ഹൈബി ഈഡന്‍ ചെന്നിത്തലയെ മറിച്ചിടുമോ?


അടി വരുന്നിടത്ത്‌ പൂട പോലും അവശേഷിപ്പിക്കാതെ പമ്പ കടക്കുന്ന ഈ കെ.എസ്‌.യു ക്കാര്‍ക്ക്‌ എന്തു പറ്റിയെന്ന് എത്ര ആലോചിച്ചിട്ടും വിദൂഷകന്‌ പിടികിട്ടുന്നില്ല.

ഇവര്‍ക്ക്‌ വിദ്യാഭ്യാസരംഗവുമായുള്ള ബന്ധം നാട്ടാര്‍ക്ക്‌ അറിയാവുന്നതാണല്ലോ.

-വിദ്യാഭ്യാസമോ?
-ഓ..അതെന്താ?

ഇതാണ്‌ ലൈന്‍!

ഹൈബി ഈഡനെപ്പോലുള്ള മേല്‌ത്തരം ‘മോന്‍’മാരെ രാഷ്ട്രീയത്തിലിറങ്ങാന്‍ ഉപദേശിച്ചത്‌ ആരാണ്‌?

അതോ ഉണ്ടിരുന്നപ്പോള്‍ ഉള്‍വിളി ഉണ്ടായതോ?
—-
2
—-

എന്തായാലും പയ്യന്‍ പതിനെട്ടടവും പയറ്റി….

ആര്‌ മൈന്‍ഡ്‌ ചെയ്യാന്‍…?

വിദ്യാര്‍ത്ഥികള്‍ കണ്ടതായി ഭാവിച്ചില്ല.

-സമരം ചെയ്യുക-ഒടുവില്‍ തലമൂത്ത കോണ്‍ഗ്രസുകാര്‍ ഉപദേശിച്ചു.

-അതെങ്ങനെ?-പുത്രന്മാര്‍ ഒരേ സ്വരത്തില്‍…

-വഴി കണ്ടു പിടിക്കണം…പിതാക്കന്മാര്‍ ഉപായം പറഞ്ഞു നിര്‍ത്തി.

പഞ്ചാരക്കുഞ്ചു ഇരുന്നു ചിന്തിച്ചു…

അപ്പോള്‍ കിട്ടി ഏഴാം ക്ലാസ്സിലെ പാഠപുസ്തകം!

മാണിയും കുഞ്ഞാലിക്കുട്ടിയും ഗവേഷണം നടത്തി കണ്ടെത്തിയവ മുന്നില്‍ തെളിഞ്ഞു..

പിന്നെ താമസിച്ചില്ല..

വഴി കണ്ടെത്തി-
മുദ്രാവാക്യം റെഡി.

‘ഏഴാം ക്ലാസിലെ സാമൂഹ്യപാഠം പിന്‍ വലിക്കുക!’

ഒന്നാം ദിവസം കിട്ടി പൊതിരെ തല്ല്!

കൂട്ടിക്കൊണ്ടുവന്നവര്‍ എത്തരക്കാരെന്ന് എങ്ങനെ അറിയും?
വന്നവര്‍ മുകളില്‍ നിന്ന് കിട്ടിയ നിര്‍ദേശം ശിരസ്സാവഹിച്ചു-
-പോലീസിനിട്ട്‌ കല്ലേറ്‌
-ഗേറ്റ്‌ ചാടിക്കടക്കല്‍-മുതലായ അഭ്യാസങ്ങള്‍ക്ക്‌ ലാത്തിയടി പ്രതിഫലമായിക്കിട്ടി!

പണമെറിഞ്ഞ്‌ പിറ്റേന്നും ആളെക്കൂട്ടി-

-‘ചില പാഠങ്ങള്‍ പിന്‍ വലിക്കുക!’

മുദ്രാവാക്യം മാറ്റിപ്പിടിച്ചു.

ചില നേരമ്പോക്കുകള്‍ നാലും മൂന്നും ഏഴുപേരില്‍ എട്ടുപേരൊപ്പിച്ചു!

അന്നും കിട്ടി അടി സുഭിക്ഷമായി!

ചെറിതൊന്ന് ഹൈബിയ്ക്കും കിട്ടി…

-മതി ഭാഗ്യം തെളിഞ്ഞു..ഈഡന്‍ സീനിയര്‍ സന്തോഷക്കണ്ണുനീരണിഞ്ഞു.

പക്ഷെ,പക്ഷാഘാതം പിടിപെട്ടത്‌ ചെന്നിത്തലയ്ക്കാണ്‌….

ചെറുക്കന്‍ തന്നെമറിച്ചിടുമോ?

അവന്‍ ഒറ്റയ്ക്ക്‌ 2 ദിവസത്തെ വിദ്യാഭ്യാസ ബന്ദ്‌ ഒപ്പിഞ്ഞുകളഞ്ഞു…

താന്‍ സുന്ദരനായി ചമഞ്ഞ്‌ വായിട്ടടിച്ച്‌ നടന്നിട്ട്‌….

ആരോ ചന്തയ്ക്ക്‌ പോയതുപോലെ…

വാല്‍ക്കഷണം-കെ.എസ്‌.യു വിനെ ചങ്ങലയ്ക്കിടാന്‍ വഴികളന്വേഷിച്ച്‌ ‘വിമല്‍കുമാര്‍’ മയങ്ങുന്നു…


ശുഭം.

Advertisements

11 thoughts on “ഹൈബി ഈഡന്‍ ചെന്നിത്തലയെ മറിച്ചിടുമോ?

 1. ഇത് നക്സല്‍ സമരം…………കോടിയേരി,
  ഗറില്ല സമരം……………ശ്രീ രാമകൃഷ്ണന്‍.

  സമരം കൊണ്ട ഇടങ്ങള്‍, അതു കൊണ്ടു തന്നെ ചേരും പടിയല്ല ചേര്‍ത്ത് രണ്ടു പേരും പറഞ്ഞിട്ടുള്ളത്…………തുടര്‍ന്ന് വായിക്കുക

 2. ജനാധിപത്യത്തിലെ പ്രധാനപ്പെട്ട പ്രതിഷേധ രൂപമാണ് സമരം.
  ഫസലിന്റെ പൊസ്റ്റ് കണ്ടു.
  എനിക്ക് ചില എതിരഭിപ്രായങ്ങള്‍ ഉണ്ട്.

  വിവാദ പാഠപുസ്തകം ശ്രദ്ധാപൂര്‍വ്വം വായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

  എല്ലാ ചരിത്ര സംഭവങ്ങളും ഒരു ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമോ?

  8-ലെ പുതിയ പുസ്തകം വരുന്നതുവരെ കാത്തുകൂടെ?
  മണ്ണിനെക്കുറിച്ചും കൃഷിയെക്കുറിച്ചുമാണ് ഒന്നാം അധ്യായം.ചില പാതിരിമാര്‍ അതിനെതിരെയും രംഗത്തുണ്ട്!
  വേണ്ടത്ര ചര്‍ച്ച കൂടാതെയാണ് വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നത് എന്ന് പറയുന്നത് ശരിയേയല്ല.
  കേരളത്തില്‍ എല്ലാ തലത്തിലും ഉള്ളവരുമായി ചര്‍ച്ച നടന്നിട്ടുണ്ട്.
  അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.
  പങ്കെടുക്കാതെ മാറിനിന്നവരെപ്പറ്റി എന്തു പറയാന്‍?

  ഇത്തരം ചര്‍ച്ചകള്‍ തന്നെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

 3. പാഠപുസ്തകം വായിച്ചതിനു ശേഷമാണ്‍ മറുപടിയെഴുതിയത്, പാഠപുസ്തകം ആരും വായിച്ചിട്ടില്ലെന്ന ബോധ്യത്തിലായിരിക്കാം താങ്കള്‍ പോസ്റ്റിട്ടതെന്ന് ആ ഒരു വാചകത്തില്‍നിന്ന് മനസ്സിലാക്കുന്നു. സമരത്തിനാളെകിട്ടിയില്ല എന്നതായിരുന്ന് താങ്കളുടെ പോസ്റ്റിന്‍റെ പ്രധാന വിലാപം, അല്ലാതെ സമരത്തിനാധാരമായ വിഷയമായിരുന്നില്ല. താങ്കള്‍ എട്ടാംക്ലാസ്സിലേക്ക് ബാക്കി വെച്ചതെന്തൊക്കെയാണ്? എട്ടാം ക്ലാസ്സില്‍ വരാന്‍ പോകുന്ന പുസ്തകം പ്രതിയല്ല സമരം, മറിച്ച് ഏഴാം ക്ലാസ്സില്‍ വന്ന പുസ്തകത്തിലെ അബദ്ധങ്ങളെക്കുറിച്ചും മോസ്ക്കോ നഗരത്തിന്‍റെ ഓടകളിലൂടെ അഴുകിയൊലിച്ചു പോയ കമ്യൂണിസത്തെക്കുറിച്ച, അവര്‍ ഇന്നാട്ടില്‍ ചെയ്തു എന്നവകാശപ്പെടുന്ന പിന്തിരിപ്പന്‍ സമരഭാഗത്തേയും കുറിച്ചാണ്‍ പ്രതിബാധിച്ചത്..

  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരക്കാലത്തും അതിനു മുമ്പും പിമ്പും സമരത്തെ ഒറ്റുകൊടുക്കുകയും(ക്വിറ്റ് ഇന്ത്യാ സമരമടക്കം) സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഇന്ത്യക്ക് സ്വാതന്ത്ര്യം ഇനിയും കിട്ടിയിട്ടില്ല എന്നാക്രോശിച്ച് വളരെക്കാലം നടക്കുകയും പിന്നീട ഭരണത്തിന്‍റെ മധുരം നുണയാന്‍ അവസരം കിട്ടിയപ്പോള്‍ അതില്‍ മുങ്ങിക്കുളിച്ച ജാള്യം മറച്ചു വെക്കുവാനും ചൈനക്കും റഷ്യക്കും അനുകൂലമായി നിന്ന് ചെയ്ത രാജ്യദ്രോഹം പുതു തലമുറകള്‍ മനസ്സിലാക്കുന്നുവെന്നറിഞ്ഞാന്‍ ഈ സമരാഭാസങ്ങളുടേയും പാര്‍ട്ടി കുതികാല്‍ വെട്ടിന്‍റെയും കഥകള്‍ കുഞ്ഞുമക്കളെ പഠിപ്പിക്കാന്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നത്..

  പാതിരിമാര്‍ ഇതിനെ എതിര്‍ത്തു എന്നതു കൊണ്ട് മറ്റാരും ഇതിനെ എതിര്‍ക്കില്ല എന്ന വകതിരിവില്ലായ്മ ഉണ്ടായിക്കൂട.
  ചര്‍ച്ച ചെയ്താണ്‍ കൊണ്ടു വന്നതെന്ന് താങ്കള്‍ അവകാശപ്പെടുന്നു.. എവ്വിടെയാണ്‍ ചര്‍ച്ചകള്‍ നടന്നത്? ആരുമായാണ്‍ ചര്‍ച്ച നടത്തിയത്, ആരാന്‍ വിട്ടു നിന്നത്? എന്തുകൊണ്ട് വിട്ടു നിന്നു?

  ഏഴാം ക്ലാസ്സ് പാഠപുസ്തകം മാത്രമല്ല മറ്റു ചില പാഠ പുസ്തകങ്ങളും ഇപ്പോള്‍ പുതുതായി വന്നത് വായിച്ചു കൊണ്ടിരിക്കുകയാണ്. വിശദമായൊരു പോസ്റ്റിന്‍ സമയം കിട്ടുകയാണെങ്കില്‍ ശ്രമിക്കാം..
  നന്ദി, നമസ്ക്കാരം.

 4. ഏഴാം ക്ലാസ്സിലെ അബദ്ധങ്ങള്‍ എന്തൊക്കെയാണ്?

  മണ്ണിനെക്കുറിച്ച് പഠിപ്പിക്കുന്നതോ,മതനിരപേക്ഷതയെക്കുറിച്ച് പ്ഠിപ്പിക്കുന്നതോ വലിയ പാതകമായി ആരും കാണാനിടയില്ല.
  മതാതീതമായ കാഴ്ചപ്പാട് നെഹ്രുവിനും മറ്റും ഉണ്ടായിരുന്നു.

  കോണ്‍ഗ്രസുകാര്‍ സമരം പ്രഖ്യാപിച്ചത് എന്തു വിഷയത്തിന്മേലാണ്?
  ലീഗും മറ്റ് വര്‍ഗ്ഗീയവാദികളും മത നിരപേക്ഷതയെ തള്ളിപ്പറയുന്നു!
  പുരോഗമന ചിന്തയെ എതിര്‍ക്കുന്നു.
  വക്കം മൌലവിയെയും മറ്റും തള്ളിപ്പറയുന്നു!

  ജാതി പിശാചുക്കളും കോണ്‍ഗ്രസുകാരും ഒന്നിച്ചിരിക്കുന്നു..
  കലികാലം.
  ഇനി എന്തെല്ലാം കാണാനിരിക്കുന്നു…

 5. ഏഴാം ക്ലാസ്സിലെ അബദ്ധങ്ങളെക്കുറിച്ച് ഒരു പോസ്റ്റ് തയ്യാറായി വരുന്നു…………..വെയ്റ്റ് ചെയ്യുക.
  മതാതീയമായ കാഴ്ച്ചപ്പാറ്റ് നെഹ്രുവിനുണ്ടായിരുന്ന് എന്നതാണെന്‍റെയും അഭിപ്രായം, അല്ലാതെ മതത്തെ എതിര്‍ക്കുന്ന കാഴ്ച്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നില്ല, തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കരുത് സുഹ്ര്ത്തേ.. താങ്കള്‍ പറഞ്ഞ കാര്യത്തില്‍+ താങ്കള്‍ക്കു നിലനില്‍പ്പില്ലാതെ വരുമ്പോഴാണ്‍ താങ്കള്‍ വിഷയത്തില്‍ നിന്ന് തെന്നിമാറാനും നെഹ്രുവിന്‍റെ രണ്ടുവരി കൊടുത്തിട്ട് രക്ഷപ്പെടാനും ശ്രമിക്കുന്നത്. നെഹ്രു പറഞ്ഞത് മുഴുവന്‍ താങ്കള്‍ക്ക് അനുകൂല അഭിപ്രായമാണോ അതൊ താങ്കളുടെ ഇംഗിതത്തിനു വഴങ്ങുന്നതില്‍ മാത്രമോ…..?
  കഴിഞ്ഞില്ല..
  സ്കൂളിലെ ഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പുസ്തകത്തില്‍ കുട്ടികളെ മതങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യിക്കണമെന്ന് അദ്ധ്യാപകര്‍ക്കുള്ള കൈപുസ്തകത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. (ഞാനൊരു മതവികാരി ആയിക്കൊള്ളട്ടെ). മതത്തിലെ പ്രശ്നങ്ങള്‍ പഠിക്കാനോ അതൊ അതിലെ നല്ല കാര്യങ്ങള്‍ പഠിക്കാനോ വിദ്യ നല്‍കേണ്ടത്? ഏതാണ്‍ താങ്കള്‍ മുന്‍ഗണന നല്‍കുന്നത് നല്ലതിനോ അതോ ചീത്തക്കോ?

  മതവിരുദ്ധതക്കു പുറമേ സ്വാതന്ത്ര്യ സമര ചരിത്രത്തേയുംദേശീയ നേതാക്കളേയുംസംബന്ധിച്ച് കാര്യമായ പഠനങ്ങള്‍ ഇല്ലാതിരിക്കുകയുംഇടതു സഹയാത്രികരുടെ പുസ്തകങ്ങള്‍ മാത്രംറഫറന്‍സായി നല്‍കി, കരിവള്ളൂര്‍ സമരംഭൂ പരിഷ്ക്കരണം എന്നിവക്ക് മാത്രം മുന്‍ഗണന നല്‍കി,,,
  മുസ്ലീം സ്ത്രീകളുടെ വസ്ത്ര ധാരണത്തെ ആക്ഷെപിച്ചും പുസ്തകത്തിലുള്ലത് താങ്കള്‍ കാണാതെ പോയെങ്കില്‍ ഈ തിമിരത്തിന്‍ കണ്ണടകള്‍ പോരാതെ വരും

  ‘മനുഷ്യത്വം വിളയുന്ന ഭൂമി’ ഒരാവൃത്തികൂടി വായിക്കുക, പിന്നെ അദ്ധ്യാപകര്‍ക്കുള്ള കൈപുസ്തകം കിട്ടുമെങ്കില്‍….അതിന്‍രെ കോപ്പി എന്‍രെ കൈവശം ഉണ്ട്.

 6. മത നിരപേക്ഷത
  മതാതീയം
  മതേതരത്തം
  മതസൌഹാര്‍ദ്ദം
  ഇങ്ങനേയുള്ള വാക്കുകള്‍ താങ്കള്‍ ആവശ്യം പോലെ ഉപയോഗിച്ചിരിക്കുന്നു. എന്തര്‍ത്ഥത്തില്‍? താങ്കളീ വാക്കുകളുടെ അര്‍ത്ഥത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? താങ്കള്‍ ഇതില്‍ ഏതു വിഭാഗത്തില്‍ പെടും?
  ഞാനൊരു മത വിശ്വാസിയാണ്, എന്നാല്‍ അതില്‍ തീവ്രതയില്ല. ഞാന്‍ എന്‍റെ ജീവിതത്തില്‍ ഇതു വരെ കള്ളു കുടിച്ചിട്ടില്ല, അതെന്‍റെ ശരീരത്തിന്‍ കേട് എന്നറിഞ്ഞു കൊണ്ടല്ല, മറിച്ച് അതെന്‍റെ മതം അനുവദിക്കുന്നില്ല എന്നതു കൊണ്ടാണ്. ഒരുദാഹരണം മാത്രം. മത വിശ്വാസിയായി എന്നതുകൊണ്ടുണ്ടാകുന്ന പല ഗുണങ്ങളിലൊന്ന്, ഏതെങ്കിലും മത വിശ്വാസി അതിനെതിരായി ചെയ്യുന്നുണ്ട് എന്നതുകൊണ്ട് മതം കുറ്റക്കാരനവുന്നില്ല, അതിന്‍റെ യുക്തി താങ്കള്‍ക്ക് മനസ്സിലാകും എന്ന് വിശ്വസിക്കുന്നു. ഇതോടൊപ്പം തന്നെ മറ്റു മതസ്ഥരെ ബഹുമാനത്തോടെ കാണുവാനും സമീപിക്കുവാനും എനിക്ക് കഴിയുന്നുണ്ട്, അതെന്‍റെ വിശ്വാസത്തിന്‍റെ ഭാഗം കൂടിയാണ്. അങ്ങനെയുള്ള എന്നെപ്പോലുള്ളൊരാള്‍ക്ക് മതസൌഹാര്‍ദ്ദത്തിന്‍റെ വാക്താവാകുവാനേ കഴിയുകയുള്ളൂ. മതമില്ലാത്തവനാകുവാനോ മതത്തിനീതിര്‍ക്കുന്നവനാകുവാനോ ഒരിക്കലും കഴിയില്ല.
  ഇവിടെ എവിടെയാന്‍ മതം നമ്മെ വഴിതെറ്റിക്കുന്നതെന്നും മതമില്ലായ്മ വഴിതെറ്റിക്കുന്നതെന്നും മനസ്സിലാക്കാന്‍ കൈരളി ദിവസത്തില്‍ നാലുവട്ടം കാണണമെന്നില്ല.

  താങ്കള്‍ തുടങ്ങി വെച്ച ഈ (പരിഹാസ)ചര്‍ച്ചയില്‍ താങ്കള്‍ക്ക് പങ്കെടുക്കുവാനോ യഥാവിധി മറുപടി നല്‍കുവാനോ കഴിയാത്തതുകൊണ്ട് ഞാന്‍ ഇത് ലാസ്റ്റ് കമന്‍റെ ആയി തന്നെ സബ്മിറ്റ് ചെയ്യുകയാണ്, ഇനി നമുക്ക് മറ്റൊരു പോസ്റ്റില്‍ കാണും വരെ വണക്കം

 7. ഫസല്‍ താങ്കള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.
  മത വിശ്വാസത്തെ ആരും തള്ളിപ്പറഞ്ഞിട്ടില്ല.
  മത വിശ്വാസത്തോടപ്പം സ്ഥാനം വിശ്വാസമില്ലായ്മക്കുമുണ്ട്.

  മിശ്രവിവാഹത്തെപ്പറ്റി പറയുന്നത് മത നിഷേധമാകില്ല.

  താങ്കളുടെ പോസ്റ്റിനായി കാത്തിരിക്കുന്നു.
  ഞായറാഴ്ചത്തെ ‘ദേശാഭിമാനി’ദിന പത്രത്തിലെ ആദ്യ പേജില്‍ ശ്രീ.ഒ.എന്‍.വി.കുറുപ്പിന്റെ ഒരു ലേഖനമുണ്ട്.ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠത്തെക്കുറിച്ചുള്ളതാണ്.
  താങ്കളുടെ ഒട്ടേറെ സംശയങ്ങള്‍ നീങ്ങാന്‍ സാധ്യതയുണ്ട്.

  മറുപടി എഴുതാന്‍ വൈകിയത് മന:പൂര്‍വ്വമല്ല…
  സ്നേഹത്തോടെ,
  വിദൂഷകന്‍.

 8. പിങ്ബാക്ക് പാഠപുസ്തക വിവാദം - ബ്ലോഗ് പോസ്റ്റുകള്‍, മറ്റ് ലിങ്കുകള്‍ « കേരള വിദ്യാഭ്യാസം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w