കേരളം-ലൈംഗിക അരാജകത്വത്തിന്റെ വിളഭൂമി…

ലൈംഗിക അരാജകത്വത്തിന്റെ നാടായി മാറിയിരിക്കുന്നു കേരളം!

കുട്ടികൾക്ക്‌ എതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ദിനം പ്രതി വർദ്ധിച്ചുവരുന്നു.

പ്രകൃതി വിരുദ്ധ ലൈംഗികത ഒരു ജ്വരമായി കൊണ്ടുനടക്കുന്ന ഒരു വലിയ വിഭാഗം ഇവിടുണ്ട്‌.

ഒരു വയസ്സുകാരി മുതൽ പടുവൃദ്ധ വരെ ആക്രമിക്കപ്പെടുന്നു.

നിരക്ഷരനും വിദ്യാസമ്പന്നനും പീഢകരുടെ ലിസ്റ്റിൽ-

ഭയാനകമായൊരു അവസ്ഥയിലൂടെയാണ്‌ കേരളീയ സമൂഹം പെയ്ക്കൊണ്ടിരിക്കുന്നത്‌.

മുമ്പെങ്ങുമില്ലാത്തവിധം ലൈംഗികാതിക്രമം വർദ്ധിക്കാൻ എന്താണ്‌ കാരണം?

ആരും ഒരിടത്തും സുരക്ഷിതരല്ലാത്ത അവസ്ഥ വന്നു ചേർന്നത്തേങ്ങനെ?

കേരളത്തിലെ നല്ല്ലൊരു വിഭാഗം പുരുഷന്മാർ ലൈംഗിക മനോരോഗികളാണ്‌ എന്ന് പറയാവുന്നതാണ്‌.അതിൽ ദരിദ്രനും സമ്പന്നനും പണ്ഡിതനും പാമരനും ഉണ്ട്‌.

വഴികാട്ടേണ്ടവർ വഴി പിഴപ്പിക്കുന്നവരായി തീരുന്നതെന്തുകൊണ്ട്‌?

ഏതാനും ദിവസങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ പേടിപ്പെടുത്തുന്നു.
സ്കൂളിലും കോളേജിലും വീട്ടിലും ഒന്നും കുട്ടികൾ സുരക്ഷിതരല്ല!

-തിരുവനന്തപുരത്തെ ആർഷ ഇന്റർ നാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ്സുകാരിയെ സ്കൂൾ ഡയറക്ടർ ലൈംഗിക പീഢനത്തിന്‌ വിധേയയാക്കിയിരിക്കുന്നു!

-ചാവക്കാട്ട്‌ പന്ത്രണ്ടുകാരൻ പ്രകൃതി വിരുദ്ധ ആക്രമണത്തിന്‌ വിധേയനായി കൊല്ലപ്പെട്ടു!

-രണ്ടു വയസ്സുകാരി ലൈംഗിക പീഢനം മൂലം മരിച്ചു!

-ഐസ്ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ടിരുന്നു

-നീലലോഹിതദാസൻ നാടാർ,പി.ജെ.ജോസഫ്‌,പ്രൊഫ.പി.ജെ.കുര്യൻ തുടങ്ങിയവർ ആരോപണവിധേയരാണ്‌.

ഇത്തരം നൂറു കണക്കിന്‌ സംഭവങ്ങൾ കുറിക്കുവാൻ കഴിയും…

കാമം നിയന്ത്രിക്കാൻ ഇവർക്ക്‌ കഴിയാത്തതെന്തുകൊണ്ട്‌?

സംസ്കാരവും മൂല്യബോധവും ഉള്ളവർക്ക്പോലും  അതിന്‌ കഴിയുകയില്ലേ?

നമ്മുടെ സാംസ്കാരിക രംഗത്തുണ്ടായ അപചയം ഇതിന്‌ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്‌.

പെട്ടെന്ന് പറയാൻ തോന്നുന്ന ചില കാര്യങ്ങൾ ഇവയാണ്‌-

1.സ്കൂൾ വിദ്യാഭ്യാസത്തിൽ സദാചാര മൂല്യങ്ങൾക്ക്‌ പ്രാധാന്യം കുറഞ്ഞു വരുന്നു.

2.മാധ്യമങ്ങൾ ലൈംഗികാതിപ്രസരമുള്ള പരസ്യങ്ങൾ നൽകുന്നത്‌-

3.ശരീരഭാഗങ്ങൾ സമൃദ്ധമായി പ്രദർശിപ്പിക്കുന്ന വസ്ത്രധാരണ രീതി-
പൊക്കിൾ പുറത്തുകാണിക്കൽ ഒരു ഫാഷനായി സ്ത്രീകൾ കരുതുന്നതുപോലെ തോന്നുന്നു..(യഥാർത്ഥത്തിൽ പൊക്കിൾക്കൊടി ലൈംഗികത ഉളവാക്കുന്ന ഒന്നല്ല,അമ്മയും കുഞ്ഞുമായുള്ള ബന്ധത്തിന്റെ ദിവ്യമായ സൂചകമാണ്‌)

4.ചാനലുകളിലെ സ്ത്രീകളുടെ അംഗചലനങ്ങൾ ആഭാസകരമാണ്‌.ലൈംഗികത ഉദ്ദീപിപ്പിക്കുന്ന തരത്തിലാണത്‌.(രഞ്ജിനി ഹരിദാസിനെപ്പോലുള്ള അവതാരകർ നമ്മുടെ വസ്ത്രധാരണ രീതിയേയും സംസ്കാരത്തേയും വെല്ലുവിളുക്കുന്നു..നല്ല പുളിവാറൽ പ്രയോഗം അത്യാവശ്യമാണ്‌)

5.സിനിമകളിൽ,പ്രത്യേകിച്ച്‌ നൃത്തരംഗങ്ങളിൽ നഗ്നതാപ്രദർശനം എല്ലാ അതിർവ്വരമ്പുകളേയും അതിലംഘിക്കുന്ന തരത്തിലാണ്‌.(നയൻ താരയേയും മറ്റും ചങ്ങലയ്ക്കിടണം)

6.വിദേശസംസ്കാരത്തിന്റെ കടന്നുകയറ്റം നമ്മുടെ നന്മകൾ തകർത്തു.

7.സെക്സ്‌ ഇന്നും ഒളിച്ചു കടത്തേണ്ട സാധനമായി തന്നെ നിലനിൽക്കുന്നു.
അതിനെക്കുറിച്ച്‌ ആരോഗ്യകരമായ അവബോധം കുട്ടികൾക്ക്‌ ലഭിക്കുന്നില്ല.

ഇതു കൂടാതെയുള്ള ധാരാളം കാരണങ്ങളും ഉണ്ടാവാം..

പരിഹാരം

————-

യുവജന സംഘടനകളും രഷ്ട്രീയ കക്ഷികളും ഈ വിഷയം ഗൗരവമായി കാണേണ്ടീരിക്കുന്നു.
ഗവൺമന്റിന്റെ സത്വരശ്രദ്ധ പതിയേണ്ട വിഷയമാണിത്‌.
ആരോഗ്യപരമായ ലൈംഗിക വിദ്യാഭ്യാസം നൽകണം.

സ്ത്രീ സംഘടനകൾ ‘കൂതറ’നടിമാർക്കെതിരെ രംഗത്തു വരണം.
അത്തരം സിനിമകൾ ബഹിഷ്കരിക്കണം.

ലൈംഗികാതിക്രമം നടത്തുന്നവർക്കുള്ള ശിക്ഷ കഠിനമാക്കണം.
(ശശോധരനെയും മറ്റും -രണ്ടാം ക്ലാസ്സുകാരിയെ പീഢിപ്പിച്ചവൻ-അടിച്ചുകൊല്ലുന്നതിൽ യാതൊരു തെറ്റുമില്ല.പുണ്യം കിട്ടുകയും ചെയ്യും!)

Advertisements

19 thoughts on “കേരളം-ലൈംഗിക അരാജകത്വത്തിന്റെ വിളഭൂമി…

 1. If you were correct about your argument that women’s dressing is the reason behind rapes and all, there should not be no rapes in gulf countries. But that is not the case. Malayali women started to cover their breasts only in the last 70 years or so. So if you want to stick to real malayali culture may be we need to go back to that top less culture.

  Pedophiles are born pedophiles and they will keep on trying to abuse kids. Gays and Lesbians are born that way and tend to feel the same way until they die. If we legalize prostitution and gay/lesbian marriage, that would keep them from engaging in these practices. There will be willing women who would take care of PJ Joseph and Neelan and the rest of the society will be safe.

 2. 2.മാധ്യമങ്ങള്‍ ലൈംഗികാതിപ്രസരമുള്ള പരസ്യങ്ങള്‍ നല്‍കുന്നത്‌-
  3.ശരീരഭാഗങ്ങള്‍ സമൃദ്ധമായി പ്രദര്‍ശിപ്പിക്കുന്ന വസ്ത്രധാരണ രീതി-
  പൊക്കിള്‍ പുറത്തുകാണിക്കല്‍ ഒരു ഫാഷനായി സ്ത്രീകള്‍ കരുതുന്നതുപോലെ തോന്നുന്നു.
  4.ചാനലുകളിലെ സ്ത്രീകളുടെ അംഗചലനങ്ങള്‍ ആഭാസകരമാണ്‌.ലൈംഗികത ഉദ്ദീപിപ്പിക്കുന്ന തരത്തിലാണത്‌.
  5.സിനിമകളില്‍,പ്രത്യേകിച്ച്‌ നൃത്തരംഗങ്ങളില്‍ നഗ്നതാപ്രദര്‍ശനം എല്ലാ അതിര്‍വ്വരമ്പുകളേയും അതിലംഘിക്കുന്ന തരത്തിലാണ്‌.

  മുകളില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ ഒക്കെ സ്ത്രീകളെ കുറ്റപ്പെടുത്തുന്നവയാണ്. ലൈംഗികതയെ പറ്റിയുള്ള നമ്മള്‍ പുരുഷന്‍മാരുടെ ചിന്തകള്‍ കാടുകയറുന്നതല്ലേ യഥാര്‍ത്ഥ കാരണം?

  അല്പം ശരീരഭാഗങ്ങളും പൊക്കിളും വെളിയില്‍ കാണിച്ചാല്‍ ഉടനെ ആണുങ്ങള്‍ കയറി ബലാല്‍സംഗം ചെയ്യണോ?

  രഞ്ജിനി ഹരിദാസോ നയന്‍താരയോ അല്പം മേനി പ്രദര്‍ശിപ്പിച്ചാല്‍ എന്തിന് കുറ്റം പറയണം? മുകളില്‍ Suvi പറഞ്ഞതുപോലെ, ഗള്‍ഫില്‍ പിന്നെ ബലാല്‍സംഗം തന്നെ കാണില്ലല്ലോ! ന്യൂയോര്‍ക്കില്‍ ചൂടു സമയം ആയാല്‍ ഇറങ്ങി നടന്നാല്‍ കാണേണ്ടാത്തത് എല്ലാം കാണാം. അതുകൊണ്ട് മാത്രം അവിടെ എല്ലാവരും ബലാല്‍സംഗം ചെയ്യപെടുന്നില്ല. അതൊക്കെ ഓരോ സംസ്കാരത്തിന്‍റെ ഭാഗം ആണ്.

  നയന്‍താര അല്ലെങ്കില്‍ വേറെ പിള്ളേര്‍ കാണിക്കും, MTV ഒന്നു കണ്ടുനോക്കൂ…

  ലോകത്ത് എല്ലായിടത്തും ഉള്ള പ്രശ്നങ്ങള്‍ ആണ് ഇതൊക്കെ. അതിനെ നമ്മള്‍ വെറുതെ മലയാളിവല്‍ക്കരിക്കുക മാത്രം അല്ലെ? അതിന് എന്തിനാ അവതാരകമാരെയോ നടിമാരെയോ കുറ്റം പറയുന്നത്?

  നമ്മള്‍ ആണുങ്ങള്‍ ഇത്തരം മസാലകള്‍ കാണുന്നത് കുറയ്ക്കുക 🙂 മനുഷ്യന്റെ സ്വഭാന ഗുണങ്ങളില്‍ ചിലത് അങ്ങനെ ഒന്നും മാറ്റാന്‍ പറ്റില്ല. സെക്സും ലൈംഗികതയും ഒക്കെ പണ്ടേയുള്ള വിഷയങ്ങള്‍ ആണ്. നമ്മുടെ ക്ഷേത്രങ്ങളുടെ ഗോപുരത്തില്‍ പോലും നല്ല സെക്സ് പൊസിഷനുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്, 🙂 പഠിക്കേണ്ട രീതിയില്‍ പഠിച്ചാല്‍ അതൊരു കലയാണ്‌, ഭ്രാന്തല്ല.

  തരംതാണ ആണുങ്ങളെ നിയന്ത്രിക്കാന്‍ ഏറ്റവും വലിയ ശിക്ഷ ഏറ്റവും പെട്ടെന്ന് കൊടുക്കണം. വേണമെങ്കില്‍ ശരിയത്ത് നിയമം ഇവിടെയും നടപ്പാക്കണം. അപ്പോള്‍ ലൈംഗിക വട്ടന്‍മാരൊക്കെ സ്വയം നിയന്ത്രിച്ചോളും!!

 3. മലയാളികള്‍ പകല്‍ മാന്യരാണ് സുഹൃത്തേ !
  കപടമായ സദാചാര ചിന്തകളും പ്രവര്‍ത്തിയും , നാമെല്ലാവരും അതിന്‍റെ ഒരു ഭാഗവും ആണ്. വല്ലപ്പോഴും മാത്രം TV കാണുന്ന ഞാന്‍ ( റൂമില്‍ TV ഇല്ല ) , ഇടക്കൊക്കെ കാണാന്‍ ഇടവരുന്ന പൈങ്കിളി സീരിയലില്‍ നിന്നും മനസിലാക്കിയത് – വേലി ചാട്ടവും , അവിഹിത ഗര്‍ഭവും , ലൈംഗികതയും എല്ലാം വളരെ നിസ്സാരമായ കാര്യങ്ങള്‍ ആണെന്നാണ്‌ . എന്നും TV-ഇല നമ്മുടെ മനസ്സില്‍ കുത്തിവൈക്കുന്നത് , യഥാര്ത്ഥ ജീവിതത്തില്‍ കാണുമ്പോള്‍ ഒരു പ്രതികരണവും ഉണ്ടാവുന്നില്ല..
  മലയാളികളെ നന്നാക്കാന്‍ നോക്കുന്നതിലും എളുപ്പം , പ്രായഭേദമന്യെ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യത ഉളളവര്‍ സുരക്ഷിതത്വം സ്വന്തം ഉത്തരവാദിത്തമായ് മനസിലാക്കുന്നതാവും .

 4. അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്ത കാപാലികര്‍ ഏറെയുള്ള നമ്മുടെ നാട്ടില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 20,000ലധികമാണ്. ഇതില്‍ പിഞ്ചുകുഞ്ഞുങ്ങളെയും വൃദ്ധകളെയും ഇരകളാക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. അയല്‍ക്കാരും പരിചയക്കാരും പ്രതികളാകുമ്പോള്‍ തകര്‍ന്ന് വീഴുന്നത് നമ്മുടെ വിശ്വാസങ്ങളാണ്. 10 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ പോലും ഈ ക്രൂരതക്ക് ഇരയാക്കപ്പെടുന്നു.

  കൂടുതല്‍ വിവരങ്ങള്‍ക്ക്
  http://sheelavathy.mywebdunia.com/2008/12/02/1228198260000.html

 5. aan pen bandjangalude ooshmalatha kuranjathanu ee smbhavangalku karanam ennu njan karuthunnu.
  swantham bharya allenkil kamukiye koodathe vere oru streeyodu laingeekam aayi oru thalparayam thonnunnathu palappozhum shacharyangalude smbhavan aanu. ennal athinnmel kooduthal pravarthikkunnathu.. athu vebhicharam aavam… prakrithivirudham aavam… nerathe paranja bharyayeyo kamukiyeyo kurichu aa samaythu aalochikkathathu kondalle..

  njan gulfil kudumbasametham jeevikkunna oral aanu. melparanja bandhangalile ooshmalatha ivide theere kuranju kaanam. ithavam SUVI paranja pole valareyadhastikamayi vstram dharichittum ivide peedanangal nadakkunnathu

  oru karyam urappu… ithinu utharavadi streekal alla. pokkil kaanichu sari uduthirukkunna oru streeye kandal palarum randamathu oru vattam koodi nokkeyekkam… ennalum ethra per avarude purake koodi avare shalyapeduthum. appo prasnam purusha manasukalil thanne aanu… shariyanu.. chila streekal eri theeyil enna ozhikkarundu

 6. സ്ത്രീകളെ മാത്രം പറഞ്ഞിട്ട്‌ കാര്യം ഇല്ല. പ്രായ പൂർത്തിയായവർ തമ്മിൽ ലൈംഗികം അനുവദിക്കാത്ത ഒരു സമൂഹം അല്ലേ നമ്മുടേത്‌. എവിടെയും ലൈംഗിക തൊഴിലാളികളെ പോലീസ്‌ വേട്ടയാടുമ്പോൾ, അനാശാസ്യം എവിടെ നടക്കുന്നു എന്ന് വേട്ടയാടി നടക്കുകയാണ്‌ സമൂഹം. പ്രായ പൂർത്തിയായവർ തമ്മിൽ ലൈംഗികം അനുവദിക്കുകയും, കുട്ടികളെ ഇരയാക്കുന്നവരെയും ചതിക്കുന്നവരെയും ശിക്ഷിക്കുകയും ആണ്‌ വേണ്ടത്‌..

 7. 1. Give time to get sex satisfaction for guys. Stop!Men are working without family,Late marriage due to making more money to get good marriage.
  2. Allow prostitution at designated areas

  Note:Punishment is not the right way to stop problems against ladies

 8. ഇതിനു കൂടുതലും കാരണമായി വരുന്നത്, ഇന്നത്തെ ചെറുപ്പക്കാര്‍ക്ക്‌ തങ്ങളുടെ വികാരം ശമിപ്പിക്കാന്‍ വല്ല ഞണ്ടിന്റെ മടയിലോ തെങ്ങയുടെ തൊണ്ടിലോ തപ്പേണ്ട അവസ്ഥയാണ് ഇന്നുള്ളത്‌. ഇത് മാറ്റണം. പകരം വല്ല തെനിഇച്ചക്കൂട്ടില്‍ പോയി ട്രൈ ചെയ്‌താല്‍ പിന്നെ അവര്‍ ആവര്തിക്കില്ലല്ലോ. അല്ലെ?

 9. ”ഐസ്ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ടിരുന്നു”
  ഈ ഭാഗത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഐസ്ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടി ഉൾപെട്ടിട്ടില്ല.ഉണ്ടെന്നാണു വാദമങ്കിൽ ആ കേസിന്റെ നമ്പറും,എത്രാം പ്രതി സ്ഥാനത്തായിരുന്നു എന്നും,ഏതു കോടതിയിലായിരുന്നു കേസ് എന്നും വിവരിക്കേണ്ടി വരും ഐഇതേ പോലുള്ള ചോദ്യം വരുമ്പോൾ).
  ലൈംഗീക ആരോപണ വിധേനായ കുഞ്ഞാലിക്കുട്ടി എന്ന് പറയാം അതത്രെ ശരി

 10. സ്ത്രീകളെ പോലെ അല്ല പുരുഷന്മാര്‍, പുരുഷന്മാര്‍ക്ക് വികാരഭരിതനാകാന്‍ കണ്ടാല്‍ മതിയാകും.
  അത് കൊണ്ട് സ്ത്രീകള്‍ തീര്‍ച്ചയായും അവരുടെ ശരീര ഭാഗങ്ങള്‍ മറക്കണം. സ്ത്രീകള്‍ക്ക് അങ്ങിനെ അല്ല.
  അറിയില്ലെങ്കില്‍ അത് പടിക്കെന്നെ വേണം ശ്രീ @ ശ്രേയസ്
  ഇതിലെ പൂര്‍ണ ഉത്തരവാതികള്‍ സ്ത്രീകള്‍ മാത്രമാണ്. കണ്ണടച് ഇരുട്ടാക്കാന്‍ നോക്കിയാല്‍ ഇരുട്ടാകില്ല
  സ്ത്രീകള്‍ക്ക് നക്നതയായി നടക്കാന്‍ വേണ്ടി പുരുഷന്മാരെ കുറ്റം പറയരുത്.

 11. @suhail:koottukara thankale pole itharam chinthagathiyullavanmaranu peedana veeranmar.arudeyengilum pokkil kandal thangal udane kayari peedippikkumo?Suhail orikkalum keralam vittu purathu pokaruth.Bangalore okke poyal thankale karanam sthreekalkku purathirangi nadakkan kazhiatha oru avastha varum.
  pinne itharathil kama veri poondavanmarku athu theerkkan kazhiyathe varumbolanu itharathil peedanangal nadakkunnath.so in my opinion make prostitution legal in some particular areas.i hope in this way rape can be reduced.

 12. Vimal is right. Legal endorsement for sex practice. It may reduce the ‘rape’ almost. Sex is inborn trait of every humans. Suppress is the great crime

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )