി മമ്മൂട്ടിയെ കാണുന്നില്ല.
മറ്റ് വിഷയങ്ങളോടൊപ്പം ഇസ്ലാം മതത്തെ ബഹുജനമധ്യേ അവഹേളിക്കുന്ന കള്ളപ്പുരോഹിതന്മാരെ തുറന്നുകാട്ടാനും സമയം കണ്ടെത്തണമെന്ന് അപേക്ഷിക്കുന്നു.കാരണം താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട് എന്നുള്ളതുതന്നെ.

ബഹുഭാര്യത്വത്തെക്കുറിച്ച് കാന്തപുരം പറയുന്ന വൃത്തികേടുകള്‍ കേട്ട് വായടച്ചിരിക്കാന്‍ എങ്ങനെ കഴിയും?

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 15 ആക്കണം എന്ന മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ അഭിപ്രയത്തെ എതിര്‍ക്കേണ്ടതല്ലേ?

എം.എന്‍.കാരശ്ശേരി,ഹമീദ് ചേന്നമംഗലൂര്‍,സുഹ്റ ടീച്ചര്‍ എന്നീ ഉല്പദിഷ്ണുക്കളോടൊപ്പം താങ്കളേയും കാണാന്‍ ആഗ്രഹിക്കുന്നു..

Advertisements

5 thoughts on “മമ്മൂട്ടി നിശ്ചയമായും പ്രതികരിക്കേണ്ട ചില സന്ദര്‍ഭങ്ങള്‍..

 1. പിന്നെ,നിശ്ചയമായും മമ്മൂട്ടി പ്രതികരിക്കണം.ഇനിയും ഇത്തരം വിഷയനിർദ്ദേശങ്ങൾ മമ്മൂട്ടിക്ക് നൽകുന്നത് വളരെ നല്ലതാണ്.അതിനായി എല്ലാ മമ്മൂട്ടിഫാൻസും ചേർന്ന് ഒരു ബ്ലോഗ്തന്നെ തുടങ്ങിയാലോ?ഇപ്പോൾ വിഷയദാരിദ്ര്യം കൊണ്ടാണല്ലോ മമ്മൂട്ടി അടുത്ത പോസ്റ്റിടാത്തത്.അത് എല്ലാവരും കൂടി അടിയന്തിരമായി പരിഹരിക്കണം.

 2. കോളെജിലും നട്ടിലുമായി എനിക്ക് ഒരുപാട് മുസ്ലീം സുഹൃത്തുക്കളുണ്ട്.
  കന്തപുരം പറഞ്ഞ അഭിപ്രായത്തോട് ഇവരിലാരെങ്കിലും യോജിക്കുമെന്ന് തോന്നുന്നില്ല .ഒരു സമുദായത്തെ കരിതേക്കാന്‍ കച്ചകെട്ടിയ മതനേതാക്കന്മാരോട് പ്രതികരിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കാന്‍ വോട്ടു ബാങ്ക് ലക്ഷ്യമില്ലാത്ത ഒരു താര പരിവേഷം നല്ലതാണ്.

 3. ഏത് പ്രധാന വ്യക്തി ബ്ലോഗാന്‍ വന്നാലും അയാളുടെ അജണ്ട തീരുമാനിച്ചുകൊടുക്കാന്‍ ഓരോ വിദൂഷകന്മാരും സൂത്രധാരന്മാരും ഇറങ്ങുന്നതാണ് പതിവ്. ബാലചന്ദ്രന്‍ ചുള്ളിക്കാട്നിറുത്തിപ്പോയതിന്റെ ഓരേ ഒരു കാര്യം ഇതുതന്നെയാണ്.

  ബ്ലോഗോ‍സ്ഫിയറിയ്ല് വിദൂഷകനും മമ്മൂട്ടിക്കുമുള്ള അവകാശം ഒന്നുതന്നെയാണ്. അവനവന് താല്പര്യമുള്ള വിഷയങ്ങളില്‍ അഭിപ്രായം എഴുതുകയോ ഇനി ഒന്നിലും അഭിപ്രായമില്ലെങ്കില്‍ സ്വന്തം കുടുംബവിശേഷമോ വ്യക്തിവിശേഷമോ എഴുതുകയോ ചെയ്യും. മറ്റൊരാള്‍ എന്തെഴുതണം എന്നു തീരുമാനിക്കാന്‍ ആര്‍ക്കാണ് അവകാശമുള്ളത്.

  എന്തെഴുതരുത് എന്നുപറയാന്‍ അവകാശം ഉണ്ടാകുന്നത് ഇതുപോലെ വഴിയേപോകുന്നവന്റെ കക്ഷത്തുചൂറിയുന്ന പോസ്റ്റുകള്‍ ഇടുമ്പോഴാണ്.

 4. പ്രസന്നയുടെ അഭിപ്രായത്തിന നന്ദി..

  ഗുപ്തന്‍ ഞാനാര്‍ക്കും അജണ്ട നിശ്ചയിക്കുകയല്ല..

  പുരോഗമന പ്രസ്ഥാനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് ചില ധര്‍മ്മങ്ങളൊക്കെയുണ്ട്.

  അതൊന്ന് ഓര്‍മ്മിപ്പിക്കാന്‍ ഒരു ശ്രമം നടത്തിയെന്നേയുള്ളൂ..

  മനുഷ്യന്‍ സാമൂഹ്യ ജീവിയാണെന്ന് ഓര്‍ക്കുന്നത് നന്ന്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w