സെന്റ് അല്‍ഫോണ്‍സ Vs മദര്‍തെരേസ

ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വിശുദ്ധയാണത്രെ അൽഫോൺസാമ്മ…

നമുക്കാകെ സന്തോഷം..

കേരളത്തിലെ ഒരു പെൺകുട്ടി വിശുദ്ധ പദവിയിൽ-

ഇന്ത്യയിലെ കത്തോലിക്കാ സഭയ്ക്ക്‌ കൈവന്ന മഹാഭാഗ്യം!

അവർ സമൂഹത്തിനു വേണ്ടി എന്തൊക്കെ ചെയ്തു?

അശരണർക്കും ദരിദ്രർക്കും വേണ്ടി എന്തൊക്കെ പ്രവർത്തിച്ചു?

എത്രപേർക്ക്‌ വഴികാട്ടിയായി ഭവിച്ചു?

മാധ്യമങ്ങളിൽ നിന്നു ലഭിക്കുന്ന വിവരമനുസരിച്ച്‌ അത്തരത്തിലുള്ള പ്രവർത്തനമൊന്നും നടത്തിയതായി കാണുന്നില്ല…

രോഗപീഢിതയായിരുന്നു വളരെക്കാലം…
കുടുംബ ജീവിതം നയിക്കാൻ ഇഷ്ടപ്പെട്ടില്ല..(ദമ്പതിമാരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിൽ മാർപ്പാപ്പ രണ്ടാമൻ ഏറെ താല്പര്യം കാട്ടിയിരുന്നു.)

തന്നെ കാണാൻ വന്നവരോട്‌ വളരെ സ്നേഹത്തോടും ദയയോടും സംസാരിച്ചിരുന്നു..

വേദനകളിലും ക്രിസ്തുവിനോടുള്ള വിശ്വാസം കാത്തുസൂക്ഷിച്ചു…

വിശുദ്ധപദവിയിലെത്താൻ ഇതൊക്കെ മതിയോ?

എന്തോ വലിയ പരീക്ഷണങ്ങളൊക്കെ നടത്തിയിട്ടാണത്രെ അവരെ തെരഞ്ഞെടുത്തത്‌.

അതൊക്കെ സാധാരണക്കാർക്ക്‌ മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യങ്ങൾ…

ഇന്ത്യൻ സ്വാതന്ത്യസമരവും ലോകമഹായുദ്ധവും നടന്ന കാലഘട്ടം–

അതൊന്നും തന്നെ ബാധിക്കുന്നതല്ലയെന്ന് ജീവിച്ച ഒരു കന്യാസ്ത്രീ…

ആർക്കുവേണ്ടിയും എന്തെങ്കിലും യാതനകൾ അനുഭവിച്ചതായി അറിയില്ല..
മുപ്പത്തിയാറു വർഷം മാത്രം ജീവിച്ചവർ…

മരണശേഷം അദ്ഭുതങ്ങൾ നടന്നുവേന്ന് വിശ്വസിക്കപ്പെടുന്നു..

ശരിയാകാം..തെറ്റാകാം…

എന്നാലും ചിലതൊക്കെ ചിന്തയിൽ ചുരമാന്തുന്നു–

വിശുദ്ധ എന്ന് കേൾക്കുമ്പോഴൊക്കെ മനസ്സിൽ തെളിയുന്ന രൂപം മദർ തെരേസയുടേതാണ്‌…

ജീവിതകാലം മുഴുവൻ പാവങ്ങൾക്കു വേണ്ടി,രോഗികൾക്കു വേണ്ടി,അശരണർക്കു വേണ്ടി പ്രവർത്തിച്ചവർ…

കുഷ്ഠരോഗികളെ സോദരങ്ങളായി കരുതി ശുശ്രൂഷിച്ചവർ…

അവരെക്കാൾ ദിവ്യത്വം മറ്റാർക്കാണുള്ളത്‌?

അവരെക്കൾ ആരാധ്യർ മറ്റാരാണ്‌?

മദർ തെരേസയെ വിശുദ്ധയാക്കാണമെന്ന് ആവശ്യപ്പെടാത്തതെന്തുകൊണ്ടാണ്‌?

അവർ വഴിവിളക്കാണ്‌..

മാതൃത്വത്തിന്റെ നിറദീപമാണ്‌…

അങ്ങനെയുള്ളവരല്ലേ ദൈവപദവിയിലേക്ക്‌ അവരോധിക്കപ്പെടേണ്ടത്‌?

ആണെന്ന് എനിക്ക്‌ തോന്നുന്നു..

എന്റെ മുഴുവൻ പിൻ തുണയും മദർ തെരേസയ്ക്കാണ്‌!

സെന്റ്‌ അൽഫോൺസാമ്മയും വാഴ്ക….

വാൽക്കഷണം-
——————
ദൈവമേ,കേരളത്തിലെ ചാനൽപ്രിയരായ കത്തോലിക്കൻ അച്ചന്മാർക്ക്‌ മുഴുവൻ ഷൈലോക്കിന്റെ മുഖം പ്രദാനം ചെയ്തതാരാണ്‌?അവരുടെ കണ്ണുകളിൽ അസഹിഷ്ണുത നിറച്ചതാരാണ്‌?ചുണ്ടുകളിൽ ലാഭക്കൊതി ചൂടിച്ചതാരാണ്‌?…

ദൂരെ സിസ്റ്റർ അഭയുടെ നിലവിളി…

ദൈവമേ….ദൈവമേ….

നമെങ്ങോട്ടാണ്‌പെയ്ക്കൊണ്ടിരിക്കുന്നത്‌……?


Advertisements

9 thoughts on “സെന്റ് അല്‍ഫോണ്‍സ Vs മദര്‍തെരേസ

 1. “”
  അവർ വഴിവിളക്കാണ്‌..

  മാതൃത്വത്തിന്റെ നിറദീപമാണ്‌…””
  എന്നെങ്കിലും കറുപ്പ്‌ കഴിച്ചിട്ടുണ്ടോ മനുഷ്യാ ങ്ങള്‌?
  അതു കഴിച്ചാ കിട്ടുന്ന അനുഭവങ്ങള്‍ കഴിക്കാത്തോർക്ക്‌ വിധിച്ചിട്ടില്ല്യാന്നേ.
  പിന്നേ ഒറു പറിഭവം ഒണ്ട്‌. കല്യാണം പോലും കഴിക്കാത്തവർ മാതൃത്വത്തിന്റെ നിറദീപം എങ്ങനെയാകും എന്റെ തിർമൽദേവാ??
  Belram Vs Tharadas മമ്മുട്ടിയുടെ നല്ല പടം ആയിരുന്നു

 2. വിദൂഷകന്‍ജീ…

  ചെറിയൊരു തിരുത്ത്.

  മദർ തെരേസയെ വിശുദ്ധയാക്കാണമെന്ന് ആവശ്യപ്പെടാത്തതെന്തുകൊണ്ടാണ്‌?

  ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അതിന്റെ ആദ്യപടികളില്‍ ഒന്നായ വാഴ്ത്തപ്പെട്ടവള്‍ എന്ന പദവിയിലേക്ക് (beatification -On Oct. 19, 2003)മദര്‍ തെരേസയെ ഉയര്‍ത്തിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ കാലയളവില്‍ ഈ പദവിയിലെത്തുന്ന ആള്‍ മദറാണു.

 3. നിങ്ങൾ വിദൂഷകനോ, പരദൂഷകനോ.
  ദിവ്യത്വത്തിനു ദ്രവ്യത്തിന്റെപോലെ ഒരു സമയത്തു ഒരിടത്തുമാത്രമേ ഉണ്ടാകാവൂ എന്നില്ല. തെരേസാമ്മക്കു ദിവ്യത്വമുണ്ടായാലും ഇല്ലെങ്കിലും അല്ഫോൻസാമ്മയുടെ ദിവ്യത്വവുമായി അതിനെ എന്തിനു ബന്ധപ്പെടുത്തണം.
  ദിവ്യത്വത്തിനുള്ള മറ്റ്സരത്തിൽ ഒരാളെ തോൽ‌പ്പിച്ചിട്ടാണു മറ്റൊരാൾ ജയിക്കുന്നതെന്നു തോന്നും നിങ്ങളുടെ വാദം കേട്ടാൽ.കതോലിക്ക സഭയുടെ നിയമമനുസരിച്ചു അവറ് പ്രവറ്ത്തിക്കുന്നു. അതിനെ പുറത്തുള്ളവറ് വിമറ്ശിക്കുന്നതെന്തിനൂ? അല്ഫോൻസാമ്മയെ അവറ് വാഴ്ത്തിയിട്ട് നിങ്ങൾക്കെന്തെങ്കിലും നഷ്ടം പറ്റിയോ? തെരേസാമ്മയെ ഇനി അവർ താഴ്ത്തിയാൽ തന്നെ നിങൾക്കെന്താ ലാഭവും നഷ്ടവും?
  ഇനി അവറ്ക്കതിൽ ചില ലാഭനഷ്ടങ്ങളുണ്ടായാൽത്തന്നെ നമുക്കു ചൊറിച്ചിൽ വറുന്നതെന്തിനാണു?

 4. വിദൂഷകാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ…….
  ചുമ്മാ ചുണ്ണാമ്പെടുത്ത് ചൊറിയല്ലെ, ഇത് മതമാണ് പൊട്ടിയാൽ ആറ്റം ബോംബിനെക്കാൾ മാരകം, ജബ്ബാർ മാഷിന്റെ സൈറ്റിൽ ഒന്നു നോക്ക് മാഷിനെ വായ് തുറക്കാൻ സമ്മതിക്കാതെ പരിപാടികളാ, പിന്നെ അലഫോനസാമ്മയെ വാഴ്ത്തപ്പെട്ടവൾ ആക്കിയതിൽ ഈ പരാതിക്കാരന് പറാതിയില്ലെ, ഇനീ നിലവിളിക്കുമ്പോൾ ഒരു പേരുകൂടെ ചേർക്കാമല്ലോ …… എന്റെ ഭരണങ്ങാനത്ത് അൽഫോൻസാമ്മേ………………………

 5. ദൈവപദവി എന്ന പ്രയോഗത്തില്‍ അല്പം അപാകതയുണ്ട്.

  മദര്‍ തെരേസയുടെ നാമകരണ നടപടികള്‍ എന്നേ തുടങ്ങി, ഒന്നും അറിഞ്ഞില്ലേ.
  അല്‍ഫോന്‍സാമ്മ നല്‍കുന്നത് സഹനത്തിന്റെ സന്ദേശമാണ്. സുഖദുഖങ്ങളെ പരിഭവമില്ലാതെ അവര്‍ സ്വീകരിച്ചു. നിസാരകാര്യങ്ങള്‍ക്കു പോലും നിരാശരാവുകയും ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്ന ഇക്കാലത്ത് അല്‍ഫോന്‍സാമ്മയുടെ സന്ദേശത്തിനു പ്രസക്തിയുണ്ട്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w