മതമേലാളന്മാരെ വിറളിപിടിപ്പിക്കുന്ന വിപ്ളവകരമായ ശുപാര്‍ശകള്‍..

കാലത്തിന്റെ ചുവരെഴുത്ത് വയിച്ച നിയമ പരിഷ്കരണ കമ്മറ്റിയുടെ ശുപാര്‍ശകള്പുറത്തുവന്നിരിക്കുന്നു..

അവ എത്രയും വേഗം നടപ്പിലാക്കേണ്ടവയാണ്.

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ചെയര്‍മാനായ കമ്മറ്റിയുടെ ശുപാശകള്‍ പലതും വിപ്ളവകരമാണ്.

കേരളത്തിന്റെ നല്ല നാളെയ്ക്ക് അവ നടപ്പിലാകേണ്ടതുണ്ട്.

പ്രാധാനപ്പെട്ട ശുപാര്‍ശകള്‍ ഇവയാണ്

1.ബഹുഭാര്യാത്വം നിയന്ത്രിക്കണം.

2.കീഴ്ജാതിക്കാരേയും ശാന്തിക്കാരാക്കണം

3.ഹര്‍ത്താലിന് ഒരാഴ്ച മുന്‍പ് നോട്ടീസ് നല്കണം

4.മൂന്നു കുട്ടികളായാല്‍ സര്‍ക്കാര്‍ ആനുകൂക്യം പാടില്ല.

5.സഭാസ്വത്തുക്കള്‍ ട്രസ്റ്റിന് കീഴിലാക്കണം

6.ദയാനധം നടപ്പിലാക്കണം.

കമ്മറ്റി ഈ മാസം 24 ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഇതില്‍ ചില ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ളവയാണ്.ഉദാ-ഹര്‍ത്താല്‍.

നേതാക്കളുടെ വധം പോലുള്ളവ നടക്കുമ്പോള്‍ അനുയായികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യാറുണ്ട്.അത് മുന്‍കൂട്ടി പറയാന്‍ പറ്റുന്നതല്ലല്ലോ.

മറ്റ് രീതികളെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

മുസ്ലിം,ക്രിസ്ത്യന്‍ സംഘടനകള്‍ എതിര്‍പ്പിന്റെ സ്വരം ഉയത്തിക്കഴിഞ്ഞിട്ടുണ്ട്..കഴമ്പില്ലാത്ത വാദങ്ങളായിരിക്കും അവര്‍ ഉയര്‍ത്തുക..

ന്യൂനപക്ഷപീഡനം എന്ന സ്ഥിരം പല്ലവി അവരാവര്‍ത്തിക്കും.

മതമേലാളന്മാര്‍ക്ക് മാത്രമാണ് പ്രശ്നമുള്ളത്.അണികള്‍ അവരെ തിരുത്താന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ ശരിയാകാനാണ് സാധ്യത.

കാന്തപുരവും കേരള നദ് വത്തൂര്‍ മുജാഹിദും ബഹുഭാര്യാത്വ നിയന്ത്രണത്തിനെതിരെ രംഗത്തുവന്നുകഴിഞ്ഞു!


ശുപാര്‍ശകള്‍ കേരളത്തില്‍ വ്യാപകമായി ചര്‍ച്ചചെയ്യണം.

ഭൂരിപക്ഷം ജനങ്ങള്‍ അംഗീകരിക്കുന്നവ നടപ്പിലാക്കണം.മതനേതൃത്വങ്ങളെ കണ്ണടച്ച് വിശ്വസിക്കാന്‍ പാടില്ല.അവര്‍ പലപ്പോഴും വെളിച്ചത്തിന് എതിരെ സഞ്ചരിക്കുന്നവരാണ്.


ഗവണ്മെന്റ്  പോസിറ്റീവായ നടപടി കൈക്കൊള്ളുമെന്ന് വിചാരിക്കാം.Advertisements

One thought on “മതമേലാളന്മാരെ വിറളിപിടിപ്പിക്കുന്ന വിപ്ളവകരമായ ശുപാര്‍ശകള്‍..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w