പാഠപുസ്തകവധം – ഹൈബി ഈഡന്റെ ആട്ടക്കഥ ഒന്നാം ദിവസം

പണ്ടൊരു പരസ്യം ഉണ്ടായിരുന്നു-

പാവം പയ്യൻ അവനെ ആരും സ്നേഹിക്കുന്നില്ല.

ഇവിടെ പയ്യൻ എന്നതിന്‌ ഹൈബി ഈഡൻ എന്ന് ചേർക്കുന്നു.

എന്തൊക്കെ പരാക്രമങ്ങളാണ്‌ ഈ ചെറുക്കൻ കാട്ടിക്കൂട്ടിയത്‌?

നാലഞ്ചു ദിവസം പഠിപ്പു മുടക്കിക്കൾഞ്ഞു-കെ.എസ്‌.യു.വിന്റെ ചെലവിൽ…
ഗുണ്ടകളെ ഇറക്കി അക്രമം നടത്തി…
ഏഴാം ക്ലാസ്സ്‌ വേണ്ടെന്ന് പ്രഖ്യാപിച്ചു…
സാമൂഹ്യപാഠം ശരിയല്ലെന്ന് ബിസ്കറ്റ്‌ കുട്ടന്മാരെ പഠിപ്പിച്ചു…

ഇതൊക്കെക്കണ്ട്‌ ഞെട്ടിയത്‌ പ്രധാനമായും രണ്ടുപേരാണ്‌.
ഒരാൾ രമേശ്‌ ചെന്നിത്തല
മറ്റേയാൾ ടി.സിദ്ദിഖ്‌

അവർക്ക്‌ അടങ്ങിയിരിക്കാൻ കഴിയുമോ?

തുടങ്ങി ആക്ഷൻ…

വിമൽക്കുമാർ(ചെന്നിത്തലയ്ക്ക്‌ കോൺഗ്രസുകാർ നൽകിയ ഓമനപ്പേര്‌)പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ചു-ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം മതനിന്ദ വളർത്തുന്നു.(വാക്കുകൾക്ക്‌ കടപ്പാട്‌ കത്തോലിക്കൻ അച്ചന്മാർ)

സിദ്ദിഖ്‌ ക്രിമിനലുകളെ തേടിയിറങ്ങി.കൊറേ അക്രമം കാണിച്ചു.
ഒടുവിൽ പ്രഖ്യാപിച്ചു-നിരഹാരം!

വാഗ്ദാനങ്ങൾ നൽകി കുറേപ്പേരെ രംഗത്തിറക്കി.
ഏശിയില്ല..

പിന്നൊരു അമിട്ട്‌-

താൻ തന്നെ നിരാഹാരം കിടക്കുന്നു!

ആരും ഞെട്ടിയില്ല; സ്വന്തം മാതാപിതാക്കളൊഴിച്ച്‌.

ഏതാനും ദിവസം കഴിഞ്ഞു.
സർക്കാർ മൈൻഡ്‌ ചെയ്തില്ല.

ചില്ലറ അക്രമങ്ങളൊക്കെ പയറ്റി…

രക്ഷയില്ല.

പൊടിയും തട്ടി വീട്ടിലേക്ക്‌…

ഇതിനിടയിൽ സുഖചികിത്സയ്ക്ക്‌ പോയിരുന്ന ഹൈബി തിരിച്ചെത്തി.
ചില പ്രഖ്യാപനങ്ങളൊക്കെ നടത്തി….

പാഠപുസ്തകം പിൻ വലിച്ചേ പറ്റൂ…

അധ്യാപകന്റെ മരണത്തോടെ സമ്മർദ്ദത്തിലായ കോൺഗ്രസ്സും ലീഗും അത്‌ കേട്ട്‌ ഞെട്ടി…

തെരഞ്ഞെടുപ്പ്‌ അടുക്കുകയാണല്ലോ…

കാമ്പ്രസ്സ്‌ മുന്നണി യോഗം കൂടി..

മാണിയും കുഞ്ഞാലിയും പതിവുപോലെ ചിലച്ചു-പിൻ വലിക്കണം…

ഗൗരിയമ്മ എതിർത്തു…
മതനിഷേധം എവിടെയെന്ന് ചോദിച്ചു…
എം.വി.രാഘവനും കൂടെക്കൂടി..

നേതാക്കൾക്ക്‌ ഉത്തരം മുട്ടി…

ഒടുവിൽ തീരുമാനിച്ചു-

പാഠപുസ്തകം പിൻ വലിക്കേണ്ടതില്ല.ചില പാഠങ്ങൾ മാത്രം ഒഴിവാക്കിയാൽ മതി.

സിദ്ദിഖിനും ഹൈബിയ്ക്കും അരിശം വന്നു…

അവർ ഉറഞ്ഞുതിള്ളി–

‘പാഠപുസ്തകം പിൻ വലിക്കുക തന്നെ വേണം’

കോൺഗ്രസ്സ്‌ ഉപാധികളില്ലാതെ ഗവൺമന്റുമായി ചർച്ചയ്ക്കു തയ്യാറായതും അവർക്ക്‌ പിടിച്ചില്ല.

ഇനി എന്തു ചെയ്യും?

ഒരു വിദ്യാഭ്യാസ ബന്ദ്‌ കൂടി നടത്താൻ കെ.എസ്‌.യു ഓർഡറിട്ടു.

അച്ചന്മാരും കൊച്ചച്ചന്മാരും സ്കൂളുകൾ പൂട്ടിയിട്ട്‌ പിൻ തുണ നൽകി.സ്കൂളിൽ വന്ന കുട്ടികളെ വിരട്ടി ഓടിച്ചു..

തീർന്നില്ല…

ഹൈബിയും കൂട്ടരും ബദൽ(?)പാഠപുസ്തകം അച്ചടിച്ചിറക്കി..

എത്രയെണ്ണം?

അൻപതിനായിരം കോപ്പി…

പണം എവിടന്ന്?

അത്‌ ചോദിക്കരുത്‌!

അങ്ങനെ വിലസി നിൽക്കുന്നു ഹൈബി…

ബദൽ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ട്‌ സിദ്ദിഖ്‌ ഒപ്പമുണ്ട്‌…

തെരഞ്ഞെടിപ്പിൽ ഒരു ടിക്കറ്റ്‌ അതാണ്‌ ആത്യന്തിക ലക്ഷ്യം!!

കഷ്ടം….ഇങ്ങനെയും ഒ‍ാരോരോ അവതാരങ്ങൾ…

Advertisements

One thought on “പാഠപുസ്തകവധം – ഹൈബി ഈഡന്റെ ആട്ടക്കഥ ഒന്നാം ദിവസം

  1. കൊള്ളാം അണ്ണാച്ചി., കുറേ കാലം മുൻപ് വേറൊരാൾ ഇതുപോലെ പട്ടണികിടന്നു…. മറ്റാരുമല്ല സാക്ഷാൽ ശ്രീ മാൻ മുരളി…. ചെന്നിത്തലയും പിന്നെ വേറെ ചില തലകളും തന്നെ പട്ടണിക്കിട്ട് കൊല്ലാൻ ആണ് ഈ നിരാഹാരം എന്ന ആയുധം എടുത്തത് എന്ന് മനസ്സിലാക്കിയ മുരളി അതിൽ നിന്നും സ്വയം പിൻ‌വാങ്ങി.., ഇനീ ജീവനുള്ള കാലം മുരളി നിരാഹാരത്തിന് ശ്രമിക്കില്ല, അന്ന് നയനാരെ നോക്കി കരഞ്ഞിരിക്കും “ എന്റെ പൊന്നങ്കിളെ ഈ ചതി പാടില്ലായിരുന്നു എങ്ങനെ എങ്കിലും എന്നെ ഒന്നു രക്ഷിക്കു..” “ ഓന്റെ വേല വല്ലതും നമ്മുടെ അടുത്ത് നടക്കുമോ ഭക്ഷണം ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്” പിന്നെ ഈ കെ നായനാരുടെ തനതായ ഒരു ചിരിയും ചിരിച്ചിരിക്കും… ഇതു തന്നെ ആയിരിക്കും ശ്രിശ്രീ സിദ്ധിക്കിന്റെ വഴിയും… തല്ലിക്കൊന്നാൽ ഇങ്ങനെ ഒരു അഭ്യാസത്തിന് മുതിരില്ല……

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w