പവ്വത്തിലിനെയും കൂട്ടരെയും ഒറീസയിലേക്ക്‌ നാടുകടത്താന്‍ കത്തോലിക്കാ സഭ തയ്യാറാകുമോ?


ഒറീസയിൽ ക്രിസ്ത്യാനികൾക്ക്‌ നേരെ വ്യാപകമായ അക്രമം നടക്കുന്നു..


പല കുടുംബങ്ങളും ഒളിവിൽ കഴിയുന്നു..


മരണം രണ്ടക്കത്തിലേക്ക്‌ കടന്നിരിക്കുന്നു എന്നാണ്‌ അവസാന റിപ്പോർട്ട്‌..


തികച്ചും നിർഭാഗ്യകരമായ സംഭവമാണിത്‌..


ഇൻഡ്യൻ മന:സാക്ഷി ഈ ക്രൂരതയ്ക്കെതിരെ ഉണരണം..


ഹിന്ദുത്വത്തിന്റെ ഫാസിസ്റ്റ്‌ മുഖമാണിവിടെ വെളിവാകുന്നത്‌.സംഘപരിവാർ ഇൻഡ്യക്ക്‌ പ്രത്യേകിച്ച്‌ ന്യൂനപക്ഷങ്ങൾക്ക്‌ ഭീഷണിയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.


സംഘപരിവാർ ഇത്ര ശക്തിപ്പെടാൻ എന്താണ്‌ കാരണം?


ബുജികളായ വിശകലന വിദഗ്ദ്ധരെ അൽപനേരം പുറത്താക്കി സാധാരണക്കാരന്റെ കോമൺസേൻസിൽ കാര്യങ്ങൾ നോക്കിക്കാണുക..


ക്രിസ്ത്യൻ സമൂഹം ഇപ്പോൾ എന്താണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌?


മാറാല മൂടിയ കണ്ണടകൾ ഒഴിവാക്കി നോക്കുക..


അവർ സേവന സന്നദ്ധത,ത്യാഗം,സഹിഷ്ണുത മുതലായവ മറന്നിരിക്കുകയല്ലേ…

മതതീവ്രവാദത്തിലേക്കല്ലേ അവരും നടന്നു കയറുന്നത്‌?

മതാടിസ്ഥാനത്തിൽ സംഘടിക്കാൻ ആഹ്വാനം ചെയ്യുന്നു…

സന്താനോൽപാദനം കൂട്ടി ആൾ ബലം (സർക്കാരുമായി വിലപേശുന്നതിന്‌)കൂട്ടാൻ പ്രേരിപ്പിക്കുന്നു..

മറ്റ്‌ സമുദായങ്ങളെ വിറളിപിടിപ്പിക്കുന്നവയല്ലേ ഇവയൊക്കെ?


ആരുടേയും പക്ഷം പറയുകയല്ല..


ഒരു മതേതരവാദിയുടെ ന്യായമായ സംശയമാണിത്‌.


സഭ എത്രമാത്രം മാറിപ്പോയിരിക്കുന്നു?


കന്യാസ്ത്രീകൾ അരമനയ്ക്കുള്ളിൽ വച്ച്‌ മാനഭംഗത്തിനും അക്രമത്തിനും ഇരയാകുന്നു..

ഒരിക്കലും കുറ്റവാളികൾ പിടിക്കപ്പെടുന്നില്ല!

ആർ അവരെ സംരക്ഷിക്കുന്നു?

ഉത്തരം നൽകേണ്ടത്‌ സഭയെ നയിക്കുന്ന അഭിനവ നീറോമാരാണ്‌.


സംഘപരിവറിന്റേയും എൻ.ഡി.എഫിന്റേയും നിലയിലേക്ക്‌ ക്രിസ്തീയ സഭകൾ അധ:പതിച്ചിരിക്കുന്നു..

2

കേരളത്തിലെ കത്തോലിക്കാക്കാരെപ്പോലെ(ഒരു പിടി പാതിരിമാർ മാത്രം…ബാക്കിയുള്ളവർ ക്ഷമിക്കുക.)അഹങ്കാരികളായ മറ്റൊരു ജനവിഭാഗം ഭൂമുഖത്തുണ്ടോ?


തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അവർ വെല്ലുവിളിക്കുന്നു..

ജനപ്രതിനിധികളെ നികൃഷ്ടമായി അധിക്ഷേപിക്കുന്നു..

വിദ്യാഭ്യാസരംഗം ചവിട്ടി കലക്കി മുഴുത്തമീൻ പിടിക്കാൻ കുതന്ത്രങ്ങൾ മെനയുന്നു..

+1 ലെ ഏകജാലകം ഇത്രയധികം താമസിപ്പിച്ചത്‌ ഇവരുടെ വ്യവഹാരാഭിനിവേശമാണ്‌..


പണം ഇവരെ മത്തുപിടിപ്പിച്ചിരിക്കുന്നു.ലാഭക്കൊതിയന്മാരായ അച്ചന്മാർ ഇവിടെ സസുഖം വാഴുന്നത്‌ എന്തുകൊണ്ടാണെന്ന് ചിന്തിക്കണം..


പാഠപുസ്തകത്തിന്റെയും മറ്റും പേരിൽ ഇല്ലാത്ത പ്രശ്നങ്ങൾ കുത്തിപൊക്കി രാഷ്ട്രീയം കളിക്കുന്ന പാതിരിമാർ ഒറീസയിൽ ഒന്നു പോയിവരണം.


നിരീശ്വരവാദമെന്നും വാഴയ്ക്കയെന്നും മറ്റും പറഞ്ഞ്‌ സമരാഭാസം നടത്തുവാൻ ഇവിടെ കഴിയും..

മറ്റെവിടെയെങ്കിലും നടക്കുമോ?


അവർ ഇവിടെ ആക്രമിക്കപ്പെടാത്തത്‌ ഇവർ തള്ളിപ്പറയുന്ന കമ്മ്യൂണിസ്റ്റുകാർ ജീവിച്ചിരിക്കുന്നതുകൊണ്ടാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.


സത്യവിശ്വാസികളായ കത്തോലിക്കാക്കാർ ഏറ്റവും ആദ്യം ചെയ്യേണ്ട കർമ്മം ഇതാണ്‌-പവ്വത്തിലിനേയും മറ്റും ഒറീസയിൽ കൊണ്ട്‌ തള്ളുക..

സത്യം താനേ പഠിച്ചോളും!

3

പുതിയ ഒരു പ്രഖ്യാപനം കൂടി വന്നിരിക്കുന്നു-


വരുന്ന വെള്ളിയാഴ്ച(29/08/08)സഭയ്ക്ക്‌ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുമത്രെ!


അതിനിവർക്ക്‌ എന്തവകാശം?


ഒറീസയിൽ സംഭവിക്കുന്നത്‌ വേദനാജനകമായ കാര്യങ്ങളാണ്‌.അതിൽ തർക്കമില്ല.

അതിന്‌ പരിഹാരം കാണേണ്ടത്‌ മറ്റ്‌ വിധത്തിലാണ്‌.


ഇവിടത്തെ പൊതു വിദ്യാഭ്യാസ വകുപ്പിൻ കീഴിലുള്ള വിദ്യാലയങ്ങൾ അടച്ചിടാൻ സർക്കാരിന്റെ അനുവാദം ആവശ്യമില്ലേ?


ന്യൂനപക്ഷ കമ്മീഷനംഗം എന്നു പറഞ്ഞ്‌ ഒരു വനിത കുറച്ചുദിവസം മുൻപ്‌ ഇവിടെ വന്ന് ചില വങ്കത്തരങ്ങളൊക്കെ പറഞ്ഞിട്ടുപോയി…ആ മാന്യ വനിത ഇപ്പോൾ എവിടെയാണ്‌?

മിണ്ടാട്ടം മുട്ടിയോ…


ഇൻഡ്യയിലെ കത്തോലിക്കാ സഭയെ നേർ വഴിക്ക്‌ നയിക്കാൻ പോപ്പ്‌ തന്നെ വരേണ്ടിവരുമോ?

വേണ്ടിവരുമെന്നാണ്‌ തോന്നുന്നത്‌…

Advertisements

12 thoughts on “പവ്വത്തിലിനെയും കൂട്ടരെയും ഒറീസയിലേക്ക്‌ നാടുകടത്താന്‍ കത്തോലിക്കാ സഭ തയ്യാറാകുമോ?

 1. “അവർ ഇവിടെ ആക്രമിക്കപ്പെടാത്തത്‌ ഇവർ തള്ളിപ്പറയുന്ന കമ്മ്യൂണിസ്റ്റുകാർ ജീവിച്ചിരിക്കുന്നതുകൊണ്ടാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ”

  അതെ ഇവിടുത്തെ ആക്രമണങ്ങൾ മൊത്തം ഞങ്ങൽ തന്നെ നടത്തുന്നതാൺ`. അതിനായി എസ് എഫ് ഐ ഡിഫി എന്നിവയാണ് ഞങ്ഗൽ ഉപ്യോഗിക്കുന്നത്

 2. ഇപ്പോള്‍പോലും ആര്‍‌എസ്‌എസ്, സംഘപരിവാര്‍ എന്നൊക്കെയുളള വാക്കുകള്‍ പോലും ഇവര്‍ ഉച്ചരിക്കുന്നില്ല. പി‌സി‌തോമസിനെ മന്ത്രിയാക്കാന്‍ കൂട്ടപ്രാര്‍ത്ഥന നടത്തിയവര്‍. പിസിയുടെ പഴയ സഹപ്രവര്‍ത്തകന്റെ ഭരണത്തില്‍ തന്നെ ഇതും!

 3. സഭയിലെ കുറച്ച് പുരോഹിതന്മാരുടെ തോന്ന്യാസ്സത്തിന് എല്ലാ സത്യ ക്രിസ്ത്യാനികളുടേയും പിന്തുണ ഇല്ല എന്ന് മനസ്സിലാക്കുക.നിവ്ര്ത്തിയില്ലാത്ത കാരണം സഭയെ എതിര്‍ക്കാത്തതാണിവര്‍. അല്ലെങ്കില്‍ എന്നേ ഇവിടെ മറ്റൊരു വിമോചന സമരം നടത്തിയേനെ? യു ഡി എഫും അതിന് എത്ര വെള്ളം വേവിച്ചൂ? പരിപ്പ് വേവാത്ത കാരണമല്ലേ? ഞാനെന്റെ കുറേ ക്രിസ്ത്യന്‍ കൂട്ടുകാരോട് സംസാരിച്ചപ്പോള്‍ മനസ്സിലായതാണ്.

 4. orumathetharan പരിഹാസം ആസ്വദിക്കുന്നു..

  പക്ഷെ വസ്തുതകള്‍ വ്യക്തമായി കാണണം..

  യുവജന സംഘടനകളേയും രാഷ്ട്രീയ സംഘടനകളേയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.
  തെറ്റുകള്‍ ഉണ്ട്..
  ഏറെയുള്ളത് ശരികളാണ്..

  ക്യാമ്പസ് രാഷ്ട്രീയം തന്നെ ഉദാഹരണമായി എടുക്കുക..ചിലയിടത്ത് ചില അക്രമങ്ങള്‍ ഉണ്ടായി എന്നതിന്റെ പേരിലാണ് നിരോധിക്കാന്‍ മുറവിളി ഉണ്ടായത്..
  ഇന്ന് ക്യാമ്പസ്സില്‍ എന്ത് നടക്കുന്നു?പ്രത്യേകിച്ച് മാനേജുമെന്റ് നടത്തുന്ന കോളേജുകളില്‍..

  മത തീവ്രവാദം ഭയാനകമായി വളരുന്നു..
  സമുദായാടിസ്ഥാനത്തില്‍ സംഘടിക്കുന്നു..പ്രത്യേക യോഗങ്ങള്‍ ചേരുന്നു..
  പ്രാര്‍ത്ഥന എന്നൊക്കെ പറഞ്ഞാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്..
  അതിന്റെ പരിണിതഫലം അനുഭവിക്കാനിരിക്കുന്നതേയുള്ളൂ..

  ശമര്യന്‍
  ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌———–
  നിരീക്ഷണം സത്യമാണ്..
  അവരും ആ നിലവാരത്തിലേക്ക് പോയിരിക്കുന്നു…

  രമചന്ദ്രന്‍
  ————
  90% ക്രിസ്ത്യാനികളും ഇന്നത്തെ നേതൃത്ത്വത്തെ തള്ളിപ്പറയുന്നവരാണ്;മനസ്സില്‍..
  അവിടെയാണ് പ്രശ്നം.

  അവര്‍ ഉറക്കെ പ്രതികരിക്കണം..
  പുരോഹിതന്മാരുടെ സാമ്പത്തികാധികാരം എടുത്തുകളയാന്‍ ഇവര്‍ അണിനിരക്കണം.

  കോടതി വ്യവഹാരങ്ങള്‍ക്ക് ലക്ഷങ്ങളാണ് ചിലവഴിക്കുന്നത്.
  ഇതിന് ആരാണ് അധികാരം നല്‍കുന്നത്?

  മറ്റ് സംസ്ഥാനങ്ങളില്‍ ഇവര്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇവിടെ സുരക്ഷിതരാണ്..

  സര്‍ക്കാരിനെതിരെ പരാതിപറയാന്‍ രാഷ്ടപതിഭവന്റെ തിണ്ണ ഞരങ്ങുന്നു കുറേ പാതിരിമാര്‍..തമാശ തന്നെ..നിരീശ്വരവാദം സര്‍ക്കാര്‍ പ്രമോട്ട് ചെയ്യുന്നു എന്നതാണ് പരാതി.

  വിശ്വാസിക്കും അവിശാസിക്കും ഇവിടെ സ്ഥാനമുണ്ട് എന്ന് ഇവര്‍ മന്‍സ്സിലാക്കാത്തതെന്ത്?

  ചാര്‍വാകകന്‍ മുതലായ മഹത്തുക്കള്‍ നിരീശ്വരവാദം പ്രചരിപ്പിച്ച നാടാണ് ഇന്‍ഡ്യ..അത് മനസ്സിലാക്കണം..

  അസഹിഷ്ണുതയുടെ ആള്‍ രൂപങ്ങളായി മാറിയിരിക്കുന്നു ‘അച്ചന്മാര്‍‘..

  രാമചന്ദ്രന്റെ അഭിപ്രായത്തോട് യോജിക്കുന്നു.

 5. പാതിരിമാർ ഒരുകാലത്തും നന്നാവില്ല. “ ബിസ്നസ്സ് “ (മത പരിവർത്തനം , മത പ്രചാരണം ) ആവശ്യത്തിനായി അൽ‌പ്പം വിശാല മനസ്കരാകും അതിനപ്പുറം അവർ എന്താണന്ന് എല്ലാവർക്കുമറിയാം. പലപ്പോഴും അത് വികൃത രൂപത്തിൽ പുറത്ത് വരാറുണ്ട് “ സേതുലക്ഷ്മി യുടെ പോസ്റ്റ് witch-hunt ഒന്നുവായിക്കുക
  http://sethulakshmi.wordpress.com

  പ്രസ്തുത പോസ്റ്റിലെ ചിലഭാഗങ്ങൾ “ശത്രുക്കളെ അടിച്ചമര്‍ത്തുന്നതിന് രാഷ്ട്രീയബുദ്ധികള്‍ കെട്ടിച്ചമച്ച ഒരു ചതുരംങ്കമാണ് മന്ത്രവാദത്തിന്‍റെ പേരില്‍ അഴിഞ്ഞാടിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ നിരവധിയാണ്. അങ്ങനെ ക്ലമന്‍റ് മാര്‍പ്പാപ്പയും ഫ്രാന്‍സിന്‍റെ രാജാവായിരുന്ന ഫിലിപ്പ് ലീ ബെല്ലും അടക്കമുള്ള ഭരണാധികാരികള്‍ ശത്രുക്കളെ മുഴുവന്‍ ദഹിപ്പിച്ചു കളഞ്ഞു. “
  ഇതേ തന്ത്രം തന്നെ ഭജ്‌രംഗദൾ ഒറീസയിൽ പയറ്റുന്നു, കേരളത്തിൽ പാതിരിമാർക്കൊപ്പം ഏത് നാണംകെട്ട പരിപാടിക്കും കൊടിപിടിക്കുന്ന കോൺഗ്രസ്സ് ഒറീസയിൽ പുകമറയിൽ ഒളിച്ചിരിക്കുന്നു, കുറ്റം ചെയ്യുന്നതിന് തുല്ല്യമാണ് കുറ്റവാളികളെ എതിർക്കാതിരിക്കുന്നത്….ഒറീസ്സയിൽ ആവശ്യം പ്രസംഗങ്ങളല്ല, പ്രവർത്തികൾ ആണ് കേന്ദ്ര ഗവൺ‌മെന്റ്‌ കാഴ്ച്ചകാരനായി നോക്കിനിൽക്കുന്നു…..കഷ്ടം

 6. “90% ക്രിസ്ത്യാനികളും ഇന്നത്തെ നേതൃത്ത്വത്തെ തള്ളിപ്പറയുന്നവരാണ്;മനസ്സില്‍..
  അവിടെയാണ് പ്രശ്നം.

  കോടതി വ്യവഹാരങ്ങള്‍ക്ക് ലക്ഷങ്ങളാണ് ചിലവഴിക്കുന്നത്.
  ഇതിന് ആരാണ് അധികാരം നല്‍കുന്നത്?

  പവ്വത്തിലിനെയും കൂട്ടരെയും ഒറീസയിലേക്ക്‌ നാടുകടത്താന്‍ കത്തോലിക്കാ സഭ തയ്യാറാകുമോ?”

  മനസിലായി സുഹൃത്തേ താങ്കാളുടെ ആവശ്യങ്ങള്‍
  1) സഭാനേതൃത്വത്തെ വിശ്വാസികള്‍ തള്ളിപ്പറയണം. പിന്നെ സര്‍ക്കാരിന് എന്തു തോന്യവാസവും ആവാമല്ലോ .
  2)സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ-ന്യൂനപക്ഷവിരുദ്ധ-ഭരണഘടനാവിരുദ്ധ നടപടികള്‍ക്കെതിരേ കോടതിയെ സമീപിയ്ക്കരുത്. പിന്നെ സര്‍ക്കാരിന് എന്തു തോന്യവാസവും ആവാമല്ലോ അല്ലേ.
  3)സര്‍ക്കരിനെതിരെ പ്രതികരിയ്ക്കുന്നവരെ നാടുകടത്തണം. പിന്നെ സര്‍ക്കാരിന് എന്തു തോന്യവാസവും ആവാമല്ലോ .
  4)തങ്ങള്‍ക്കനുകൂലമല്ലാത്തതിനെയൊക്കെ ഇല്ലാതാക്കുക. എന്നിട്ട് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സര്‍വ്വാ‍ധിപത്യം.

 7. സുഹൃത്തേ താങ്കള്‍ തെറ്റിധാരണയുടെ ലോകത്താണ് വിദ്യാഭ്യാസ നയത്തില്‍ ന്യായം സര്‍കാര്‍ ഭാഗതെങ്കില്‍ എന്തുകൊണ്ട് സുപ്രീം കോടതിയില്‍ ഒന്നിന് പിറകെ ഒന്നായി തോല്‍ക്കുന്നു .

  പുരോഹിതരും മജ്ജയും മാംസവും എല്ലാ വികാരങ്ങളുമുള്ള പച്ചയായ മനുഷ്യര്‍ മാത്രമാണ് എല്ലാ സമൂഹത്തിലും നടക്കുന്ന ചില തെറ്റുകള്‍ കത്തോലിക്കാ സഭയിലും ഉണ്ടാവാറുണ്ട് അതിനെ പര്‍വതീകരിക്കണോ??

  ഒരു ഗൃഹനാഥന്‍ സ്വന്തം കുടുംബം സംരക്ഷിക്കാന്‍ ബാധ്യസ്തന്‍ അല്ലെ സഭയാകുന്ന കുടുംബത്തിനു നേരെ ഉണ്ടാകുന്ന വെല്ലു വിളികളെ സദൈര്യം ചെറുത്‌ നില്‍ക്കുന്നതാണോ പവത്തില്‍ പിതാവ് ചെയ്യുന്ന കുറ്റം .

  മാറാല മൂടിയ കണ്ണട മാറെണ്ടത്‌ ആരാണ് ?? ചില സ്ഥാപിത താല്പര്യക്കാര്‍ കരുതികൂടി നടത്തുന്ന ദുഷ് പ്രചാരണങ്ങള്‍ക്ക്‌ വിശ്വാസികളെ ഭിന്നിപിക്കാന്‍ ആകില്ല ….

 8. കേരളത്തില്‍ എന്തു ഭീഷണിയാണ് ക്രൈസ്തവര്‍ നേരിടുന്നതെന്ന് നെഞ്ചത്തു കൈവച്ച് ഒന്നു പറയാമോ. മറിച്ച് കേരളത്തിലെ ജനവിഭാഗങ്ങളില്‍ ഏറ്റവും സുരക്ഷതിത്വം അനുഭവിക്കുന്നത് അവരാണ്‌ എന്നതാണ് സത്യം. അവരുടെ മതവിശ്വാസത്തിനോ മറ്റോ എന്തെങ്കിലും പ്രശ്നങ്ങള്‍ ഇവിടെ നേരിടേണ്ടിവന്നിട്ടുണ്ടോ?
  സ്വാശ്രയകോളേജുകളിലെ ഒടുക്കത്തെ ഫീസിനെതിരെ മാത്രമല്ലേ
  നിലപാടെടുത്തിട്ടുള്ളൂ. സഭയുടെ ക്രൈസ്തവസംരക്ഷണത്തെപറ്റിയുള്ള തെളിവുകളാണല്ലോ അഭയയും അനൂപയും. 20വര്‍ഷമായി സഭാസ്ഥാപനത്തില്‍ പണിയെടുക്കുന്ന അനൂപയുടെ പിതാവിനോട് ചോദിക്കൂ‍…

  സഭയിലെ ചില ബിഷപ്പുമാരുടെ ധാര്‍ഷ്ട്യം നിറഞ്ഞ ഭാഷ‍ കേരളത്തില്‍ മാത്രമല്ലേ ചെലവാകൂ. ഗുജറാത്തും ഒറീസ്സയും ഒന്നും വേണ്ട തമിഴ്‌നാട്ടില്‍ പോലും നടക്കില്ല അത്. അതൊന്നും സഭാനേതൃത്വത്തിന്റെ സംരക്ഷണത്തിന്റെ ചെലവില്ല. മറിച്ച് കേരളത്തിലെ ജനസാമാന്യത്തിന്റെ ക്ഷമയുടെ ചെലവിലാണ്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ തെരഞ്ഞെടുത്ത ഗവണ്മെന്റിനെതിരെ 18% ക്രൈസ്തവരിലെ ഒരുചെറിയ വിഭാഗം നടത്തുന്ന കള്ളപ്രചരണം മറ്റൊരു സംസ്ഥാനത്തിലും അവര്‍ പുറത്തെടുക്കില്ല. എന്തെന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ കക്ഷിയെ അവര്‍ക്ക് അത്ര വിശ്വാസമാണെന്നതത്രേ!

 9. അക്രമത്തില്‍ പ്രതിഷേധിക്കുന്നു.പണ്ട് സ്റ്റെയിന്‍‌സിനെ ചുട്ടു കൊന്നപ്പോഴുള്ള പ്രധിഷേധമൊന്നും ഇപ്പോള്‍ ഉയരുന്നില്ല എന്നത് ആശങ്കാജനകമാണ്‌.അത് കൃസ്തുമതവിശ്വാസികള്‍ വിമര്‍‌ശനാത്മകമായി പഠിക്കേണ്ട ഒരു കാര്യമാണ്‌.അവര്‍ക്ക് കിട്ടേണ്ടത് കിട്ടി എന്ന് പറയുന്നവരെപ്പോലും കാണുന്നു.
  കോടതികളില്‍ എപ്പോഴും ന്യായമാണ്‌ ജയിക്കുന്നത് എന്ന ചിന്താഗതിയോട് ബ്ലോഗിലൂടെ പ്രതികരിക്കുന്നില്ല.

 10. എന്റെ മാഷേ, (എൻ.ജെ.ജോജൂ) നിങ്ങൾ സഭാ നേതൃത്വത്തെ തള്ളിപ്പറയണം എന്ന് ആരും പറയുന്നില്ല.! ചെയ്യുന്ന തെറ്റ് അത് ആയിരം തവണശരിയാണ് എന്ന് പറഞ്ഞാലും ശരിആകറില്ലല്ലോ. “ ആരും തെറ്റു ചെയ്യുന്നില്ല “ എന്ന ബാലിശമായ തത്വത്തിൽ മുറുകെപിടിച്ച് സംസാരിക്കരുത്. നിങ്ങൾ ചെയ്യുന്ന ശരികൾ ചിലപ്പോൾ നിങ്ങളുടെ മാത്രം ശരിയായിരിക്കും, അത് ഒരു വലിയ സമൂഹത്തിന് തെറ്റുമാവാം അപ്പോൾ അതിനെ അസഹിഷ്ണുതയോടെ കാണരുത്, അപ്പോൾ തങ്ങൾ റ്ചെയ്ത ശരിയിലെ തെറ്റ് എവിടെ എന്ന് അന്വേഷിക്കണം അങ്ങനെ അന്വേഷിക്കുന്നവനാണ് മനുഷ്യൻ…. പലപ്പോഴും കൃസ്തവ സഭാ നേതൃത്വം ഇങ്ങനെ ഒരന്വേഷ്ണം നടത്താറില്ല…..ബൈബിളിൽ പരഞ്ഞിരിക്കുന്നത് മാത്രമാണ് ശരി അതനുസരിച്ച് സമൂഹം ജീവിക്കണം എന്ന കാഴ്ച്ചപ്പട് എത്ര ഇടുങ്ങിയിതാണ്…. ഞാനും നിങ്ങളും ഒക്കെ ജീവിക്കുന്ന ഈ സമൂഹത്തൽ മറ്റു മത വിഭാഗങ്ങൾ കൂടെ ജീവിക്കുന്നു എന്ന കാര്യം സഭ പലപ്പോഴും മറക്കുന്നു, ഒരു കൃസ്ത്യാനിക്ക് ബൈബിൾ എത്രത്തോളം പ്രാധാന്യമുള്ളതാണോ അത്രത്തോളം തന്നെ മറ്റു മതക്കാർക്കും അവരുടെ വിശുദ്ധ പുസ്തകങ്ങൾ വിലപ്പെട്ടതാണ്, അതിനെ അപമാനിക്കുകയോ നിന്ദിക്കുകയോ ആവരുത് അതാണ് ഒരു സംസ്ക്കാരമുള്ള മനുഷ്യൻ ചെയ്യെണ്ടത്, മാഷ് സ്വയം ഒന്നു ചിന്തിച്ചുനോക്കു നിങ്ങൾക്ക് എത്രതവണ ഇങ്ങനെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്ന്? പിന്നെ താങ്കൾ അക്കമിട്ട് നിരത്തിയ കാര്യത്തിലൂടെ ഒന്ന് കടന്നുപോകാം
  1.) സഭാനേതൃത്വത്തെ വിശ്വാസികള്‍ തള്ളിപ്പറയണം. പിന്നെ സര്‍ക്കാരിന് എന്തു തോന്യവാസവും ആവാമല്ലോ .
  ഇവിടെ ഒരുകാര്യം മനസ്സിലാകത്തത്, സഭ എന്നത് ഒരു രാഷ്ടീയ പ്രസ്ഥാനമാണോ ? അല്ലങ്കിൽ പിന്നെ ഭരണകാര്യങ്ങളിൽ എന്തിന് ഇടപെടുന്നു? അതോ കോൺഗ്രസ്സ്=കത്തോലിക്ക സഭ എന്ന ഇക്വേഷൻ ആണോ ഇതിന് പിന്നിൽ, കത്തോലിക്ക സഭ ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ സകലമനുഷ്യരേയും “മുക്കി” കമ്മ്യൂണിസ്റ്റാക്കിയേനെ എന്ന് മാഷ് പേടിക്കുന്നുണ്ടോ ? ഈ സർക്കാർ കാണിച്ച തോന്ന്യവാസങ്ങൾ എന്തൊക്കെ ആയിരുന്നു ? സാധാരണക്കാരന്റെ കുട്ടികൾക്കു കൂടെ ഉന്നത വിദ്യാഭ്യാസം നൽകണം എന്ന് ശഠിച്ചതോ ? അതോ കിടപ്പാടം ഇല്ലാത്തവർക്കായി സർക്കാർ വക കയ്യേറ്റഭൂമി തിരിച്ചു പിടിച്ചതോ, കുട്ടികളെ കണ്ണൂതുറന്ന് തനിക്കുചുറ്റും നോക്കാൻ പഠിപ്പിച്ചതോ ? ( മതമില്ലാത്ത ജീവൻ) ? ( സർക്കാരിന് മേൽ പറഞ്ഞ പ്രവർത്തികൾ ഒന്നും നൂറ് ശതമാനം പൂർണ്ണമായും ശരിയായും ചയ്യാൻ പറ്റിയില്ല അത് ഒരു നഗ്ന സത്യമാണ് , വഴി മുടക്കികൾ കൂട്ടത്തിലും പുറത്തും ധാരാളം ഉണ്ടല്ലോ)

  2)സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ-ന്യൂനപക്ഷവിരുദ്ധ-ഭരണഘടനാവിരുദ്ധ നടപടികള്‍ക്കെതിരേ കോടതിയെ സമീപിയ്ക്കരുത്. പിന്നെ സര്‍ക്കാരിന് എന്തു തോന്യവാസവും ആവാമല്ലോ അല്ലേ.
  താങ്കൾ കണ്ടെത്തിയ, സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ-ന്യൂനപക്ഷവിരുദ്ധ-ഭരണഘടനാവിരുദ്ധ നടപടികള്‍ എന്തൊക്കെ ആയിരുന്നു ? ഒന്ന് അക്കമിട്ട് നിരത്തിപറയാമോ ? ഞാൻ ഒരു ന്യൂനപക്ഷ സമുദായക്കാരനല്ലാത്തതിനാൽ എനിക്ക് നിങ്ങൾക്കെതിരെ അതായത് ന്യൂനപക്ഷത്തിനെതിരെ സർക്കാർ നടത്തിയ കടന്നുകയറ്റം എന്താണെന്ന് പെട്ടന്ന് മനസ്സിലാകുന്നില്ല.! നിങ്ങൾക്ക് സംഭവിച്ചപോലെ എന്റെ കാഴ്ച്ചയ്ക്കും എന്തെങ്കിലും പറ്റിയോ എന്നറിയാൻ ആണ് ? ഭൂരിപക്ഷത്തെ ന്യൂനപക്ഷം ഭരിക്കുന്നതാണല്ലോ ജനാതിപത്യം, എന്നാൽ ഇവിടെ ന്യൂനപക്ഷം ഭൂരിപക്ഷത്തെ ആണല്ലോ കഴിഞ്ഞ കുറേ കാലങ്ങളായി ഭരിക്കുന്നത്, അതിന് ചറിയ ഒരു മാറ്റം വന്നപ്പോൾ ഇങ്ങനെ അങ്ങ് ഹാലിളികിയാലോ മാഷെ.
  എന്താണ് ന്യൂനപക്ഷ വിരുദ്ധത കൊണ്ട് അർത്ഥമാക്കിയത് എന്ന് മനസ്സിലായില്ല. ന്യൂന പക്ഷത്തിന്റെ മൌലികമോ അല്ലാത്തതോ ആയ ഏത് അവകാ‍ശമാണ് ഹനിക്കപ്പെട്ടത് ? പഠിക്കാനും പഠിപ്പിക്കാനുമുള്ള അവകാശം നിഷേധിച്ചോ (പണം പിരിക്കൽ വേണ്ടന്നല്ലെ പറഞ്ഞൊള്ളു) നിയമാനുസൃതമായി വിദ്യാലയങ്ങൾ തുടങ്ങാൻ അനുമതി നിഷേധിച്ചോ ? ( കൃസ്ത്യൻ മാനേജ്‌മെന്റുകൾ നിയമാനുസൃതമല്ലാത്ത നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട് മാഷിന് തെളിവ് വേണോ അല്ലങ്കിൽ എന്തിനാ തെളിവ്‌ ഏഴാം ക്ലാസ്സിലെ പുസ്തകം ഒന്നൂടെ വായിച്ചട്ട് കണ്ണ് വലിച്ച് തുറന്ന് തിരുമേനിമാരെ അല്ലങ്കിൽ പിതാ‍ക്കന്മാരെ ഭയക്കാതെ ഒന്നു നോക്കിയാൽ മതി നല്ല വ്യക്തമായി കാണാൻ പറ്റും യൂ.കെ.ജി മുതൽ മുകളിലേയുക്കുള്ള ജാലകം,
  പിന്നെ സർക്കാർ ശമ്പളം നൽകുന്ന അധ്യാപകരെ സർക്കാർ തന്നെ തിരഞ്ഞെടുക്കും (പി.എസ്.സി) എന്നുപറഞ്ഞതാണോ ന്യൂനപക്ഷവിരുദ്ധത. ? ക്രൈസ്തവൻ എന്ന ചട്ടക്കുടിന്റെ പുറത്ത് നിന്നും നോക്കുക മേല്പറഞ്ഞത് അനിവാര്യമായ ഒന്നല്ലെ ? .സ്കൂളുകൾ നടത്താൻ ഭരണഘടന അനുവാദം തരുന്നത് സർക്കാർചിലവിൽ മതപ്രചരണം നടത്താനല്ല. സംസ്ഥാന വിദ്യാഭ്യാസ ചട്ടങ്ങൾക്കനുസൃതമായി വേണം അവിടെ പഠന രീതികൾ തയ്യാറാക്കാൻ. ദൌർഭാഗ്യം എന്ന് പറയട്ടെ പലപ്പോഴും കൃസ്ത്യൻ മാനേജ്‌മെന്റുകൾ ഇവയൊക്കെ കാറ്റിൽ പറത്തുകയാണ് ഏറ്റവും അവസാനത്തെ പ്രഖ്യാപനം ഒറീസ്സയിലെ കലാപത്തിന് കേരളത്തിലെ സഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളുകൾ അടച്ചിടും എന്നത്. നിങ്ങൾ പറഞ്ഞ തലക്കെട്ടിൽ ചിലമാറ്റം വരുത്തി, മേൽ‌പ്പറഞ്ഞ പ്രവർത്തിക്ക് ചേരുന്നതരത്തിൽ എഴുതട്ടെ “-ന്യൂനപക്ഷ സമുദായത്തിന്റെ ജനാധിപത്യവിരുദ്ധ-ഭരണഘടനാവിരുദ്ധ നടപടികള്‍“

  3)സര്‍ക്കരിനെതിരെ പ്രതികരിയ്ക്കുന്നവരെ നാടുകടത്തണം. പിന്നെ സര്‍ക്കാരിന് എന്തു തോന്യവാസവും ആവാമല്ലോ .
  സർക്കാരിനെതിരെ പ്രതികരിക്കുമ്പോൾ അത് സഭയുടെ താൽ‌പ്പര്യം ( സാമ്പത്തിക ലാഭം മാത്രം) മാത്രം കണക്കിലെടുത്താവരുത് . അതിന് സാമൂഹ്യ നന്മയിൽ അധിഷ്ടിത മായ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം, അത് മതേതരത്തിന് തുരംഗം വയ്ക്കുന്ന സങ്കുചിത ചിന്താഗതി ആയിരിക്കരുത്. ഭൂരിപക്ഷത്തിന് ( മതാടിസ്ഥാനത്തിലല്ല) ഗുണമുണ്ടാകുകയും അതിലൂടെ സാമൂഹ്യ പുരോഗതിയ്ക്ക് വകവയ്ക്കുകയും ചെയ്യുന്ന കാര്യങ്ങളാണെങ്കിൽ അവയെ പിന്താങ്ങണം. കഴിഞ്ഞ കുറേ കാലങ്ങളായി സഭയുടെ മിഷ്ണറി പ്രവർത്തനം ഒരു കോർപ്പറേറ്റ് ബിസ്നസ്സ് സ്ഥാപനം എന്ന നിലയിലേയ്ക്ക് ചുരുങ്ങിപോയി. ഒരുകാലത്ത് കേരളത്തിലെ പാതിരിസമൂഹത്തിന് സമൂഹത്തിൽ നല്ല വില ഉണ്ടായിരുന്നു ഇന്ന് അത് എത്രത്തോളം ശേഷിക്കുന്നു എന്ന് കണ്ടറിയേണ്ടിയിക്കുന്നു. വിവാദങ്ങളിൽ സ്വയം തലവയ്ക്കുന്ന തിളയ്ക്കുന്ന രക്ത വാഹികളായി മാറിപ്പോയിരിക്കുന്നു, ആത്മീയതയിൽ നിന്നും ഉണ്ടാകേണ്ട പ്രസന്നതയ്ക്കും,ശാന്തിക്കും പകരം, ക്രോധവും, ക്ഷോഭവും ത്രസിക്കുന്ന മുഖശ്രീ ആണ് പല വൈദികരുടേയും മുഖത്ത് നിഴലിക്കുന്നത്, ( ടീ.വി. പ്രോഗ്രാമുകളിൽ പാത്രിരിമാരുടെ ശരീരഭാഷ ശ്രദ്ധിക്കുക) എന്തുപറ്റി കേരളത്തിലെ വൈദികർക്ക്………………………..
  സർക്കാരുകൾ കാണിക്കുന്ന തോന്ന്യാസങ്ങളെ ചോദ്യം ചെയ്യാൻ ഇവിടെ ഒരു പ്രതിപക്ഷമില്ലെ., മതങ്ങൾ അല്ലങ്കിൽ മതത്തിന്റെ പേരിൽ ഇതിൽ ഒരു ഇടപെടൽ ആവശ്യമാണോ ? മനുഷ്യരുടെ പേരിൽ ഇടപെട് അതല്ലെ അതിന്റെ ശരി. പണ്ടൊരിക്കൽ ഒരു കന്യാത്രീ നോർത്ത് ഇന്ത്യയിൽ ബലാത്സഗം ചെയ്യപ്പെട്ടു, അതിന്റെ പേരിൽ ഇവിടെ മുഴുവൻ കൃസ്ത്യാനികളും ( ഒരുപക്ഷേ) ഇതിനെതിരെ ഇവിടെ പ്രക്ഷോഭം നടത്തി ഇതിൽ മിക്കവാറും എല്ല സഭകളിലേയും കന്യാസ്ത്രീകളും, വികാരികളും പങ്കെടുത്തു ആ പ്രതിക്ഷേധത്തെ കേരളത്തിലെ ജനങ്ങൾ രണ്ട്‌കൈയ്യും നീട്ടി സ്വീഅകരിച്ചു., അത് അനിവാര്യമായ ഒന്നാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു. ഇതിൽ ഒട്ടും ശരിയല്ലാത്ത പ്രവർത്തി ഒളിഞ്ഞുകിടന്നിരുന്നു.., ഒരു വർഗ്ഗ തിരിവ്…, അതായത് അവിടെ ഉയർത്തി കാട്ടപ്പെട്ടത് ഒരു കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന താണ്….പക്ഷെ അതിൽ നിന്നും എത്രയോ മഹത്തരമായേനെ അത് ഒരു സ്ത്രീക്കെതിരെ നടന്ന അതിക്രമമായി അതിനെ ഉയർത്തികാട്ടുകയും, പിന്നീട് ഉണ്ടായ സ്ത്രീ പീഠനങ്ങളിൽ സഭയുടെ പ്രതിക്ഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നെങ്കിൽ ?! കേവലം ക്രൈസ്തവർക്കായി മാത്രം (എല്ലാ ക്രൈസ്തവർക്കും വേണ്ടി അല്ല അതിൽ വേണ്ടപ്പെട്ടവർക്ക് മാത്രം., അല്ലേങ്കിൽ അഭയ കേസ്സ് 16 വർഷം നീളില്ലല്ലോ. അനുപമ കേസ്സ് ഉണ്ടാവുകയിമില്ല) പ്രതികരിക്കുന്ന വെറും ഒരു സഹകരണ പ്രസ്ഥാനമായി മാറിപ്പോയി സഭ. കന്യാസ്ത്രീകളെ സഭ ഉയർത്തികാട്ടുന്നത് സാമൂഹ്യ സേവനം ചെയ്യുന്ന സഹോദരിമാർ എന്നാണ്. പൊതു സമൂഹത്തിനോ അതോ ഏതെങ്കിലും പ്രത്യേക സമൂഹത്തിനോ എവിടെയാണ് ഇവരുടെ സേവനം ലബിക്കുന്നത് ?. (കന്യാസ്ത്രീമാർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനം സുസ്ത്യർഹമായ സേവനം തന്നെ).

  4)തങ്ങള്‍ക്കനുകൂലമല്ലാത്തതിനെയൊക്കെ ഇല്ലാതാക്കുക. എന്നിട്ട് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സര്‍വ്വാ‍ധിപത്യം.
  ഇത്രയും കടന്ന് ചിന്തിക്കണോ ഇത് കേരളമല്ലെ മാഷെ ! സ്വാശ്രയത്തിന്റെ കാര്യത്തിൽ ഇതല്ലെ സഭ സ്വീകരിച്ച് നിലപാട്‌ തങ്ങള്‍ക്കനുകൂലമല്ലാത്തതിനെ-യൊക്കെ ഇല്ലാതാക്കുക. എന്നിട്ട് വിദ്യാഭ്യാസ മേഖലയിൽ സര്‍വ്വാ‍ധിപത്യം. ഈ ഹിഡൻ അജണ്ടതന്നെ ആണ് സഭപിൻ തുടരുന്നതും ഈ ദീർഖ വീക്ഷണമാണ് കേരളത്തിൽ ക്രൈസ്തവസഭ സാമൂഹ്യ സേവനം എന്ന നിലയിൽ വിദ്യാഭ്യാസത്തിന്റെ കുത്തകകൾ ആയത് “ കേരളത്തിലെ മൊത്തം വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിൽ ക്രൈസ്തവരുടെ എത്ര എന്നും ഉള്ള കണക്ക് ഈ കാഴ്ച്ചപ്പാടിനെ സാധൂ‍കരിക്കുന്നു. പാഠ പുസ്തക വിവാദം വന്നപ്പോഴും മറ്റ് ചില സാമൂഹ്യ പ്രശ്നം വന്നപ്പോഴും സ്കൂളുകൾ അടച്ചിടുക എന്ന സമരമുറ സഭ പുറത്തെടുക്കുന്നു. സർക്കാർ ശമ്പളം പറ്റുന്ന അധ്യാപകർ ഗവണ്മെന്റിന്റെ ഭാഗമാണ്, അവർ എപ്പോൾ എന്തുചയ്യണം എന്ന് തീരുമാനിക്കാനുള്ള അവകശം ഇന്ന് സഭയ്ക്ക് തീറ് കിട്ടിയിരിക്കുന്നു. പവ്വത്തിൽ തിരുമേനിയുടെ അഹന്ത നിറഞ്ഞ പ്രസ്ഥാവനകൾ ഈ വീക്ഷണകോണിൽ നിന്നും രൂപിഭവിച്ചതാവാം.

 11. വീ.കെ.ബാല Said:…
  സ്വാശ്രയത്തിന്റെ കാര്യത്തിൽ ഇതല്ലെ സഭ സ്വീകരിച്ച് നിലപാട്‌ തങ്ങള്‍ക്കനുകൂലമല്ലാത്തതിനെ-യൊക്കെ ഇല്ലാതാക്കുക.

  എന്റെ മൊത്തതിലുള്ള ഒരു വീക്ഷണം ഇവിടെ കൊടുത്തിട്ടുണ്ട്… താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w