അദ്വാനി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്..

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ശ്രീ.എല്‍.കെ.അദ്വാനി പറഞ്ഞ അഭിപ്രായം-ആണവ കരാര്‍ പോലുള്ളവ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തേ നടപ്പിലാക്കാന്‍ സാധിക്കൂ എന്ന രീതിയിയില്‍ ഭരണഘടന ഭേദഗതി ചെയ്യണം.
തികച്ചും പ്രസക്തമായ നിരീക്ഷണം!

ജനാധിപത്യത്തിന് അപമാനകരമായ കാര്യങ്ങളാണ് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
എം.പി മാരെ ചാക്കിട്ടു പിടിക്കാന്‍ നെട്ടോ‍ട്ടമോടുകയാണ് കോണ്‍ഗ്രസ്സ്.

ഈ കരാര്‍ ആര്‍ക്കു വേണ്ടിയാണ്?

കോടികള്‍ മുടക്കി ആണവ കരാര്‍ പസ്സാക്കുന്നത് എന്തിന് വേണ്ടി?

എം.പി. മാരെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് കോടികള്‍ ഒഴുക്കുന്നത് വങ്കിട കോര്‍പ്പറേറ്റുകളാണ്!
അവരുടെ താല്പര്യം എന്താണ്?

കഴിഞ്ഞ രണ്ടുവര്‍ഷം പറഞ്ഞിട്ടും മനസ്സിലാകാത്ത കാര്യം പെട്ടെന്ന് പിടികിട്ടി കോണ്‍ഗ്രസ്സിനെ അനുകൂലിക്കുന്നവര്‍ ജനാധിപത്യത്തിന്റെ കശാപ്പുകാരല്ലേ?
അവര്‍ക്ക് സ്വാര്‍ത്ഥലാഭമല്ലാതെ മറ്റെന്താണുള്ളത്?

സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു പാര്‍ട്ടി ഇത്ര അധ:പതിക്കാമോ?

പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിലേ ഇത്തരത്തിലുള്ള കരാറുകള്‍ പാസ്സാകുകയുള്ളൂ എന്ന് നിയമമുണ്ടാക്കണം.
കാരണം ഇത് കേവലം രണ്ട് വ്യക്തികള്‍ തമ്മിലുള്ള കരാറല്ല.
രണ്ട് രാജ്യങ്ങള്‍ തമ്മിലാണ്..
അത് ഭാവി തലമുറയെ ബാധിക്കുന്നതാണ്.

ആര്‍ക്കോ കൊടുത്ത് വാക്ക് പാലിക്കാനെന്ന വിധത്തിലാണ് കോണ്‍ഗ്രസ്സ് പെരുമാറുന്നത്.

Advertisements

3 thoughts on “അദ്വാനി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്..

  1. പറഞ്ഞത് ശരിയാണ്. ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള കച്ചവടക്കരാറല്ല. അങ്ങനെയായിരുന്നെങ്കില്‍ രണ്ടുകൂട്ടരും തങ്ങളുടെ താല്പര്യം പരിരക്ഷിയ്ക്കാന്‍ പരമാവധി ശ്രമിയ്ക്കും.
    ഇത് രാജ്യങ്ങള്‍ തമ്മിലാണ്. അവിടെ മറ്റു പല താല്പര്യങ്ങളും സ്വാധീനം ചെലുത്തും. ആരെങ്കിലും ആശങ്ക പ്രകടിപ്പിച്ചാല്‍ അവരെയൊക്കെ വിദേശഏജന്റുമാരോ രാജ്യദ്രോഹികളൊ ഒക്കെയായി മുദ്രകുത്തി വായടപ്പിയ്ക്കാം.
    ഇത്തരം കരാറുകള്‍ വ്യക്തികളുടെ താല്പര്യത്തിനേക്കാള്‍ രാജ്യതാല്പര്യത്തിനാണ് മുന്തൂക്കം കൊടുക്കേണ്ടത്. അതാകട്ടെ കാര്യങ്ങള്‍ തുറന്നു പറഞ്ഞും ജനങ്ങളെ വിശ്വാസത്തിലെടുത്ത് പാറ്ലമെന്റിന്റെ അനുമതിയോടുകൂടെ മാത്രമേ പാടുള്ളു താനും.

  2. നവലോകക്രമത്തിന്റെ ഇരകള്‍ മാത്രമല്ലേ മന്‍‌മോഹന്‍‌സിങും ഗവണ്‍‌മെന്റും?ദു‌ര്‍‌ബലനായ ഒരു നേതാവിനു മറ്റെന്ത് ചെയ്യാന്‍ പറ്റും?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w