മന്മോഹന്‍ സിംഗ്‌ അമേരിക്കയിലേക്ക്‌… സോണിയ ഇറ്റലിയിലേക്ക്‌…. ഇന്‍ഡ്യയിലെ കോണ്‍ഗ്രസ്സുകാര്‍ പാതാളത്തിലേക്കും…!

ആണവകരാര്‍ പ്രശ്നത്തില്‍ മന്മോഹന്‍ സിംഗ്‌ സേച്ഛാധിപതിയെപ്പോലെ പെരുമാറുന്നുവത്രെ!

ആരോടും കൂടി ആലോചിക്കാതെ തീരുമാനങ്ങളെടുക്കുന്നു…

ചര്‍ച്ചചെയ്യുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ്‌ നേതാക്കള്‍…

ഒപ്പിടാന്‍ തീയതിയേ നിശ്ചയിക്കേണ്ടതുള്ളൂ എന്ന് മന്മോഹന്‍-

സോണിയ്ക്ക്‌ പ്രത്യേകിച്ച്‌ അഭിപ്രായമൊന്നുമില്ല..ബുഷിനോട്‌ മമതയുണ്ടുതാനും!
രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‌പിച്ചതും പാല്‍ എന്ന ഒരു ലൈന്‍–

ആരുമായിട്ടൊക്കെ അമേരിക്ക ചങ്ങാത്തം കൂടിയിട്ടൊണ്ടോ അവരൊക്കെ കുത്തുപാളയെടുത്തിട്ടുണ്ട്‌.-അതാണ്‌ ചരിത്രം.

കുടിയേറ്റക്കാരന്മാരുടെ ചരിത്രമാണ്‌ അമേരിക്കയുടേത്‌..

ആണവകരാറിന്റെ ഗുണദോഷങ്ങള്‍ വിശദീകരിക്കാന്‍ കോണ്‍ഗ്രസ്സിനിതുവരെ സാധിച്ചിട്ടില്ല.

അതിന്റെ ആപത്തുക്കള്‍ ഇടതുപക്ഷം നിരത്തിവച്ചിരിക്കുന്നു..കോണ്‍ഗ്രസ്സിന്‌ അത്‌ കണ്ട ഭാവമില്ല!
അങ്ങാടിമരുന്നാണോ പച്ചമരുന്നാണോ എന്നൊരു അങ്കലാപ്പ്‌….

കേരളത്തില്‍ ടോം വടക്കനും എം.ഐ.ഷാനവാസും മറ്റും മറ്റും ബുജികളെപ്പോലെ,കുരുടന്‍ ആനയെ കണ്ടതുപോലെ…നട്ടപ്പിരാന്തുകള്‍ വിളിച്ചു പറയുന്നു…
ആര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല.

സര്‍ക്കാര്‍ വീണാലും ഒപ്പിടും എന്ന് പ്രധാനമന്ത്രി–
അമേരിക്കന്‍ പൗരത്വം സ്വപ്നം കാണുന്ന അദ്ദേഹത്തെ കുറ്റം പറയേണ്ടതില്ല.ലോക ബാങ്കിന്റെ പഴയ ഉദ്യോഗസ്ഥനാണല്ലോ.ആ വിധേയത്വം കാണിക്കണമെല്ലോ..

സോണിയയ്ക്ക്‌ രഷ്ട്രീയം മടുത്തു.സ്വന്തം രാജ്യത്തിലേയ്ക്കൊരു മടക്കം അവരും ആഗ്രഹിക്കുന്നുണ്ടാവാം…

ഇവരെ തലയിലെടുത്തു നടന്ന ഇന്‍ഡ്യന്‍ ‘സിങ്കങ്ങള്‍’ എങ്ങോട്ട്‌ പോകും…

വിശ്വാസവോട്ട്‌ നേടാന്‍ രാഷ്ട്രീയ കുതിരക്കച്ചവടം പൊടിപൊടിക്കുന്നുവത്രെ!

കോടികളാണ്‌ ഒരു എം.പി യുടെ വില-
പണപ്പെരുപ്പം എന്നുപറയുന്നത്‌ ഇതാണോ?

ആണവകരാറിലൂടെ ഇന്‍ഡ്യയുടെ പരമാധികാരം അപകടത്തിലാകും എന്നത്‌ നിസ്തര്‍ക്കമായ കാര്യമാണ്‌.
രാജ്യത്തെ പണയപ്പെടുത്തുന്നവരെ ജനം കൈകാര്യം ചെയ്യാതിരിക്കുമോ..!
ഈശ്വരോ രക്ഷതൂ…

വാല്‍ക്കഷണം-പരശുരാമനെ ഉപാസിക്കുകയാണ്‌ കോണ്‍ഗ്രസ്സുകാരിപ്പോള്‍..
മഴുവെറിഞ്ഞ്‌ ഒരു പുതിയ ഭൂഭാഗം സൃഷ്ടിക്കാന്‍..!
വേറെയെവിടെയാണ്‌ അഭയം????

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w