LKG യും UKG യും കടക്കാതെ എന്റെ മകള്‍ ഗവ.സ്കൂളില്‍ ഒന്നാം ക്ലാസ്സിലേക്ക്–നാട്ടു(വീട്ടു)കാരുടെ ആശങ്കകള്‍ ഇങ്ങനെയൊക്കെ …..

എന്റെ മകള്‍ ആര്‍ഷ 2/6/2008 ല്‍ ഒരു ഗവ.സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു.
എനിക്കും കുടുംബത്തിനും സന്തോഷം..
നാട്ടുകാര്‍ക്ക് വിഷമം..
ബന്ധുക്കള്‍ക്ക് സങ്കടം..
ചലര്‍ക്ക് പരിഹാസം..

എല്‍.കെ.ജി.യും യു.കെ.ജി യും ആവശ്യമില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.അഞ്ചോ ആറോ വയസ്സില്‍ പഠിക്കേണ്ടത് രണ്ടര മൂന്ന് വയസ്സില്‍ വിരട്ടി പഠിപ്പിക്കുന്നത് മഹാ ക്രൂരതയാണ് എന്നാണ് എന്റെ പക്ഷം

വിദ്യാഭ്യാസത്തെയും കുട്ടികളുടെ മന:ശാസ്ത്രത്തെയും കുറിച്ച് അല്പ സ്വല്പം പഠിച്ചറിവും വായിച്ചറിവും ഉണ്ട്.അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ചില നിഗമനങ്ങില്‍ എത്തിച്ചേര്‍ന്നു.
അത് ഭാര്യയുമായി ചര്‍ച്ച ചെയ്തു..
ആദ്യമൊക്കെ വലിയ എതിര്‍പ്പ്..
ക്രമേണ കുറയുന്നു..
ഒടുവില്‍ എന്റെ വാദങ്ങള്‍ അംഗീകരിച്ചു തുടങ്ങി..

നാലാം വയസ്സില്‍ മോളെ വിട്ടിനടുത്തുള്ള അംഗന്‍ വാടി(നഴ്സറി)യില്‍ ചേര്‍ത്തു.അവിടത്തെ പരിശീലനം വളരെ മികച്ചതായിരുന്നു.
പാട്ടിലൂടേയും കളികളിലൂടേയും ഉള്ള പഠനം രസകരമാണെന്ന് മോളുടെ പ്രതികരണങ്ങളില്‍ നിന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്.
അതി ദരിദ്രരായ ധാരാളം കുട്ടികള്‍..അവരുടെ കൂടെ പോയതു തന്നെ!-ബന്ധുക്കളുടെ വിലാപം ….
(ദരിദ്രരായ കുട്ടികള്‍ക്ക് ശുചിത്വമില്ല…പെരുമാറാനറിയില്ല..-എന്നൊക്കെയാണ് അവരുടെ ധാരണ!
ഈശ്വരോ രക്ഷതു എന്ന് അവര്‍ക്ക് ഞാന്‍ മറുപടി നല്‍കി..)

അംഗന്‍ വാടികളില്‍ മാസാമാസം ഫീസില്ല..
ഉച്ചയ്ക്ക് ഭക്ഷണമുണ്ട്..
വൈകുന്നേരം ലഘു ഭക്ഷണം..
സമീകൃതാഹാര പായ്ക്കറ്റ് (അമൃതം) സൌജന്യം…

ബന്ധുക്കളും അയല്‍ക്കാരും അപ്പോള്‍ പറഞ്ഞു-കുട്ടിയ്ക്ക് ബെയ്സ് കിട്ടില്ല..ഇംഗ്ലീഷ് മീഡിയത്തിലാക്കണം..അവളുടെ ഭാവി കളയരുത്…

ഞങ്ങള്‍ അതൊന്നും കേട്ടതായി ഭാവിച്ചില്ല..

ഗവ.സ്കൂളില്‍ മലയാളം മീഡിയത്തില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചപ്പോഴും…..

വരേണ്യവര്‍ഗ്ഗ സ്കൂളിലെ കടുത്ത അച്ചടക്കവും കാണാപാഠം പഠിക്കലും അവിടെയില്ല..
ടൈയുടെ കുരുക്കില്ല..
സ്വാഭാവികമായ സ്വയം പഠന പ്രക്രിയ…

അതിന് അനുസൃതമായ രണ്ട് പുസ്തകങ്ങള്‍,സൌജന്യമായി..
1..കേരള പാഠാവലി(1)

2.ഇംഗ്ലീഷ് കോഴ്സ് ബുക്ക്(1)

ആ പുസ്തകങ്ങളില്‍ ഒന്നു കണ്ണോടിച്ചാല്‍ മനസ്സിലാകും അതിന്റെ വൈശിഷ്ട്യം!

സര്‍ക്കാര്‍ സ്കൂളുകള്‍ ഉണരുകയാണ്;ആലസ്യത്തില്‍ നിന്ന്..
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സഹായങ്ങളുമായി രംഗത്ത്…
ആത്മാര്‍ത്ഥതയുള്ള അധ്യാപകര്‍..
പി.റ്റി.എ യുടെ പൂര്‍ണ്ണ സഹകരണം..

പൊതു വിദ്യാലയങ്ങള്‍ ചരിത്രംകുറിക്കുന്ന നാളുകളാണ് വരുന്നത് എന്ന് തോന്നുന്നു..!

Advertisements

30 thoughts on “LKG യും UKG യും കടക്കാതെ എന്റെ മകള്‍ ഗവ.സ്കൂളില്‍ ഒന്നാം ക്ലാസ്സിലേക്ക്–നാട്ടു(വീട്ടു)കാരുടെ ആശങ്കകള്‍ ഇങ്ങനെയൊക്കെ …..

 1. സുഹൃത്തേ,
  ഒന്നാം ക്ലാസ്സ് മുതല്‍ കുട്ടികളെ മത വിരോധികളാക്കാന്‍ ഇക്കൊല്ലം മുതല്‍ സര്‍ക്കാര്‍ തുടങ്ങുന്നു എന്ന ജല്പനങ്ങള്‍ക്കിടയില്‍ താങ്കളുടെയും സഹധര്‍മിണിയുടെയും ധീരമായ നടപടികള്‍ വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം…. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു….

 2. പ്രതീക്ഷയുണര്‍ത്തുന്ന ഒരു പോസ്റ്റ്. നമ്മുടെ കേരള ഗവര്‍മെന്റ് സ്കൂള്‍ സിലബസ് കുട്ടികളുടെ മനസറിഞ്ഞ, അവരുടെ മനസിന്റെ വലിപ്പവും പ്രായവും അറിഞ്ഞ് തയ്യാറാക്കിയ ഒന്നാണ്. എന്നാല്‍ സി.ബി.എസ്.സി എന്ന വിചിത്ര സിലബസ് കുട്ടികളുടെ മനഃശ്ശാസ്ത്രമോ, അവര്‍ക്ക് വഹിക്കാനും മനസ്സിലാക്കാനും സാധിക്കുന്ന പരിധിയോ മനസ്സിലാക്കാതെ കുറെ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ തയ്യാറാക്കിയതും. അതില്‍ പഠിക്കുന്ന കുട്ടികളെ ഓര്‍ത്ത് എനിക്കു സഹതാപമാണ്. (എന്റെ കുട്ടികളും പഠിക്കുന്നത് അതുതന്നെ, പക്ഷേ ഇവിടെ ഗള്‍ഫില്‍ മറ്റൊരു ഓപ്‌ഷന്‍ ഇല്ല). വഹിക്കാന്‍ പറ്റാത്ത ചുമട് – പുസ്തകങ്ങള്‍ക്കും അതിനുള്ളിലെ വിഷയങ്ങള്‍ക്കും. ഭാഷ എന്നത് ആശയവിനിമയത്തിനുള്ള ഉപാധി എന്ന അര്‍ത്ഥത്തിലെടുക്കാതെ പ്രൈമറിക്ലാസില്‍ തന്നെ കുഞ്ഞുങ്ങളെ നാലു ഭാഷയിലും (ഇംഗ്ലീഷ്, അറബിക്, ഹിന്ദി, മലയാളം) പ്രാവീണ്യരാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഭാഷാ പണ്ഡിതന്മാര്‍ തയ്യാറാകിയ ഭാഷാ പുസ്തകങ്ങള്‍ ഒരു വശത്ത്. യാതൊരു പ്രയോജനവുമില്ലാതെ, പണ്ടത്തെ രാജാക്കന്മാരുടെ ഭരണപരിഷ്കാരങ്ങളും, ചരിത്രവും പഠിപ്പിക്കുന്ന ചരിത്ര വേറൊരിടത്ത്. വെറുതെ പരീക്ഷയ്ക്കായി പഠിപ്പിക്കുകയും, അതു കഴിയുന്നതോടെ എല്ലാം മറന്നു പോവുകയും ചെയ്യുവാനായി ഒരു വൃഥാ പഠനം!! കഷ്ടം! ആര്‍ഷ മിടുക്കിക്കുട്ടിയായി വളര്‍ന്നു വരും. തീര്‍ച്ച. ഗവര്‍മെന്റ് സ്കൂളിലെ പടനം കൊണ്ട് അവളുടെ അറിവിന് ഒരു കോട്ടവും വരില്ല, ഒരു ഗ്രാമപ്രദേശത്തെ ഗവര്‍മെന്റ് മലയാളം മീഡിയം സ്കൂളില്‍ പഠിച്ച്, ഇന്നത്തെ നിലയില്‍ എത്തിയ എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ പറയാം വിദൂഷകാ, അവള്‍ക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല. ഭാഷയ്ക്കോ, ബേസിക്കിനോ ഒന്നും. തീര്‍ച്ച.

  അഭിനന്ദനങ്ങള്‍!

 3. നല്ല കാര്യം തന്നെ. മോളൂട്ടിയ്ക്ക് ആശംസകള്‍!

  പക്ഷേ, മലയാളം പോലെ തന്നെ ഇംഗ്ലീഷും (ഭാവിയില്‍) നന്നായി കൈകാര്യം ചെയ്യാന്‍ മോളെ പഠിപ്പിയ്ക്കേണ്ടതുണ്ട്.
  🙂

 4. എന്തായാലും ചേട്ടന്‍ മാത്രമല്ല അങ്ങനെ ചിന്തിക്കുന്നത് എന്ന് മനസ്സിലാക്കിക്കോളു. മാത്രമല്ല സാധാരണ ഗവ: സ്കൂളില്‍ പഠിച്ചതു കൊണ്ടുമാത്രം ഒന്നും സംഭവിക്കില്ല. എന്റെ അച്ഛന്‍ എന്നെ സ്കൂളില്‍ ചേര്‍ക്കുന്നത് എനിക്ക് അഞ്ചു വയസ്സായപ്പോഴാണ്(അതിനുമുമ്പ് ബാലവാടിയിലും അഗനവാടിയിലും ഒക്കെ എന്നെ കൊണ്ടുപോയിരുന്നെങ്കിലും ഞാന്‍ മടിയനായതുകൊണ്ട് പോകണ്ട എന്നു വച്ചു.). 77 ല്‍ എന്റെ ചേച്ചിയെ LKG,UKG വഴി പഠിപ്പിച്ച ആളാണ് അച്ഛന്‍. അഞ്ചു വരെ മലയാളം മീഡിയം സ്കൂള്‍, നാട്ടില്‍ തൊട്ടടുത്ത്. പിന്നെ വെറുതെ നവോദയ വിദ്യാലയങ്ങളിലേക്കുള്ള എന്‍ട്രന്‍സ് എഴുതി, കിട്ടി, അവിടെ പോയി. ആറു മുതല്‍ പന്ത്രണ്ടു വരെ അവിടെ. പിന്നെ എഞ്ചിനീറിങ്ങ്, ഇപ്പോ ഗവേഷണവും ഉപരി പഠനവുമായി iiit,hyderabadഇല്‍. അപ്പോ കൊടു കൈ. പിന്നെ, പരിഹസിക്കുന്നവരോടു പറഞ്ഞോളു, ഇങ്ങനെയുള്ള മനുഷ്യരുമുണ്ട് ലോകത്തെന്ന്.

  ജിനേഷ്

 5. താങ്കള്‍ സംരക്ഷിച്ചത് മകളെ മാത്രമല്ല. മറിച്ച് ഒരു സമൂഹത്തെ തന്നെയാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പശുത്തൊഴുത്താണെന്നു പറയുന്ന അല്ലെങ്കില്‍ ബോധപൂര്‍വ്വം പറയിപ്പിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സ്വാര്‍ത്ഥത മാത്രം പഠിപ്പിക്കുന്ന അണ്‍ എയിഡഡ് സ്കൂളുകളില്‍ നിന്ന് താങ്കളുടെ ആര്‍ഷ കൂടി രക്ഷപ്പെട്ടു എന്ന് ബന്ധുക്കളോടും നാട്ടുകാരോടും പറയുക.
  ഒരു എയിഡഡ് സ്കൂളില്‍ പോലും ചേര്‍ക്കാതെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തതിലൂടെ താങ്കള്‍ ആശ്വാസമേകിയത് പി.എസ്.സി. വഴി പരീക്ഷ എഴുതി അദ്ധ്യാപകരാവാന്‍ കാത്തിരിക്കുന്ന ആയിരക്കണക്കിന് ജനങ്ങളെ കൂടിയാണ്.
  പൊതുവിദ്യാലയങ്ങള്‍ ഉണരുകയാണ് പ്രത്യേകിച്ചും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍…

  എന്‍റെ ബ്ളോഗു കൂടി കാണുക…
  http://kizhakkunokkiyandram.blogspot.com/2008/06/blog-post_03.html

 6. എല്ലാ ആശംസകളും നേരുന്നു…പ്രസക്തമായ പോസ്റ്റ്..അവസാനവാചകത്തിലെ ശുഭാപ്തിവിശ്വാസം എല്ലാ രീതിയിലും ശരിയായി വരട്ടെ. സാധാരണക്കാരുടെ കുട്ടികള്‍ രക്ഷപ്പെടാന്‍ അതാണ് വഴി.

 7. കൊള്ളാം മാ​ഷേ . കുട്ടികളുടെ സ്വതസിദ്ധ കഴിവുകളെ തകര്‍ക്കുന്ന ഇംഗ്ളീഷ് മീഡിയത്തിന്‍റെ തേരോട്ടം പൊടിപൊടിക്കുമ്പോള്‍ മഷേപോലെയുള്ളവരും ഉണ്ടല്ലോ? ആശ്വാസം

 8. വളരെ നല്ല തീരുമാനം
  ഈ ഞാനും വിട്ടിനടുത്തുള്ള അംഗന്‍വാടിയിലും
  ഗവ.സ്കൂളിലും ചെര്‍ന്നു മികച്ച വിദ്യാഭ്യാസവും ജീവിത വിജയവും നേടിയ വ്യക്തിയാണ്‍… അതില്‍ ഞാന്‍
  വളരെയേറെ അഭിമാനം കൊള്ളുന്നു..
  ചരിത്രപുരുഷന്‍മാര്‍ aided സ്കൂലില്‍ അല്ല , മാത്രുഭാഷയിലാണു പടിച്ചത്‌ എന്ന കാര്യം
  ആരും ഒര്ക്കുന്നില്ല… അല്ലെങില്‍ ഒര്ക്കാനുള്ള ബോധമില്ല…
  എന്ദു ചെയ്യാനാ..

  ആര്ഷമോല്‍ക്കു എന്‍റ്റെ വിജയാശംസകല്‍………….

 9. കൊള്ളാം, നല്ല പരീക്ഷണം. വിജയാശംസകള്‍.

  യു.കെ.ജി. യും എല്‍.കെ.ജി യും ഒന്നും മാനദണ്ഢങ്ങളല്ല.
  ഗവര്‍മെന്റു സ്കൂളായതുകൊണ്ടൂ മോശമോന്നോ പ്രൈവറ്റ് സ്കൂള്‍ ആണെങ്കില്‍ കേമവുമെന്നുമില്ല. പഠിയ്ക്കാന്‍ താത്പര്യമുണ്ടാക്കാനായാല്‍ കുട്ടികള്‍ പഠിയ്ക്കും. നല്ല അദ്ധ്യാപകരായാല്‍ നനായി പഠിപ്പിയ്ക്കും.

  ഗവര്‍മെന്റ് സ്കൂളില്‍ നിലവിലുള്ള അനാരോഗ്യപ്രവണതകള്‍ നീക്കുവാനായാല്‍ പ്രൈവറ്റുസ്കൂളുകള്‍ നല്‍കുന്ന ഫലങ്ങള്‍ അവയ്ക്കു നല്‍കാന്‍ കഴിയും. പക്ഷേ എത്രമാത്രം ഫലപ്രദമാകുമെന്നു കരുതാനാവില്ലല്ലോ.

  തിരുവനന്തപുരത്തെ കോട്ടണ്‍ ഹില്‍ ഗവര്‍മെന്റ് സ്കൂളുകള്‍ക്ക് മാതൃകയാണ്. പക്ഷേ ഭൂരിഭാഗം സ്കൂളുകളും ആ ഗണത്തില്‍ വരാത്തതാണു പ്രശ്നം

 10. ആദ്യമായി ആര്‍ഷയ്ക്ക് ആശംസകള്‍.

  പിന്നെ താങ്കള്‍ കാണിച്ച ഈ ധൈര്യത്തെ അഭിനന്ദിക്കുന്നു.
  ഇംഗ്ലീഷ് മീഡിയത്തിലെയും പല പ്രൈവറ്റ് സ്കൂളുകളിലെയും കടുത്ത മാനസീക സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഇളം പ്രായത്തില്‍ കുട്ടികളെ മാറ്റി നിര്‍ത്തുന്നത് നല്ലതാണെന്നു തോന്നുന്നു.

  ഇതോടൊപ്പം ചേര്‍ത്തു വായിക്കാന്‍,

  വിദ്യാര്‍ഥികള്‍ക്കായി ഈ വര്‍ഷത്തെ ആദ്യത്തെ ഹര്‍ത്താല്‍ വന്നെത്തി… പെട്രോള്‍ വില വര്‍ധിപ്പിച്ചു… നാളെ എല്ലാവര്‍ക്കും വീട്ടിലിരിക്കാം…

 11. മോള്‍ക്ക് എല്ലാ ആശംസകളും. സഹപാഠികള്‍ കൂടെ ഉഷാറായാല്‍ പഠനം നന്നാവും. ഗവ: സ്ക്കൂളില്‍ പഠിച്ച ഒരു സുഹൃത്ത് എപ്പോഴും പറയാറുണ്ട്, അവന് 90 മാര്‍ക്സ് ആണ് കിട്ടുന്നതെങ്കില്‍ തൊട്ടടുത്ത മാര്‍ക്ക് 70 ആയിരിക്കും, അപ്പോള്‍ ടീച്ചേര്‍സിനും അവനായിരുന്നു റിലേറ്റീവ് ഗ്രേഡിംഗിന്റെ ഇങ്ങേയറ്റം. ഒടുക്കം പ്രീഡിഗ്രിയ്ക്ക് കോളേജില്‍ ചേര്‍ന്നപ്പോഴാണ് പൊസിഷന്‍ ശരിയ്ക്കും മനസ്സിലായതെന്ന്. ഇപ്പോള്‍ പോസ്റ്റിലും കമന്റുകളിലും പറയുന്ന രീതിയിലൊരു മാറ്റമുണ്ടെങ്കില്‍ സ്വാഗതം ചെയ്യേണ്ടതാണ്.

  പിന്നെ നവോദയയെ പറ്റി ആലോചിക്കാനേ പാടില്ല എന്നാണ് ഈ രക്തസാക്ഷിയുടെ അഭിപ്രായം. തിരിഞ്ഞുനോക്കുമ്പോള്‍ നേടിയിട്ടേ ഉള്ളൂ, ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രസമായിരുന്നു ആ കാലം. പക്ഷേ അങ്ങനെയല്ല ഒരു മകള്‍ വളരേണ്ടത്.

 12. നന്നായി.

  സംശയല്ല്യ, മോളൂട്ടി പഠിച്ച് മിടുക്കിയാകും. പിന്നെ, ഇംഗ്ലീഷൊക്കെ നാലാം ക്ലാസ്സുമുതല്‍ നന്നായിത്തുടങ്ങും. അതിലും ഉത്കണ്ഠപ്പെടേണ്ടതില്ല….

  ആശംസകള്‍ അഭിനന്ദനങ്ങള്‍

 13. ആര്‍ഷ മോള്‍ക്കും ഇത്തരത്തില്‍ ഒരു ധീരമായ തീരുമാനം എടുത്ത താങ്കള്‍ക്കും ആശംസകള്‍ 🙂

  വളരുന്നതിനു അനുസരിച്ചു മകള്‍ക്ക് ധാരാളം പുസ്തകങ്ങള്‍ വായിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കൂ. കൂടെ ഇഗ്ളീഷ് ഭാഷാ പ്രാവീണ്യവും ഉണ്ടാവട്ടെ.

 14. വളരെ ഹാര്‍ദ്ദമായ പ്രതികരണങ്ങളാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

  ജോലിത്തിരക്കുകാരണം കമന്റുകള്‍ ചെക്കു ചെയ്യുന്നത്‌ വളരെ വൈകിയാണ്‌.

  മനോജ്‌,
  കുട്ടികളെ മതവിരോധികളാക്കുന്നു എന്നത്‌ ഇവിടത്തെ ക്രിസ്ത്യന്‍ ലോബിയുടെ പ്രാചാരണം മാത്രമാണ്‌.’അത്‌ പാടില്ല,ഇത്‌ പാടില്ല.’-എന്നൊക്കെ ലക്ഷ്മണരേഖ വരച്ചാല്‍ ബോധമുള്ള ക്രിസ്ത്യാനികള്‍ അതംഗീകരിക്കില്ല.ഇവിടെ പലയിടത്തും സര്‍ക്കാരിനെതിരെയുള്ള ഇടയലേഖനങ്ങള്‍ വായിക്കാന്‍ വിശ്വാസികള്‍ അനുവദിച്ചിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌.

  വ്രജേഷ്‌ നന്ദി …

  അപ്പുവിന്റെ ബ്ലോഗ്‌ തിരുവനന്തപുരം ബ്ലോഗ്‌ ശില്‍പശാലയില്‍ വച്ചാണ്‌ പരിചയപ്പെടുന്നത്‌.എന്നെപ്പോലെയുള്ള തുടക്കക്കാര്‍ക്ക്‌ ‘ഹെല്‍പ്പ്ല്ലൈന്‍’ വളരെ പ്രയോജനമാണ്‌.
  താങ്കള്‍ വിവിധ സിലബസ്സുകളെ നന്നായി വിലയിരിത്തിയിരിക്കുന്നു.ഈ അറിവ്‌ നാട്ടിലുള്ളവര്‍ക്കില്ലല്ലോ എന്നതാണ്‌ സങ്കടം.സാധാരണ ഗള്‍ഫുകാര്‍ വരേണ്യവര്‍ഗ്ഗ സ്കൂളുകളുടെ സ്തുതിപാഠകരാണ്‌.താങ്കള്‍ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു….ആശംസകള്‍ക്ക്‌ നന്ദി.

  ശ്രീയുടെ അഭിപ്രായം തീര്‍ച്ചയായും കണക്കിലെടുക്കേണ്ടതാണ്‌.ഒരു ഭാഷയോടും എതിര്‍പ്പ്‌ ഉണ്ടാകേണ്ടതില്ല.ഓരോ ഭാഷയും ഓരോ സംസ്കാരത്തിന്റെ വാഹകരാണ്‌.അതിനാല്‍ ഒരു ഭാഷ കൂടുതല്‍ പഠിച്ചാല്‍ ആ ജനതയുമായി കൂടി സംവദിക്കാന്‍ കഴിയുന്നു എന്നര്‍ത്ഥം.പക്ഷെ എപ്പോള്‍ ഭാഷകള്‍ പഠിച്ചുതുടങ്ങണം എന്നിടത്താണ്‌ അഭിപ്രായവ്യത്യാസം.ആശംസകള്‍ക്ക്‌ നന്ദി..

  ജിനേഷിന്റെ അനുഭവം എല്ലാവര്‍ക്കും പ്രചോദനമാണ്‌.ഇതേക്കുറിച്ച്‌ വീണ്ടുമെഴുതൂ ജിനേഷ്‌..താങ്കളെപ്പോലുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക്‌ ഒരു പക്ഷെ, നാട്ടിലെ ‘ഇന്റര്‍ നാഷണല്‍ സ്കൂള്‍ മാനിയ’ ക്കാരെ വ്യത്യസ്തമായി ചിന്തിപ്പിക്കാന്‍ കഴിഞ്ഞേക്കാം.

  ‘സ്വാര്‍ത്ഥത മാത്രം പഠിപ്പിക്കുന്ന അണ്‍ എയിഡഡ്‌ സ്കൂള്‍’-അത്ക്ഷരം പ്രതി ശരിയാണ്‌.താങ്കളുടെ അഭിപ്രായങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയേണ്ടവയാണ്‌.എഡ്യുകേരളത്തിന്‌ നന്ദി…

  ഓണ്‍ലൈന്‍ മാമനും മൂര്‍ത്തിക്കും രണ്‍ജിത്തിനും നന്ദി പറയുന്നു..

  അനൂപ്‌ തോമസ്‌,താങ്കളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കപ്പെടേണ്ടതാണ്‌.ആശംസകള്‍ക്ക്‌ നന്ദി..

  ജോജുവിന്റെ അഭിപ്രായത്തോട്‌ ഭാഗികമായി യോജിക്കുന്നു.മികച്ച ഗവ.സ്കൂള്‍ കോട്ടണ്‍ ഹില്‍ മാത്രമല്ല.ഇപ്പോള്‍ ധാരാളം സ്കൂളുകള്‍ മികച്ച രീതിയില്‍ വന്നിട്ടുണ്ട്‌.പിന്നെ ‘പ്രൈവറ്റ്‌ സ്കൂളുകള്‍ നല്‍കുന്ന ഫലം’-നേടിയെടുക്കലാണ്‌ പൊതു വിദ്യാലയങ്ങള്‍ ലക്ഷ്യം വയ്ക്കേണ്ടത്‌ എന്ന അഭിപ്രായത്തെ ഞാന്‍ എതിര്‍ക്കുന്നു.അറിവ്‌ അടിച്ചിറക്കലല്ല ക്ലാസില്‍ നടക്കേണ്ടത്‌.നല്ല മനുഷ്യനെ വാര്‍ത്തെടുക്കല്‍ എന്നത്‌ ഇപ്പോഴും ഭംഗിയായി നടക്കുന്നത്‌ പൊതു വിദ്യാലയങ്ങളിലാണ്‌.അഭിപ്രായം രേഖപ്പെടുത്തിയതിന്‌ നന്ദി..

  രുദ്ര അര്‍ത്ഥമാക്കിയത്‌ വ്യക്തമായില്ല.
  രുദ്രയ്ക്കും പ്രിയ ഉണ്ണിക്കൃഷ്ണനും രജീന്ദിനും കുട്ടിയ്ക്കും നന്ദി..

 15. കാണാന്‍ ഇത്തിരി വൈകി എങ്കിലും, ആര്‍ഷക്കും ആര്‍ഷയുടെ അച്ഛനും അഭിനന്ദനം അറിയിക്കാന്‍ വൈകിയിട്ടില്ല എന്ന് തന്നെയാണ് വിശ്വാസം. എനിക്ക് സാധിക്കാത്ത ഒരു കാര്യം താങ്കള്‍ക്ക് കഴിഞ്ഞല്ലോ.

  വീട്ടില്‍ പോലും മലയാളം പറയരുത് എന്ന് പറഞ്ഞു വിടുന്ന സ്കൂളുകള്‍ ആണ് നമുക്ക് ചുറ്റും. പ്രത്യേകിച്ച് മറുനാട്ടില്‍ വളരുന്ന കുട്ടികള്‍ക്കിടയില്‍ കണ്ട് വരുന്ന ഒരു പ്രവണത എന്താണെന്ന് വച്ചാല്‍ വീട്ടില്‍ പോലും ഇംഗ്ലീഷ് മാത്രമേ സംസാരിക്കു. അതിന്റെ മുക്കാല്‍ ഭാഗം കുറ്റവും മാതാപിതാക്കളുടേതാണ്. സ്കൂളില്‍ വിവിധ ഭാഷ സംസാരിക്കുന്നവരോട് ഇംഗ്ലീഷില്‍ സംസാരിക്കുന്നതിനാല്‍ ആവശ്യത്തിന് ഇംഗ്ലീഷ് പരിജ്ഞാനം കിട്ടുന്ന ഈ കുട്ടികള്‍ വീട്ടില്‍ വന്നാലും ഇംഗ്ലീഷില്‍ മാത്രം സംസാരിക്കണം എന്ന് പറയുന്നവരെ എനിക്ക് ധാരാളം അറിയാം. ഇങ്ങനെ ഉള്ളവരോട് മനസ്സില്‍ പരിഹാസം ആണ് തോന്നുന്നത്.

  എന്റെ മകനോട് സ്കൂളീല്‍ പോകാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ പറഞ്ഞത് ഒരു കാര്യമേ ഉള്ളു. സ്കൂളില്‍ നിന്ന് വന്നാല്‍ പിന്നെ മലയാളത്തില്‍ മാത്രം സംസാരം മതി എന്ന്. അത്രയും എങ്കിലും ചെയ്തില്ലെങ്കില്‍ കേരളത്തെയും മലയാളത്തെയും ഇഷ്ടപ്പെടുന്ന ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന ക്രൂരത ആയിരിക്കും അത്.

  ഒരിക്കല്‍ കൂടി, അഭിനന്ദനങ്ങള്‍..

  ഞാന്‍ പഠിച്ചതും മലയാളം മീഡിയത്തില്‍ ആണ്. ബുദ്ധി അളക്കുന്നത് ഒരിക്കലും ഇംഗ്ലീഷില്‍ അല്ല എന്ന് മാത്രം ഓര്‍ത്താല്‍ മതി. ( അങ്ങനെ ആയിരുന്നെങ്കില്‍ ജപ്പാനും കൊറിയയും ഇന്ന് എങ്ങും എത്തില്ലായിരുന്നു.)

 16. ലക്ഷ്മിയ്ക്കും എം.എസ്.പ്രകാശിനും അനില്‍ശ്രീയ്ക്കും നന്ദി പറയുന്നു.
  എം.എസ്സി ന്റെ മകന് എല്ലാ നന്മകളും നേരുന്നു…

 17. നേരത്തെ കണ്ടിരുന്നു… ബട്ട് എന്ത് കമ്മന്റ് ഇടണം എന്ന പേടി..
  എന്റെ കല്യാണം കഴിഞ്ഞു.. നാട്ടില്‍ അല്ലറചില്ലറ രാഷ്ട്രീയവുമായി നടന്ന ഞാന്‍ നാട്ടില്‍ ഒരു ബിസിനസും തുടങ്ങാതെ മറ്റൊരു ജോലിയും തിരയാതെ ഗള്‍ഫിലേക്ക് പോന്നത് ജേഷ്ടന്മാരുടെ മക്കള്‍ ഇംഗ്ലീഷില്‍ കരയുമ്പോള്‍ എന്റെ കുട്ടികള്‍ മലയാളത്തില്‍ കരയുന്നത് ഓര്‍ത്താണ്.. സത്യാമായിട്ടും അതും എന്റെ ചിന്തയില്‍ ഉണ്ടായിരുന്നു.. അന്നും ഇന്നും എന്റെ മനസ്സ് നല്ല രാഷ്ട്രീയമായിരുന്നു.. എന്നിട്ടും എന്റെ മനസ്സ് ഇതിലെന്തേ ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കാന്‍ കഴിയുന്ന ആരും അതല്ലാതെ ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നില്ല.. അത് തന്നെയായിരിക്കാം കാരണം മിനിയാന്ന് ഈ പോസ്റ്റ് വായിച്ചിട്ട് എനിക്ക് എന്നോട് തോന്നിയ ആ മനോഭാവത്തെ എന്ത് വിളിക്കണം എന്നെനിക്കറിയില്ല,,

  ഒരു സല്യൂട്ട്…. അര്‍ഹതയില്ലങ്കിലും….

 18. എന്റെ ഈ മനോഭാവത്തിന് ഒരു കാരണംകൂടിയുണ്ട്, അത്യാവശ്യം പഠിച്ചിരുന്ന ഞാന്‍ പ്രീഡിഗ്രി നിര്‍ത്തലാക്കി +2 തുടങ്ങിയ ആ വര്‍ഷമാണ് sslc ജയിച്ചത്..ഫസ്റ്റ്ക്ലാസായിരുന്നു..social പഠിപ്പിക്കേണ്ട ടീച്ചറാണ് എന്നെ 5 മുതല്‍ 7 വരെ ഇംഗ്ലീഷ് പഠിപ്പിച്ചത്.. ആ ബൈസ് കാരണം +2(science) വില്‍ പൂര്‍ണ്ണമായി എല്ലാം ഇംഗ്ലീഷ് കാരണം കരയേണ്ടി വന്നു.. അത് പെട്ടെന്ന് നിറുത്തി പ്രീഡിഗ്രി കൊമേര്‍സിലേക്ക് മാറേണ്ടി വന്നു.. ആ ഒരു അപകര്‍ഷതബോധം എന്നെ അങ്ങനെ ചിന്തിപ്പിച്ചതായിരിക്കാം…

 19. ചിതല്‍ ചൂണ്ടികാണിച്ചത് ഒരു പ്രശനം തന്നെയായിരുന്നു.
  കാരണം നമ്മുടെ പഠന കാലത്ത് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് ഇംഗ്ലീഷ് മെയിനെടുത്ത് പഠിച്ചവരായിരുന്നില്ല.മിക്കവാറും സോഷ്യല്‍ സയന്‍സ് പഠിച്ചവരായിരുന്നു.
  ഭാഷയ്ക്കും സബ്ജറ്റിനും വ്യത്യസ്ത സമീപനമാണ് വേണ്ടത്.
  പ്രതികരണത്തിന് നന്ദി..

 20. The same situation happened when my father (a MBBS Doctor in 1973) decided to send me to the same school where he studied, which was NOT an English medium School. I started my schooling at the age of 5 and till 10th I studied through malayalam medium. I took MSc and Phd from India and now working as an assistant professor in microbiology in a university abroad. My sister also studied in the same school, now doing MA English. So medium doesnt matter much, the way how parents take care matters.
  PS: I was breast-fed till the age of 5, even when I was in first standard, then I stopped it myself.

 21. പിങ്ബാക്ക് ഏറ്റവും കൂടുതല്‍ വായനക്കാരെ ലഭിച്ച പോസ്റ്റ് വീണ്ടും പ്രസിദ്ധീകരിക്കുന്നു-‘LKG യും UKG യും കടക്കാ

 22. പിങ്ബാക്ക് ഏറ്റവും കൂടുതല്‍ വായനക്കാരെ ലഭിച്ച പോസ്റ്റ് വീണ്ടും പ്രസിദ്ധീകരിക്കുന്നു-‘LKG യും UKG യും കടക്കാ

 23. പിങ്ബാക്ക് ഏറ്റവും കൂടുതല്‍ വായനക്കാരെ ലഭിച്ച പോസ്റ്റ് വീണ്ടും പ്രസിദ്ധീകരിക്കുന്നു-‘LKG യും UKG യും കടക്കാ

 24. പിങ്ബാക്ക് ഏറ്റവും കൂടുതല്‍ വായനക്കാരെ ലഭിച്ച പോസ്റ്റ് വീണ്ടും പ്രസിദ്ധീകരിക്കുന്നു-‘LKG യും UKG യും കടക്കാ

 25. ‘am not opposing malayalam medium, but if dont teach her good english, probably you will regret later.

  I fought in my colleage to teach us in malayalam. the reason was, I was not able to understand it. even after 20 years, still I cant write a single line without grammer mistake. may be ‘am not good at language!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w