മൗലവിമാര്‍ ഇസ്ലാം മതത്തെ മനുഷ്യവിരുദ്ധമാക്കുന്നതെങ്ങനെയൊക്കെ..?

(2)

തിരുവനന്തപുരത്തു നടന്ന അന്തര്‍ദ്ദേശീയ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഏതാനും മികച്ച സിനിമകള്‍ ചര്‍ച്ച ചെയ്ത വിഷയമാണ് മുകളില്‍ തലക്കുറിയായി കൊടുത്തിരിക്കുന്നത്..


നാം കാണാത്ത നാടുകളില്‍ നടക്കുന്ന വിചിത്രവും സ്തോഭജനകവുമായ ആചാരങ്ങള്‍..

മനുഷ്യത്വത്തിന് മീതെ അന്ധവിശ്വാസങ്ങള്‍ നടത്തുന്ന രഥയാത്ര..

മതം മനുഷ്യനുവേണ്ടിയാണോ …മനുഷ്യന്‍ മതത്തിനു വേണ്ടിയാണോ എന്ന ചോദ്യം പ്രസക്തമാകുന്നു..


സുന്ദരവും ആധുനികവുമായ ഒരു മതം എങ്ങനെയെല്ലാം മനുഷ്യവിരുദ്ധമാകാം എന്ന് ചില ചിത്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇസ്ലാമില്‍ ഒരു നവീകരണം ആവശ്യമാണെന്ന് അവ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു..


(എല്ലാ മതങ്ങളിലും ഏറിയും കുറഞ്ഞും നവീകരണം വേണ്ടതാണ്..ഇസ്ലാമില്‍ അടിമുടി വേണമെന്ന് തോന്നുന്നു..)


ചില നേര്‍ക്കാഴ്ചകള്‍ ഇങ്ങനെ…


1.Hafes


Abolfazal Jalili സംവിധാനം ചെയ്ത ചിത്രമാണ് ‘ഹാഫെസ്’.

കര്‍ക്കശമായ പാരമ്പര്യ നിയമങ്ങള്‍ ഒരു വിശുദ്ധ പ്രണയത്തെ എങ്ങനെയൊക്കെ തകര്‍ക്കുന്നുനെന്ന് വിശദീകരിക്കപ്പെടുന്നു.

ചെറുപ്രായത്തില്‍ ഖുര്‍ ആന്‍ മന:പാഠമാകിയ ഷാംസ് അല്‍ ദിന്‍ ‘ഹാഫിസ്’ എന്ന പദവി നേടുന്നു.(എഴുന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന പേര്‍ഷ്യന്‍ കവിയുടെ പേരിലുള്ള ഹാഫിസ് പദവി)പ്രധാന മുഫ്തിയുടെ മകളായ നബാതിനെ പഠിപ്പിക്കന്‍ അയാള്‍ നിയോഗിക്കപ്പെടുന്നു.ഗുരുവും ശിഷ്യയും തമ്മില്‍ കാണാന്‍ പാടില്ലെന്നാണ് നിയമം!


പഠനം തുടരവേ അയാള്‍ ആ ശബ്ദത്തിനുടമയായ നബാതുമായി പ്രണയത്തിലാകുന്നു.ഒരിക്കല്‍ അവളെ കാണാന്‍ ശ്രമിച്ചു.അത് അയാളുടെ ജീവിതത്തെ ദുരന്തമയമാക്കി തീര്‍ത്തു!


പ്രാകൃതമായ ശിക്ഷാവിധികള്‍ക്ക് അയാള്‍ വിധേയനാകുന്നു..ഒരു പരിഷ്കൃത സമൂഹത്തിന് ദഹിക്കാത്ത ഒട്ടേറെ ആചാരങ്ങള്‍..എല്ലാം മനുഷ്യത്വ രഹിതവും ക്രൂരവുമാണ്..


(തുടരും)
Advertisements

22 thoughts on “മൗലവിമാര്‍ ഇസ്ലാം മതത്തെ മനുഷ്യവിരുദ്ധമാക്കുന്നതെങ്ങനെയൊക്കെ..?

 1. നാം കാണാത്ത നാടുകളില്‍ നടക്കുന്ന വിചിത്രവും സ്തോഭജനകവുമായ ആചാരങ്ങള്‍..
  മനുഷ്യത്വത്തിന് മീതെ അന്ധവിശ്വാസങ്ങള്‍ നടത്തുന്ന രഥയാത്ര..
  മതം മനുഷ്യനുവേണ്ടിയാണോ …മനുഷ്യന്‍ മതത്തിനു വേണ്ടിയാണോ എന്ന ചോദ്യം പ്രസക്തമാകുന്നു..

 2. എന്തേ തുടരനായി?
  പ്രതികരണം അറിഞ്ഞിട്ട് ബാക്കിയാകാം എന്നാണോ?
  🙂

  സിനിമകളില്‍ കാണുന്നത് പലപ്പോഴും ഊതിപ്പെരുപ്പിച്ച വര്‍ണ്ണനകളാവും. ഇന്തോ ആംഗ്ലിയന്‍ സിനിമള്‍ ഉദാഹരണമായി എടുത്താല്‍ നമുക്ക് കാണാമല്ലോ. അവാര്‍ഡ് സിനിമള്‍ നിര്‍മ്മിക്കപ്പെടുന്നത് തന്നെ പ്രേക്ഷകരേതു വിഭാഗം ആയിരിക്കും എന്നു മുന്നില്‍ കണ്ടാവും എന്നാണ് പലപ്പോഴും തോന്നുക.

  ചുമ്മാ..
  ഒരു സാധാരണക്കാരന്റെ ചിന്തയാണെ.

 3. കുറെ സിനിമകള്‍‌ പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
  എന്തേ തുടരാനായി എന്നതിന്-
  സമയം കിട്ടുന്നതനുസരിച്ചാണ് ടൈപ്പുന്നത് എന്നാണ് മറുപടി..

  അനിലിന്റെ വദത്തില്‍ സത്യമുണ്ടാകാം..
  പക്ഷെ അത് മുഴുവന്‍ വാസ്തവമല്ലതാനും.

  മുതലാളിത്ത -കൊളോണിയല്‍ രാഷ്ട്രങ്ങള്‍ സിനിമയെ കൈയടക്കിയിരുന്ന കാലം കഴിഞ്ഞിരിക്കുന്നു.

  അമേരിക്കന്‍ ജീവിത രീതിയെ ക്രൂരമായി വിചാരണ ചെയ്യുന്ന ‘ഫണ്ണി ഗെയിംസ്’ തുടങ്ങിയ സിനിമകള്‍ നല്ല ഉദാഹരണമാണ്.

  പ്രതികരണമറിയിച്ചതിന് നന്ദി-

 4. സിനിമ എല്ലാം യാഥാര്‍ത്ഥ്യത്തെ കൂട്ടിയോ കുറച്ചോ മാത്രമേ പറയൂ. അല്ലാതെ ഉള്ള “ക്രാഷ്”, “ഡാനി”, “ബണ്‍ഡിറ്റ് ക്വീന്‍” പോലുള്ള ഒന്നോ രണ്ടോ സിനിമ വല്ലപ്പോഴും അപൂര്‍വമായി വന്നേക്കാം.

 5. ഇസ്‌ലാമില്‍ ഒരു നവീകരണമല്ല ആവശ്യം എന്ന് ഇസ്‌ലാമിക ആദര്‍ശത്തെ കുറിച്ച്‌ പഠിച്ചാല്‍ മനസ്സിലാകും. ചില അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇസ്ളാമിണ്റ്റെ പേരില്‍ നടക്കുന്നുണ്ട്‌ എന്നത്‌ നേര്‌ തന്നെ. അത്‌ എല്ലാ മതവിശ്വാസങ്ങളിലും ഉണ്ട്‌,. യഥാറ്‍ത്ഥത്തില്‍ നവീകരണം അല്ല ആവശ്യം , മറിച്ച്‌ ഒരു തിരിച്ചു പോക്കാണ്‌ വേണ്ടത്‌.

 6. ആദ്യമായി ഇസ്ലാം എന്ദാണെന്ന് പടിക്കുക
  മുന്‍ വിധിയൊഡെ ഒരുമതത്തെയും കാണരുത്

 7. തീവ്രവാദത്തിനെ പരസ്യമായി തള്ളിപ്പറയാത്ത ഇസ്ലാം, വന്ദേമാതരത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചു.ഞങ്ങള്‍ സാധാരണക്കാര്‍ ഇസ്ലാമിനെ എങ്ങനെ കാണണം?

 8. PLEASE LEARN FIRST , THEN COMMEND
  WHAT IS ISLAM?,WHY IS IT NEEDED?
  HOW DOES IT SPREAD ALL OVER THE WORLD?

  READER CAN REALISE THAT YOU HAVE LEARNT NOTHING ABOUT ISLAM BECAUSE THE WORD “HAFIZ” DOESNOT STAND FOR A PERSIAN POET. IT JUST MEANS THAT “ONE WHO BYHEARTED”.
  “HAFAZA”=BYHEARTED
  SO PLZ LEARN N THEN SAY ABOUT RENOVATION

  OFCOURSE THERE ARE SUPERSTITIOUS, FALSE BELIEFS AND WRONG DEEDS GOING ON IN THE NAME OF ISLAM. BUT IT IS NOT THE PROBLEM OF ISLAM. IT’S THE MATTER OF PERSONS .DON’T BLAME THE RELIGION OVER IT.

  MATHATHEYUM ADARSANGALEYUM PADIKKENDATH ALUKALIL NINNALLA. MARICH AVAYUDE PRAMAANANGALIL NINNANU………

 9. ഈ പോസ്റ്റ് തുടർന്നോ എന്നറിയില്ല.. എങ്കിലും ..

  ഇസ്ലാമിൽ പലതരത്തിലുള്ള നവീകരണം ആവശ്യം തന്നെ. കാലത്തിന് അനുസരിച്ച് ഖുർ‌ആനെ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഖുർ‌ആന് വെളിച്ചം കാട്ടാനാവൂ. അറേബ്യയിൽ നിലനിന്നിരുന്ന സാഹചര്യങ്ങളെ ഖുർ‌ആൻ എങ്ങനെ മാറ്റിയെടുത്തുവെന്ന് ചിന്തിക്കേണ്ടതുണ്ട്. ഇസ്ലാമിക വ്യാഖ്യാനങ്ങളിൽ സാഹചര്യം വളരെ പ്രധാനമാണെന്ന് പഴയകാല പണ്ഡിതന്മാർ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഇത് ഇസ്ലാം വിഭാവനം ചെയ്യുന്ന അടിസ്ഥാന തത്വങ്ങൾക്ക് അനുരൂപമാവുകയും വേണം.

  ഇടക്കെപ്പോഴോ നിലച്ചുപോയ നവീകരണ പ്രക്രിയകളാണ് മുസ്ലിം ലോകം പ്രത്യയശാസ്ത്രപരമായി അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങൾക്കും കാരണം. ചിന്താഗതികളിൽ മാറ്റം വന്നു തുടങ്ങിയിട്ടുണെന്നത് ശുഭ സൂചനകൾ തന്നെ..

 10. ഇസ്‌ലാമില്‍ ഒരു നവീകരണമല്ല ആവശ്യം എന്ന് ഇസ്‌ലാമിക ആദര്‍ശത്തെ കുറിച്ച്‌ പഠിച്ചാല്‍ മനസ്സിലാകും. ചില അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇസ്ളാമിണ്റ്റെ പേരില്‍ നടക്കുന്നുണ്ട്‌ എന്നത്‌ നേര്‌ തന്നെ. അത്‌ എല്ലാ മതവിശ്വാസങ്ങളിലും ഉണ്ട്‌,. യഥാറ്‍ത്ഥത്തില്‍ നവീകരണം അല്ല ആവശ്യം , മറിച്ച്‌ ഒരു തിരിച്ചു പോക്കാണ്‌ വേണ്ടത്‌

 11. ‌@ Unni,

  >>തീവ്രവാദത്തിനെ പരസ്യമായി തള്ളിപ്പറയാത്ത ഇസ്ലാം, വന്ദേമാതരത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചു.ഞങ്ങള്‍ സാധാരണക്കാര്‍ ഇസ്ലാമിനെ എങ്ങനെ കാണണം <<

  ഇസ്‌ലാം ഒരിക്കലും തീവ്രവാദത്തെ അനുകൂലിക്കുന്നില്ല. ഇസ്‌ലാം എന്താണാ വിഷയത്തിൽ പഠിപ്പിക്കുന്നതെന്ന് അറിയാത്തത് കൊണ്ടാണ് സഹോദരൻ അങ്ങിനെ പറയുന്നത്

  തീവ്രവാദം എന്ന പദമർഥമാക്കുന്ന ഭീതിപ്പെടുത്തൽ തന്നെ അടിസ്ഥാനപരമായി ഇസ്ലാം നിരാകരിക്കുന്നതാണ്‌. ഇസ്ലാം ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഒരാദർശ വ്യവസ്ഥയാണ്‌. സമാധാനപരവും സുസ്ഥിതിപൂ ർണവുമായ ജീവിതാവകാശത്തിന്റെ മൗലികത ഇസ്ലാം അംഗീകരിക്കുന്നു. ജീവിക്കാനർഹതയുള്ള ഒരു ജീവിയുടെയും ജീവൻ അപഹരിക്കാനോ അപകടപ്പെടുത്താനോ പാടില്ല എന്ന ഇസ്ലാമിക പാഠം നാഗരിക സമൂഹത്തിലും പൊതുവെ അംഗീകാരമുള്ളതാണ്‌. അതിനാലാണ്‌ ശിക്ഷാ നിയമങ്ങളിൽ കൊലപാതകത്തിന്‌ കടുത്ത ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്‌. ക്രമസമാധാനം നിലനിർത്തുന്നതിനാ വശ്യമായ നിർദേശങ്ങൾ ഇസ്ലാം സമർപിക്കുന്നുണ്ട.

  ഇവിടെ ക്ലിക് ചെയ്ത് മുഴുവൻ വായ്ക്കുമല്ലോ

 12. ‘ഇസ്ലാമില്‍ ഒരു നവീകരണം ആവശ്യമാണെന്ന് അവ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.’
  ഇസ്ലാമിലെ ഒരു നവീകരനതിന്റെയും ആവശ്യമില്ല സഹോദര മറിച്ച് ചില ആളുകള്‍ക്കാണ് വേണ്ടത് . .ഇസ്ലാം വരുന്നതിനു മുമ്പേ പ്രാകൃതരായ മനുഷ്യ സമൂഹത്തെ കുറിച്ച് നാം പഠിച്ചിട്ടില്ലേ മേസപോമിയ – യൂഫ്രാട്ടിസ് നദീ തടത്തിലെ ജനങ്ങളെ കുറിച്.. മതങ്ങള്‍ ജനങ്ങളെ തിന്മയില്‍ നിന്നും അന്ത വിശ്വാസത്തില്‍ നിന്നും കര കഴട്ടാന്‍ വന്നു പക്ഷെ അതില്‍ കുറച്ചു പേര്‍ മാത്രം യദാര്‍ത്ഥ മനസ്സിലാക്കി എന്ന് മാത്രം .
  “ഗുരുവും ശിഷ്യയും തമ്മില്‍ കാണാന്‍ പാടില്ലെന്നാണ് നിയമം!”
  ഇതു നിയമം, .കേരളത്തിലെ ആയിരകനക്കിന്നു മദ്രസ്സകളില്‍ ഒന്നില്‍ പോലും താങ്കള്‍ക്കു താങ്കള്‍ പറഞ്ഞ കാര്യം കാണാന്‍ കഴിയില്ല . … ഒരു സിമെമ കലാകാരന്റെ ഭാവനയെ വിശ്വസിച്ചു അതാണ്‌ സത്യം എന്ന് വിശ്വസിക്കുന്നത് നല്ലതാണോ സഹോദരാ .
  “പ്രാകൃതമായ ശിക്ഷാവിധികള്‍ക്ക് അയാള്‍ വിധേയനാകുന്നു”
  ഒരു നാട്ടിലെ ശിക്ഷ നടപടികളില്‍ ഇസ്ലാം എന്ത് പിഴച്ചു …. എത്ര കൊലയാളികള്‍ കൃസ്ത്യാനി കലായിട്ടുണ്ട് , ഹിന്ദു ക്കലായിടുണ്ട് അത് കൊണ്ട് ആ മത ദി നാം കുട്ടാ പെടുത്തിയിട്ടു എന്ത് കാര്യം .

 13. സിനിമ എല്ലാം യാഥാര്‍ത്ഥ്യത്തെ കൂട്ടിയോ കുറച്ചോ മാത്രമേ പറയൂ. അല്ലാതെ ഉള്ള “ക്രാഷ്”, “ഡാനി”, “ബണ്‍ഡിറ്റ് ക്വീന്‍” പോലുള്ള ഒന്നോ രണ്ടോ സിനിമ വല്ലപ്പോഴും അപൂര്‍വമായി വന്നേക്കാം.
  ഒരു നാട്ടിലെ ശിക്ഷ നടപടികളില്‍ ഇസ്ലാം എന്ത് പിഴച്ചു …. എത്ര കൊലയാളികള്‍ കൃസ്ത്യാനി കലായിട്ടുണ്ട് , ഹിന്ദു ക്കലായിടുണ്ട് അത് കൊണ്ട് ആ മത ദി നാം കുട്ടാ പെടുത്തിയിട്ടു എന്ത് കാര്യം .
  ഇസ്ലാം ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഒരാദർശ വ്യവസ്ഥയാണ്‌. സമാധാനപരവും സുസ്ഥിതിപൂ ർണവുമായ ജീവിതാവകാശത്തിന്റെ മൗലികത ഇസ്ലാം അംഗീകരിക്കുന്നു. ഇസ്‌ലാമില്‍ ഒരു നവീകരണമല്ല ആവശ്യം എന്ന് ഇസ്‌ലാമിക ആദര്‍ശത്തെ കുറിച്ച്‌ പഠിച്ചാല്‍ മനസ്സിലാകും. ചില അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇസ്ളാമിണ്റ്റെ പേരില്‍ നടക്കുന്നുണ്ട്‌ എന്നത്‌ നേര്‌ തന്നെ. അത്‌ എല്ലാ മതവിശ്വാസങ്ങളിലും ഉണ്ട്‌,. യഥാറ്‍ത്ഥത്തില്‍ നവീകരണം അല്ല ആവശ്യം , മറിച്ച്‌ ഒരു തിരിച്ചു പോക്കാണ്‌ വേണ്ടത്‌

 14. താങ്കള് എന്താണു ഉദേശിക്കുന്നത് എന്നത്‌ ഈ ബ്ലോഗ് വയിക്കുന്ന എന്നെ പോലുള്ളവര്‍ക്ക് മനസ്സിലാവുന്നില്ല. പറയാന്‍ ഉദേശിച്ചത്‌ മനസ്സില്നിന്നും വന്നില്ല. അല്ലെങ്കില്‍ ഇസ്ലാം ഫോബിയ തലയില്‍നിന്നും വിരളിലേക്ക് വന്നില്ല. ആ കഷ്ടം.

 15. Koottukare,,, oru qur-aan vachanam njan ivide samarpiikkatte..! – ”Lakum dheenukum valiya dheen” – Ithinte artham – Ninakk ninte matham enikk ente matham !…… Ente matham neeyum ninte matham njanum padikkkatte! manassilakkatte Aashayangal.. Allathe oru cinema kandath kond mathathe vilayirutharuth (Cinema alla jeevitham)!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w