ബ്ലോഗ് നിരൂപണം.വാല്യം-8(22/07/2008)

തെരുവിന്റെ പെണ്‍കുട്ടി
————————————

‘ഒരു വേനല്‍ക്കാലത്തു പെയ്ത മഴയില്‍
അറിയാതെ ചുണ്ടിനെ നനയിച്ച ആ മഴത്തുള്ളിയുടെ
നനവ്‌ മായും മുന്‍പേ ആയിരുന്നു അവള്‍
സ്വന്തം രക്തത്തിന്റെ രുചിയും ആദ്യമായറിഞ്ഞത്‌’

സൂര്യനെല്ലിയിലെ പെണ്‍കുട്ടിയിലാരംഭിക്കുന്ന സമീപകാല പീഢന കഥകള്‍ മുഴുവന്‍ ഓര്‍മ്മയിലെത്തിക്കുന്നു ഈ വരികള്‍..

പെണ്ണിനെ ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ആധുനിക സമൂഹം…

പ്രലോഭനങ്ങളുമായി കഴുകന്മാര്‍..

എവിടെയാണ്‌ അഭയം?

എങ്ങനെയൊക്കെയാണ്‌ അവള്‍ ചതിക്കപ്പെട്ടത്‌ എന്ന് കവി വിശദീകരിക്കുന്നു…

‘ഒരിക്കലും കണ്ടിട്ടില്ലാത്ത വര്‍ണ്ണ ചിറകുള്ള തൂവലുമായി’-ആകാശത്തൂടെ പറന്നുപോയ ഒരു പക്ഷിയെ നോക്കി നിന്ന രത്രിയിലാണ്‌ അവക്കുടെ മുറിയില്‍ കഴുകന്മാര്‍ പറന്നിറങ്ങിയത്‌!

നല്ല കവിത.

ഇമേജുകള്‍ വളരെ ശക്തമാണ്‌…ആലോചനാമൃതമാണ്‌.

പിന്നെ,ഒരു എതിരഭിപ്രായമുള്ളത്‌ ചിത്രത്തിന്റെ കാര്യത്തിലാണ്‌. മീരാ ജാസ്മിന്റെ ചിത്രമാണ്‌ കവിതയ്ക്ക്‌ നല്‍കിയിരിക്കുന്നത്‌…അത്‌ വേണ്ടിയിരുന്നില്ല.

മീരയുടെ ജീവിതവുമായുള്ള സാദൃശ്യങ്ങളില്‍ വായന പരിമിതപ്പെട്ടുപോകുന്നു..

അത്‌ വേണ്ടിയിരുന്നില്ല.ആ ചിത്രം ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

എല്ലാ ബ്ലോഗര്‍മാരും വായിച്ചിരിക്കേണ്ട കവിതയാണിത്‌.

www.mashathullikalpadiyathrattukal.blogspot.com

________________________________________________________________________________________

ദ്രൗപദിയുടെ ‘വിലാപങ്ങള്‍ക്കിടയില്‍’
——————————————-

നിവേദിതയുടെ കഥ പറയുകയാണ്‌ ദ്രൗപദി…

താളം തെറ്റിയ കുടുംബത്തിന്റെ കഥ..

അച്ഛന്‍ ശവം മറവുചെയ്യുന്നയാള്‍…
അമ്മ വ്യഭിചാരിണി…
ആ വഴിയ്ക്ക്‌ അനിയത്തിയെ നഷ്ടമാകുന്നു…
അച്ഛന്റെ മരണശേഷം നിവേദിത ഒറ്റയ്ക്കാകുന്നു…

അവള്‍ വേദനകള്‍ പറഞ്ഞിരുന്ന മരവും നഷ്ടമാകുന്നു….

കരുണ രസത്തിന്റെ തിരത്തള്ളലാണ്‌ വരികളില്‍…
ക്ലീഷേ വന്ന വാക്യങ്ങള്‍…

വലിയ ഒരു ക്യാന്‍ വാസ്‌.
കഥ പറച്ചില്‍ തന്ത്രം അറിയില്ല.

സ്കൂള്‍ കുട്ടികളുടെ രചനപോലെയാണ്‌.
അത്രയേ പറയാനുള്ളൂ…

നല്ല കഥകള്‍ ധാരാളം വായിക്കേണ്ടീരിക്കുന്നു എന്ന് വിദൂഷകന്‍.

www.varshakalam.blogspot.com

_________________________________________________________________________________

മഴയില്‍ നനയുവാന്‍ നീ വീണ്ടും വരിക
——————————————-

പ്രണയസ്മൃതിയാണിക്കവിത.

കാല്‌പനിക വസന്തം കേരളക്കരയെ അനുഗ്രഹിച്ചകാലത്ത്‌ എഴുതപ്പെടേണ്ടീയിരുന്ന കവിത-

നന്മകളെല്ലാം നശിച്ച ഈ കാലത്തും നമ്മില്‍ പ്രണയത്തിന്റെ സുഗന്ധം നിറയ്ക്കാന്‍ ഈ വരികള്‍ക്കാവുന്നു..

‘ചെറുമരമൊന്നുലഞ്ഞതും
നിന്‍ തളിര്‍മെയ്‌ നനഞ്ഞതും
കാറ്റില്‍ കുളിര്‍ന്നതും സഖി
മറക്കുവതെങ്ങിനെ ഞാന്‍..’

-നമുക്കും മറക്കാന്‍ കഴിയില്ല.

മധുരകോമളകാന്തപദാവലികള്‍ കൊണ്ട്‌ അണിയിച്ചൊരുക്കിയ കവിത-

നമ്മുടെ ഹൃദയത്തിലെ ഏതോ തന്ത്രികളില്‍ തൊടുന്നു..

പരുപരുത്ത യാഥാര്‍ത്ഥ്യങ്ങള്‍ കൂടി കാണാന്‍ കവിയ്ക്ക്‌ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

www.blongaala.blogspot.com

____________________________________________________________________________________

ഏലാ വാര്‍ത്തകള്‍
——————————-

(കുഴിച്ചെടുത്ത് അവതരിപ്പിക്കുന്നത് സരസുവും സരളയും)

-അധ്യാപകനെ ചവിട്ടിക്കൊന്നിരിക്കുന്നു.ചേച്ചീ..ഈ യൂത്ത്‌ ലീഗുകാരെ തൂക്കിക്കൊല്ലണ്ടേ…

-ഗുരുത്വമില്ലാത്ത …വിവരമില്ലാത്ത…കാട്ടുമൃഗങ്ങളാ..കള്ളച്ചോറും തിന്ന് കുട്ടികളെ ഒണ്ടാക്കലാ ഇവന്മാരുടെ പണി..

-കുഞ്ഞാലിക്കുട്ടീടെ കൊട്ടേഷന്‍ ഗ്രൂപ്പിലെ അംഗങ്ങളെന്നാ കേള്‍ക്കുന്നത്‌…

-ശരിയായിരിക്കും.ഓനില്ലാത്ത തെണ്ടിത്തരങ്ങളുണ്ടോ?

-എന്നാലും ആ തങ്ങളും ഈ ഗ്യാങ്ങില്‍പ്പെട്ടുപോയല്ലോ..

-അത്‌ ശരിയല്ലെടീ…തങ്ങള്‍ മാന്യനാ…പക്ഷെ ചില ദൗര്‍ബല്യങ്ങളുണ്ട്‌.കുഞ്ഞാലിക്കുട്ടി അത്‌ മുതലാക്കുന്നു ..അത്രേയുള്ളൂ..

-കഷ്ടം!!!!!

2
——————-

-ചേച്ചീ.. ജി.എസ്‌.ടി.യു. എന്ന് കേട്ടിട്ടുണ്ടോ?

-പിന്നില്ലേ…കോണ്‍ഗ്രസ്സിന്റെ അധ്യാപക സംഘടന..

-കറക്റ്റ്‌.അവര്‍ ക്ലസ്റ്റര്‍ ബഹിഷ്കരിച്ചുവത്രെ.

-അത്‌ ശരിയല്ല.നേതാക്കന്മാര്‍ മാത്രമേ വരാതിരുന്നുള്ളൂ.അണികള്‍ക്ക്‌ സാമൂഹ്യ പ്രതിബദ്ധതയുള്ളതുകൊണ്ട്‌ പങ്കെടുത്തു.

-ഈ നേതാക്കളെന്തിനാ വിട്ടുനിന്നത്‌?

-ക്ലസ്റ്റര്‍ നടക്കുന്ന ദിവസം അഞ്ചോ പത്തോ കൂട്ടിക്കിട്ടാന്‍..

-ശ്ശെ..നക്കാപ്പിച്ച കാശിനു വേണ്ടിയാ…

-പിന്നല്ലാതെ..പതിനായിരങ്ങള്‍ ശമ്പളം വാങ്ങിന്നോരാ…പറഞ്ഞിട്ടെന്തു കാര്യം…കാശെന്നു കേട്ടാല്‍ വാ പിളര്‍ന്നുപോകും…

-കുട്ടികളെ നല്ല രീതിയില്‍ പഠിപ്പിക്കാനുള്ള പരിശീലനം ഉപേക്ഷിച്ചത്‌ ശരിയായില്ല.

-ഓ…പിന്നെ.. തള്ള ചത്താലും രണ്ടു പക്ഷം പറയുന്നോരാ..പിന്നെയാണ്‌…ഇവര്‍ക്ക്‌ എന്ത്‌ സ്കൂള്‌..ഏത്‌ കുട്ടികള്‌..ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ജയ്‌ വിളിക്കണം.ഉണ്ണണം…ഉറങ്ങണം…അത്ര തന്നെ..സ്വന്തം പിള്ളേരൊക്കെ അങ്ങ്‌ അണ്‍-എയിഡഡിലാണല്ലോ..

-സര്‍ക്കാര്‍ ഇവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

-അത്‌ വേണ്ടതു തന്നെ.ഈ നശൂലങ്ങളെ പീരിച്ചു വിടണം..എങ്കിലേ വിദ്യാഭ്യാസ രംഗം നന്നാവൂ…

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌———‌—————————————————————————————-

‌‌‌‌‌‌‌‌‌‌‌‌‌‌—‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

Advertisements

3 thoughts on “ബ്ലോഗ് നിരൂപണം.വാല്യം-8(22/07/2008)

  1. നല്ല ഉദ്യമം.

    നിരൂപണത്തെ നിരൂപണം ചെയ്യാനും പണം കൊടുത്താല്‍ ആളെക്കിട്ടുന്നകാലമാണ്..
    പ്രത്യേകിച്ച് ബ്ലോഗില്‍…
    🙂

  2. അഭിപ്രായങ്ങള്‍ക്ക് നന്ദി…
    ശ്രദ്ധയില്‍പ്പെടുന്ന നല്ല സൃഷ്ടികള്‍ ചൂണ്ടിക്കാണിക്കാനപേക്ഷ…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w