രണ്‍ജിത്ത്‌ ചെമ്മാടിന്റെ കവിതകള്‍-കാമാതുരതയുടെ സങ്കീര്‍ത്തനങ്ങള്‍.. (ഒന്നാം ഭാഗം)

ഉഷ്ണമേഖലകള്‍ കാമത്തിന്റെ വിളനിലങ്ങളാണ്‌.അവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ രതിവികാരം കൂടുമെന്ന് ശാസ്ത്രം പറയുന്നു.ആ സത്യം ഒരിക്കല്‍കൂടി ചെമ്മാടിന്റെ കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നു!

കാക്കനാടന്റെ ‘ഉഷ്ണമേഖല’ കാമവും പ്രേമവും കൂടികലരുന്ന ഒരു ലോകം നമുക്കു മുന്നില്‍ വരച്ചു കാട്ടുന്നു.അതിലെ മിക്ക കഥാപാത്രങ്ങളും മേല്‍പ്പറഞ്ഞത്‌ ശരിവയ്ക്കുന്നു.

കാവ്യരംഗത്ത്‌ തന്റേതായ വ്യത്യസ്ത ശബ്ദം ഇതിനകം തന്നെ കേള്‍പ്പിക്കാന്‍ ചെമ്മാടിന്‌ കഴിഞ്ഞിട്ടുണ്ട്‌.

പ്രേമവും കാമവും വിശപ്പും ദാരിദ്ര്യവും തൊഴില്‍ രംഗത്തെ അരക്ഷിതാവസ്ഥയും ഒക്കെ ഇവിടെ കവിതയ്ക്ക്‌ വിഷയമായിരിക്കുന്നു.

ചെമ്മാടിന്റെ 6 കവിതകളാണ്‌ ഇവിടെ ലഘു നിരൂപണത്തിന്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌.ഒരു ചുംബനം തരിക,ഒരു മഴയുടെ ബഹു വചനങ്ങള്‍,ചില നെടുവീര്‍പ്പുകള്‍,പേര്‍ഷ്യാപര്‍വ്വം,വേശ്യാബിംബങ്ങള്‍ -എന്നിവയാണവ.

പലപ്പോഴും സരള വ്യാഖ്യാനത്തിന്‌ വഴങ്ങാത്തവ അനവധിയാണ്‌.പക്ഷേ അവ മോഹിപ്പിച്ചുകൊണ്ട്‌,വീണ്ടും വീണ്ടും വായനക്കാരെ പ്രലോഭിപ്പിച്ചുകൊണ്ട്‌ നില്‍ക്കുന്നു.

ഒറ്റയൊറ്റ വരികള്‍ക്ക്‌ അര്‍ത്ഥം പറയുക ചിലപ്പോഴൊക്കെ ദുഷ്കരമാവും.എങ്കിലും സമഗ്രധ്വനി എന്ന ഗുണം അവയെ വിസ്മയകരമാംവിധം അനുഗ്രഹിച്ചിരിക്കുന്നു.

‘അരച്ചുറ്റില്‍ വെയില്‍പ്പൂക്കള്‍ തുന്നി,
വാഴയിലയില്‍ മുലക്കച്ചകെട്ടി,
കാമഭിത്തികെട്ടിയ കടല്‍ത്തീരങ്ങളില്‍
വെയില്‍ തിന്നുന്നവര്‍.
തിരദാഹം കടല്‍ വലിയുമ്പോള്‍
പൊക്കിള്‍ചുഴിയിലവസാനിക്കുന്ന
സ്വര്‍ണ്ണമണലുകളില്‍
വേതനം തിരയിന്ന ഗണികാബിംബങ്ങള്‍

വിനോദതീരങ്ങളീല്‍’-(വേശ്യാബിംബങ്ങള്‍)

-തുടങ്ങിയ വരികള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്‌.

(തുടരും)

www.manalkinavu.blogspot.com

Advertisements

5 thoughts on “രണ്‍ജിത്ത്‌ ചെമ്മാടിന്റെ കവിതകള്‍-കാമാതുരതയുടെ സങ്കീര്‍ത്തനങ്ങള്‍.. (ഒന്നാം ഭാഗം)

 1. രണ്ട് വറ്ഷത്തോളമായി
  സ്ഥിരമായി ഓണ്‍ലൈന്‍ മലയാളം
  കൃതികള്‍ വായിക്കാറുള്ള ആളാണ്‌
  ഈയുള്ളവന്‍…
  മൂന്നാമിടം, പുഴ, തുടങ്ങി ഇപ്പോള്‍
  തരംഗമായ ബ്ലോഗുകളിലെ കൃതികളും
  ഞാന്‍ ശ്രദ്ധാപൂറ്വ്വം നിരീക്ഷിക്കാറുണ്ട്.
  പല രചനകളും ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍
  അച്ചടിച്ചു വരുന്നതിനേക്കള്‍
  ഉന്നത നിലവാരം പുലറ്ത്തുന്നവയാണ്‌.

  താങ്കളുടെ ബ്ലോഗ് നിരൂപണം
  തുടറ്ച്ചയായി വായിക്കാറുണ്ട്,
  ഏതാണ്ട് ഈയുള്ളവന്റെ ആശയങ്ങളും
  അഭിപ്രായങ്ങളും ആണ്‌ താങ്കള്‍ തുറന്നെഴുതാറ്.

  ഈയടുത്ത കാലത്ത് ബ്ലാഗ് രംഗത്ത്
  കാണപ്പെടുകയും
  ഓരോ കൃതികളെയും
  ഗൗരവപരമായി നിരീക്ഷിക്കുകയും
  ചെയ്യുന്ന താങ്കളുടെ
  കറ്ത്തവ്യം
  മലയാള ഭാഷയ്ക്ക് തന്നെ
  ഒരു മുതല്‍ക്കൂട്ടാണ്‌

  കവിതയുടെ ഈ വായന
  വളരെ നന്നായിരിക്കുന്നു.
  പുതിയ പ്രതിഭകളെ കൈരളിക്ക്
  സമ്മാനിക്കട്ടെ ബൂലോകവും
  വിദൂഷകനും

  പുതിയ വിപ്ലവങ്ങള്‍ ഇനിയും താങ്കളില്‍നിന്നും
  പ്രതീക്ഷിച്ചുകൊണ്ട്,
  കൗടില്യന്‍……

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w