ബ്ലോഗ്‌ നിരൂപണം-വാല്യം-7 (06/07/2008)

ഇരുട്ടിന്റെ സന്തതികള്‍
____________________________________

വര്‍ത്തമാന കാലത്തെ വിശകലനം ചെയ്യുകയാണ്‌ കവി.
പുതിയ ഇമേജുകള്‍ ഉപയോഗിച്ചിരിക്കുന്നു.

ഇരുട്ടിന്റെ സന്തതികള്‍ തിമിര്‍ത്താടുന്നതിനാല്‍ ഗരുഢന്‍ ഉണര്‍ന്നിരിക്കേണ്ടതുണ്ട്‌!

ഗരുഢനെ മനുഷ്യ വിമോചനത്തിന്റെ,മൂല്യ സംരക്ഷണത്തിന്റെ പ്രതിരൂപമായി അവതരിപ്പിച്ചിരിക്കുന്നു.
ഗരുഢന്റെ കഥ കവിതയ്ക്ക്‌ ആഴം നല്‍കുന്നു.

‘മിഴി തെളിക്കേണ്ട വെളിച്ചമേടുത്ത്‌
ശവ’ദാഹം’തീര്‍ത്ത തീക്കൊള്ളികള്‍’

‘നിത്യവും
സ്നേഹദളങ്ങള്‍ ചേര്‍ത്തുവച്ച്‌
വ്യാസം കൂട്ടിയെടുക്കുന്ന
സഹിഷ്ണതയുടെ വ്യത്തം മുറിച്ച്‌ കളഞ്ഞ്‌
വിഷപ്പല്ലുകള്‍ ഇഴഞ്ഞടുക്കുന്നു..’

അതിനാല്‍-

ഗരുഢന്‍ ഉണര്‍ന്നിരിക്കണം
ഉണര്‍ന്നുതന്നെയിരിക്കണം!

കൂടുതല്‍ നല്ല കവിതകള്‍ പ്രതീക്ഷിക്കാവുന്ന തൂലികയാണ്‌ ചന്ത്രകാന്തത്തിന്റേത്‌.

www.chandrakaantham.blogspot.com

_______________________________________________________________________________________

കൂടുതല്‍ മക്കള്‍…കൂടുതല്‍ ഭദ്രത..
__________________________________________

പ്രതിലോമപരമായ പോസ്റ്റുമായി ഡീക്കന്‍ വീണ്ടുമെത്തിയിരിക്കുന്നു!

കൂടുതല്‍ മക്കളുണ്ടായാല്‍ കൂടുതല്‍ ഭദ്രതയുണ്ടാകുമത്രെ.
അഖില ലോക വിവരദോഷികളുടെ സമിതിയാണ്‌ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്‌.

മിനിമം കോമണ്‍സെന്‍സുള്ള ആരും ഇതംഗീകരിക്കാന്‍ ഇടയില്ല.

ഊളമ്പാറയിലെ അന്തേവാസികള്‍ ഇതിനെ അനുകൂലിച്ചേക്കും.അവര്‍ കെ.സി.ബി.സി ക്ക്‌ ജയ്‌ വിളിക്കും!

ഡീക്കന്‍ ബ്ലോഗു തുടങ്ങിയതുകൊണ്ട്‌ ഉണ്ടായ മെച്ചങ്ങള്‍ ഇവയാണ്‌-

1.കേരളത്തിലെ കത്തോലിക്കരെക്കുറിച്ച്‌ പൊതുജനത്തിനുണ്ടായിരുന്ന മതിപ്പ്‌ ഇല്ലാതായി.

2.അന്ധകാരയുഗത്തിലാണ്‌ തങ്ങളെന്ന് ഇവര്‍ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

3.മലര്‍ന്നുകിടന്ന് തുപ്പാനും കൊനഷ്ട്‌ ന്യായങ്ങള്‍ കണ്ടുപിടിക്കാനും അഗ്രഗണ്യരാണ്‌ തങ്ങളെന്ന് തെളിയിച്ചു.

സാധാരണ കത്തോലിക്കന്‍ ഇക്കൂട്ടത്തില്‍പെടുന്നില്ല എന്നത്‌ ആശ്വാസകരമാണ്‌.

അച്ചന്മാര്‍ പിള്ളേരെ ഉല്‌പാദിപ്പിക്കാന്‍ പറഞ്ഞുതീരും മുമ്പെ ചില കന്യാസ്ത്രീകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു എന്നത്‌ പവ്വത്തിലിനും കൂട്ടര്‍ക്കും ആശ്വാസകരമായ വാര്‍ത്തയാണ്‌ എന്നതില്‍ സശയമില്ല.

ഹഫീഫ്‌ എന്ന വായനക്കാരന്‍ എഴുതുന്നു-‘കെ.സി.ബി.സി.യുടെ ആഹ്വാനം കേട്ടപാതി കേള്‍ക്കാത്തപാതി ആലുവായില്‍ ഒരു കന്യാസ്ത്രീ സ്വന്തം നിലയ്ക്ക്‌ പരിശ്രമം തുടങ്ങിയത്‌ വാര്‍ത്തയായി.പിന്നെ കോട്ടയത്ത്‌ ഒരു കൊച്ചച്ചന്‍ രണ്ടു പിള്ളേരുടെ തള്ളയേയും കൊണ്ട്‌ ഒളിച്ചോടി,തന്റെ കോന്റ്രിബ്യൂഷനുവേണ്ടി ആഞ്ഞ്‌ ശ്രമിക്കുന്നു.ഡീക്കന്‍ അച്ചനും സ്കോപ്പ്‌ ഒണ്ട്‌. ഒന്ന് ആഞ്ഞ്‌ ശ്രമിച്ചുകൂടെ?’

ഇതില്‍ കൂടുതലൊന്നും പറയാനില്ല.

പ്രാര്‍ത്ഥന-1-‘കരുണാമയനായ കര്‍ത്താവേ, കേരളത്തിലെ കത്തോലിക്കര്‍ക്ക്‌ ബാധ്യതയായ മഴുവനച്ചന്മാര്‍ക്ക്‌ നേര്‍ബുദ്ധി നല്‍കേണമേ….ആമേന്‍..’

www.catholicismindia.blogspot.com

_____________________________________________________________________________________

അവളറിയാത്ത നിമിഷങ്ങള്‍
____________________________________

ഒരു വലിയ ഇതിവൃത്തം ചെറുകഥയുടെ ചട്ടകൂടില്‍ ഒതുക്കാന്‍ ഇവിടെ ശ്രമിച്ചിരിക്കുന്നു.

ശോകമാണ്‌ സ്ഥായീഭാവം.
നാം കണ്ടും കേട്ടും മടുത്ത ഒരു കഥാതന്തു..തികച്ചും പഴഞ്ചന്‍ സങ്കേതത്തില്‍ പറഞ്ഞൊപ്പിക്കാനുള്ള ശ്രമം…

ചെറുകഥയുടെ ‘ഗുട്ടന്‍സ്‌’ഈ കഥാകൃത്തിന്‌ പിടികിട്ടിയിട്ടില്ല.

കഥയെഴുതാനുള്ള സ്നേഹതീരത്തിന്റെ ആഗ്രഹത്തെ അഭിനന്ദിക്കാം.
ആഗ്രഹം മാത്രം മതിയോ?
പോരാ
ധാരാളം വായിക്കണം.
ക്രാഫ്റ്റ്‌ മനസ്സിലാക്കണം.
എന്നിട്ട്‌ എഴുതിയാല്‍ പോരേ…

വിദൂഷന്റെ അഭിപ്രായങ്ങള്‍ പോസിറ്റീവായി എടുക്കണേ..

www.snehatheerath.blogspot.com

____________________________________________________________________________________

മനുഷ്യത്വം മതവിരുദ്ധമോ
___________________________________________

ഏഴാംതരം സാമൂഹ്യശാസ്ത്ര പുസ്തകത്തിനെതിരെയുള്ള സമരാഹ്വാനങ്ങള്‍ വിവരക്കേടില്‍ നിന്നുണ്ടായതാണെന്ന് ഹമീദ്‌ സാര്‍ സമര്‍ത്ഥിക്കുന്നു.

മതേതരത്വത്തിന്റെ അര്‍ത്ഥമറിയാത്ത ജാതി-മത-രാഷ്ട്രീയ വേതാളങ്ങള്‍ വെറുതെ ഒച്ച വയ്ക്കുന്നു.
അതിനൊപ്പം താളം ചവിട്ടാന്‍ കുറെ കുട്ടിക്കുരങ്ങന്മാരുമുണ്ട്‌..

പുസ്തകത്തില്‍ യാതൊരു മതനിന്ദയുമില്ലെന്ന് ലേഖകന്‍ ഉദാഹരണ സഹിതം തെളിവ്‌ നല്‍കുന്നു.

സമരാഭാസത്തിന്‌ കച്ചകെട്ടി ഇറങ്ങിയവര്‍ ഇതൊന്ന് വായിച്ചിരുന്നുവെങ്കില്‍-വിദൂഷകന്‍ വെറുതെ ആശിച്ചുപോകുന്നു.

ഏഴാം ക്ലാസ്സിലെ പുസ്തകമെന്ന് പറഞ്ഞ്‌ രണ്ടിലേയും നാലിലേയും പാഠപുസ്തകങ്ങള്‍ (അറബി)അഗ്നിക്ക്‌ ഇരയാക്കിയ വിവരംകെട്ട മാപ്പിളക്കുട്ടികള്‍ അറിയുന്നതിന്‌ ചില പുതിയ വിവരങ്ങള്‍ ഈ ലേഖനത്തിലുണ്ട്‌.’നാലിടത്ത്‌ സൂപ്പി’-വായിച്ചാല്‍ മനസ്സിലാവില്ല,അദ്ദേഹം ശ്രമിക്കേണ്ടതില്ല!

എല്ലാ ബ്ലോഗര്‍മാരും ഈ പോസ്റ്റ്‌ വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..

www.hameedchennamangallor.blogspot.com

______________________________________________________________________________________

ഏലാ വാര്‍ത്തകള്‍
__________________________

(കുഴിച്ചെടുത്ത്‌ അവതരിപ്പിക്കുന്നത്‌ സരസുവും സരളയും)

-സരളേച്ചീ…അറിഞ്ഞാ വിശേഷം?

-എന്താടീ..

-ദേശീയ കരിക്കുലം കമ്മറ്റിയുടെ ചെയര്‍മാന്‍ പ്രൊഫ.യശ്പാല്‍ പറഞ്ഞിരിക്കുന്നു-‘മതമില്ലാത്ത ജീവന്‍ നല്ല പാഠമാണ്‌.അതില്‍ മതനിന്ദയില്ല.അത്‌ എഴിതിയ ആളിനെ അഭിനന്ദിക്കണം.പാഠപുസ്തകം പിന്‍ വലിക്കേണ്ടതില്ല.’

-അതു കൊള്ളാമല്ലോ.ഇനി ഈ കാമ്പ്രസ്സുകാരും മതമൗലികന്മാരും എന്തു ചെയ്യും?

-അവരടങ്ങില്ല..യശ്പാലിനെ തേജോവധം ചെയ്യാനുള്ള തയ്യാറെടുപ്പിലാണത്രെ…

-കഷ്ടം…! ഇവന്മാര്‍ക്ക്‌ ചത്തൂടെ.. നാടെങ്കിലും രക്ഷപ്പെട്ടേനെ…

2
____________

-ചാനലുകളില്‍ മാത്രം ജീവിക്കുന്ന നേതാക്കന്മാര്‍ ആരൊക്കെയാണ്‌?

-ചേച്ചീ ഇന്നെന്തുപറ്റി…

-നീ ഉത്തരം പറ

-ചേച്ചി തന്നെ പറ..

-ഒരു ക്ലൂ തരാം…രണ്ട്‌ ശീമപ്പന്നികളാണ്‌..

-തെരിയൂല..

-അവയുടെ പേര്‌ ഇങ്ങനെയൊക്കെയാണ്‌-1.ടോം വടക്കന്‍.
2.എം.ഈീ.ഷാനവാസ്‌.

-ഓ..അവമ്മാരാ..രണ്ടും ശുദ്ധവേസ്റ്റുകളാ…

-ആ കക്ഷികള്‌ പറേണത്‌ വല്ലതും നെനക്ക്‌ തെരിയുമാ…

-അതില്ല…പറയുന്നവര്‍ക്ക്‌ നിശ്ചയമില്ലാത്തത്‌ കേള്‍ക്കുന്നവര്‍ക്ക്‌ നിശ്ചയം വരുമോ?

-ഈ പുംഗവന്മാരെ കോണ്‍ഗ്രസ്‌ അണികള്‍ കൈകാര്യം ചെയ്തെങ്കില്‍….

3
______________

-ചേച്ചീ ഒരു ചോദ്യം എന്റെ വക ദാ പിടിച്ചോ…

-ങ്ങാ.. പോരട്ടെ….

-കേരളം കണ്ട ഏറ്റവും വൃത്തികെട്ട…വിവരം കെട്ട വിദ്യാഭ്യാസ മന്ത്രി ആര്‌?

-അതിന്‌ രണ്ട്‌ പക്ഷമില്ല..മറ്റ അവന്‍ തന്നെ.പേര്‌ പറഞ്ഞാ നാവ്‌ നാറും.

-ഉത്തരം ശരി.നിനക്ക്‌ 10 പായന്റ്‌.ലവന്റെ അവസാനത്തെ പരാക്രമം കണ്ടാ ടീവീല്‌…

-കണ്ട്‌..കണ്ട്‌…എഴുത്തും വായനയും അറിഞ്ഞുകൂടാത്ത കൊറേ ചെറുക്കന്മാരെ കൊണ്ടുവന്ന് അറബി പുസ്തകം കത്തിക്കണതല്ലേ…

-അത്‌ തന്നെ..ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം എന്നാണ്‌ വിചാരിച്ചതത്രെ.നിരക്ഷരര്‍ക്ക്‌ പറ്റണപറ്റേ…

-ആ വിദ്വാനെ നാടുകടത്താന്‍ നാട്ടില്‍ നിയമമൊന്നുമില്ലേ…

-അറബ്‌ നാട്ടിലെപ്പോലെ തൂക്കിലേറ്റണം എന്നാണ്‌ എന്റെ പക്ഷം…

________________________________________________

വാല്യം-8
13/07/2008 ന്

________________________________________________________________________________________

Advertisements

2 thoughts on “ബ്ലോഗ്‌ നിരൂപണം-വാല്യം-7 (06/07/2008)

  1. മാനസികാരോഗ്യകേന്ദ്രത്തിലെ രോഗികള്‍ക്ക് അപമാനകരമായ പരാമര്‍‌ശം നടത്തിയതില്‍ പ്രതിഷേധം..അവര്‍ അസുഖം പിടിപെട്ട നിര്‍‌ഭാഗ്യവാന്‍‌മാര്‍ മാത്രമാണ്‌.അവരില്‍ പലര്‍‌ക്കും നമ്മെക്കാള്‍ വിവരവും കഴിവുമുണ്ട്‌..അവിടെ ജോലി ചെയ്ത അനുഭവത്തില്‍ നിന്നാണ്‌ ഇത് പറയുന്നത്.

  2. വ്രജേഷ്,
    താങ്കള്‍ പറഞ്ഞത് ശരിയാണ്.
    ഉദ്ദേശ്യശുദ്ധിയാല്‍ മാപ്പ് നല്‍കുവിന്‍.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w