LKG യും UKG യും കടക്കാതെ എന്റെ മകള്‍ ഗവ.സ്കൂളില്‍ ഒന്നാം ക്ലാസ്സിലേക്ക്–നാട്ടു(വീട്ടു)കാരുടെ ആശങ്കകള്‍ ഇങ്ങനെയൊക്കെ …..

എന്റെ മകള്‍ ആര്‍ഷ 2/6/2008 ല്‍ ഒരു ഗവ.സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു.

എനിക്കും കുടുംബത്തിനും സന്തോഷം..

നാട്ടുകാര്‍ക്ക് വിഷമം..ബന്ധുക്കള്‍ക്ക് സങ്കടം..

ചലര്‍ക്ക് പരിഹാസം..

എല്‍.കെ.ജി.യും യു.കെ.ജി യും ആവശ്യമില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

അഞ്ചോ ആറോ വയസ്സില്‍ പഠിക്കേണ്ടത് രണ്ടര മൂന്ന് വയസ്സില്‍ വിരട്ടി പഠിപ്പിക്കുന്നത് മഹാ ക്രൂരതയാണ് എന്നാണ് എന്റെ പക്ഷം.

വിദ്യാഭ്യാസത്തെയും കുട്ടികളുടെ മന:ശാസ്ത്രത്തെയും കുറിച്ച് അല്പ സ്വല്പം പഠിച്ചറിവും വായിച്ചറിവും ഉണ്ട്.അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ചില നിഗമനങ്ങില്‍ എത്തിച്ചേര്‍ന്നു.

അത് ഭാര്യയുമായി ചര്‍ച്ച ചെയ്തു..

ആദ്യമൊക്കെ വലിയ എതിര്‍പ്പ്..ക്രമേണ കുറയുന്നു.

.ഒടുവില്‍ എന്റെ വാദങ്ങള്‍ അംഗീകരിച്ചു തുടങ്ങി..

നാലാം വയസ്സില്‍ മോളെ വിട്ടിനടുത്തുള്ള അംഗന്‍ വാടി(നഴ്സറി)യില്‍ ചേര്‍ത്തു.

അവിടത്തെ പരിശീലനം വളരെ മികച്ചതായിരുന്നു.

പാട്ടിലൂടേയും കളികളിലൂടേയും ഉള്ള പഠനം രസകരമാണെന്ന് മോളുടെ പ്രതികരണങ്ങളില്‍ നിന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്.

അതി ദരിദ്രരായ ധാരാളം കുട്ടികള്‍..അവരുടെ കൂടെ പോയതു തന്നെ!-ബന്ധുക്കളുടെ വിലാപം ….(ദരിദ്രരായ കുട്ടികള്‍ക്ക് ശുചിത്വമില്ല…പെരുമാറാനറിയില്ല..-എന്നൊക്കെയാണ് അവരുടെ ധാരണ!ഈശ്വരോ രക്ഷതു എന്ന് അവര്‍ക്ക് ഞാന്‍ മറുപടി നല്‍കി..)

അംഗന്‍ വാടികളില്‍ മാസാമാസം ഫീസില്ല..

ഉച്ചയ്ക്ക് ഭക്ഷണമുണ്ട്..

വൈകുന്നേരം ലഘു ഭക്ഷണം..

സമീകൃതാഹാര പായ്ക്കറ്റ് (അമൃതം) സൌജന്യം…

ബന്ധുക്കളും അയല്‍ക്കാരും അപ്പോള്‍ പറഞ്ഞു-കുട്ടിയ്ക്ക് ബെയ്സ് കിട്ടില്ല..

ഇംഗ്ലീഷ് മീഡിയത്തിലാക്കണം..

അവളുടെ ഭാവി കളയരുത്…

ഞങ്ങള്‍ അതൊന്നും കേട്ടതായി ഭാവിച്ചില്ല..

ഗവ.സ്കൂളില്‍ മലയാളം മീഡിയത്തില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചപ്പോഴും…..

വരേണ്യവര്‍ഗ്ഗ സ്കൂളിലെ കടുത്ത അച്ചടക്കവും കാണാപാഠം പഠിക്കലും അവിടെയില്ല..

ടൈയുടെ കുരുക്കില്ല..

സ്വാഭാവികമായ സ്വയം പഠന പ്രക്രിയ…അതിന് അനുസൃതമായ രണ്ട് പുസ്തകങ്ങള്‍,സൌജന്യമായി..

1..കേരള പാഠാവലി(1)

2.ഇംഗ്ലീഷ് കോഴ്സ് ബുക്ക്(1)

ആ പുസ്തകങ്ങളില്‍ ഒന്നു കണ്ണോടിച്ചാല്‍ മനസ്സിലാകും അതിന്റെ വൈശിഷ്ട്യം!

സര്‍ക്കാര്‍ സ്കൂളുകള്‍ ഉണരുകയാണ്;ആലസ്യത്തില്‍ നിന്ന്..

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സഹായങ്ങളുമായി രംഗത്ത്…

ആത്മാര്‍ത്ഥതയുള്ള അധ്യാപകര്‍..

പി.റ്റി.എ യുടെ പൂര്‍ണ്ണ സഹകരണം..

പൊതു വിദ്യാലയങ്ങള്‍ ചരിത്രംകുറിക്കുന്ന നാളുകളാണ് വരുന്നത് എന്ന് തോന്നുന്നു..!

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )