ടി.സിദ്ദിഖിന്റെ പൂഴിക്കടകന്‍ – ചെന്നിത്തലയ്ക്കും ഹൈബിയ്ക്കും എതിരെ……

യൂത്ത്‌ കോണ്‍ഗ്രസ്സിലെ ലക്ഷണംകെട്ട കുട്ടി സിദ്ദിഖ്‌ അവസാനം ആ കടുംകൈയ്ക്കൊരുങ്ങുന്നു!

നിരഹാരം തുടങ്ങുന്നുവത്രെ!

എന്തിന്‌ വേണ്ടി?

പാഠപുസ്തകം പിന്‍ വലിക്കാന്‍..

അക്രമസമരം ഇത്ര വേഗം മടുത്തോ?

അതിനാളെ കിട്ടേണ്ടേ…

മലപോലെ വന്ന ഹൈബി ഈഡന്‍ ആയുധം വച്ച്‌ കീഴടങ്ങി ആശുപത്രിയില്‍ സുഖ ചികിത്സയിലാണ്‌.
നമുക്കിത്രയൊക്കെയേ പറ്റൂ എന്ന് ആത്മഭാഷണം…

ഹൈബിയെ കടത്തിവെട്ടാന്‍ ഉപായങ്ങളാലോചിച്ച്‌ നിദ്രാവിഹീനങ്ങളായ രാവുകള്‍ തള്ളിനീക്കിയ സിദ്ദിഖ്‌ ഒടുവില്‍ വഴികണ്ടെത്തി-‘നിരാഹാരം!’.

വായനയില്ലാത്തതുകൊണ്ട്‌ ചിന്തിക്കുക,നിരൂപണം ചെയ്യുക തുടങ്ങിയവ ഇല്ല.

എസ്‌.എഫ്‌.ഐ,ഡി.വൈ.എഫ്‌.ഐ ,എ.ഐ.വൈ.എഫ്‌..തുടങ്ങിയ സംഘടനകളുടെ നേതാക്കളുടെ വാക്ചാതുരിയും ഊര്‍ജ്ജസ്വലതയും കണ്ട്‌-‘വെറുതെ മോഹിക്കുവാന്‍ മോഹം’-എന്ന് സമാധാനിക്കുന്നു.

അണികളില്ലാത്തതിനാല്‍ കാര്യമായ പണിയില്ല;കുട്ടിനേതാക്കളെക്കൊണ്ട്‌ പ്രശ്നങ്ങള്‍ ആവോളമുണ്ടുതാനും.

ചില പിരിവൊക്കെ സ്വന്തം നിലയ്ക്ക്‌ ഏറ്റെടുക്കുക ഉണ്ടായിട്ടുണ്ട്‌.അതിന്റെ ചരിത്രം കേരളീയര്‍ക്ക്‌ അറിയാവുന്നതാണ്‌.

പിരിച്ചതിന്റെ പാതിയിലേറെ പുട്ടടിച്ചു.ബാക്കിയും കൊണ്ട്‌ ഡല്ലിയിലെത്തിയപ്പോള്‍ വിരട്ടിയോടിക്കുകയുണ്ടായി!

വിമാനക്കൂലി സംഘടിപ്പിച്ച്‌ ഡല്ലിയില്‍ പോയി കറങ്ങി തിരികെ വരികയാണ്‌ പ്രധാന ഹോബി.(സാരമേയം ചന്തയ്ക്ക്‌ പോയതുപോലെയേയുള്ളൂ)

കെ.എസ്‌.യു എന്ന സാധു സംഘടനയുടെ സായുധസമരത്തെ ആളിക്കത്തിക്കാന്‍ ഗുണ്ടകളെ ഏര്‍പ്പാട്‌ ചെയ്തുകൊടുത്തു!
മുന്‍ സമരത്തിന്റെ അനുഭവം സുഖകരമായിരുന്നില്ല.

സമരത്തിനിടയില്‍ ദീപ്തിയെന്ന നേതാവിനെ തങ്ങള്‍ ഏര്‍പ്പാട്‌ ചെയ്ത ഗുണ്ടയില്‍ നിന്ന് രക്ഷിക്കാന്‍ യൂത്തന്മാര്‍ പെട്ടപാട്‌ നമ്മളൊക്കെ കണ്ടതാണ്‌.(ആ ഗുണ്ട ഒന്നിലേറെ ബലാല്‍സംഗ കേസിലെ പ്രതിയാണ്‌!)
‘ഇതിനാണ്‌ സ്വയംകൃതാനര്‍ത്ഥം എന്നു പറയുന്നത്‌’.

നിരാഹാരം കിടക്കാന്‍ ചെല്ലും ചെലവും കൊടുത്ത്‌ ആളെ ഇറക്കിയിരിക്കുകയാണിപ്പോള്‍…ചിലരൊക്കെ പിണങ്ങിയും പോയി..
‘അന്നവിചാരം മുന്നവിചാരം എന്നാണല്ലോ’

ഏറ്റവും ഒടുവിലത്തെ അമിട്ടാണ്‌ സിദ്ദിഖിന്റെ നിരാഹാരം!(അണികളെ ഉഷാറാക്കാന്‍ ‘പോലീസിനെ കൈകാര്യം ചെയ്യും,സമരത്തെ നേരിടുന്ന പോലീസുകാരുടെ എണ്ണമെടുക്കും’-എന്നൊക്കെ വെറുതെ വിളിച്ചുകൂവുന്നുമുണ്ട്‌)

ചെന്നിത്തലയ്കും ഹൈബിയ്ക്കും അങ്കലാപ്പ്‌ സൃഷ്ടിക്കലാണ്‌ പ്രധാന ഉദ്ദേശ്യം.യൂത്ത്‌ കോണ്‍ഗ്രസ്‌ വിചാരിച്ചാലും പലതും നടക്കും എന്നു കാണിച്ചുകൊടുക്കണമെല്ലോ…
പറ്റുമെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ്‌….അത്രയൊക്കെയേ ആഗ്രഹിക്കുന്നുള്ളൂ..

വിദൂഷകന്റെ മുന്നറിയിപ്പ്‌-പട്ടിണികെടന്ന് ചത്താല്‍ ഒരു–ഉം തിരിഞ്ഞിനോക്കില്ല!ജീവന്‍ കെടന്നാല്‍ കൂലിവേലയെടുത്തെങ്കിലും ജീവിക്കാം.

ജനത്തിന്‌ ഈ കലാപരിപാടിയില്‍ താല്‌പര്യമില്ല.

വാല്‍ക്കഷണം-പാഠപുസ്തകം പിന്‍ വലിക്കാനാണ്‌ നിരാഹാരം.പുസ്തകം പഠിപ്പിച്ച്‌ തീരാറായി.കുട്ടികള്‍ക്കിനി അവ വേണ്ട.അവ മൊത്തമായി തൂക്കിയെടുക്കാന്‍ യൂത്തന്മാരെ നിയോഗിക്കാവുന്നതാണ്‌.എന്നിട്ട്‌ കീറുക,കത്തിക്കുക തുടങ്ങിയ ക്ലീഷേകള്‍ അഭംഗുരം തുടര്‍ന്നാലും!

Advertisements

2 thoughts on “ടി.സിദ്ദിഖിന്റെ പൂഴിക്കടകന്‍ – ചെന്നിത്തലയ്ക്കും ഹൈബിയ്ക്കും എതിരെ……

  1. “ജനത്തിന്‍ ഈ കലാ പരിപാടിയില്‍ താത്പര്യമില്ല” എന്ന് താങ്കള്‍ തന്നെ പരയുന്നു, പിന്നെ താങ്കള്‍ എന്തിനിതുപോലെ പോസ്റ്റിടുന്നു? താത്പര്യമുണ്ടാക്കാനോ? താങ്കള്‍ അമേരിക്കന്‍ ചാരനാണെന്ന് സംശയിക്കുന്നു.
    പിന്നെ വിമര്‍ശിച്ച് പോസ്റ്റിടുമ്പോള്‍ കാര്യ കാരണ സഹിതമായിരിക്കണം അല്ലാത്തത് ചവറാണ്, തുടരുക താങ്കളുടെ വിദൂഷണം.

  2. അമേരിക്കന്‍ ചാരനാകാന്‍ താല്പര്യമില്ല.
    കേരള ചാരനാകാന്‍ തയ്യാര്‍…
    പ്രതികരണത്തിന് നന്ദി ..തിലകന്‍..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w