രണ്‍ജിത്ത് ചെമ്മാടിന്റെ കവിത -‘ചില നെടുവീര്‍പ്പുകള്‍’—പ്രണയത്തിന്റെ രതിപ്പുക നമ്മെ പൊതിയുന്ന നേരം.പ്രണയകാലത്തെക്കുറിച്ചുള്ള ഓര്‍മ്മയാണിക്കവിത.കാമം പ്രണയത്തിന്റെ ജീവവായുവാണ്‌ എന്ന് ആധുനികന്‍ മനസ്സിലാക്കുന്നു.

അതൊരു ജൈവപ്രേരണയാണ്‌.രതിയുടെ കാര്‍മേഘം വിങ്ങിനില്‍ക്കുന്ന അന്തരീക്ഷമാണ്‌ കവിതയുടേത്‌.അതിന്‌ പര്യാപ്തമായ വാക്കുകള്‍ കവി തെരഞ്ഞെടുത്തിരിക്കുന്നു.തന്റെ മനസ്സ്‌ പ്രകൃതിയില്‍ ആരോപിക്കുന്നു-

രാവിന്‍ ചുനപൊട്ടി

രതിപ്പുക പൂത്ത്

മാറില്‍ മദം ചോര്‍ന്ന

മഞ്ഞച്ച രാത്രികളില്‍
— -വാട്ടക്കൂമ്പാളയില്‍ നിന്ന് പൂങ്കുലപോലെ നീ എന്നെ പറിച്ചെടുത്തു എന്ന് കവി ഓര്‍ക്കുന്നു!

നിലാവ്‌ വിരഹികള്‍ക്ക്‌ കനല്‍ പോലെയാണല്ലോ.ഇവിടെയും –

നിലാവിന്‍ പൊള്ളലേല്‍ക്കുന്ന

നിശാഗന്ധിക്കാവുകളില്‍
-എന്ന് കവി പറയുന്നു.തന്റെ പഴയ പ്രണയകാലത്തിന്റെ സ്മരണ ഇങ്ങനെ അവസാനിപ്പിക്കുന്നു.-

ഒടുവില്‍ ഒഴിഞ്ഞു വാങ്ങി,

തേരേറ്റപ്പെട്ട് ,കളമെഴുതി,

പൂവും നീരുമട്ട്,

വഴികൂടുന്നിടത്ത് ഉപേക്ഷിക്കപ്പെട്ട

ഒരു ബാധ,

കുടിയിറക്കപ്പെട്ട ബാലദേഹമോര്‍ക്കുമ്പോലെ

ഞാന്‍ നിന്നെയും,

നീയെന്നയു-

മോര്‍ത്ത് നെടുവീര്‍പ്പിടുന്നു.
പുതുമയുള്ള ബിംബകല്‌പനകള്‍കൊണ്ട്‌ സമ്പന്നമാണിക്കവിത.

തന്റേതായ ഒരു കാവ്യഭാഷ ഈ കവിയ്ക്ക്‌ കൈമുതലായുണ്ട്‌.

തീഷ്ണവും വൈകാരികവുമായ ഭാവങ്ങള്‍ വിനിമയം ചെയ്യുന്നതിന്‌ ആ ഭാഷയ്ക്ക്‌ കഴിയുന്നു.

മലയാള കവിതയില്‍ വേറിട്ടശബ്ദം കേള്‍പ്പിക്കുന്ന അയ്യപ്പന്‍,പവിത്രന്‍ തീക്കുനി എന്നിവരുടെ കവിതകള്‍ പലപ്പോഴും ഭാഷയുടെ ആടയാഭരണങ്ങള്‍ വലിച്ചെറിയുന്നു.കരിങ്കല്‍ച്ചീളുകള്‍ പോലെ വാക്കുകള്‍ നമുക്കുമേല്‍ വന്നുവീഴുന്ന പ്രതീതിയുണ്ടാകുന്നു.അത്തരത്തിലൊരനുഭവം ‘ചില നെടുവീര്‍പ്പുകള്‍’ നമുക്ക്‌ നല്‍കുന്നുണ്ട്‌.

blog-മണല്‍ക്കിനാവ്

http://www.manalkinavu.blogspot.com/

Advertisements

2 thoughts on “രണ്‍ജിത്ത് ചെമ്മാടിന്റെ കവിത -‘ചില നെടുവീര്‍പ്പുകള്‍’—പ്രണയത്തിന്റെ രതിപ്പുക നമ്മെ പൊതിയുന്ന നേരം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w