ക്രമേണ രംഗം ഇരുളുന്നു..പശ്ചാത്തലത്തില്‍ സിസ്റ്റര്‍ അഭയയുടെ നിലവിളി ഉച്ചസ്ഥായിയില്‍ നിന്ന് അവരോഹണത്തിലേക്ക്….

ഏറെ സംഭവ ബഹുലമായ ദിനങ്ങളാണ്‌ കടന്നുപെയ്ക്കൊണ്ടിരിക്കുന്നത്‌.

കേരളത്തിലെ സിനിമാരംഗത്തെ ‘കശപിശകള്‍’,

മഹാകവി പാലാ നാരായണന്‍ നായരുടെ നിര്യാണം,

സര്‍ക്കാരിന്റെ ഉത്തരവ്‌ ലംഘിച്ച്‌ +1 അപേക്ഷാഫോറം സ്വന്തം നിലയ്ക്ക്‌ (മാനേജുമെന്റു-സമുദായ ക്വാട്ടയ്ക്കുള്ളത്‌)അച്ചടിച്ചു വിതരണം ചെയ്തത്‌,

കന്യാസ്ത്രീയാകാനുള്ള പ്രായം 18 ആക്കണമെന്ന കേരള വനിതാകമ്മീഷന്റെ ഉത്തരവ്‌,

കെ.പി.സി.സി യും മാണിയും ലീഗും മറ്റും ‘വായന’ആരംഭിച്ചത്‌(ചെറിയ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍),
അതില്‍ കമ്മ്യൂണിസവും നിരീശരത്വവും കണ്ടെത്തിയത്‌…..

തുടങ്ങിയവ അവയില്‍ ചിലത്‌ മാത്രം.

എന്തായാലും കേരളത്തില്‍ അന്തരീക്ഷം പ്രശ്നമേഘാവൃതമായിരുന്നു.

മഴ പ്രതീക്ഷിച്ചപോലെ പെയ്തുമില്ല…

ബംഗാളില്‍ നിന്ന് അരിയെത്തിയതും ശുഭകരമായ വാര്‍ത്തയാണ്‌.

വെള്ളരിക്കാപ്പട്ടണം ജംഗ്ഷന്‍…
———————————

വെള്ളരിക്കാപ്പട്ടണത്തില്‍ നിന്ന് കേട്ട സംഭാഷണം ഇങ്ങനെ…..

-പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച്‌ കന്യാസ്ത്രീകളാക്കുന്നത്‌ ശരിയല്ല..

-അതെയതെ.

-സ്വമനസ്സാലെ ആരും എത്തുന്നില്ലത്രെ.അതുകൊണ്ടാണ്‌ …..

-ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക്‌ ദൈവ വിളി ഉണ്ടാകുന്നില്ല എന്നാണോ….

-ഏയ്‌ ..അതല്ല കാര്യം…

-പിന്നെ?

-ദൈവത്തിന്റെ മണവാട്ടികളാകാന്‍ അവര്‍ക്ക്‌ താല്‍പര്യമാണ്‌.പക്ഷെ……

-അതെന്താ ഒരു പക്ഷെ…?

-അവര്‍ക്ക്‌ ഇവിടത്തെ അച്ചന്മാരെ പേടിയാ…അതാണ്‌ കാര്യം..

-ഹോ…..ശാന്തം പാപം…

ക്രമേണ രംഗം ഇരുളുന്നു..പശ്ചാത്തലത്തില്‍ സിസ്റ്റര്‍ അഭയയുടെ നിലവിളി ഉച്ചസ്ഥായിയില്‍ നിന്ന് അവരോഹണത്തിലേക്ക്‌….

അവിടേക്ക്‌ ഒരു കൊല്ലുന്ന ചിരിയുമായി വിദൂഷകന്‍ രംഗത്ത്‌….

ശുഭം..

ദിലീപിനേയും തുളസീദാസിനേയും പിടിച്ചു പുറത്താക്കുക..
——————————————————

മലയാള സിനിമാ രംഗം നന്നാവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഈ രണ്ടു കക്ഷികള്‍ക്കും വി.ആര്‍.എസ്സു നല്‍കുക എന്നതാണ്‌.

ഇവര്‍ രണ്ടുപേരുമായുള്ള പ്രശ്നമാണ്‌ സംഘടനകള്‍ ഏറ്റെടുത്ത്‌ വഷളാക്കിയത്‌.

വേലിയിലിരുന്നതെടുത്ത്‌ വേണ്ടാത്തിടത്ത്‌ വച്ച പോലെ….

ദിലീപും തുളസീദാസും മലയാള സിനിമയ്ക്ക്‌ അനിവാര്യരാണോ?

അല്ലേയല്ല!

ഈ രണ്ടുപേരും അവരുടെ ‘റെയ്ഞ്ച്‌’ ഇതിനകം തന്നെ കാട്ടിക്കഴിഞ്ഞു.

വളരെ ദയനീയം എന്ന് ഒറ്റവാക്കുത്തരം!

‘ചളിച്ച വളിപ്പുകള്‍’ക്ക്‌ ദിലീപിനോട്‌ നന്ദി പറയുക…

തുളസീദാസിനെ എന്തിന്റെ പേരിലാണ്‌ ഓര്‍മ്മിക്കുക?

മികച്ച സിനിമകളെടുക്കുന്ന ആരും ഈ അടുക്കളപ്പോരില്‍ പങ്കെടുക്കുന്നില്ല എന്നത്‌ ആശ്വാസകരമാണ്‌.

സര്‍ഗ്ഗ ശേഷി മുരടിച്ച ഒരു പിടി സിനിമാ കാമുകന്മാരുടെ ‘പടലപ്പിണക്ക’മാണ്‌ ഇവിടത്തെ പ്രധാന പ്രശ്നം.

അടൂരോ,ശ്യാമപ്രസാദോ,ലെനിന്‍ രാജേന്ദ്രനോ,കെ.ജി.ജോര്‍ജ്ജോ,പ്രിയ നന്ദനനോ ഒന്നും ഇതില്‍ ഭാഗഭാക്കല്ല.

സിനിമാ രംഗത്ത്‌ അട്ടിമറി പ്രവര്‍ത്തനം നടത്താന്‍ ഒരുങ്ങി നില്‍ക്കുന്ന കടലാസ്‌ സംഘടനകളെ പിരിച്ചുവിടേണ്ടതാണ്‌ എന്ന് വിദൂഷകന്‍.

‘കരിവാരം’പൊടിപൊടിച്ചു….
———————————

ബ്ലോഗുകളില്‍ നിന്ന് പോസ്റ്റുകള്‍ മോഷ്ടിക്കുന്ന കിടിലന്‍ വാര്‍ത്ത കേട്ട്‌ വിദൂഷകനും ഞെട്ടി..

അത്‌ അനുവദിക്കാന്‍ പാടില്ലാത്തതാണ്‌.

ഒട്ടേറെ മുറവിളികളുണ്ടായി…

ബ്ലോഗ്‌ അക്കാദമി എവിടെ എന്ന് ചിലര്‍ ചോദിച്ചു..

ചിത്രകാരന്‍ ഇഞ്ചിയേയും മുളകിനേയും മല്ലിയേയും പ്രഹരിച്ചു…

ഒറ്റയ്ക്കൊറ്റയ്ക്ക്‌ കോടതിയില്‍ പോകാന്‍ ഉപദേശിച്ചു..

പെണ്ണിന്റെ പേരിലെഴുതുന്നവന്മാരെ ഭര്‍ത്സിച്ചു….
അല്ലെങ്കിലും അവരുടെ പുറകെ നടക്കാന്‍ എന്നും ആളുണ്ടല്ലോ എന്ന് കൊതിയോടെ കെര്‍വ്വിച്ചു…

പിന്നീട്‌ ശാന്തത മാത്രം…

-കരി(ആന)ചില അതിക്രമങ്ങളും നടത്തുകയുണ്ടായി..
തിരുവനന്തപുരത്ത്‌ ഒരു പാപ്പാനെ ചവിട്ടിക്കൊന്നു..

ഈശ്വരോ രക്ഷതു….

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w