വിദൂഷകന്റെ ബ്ലോഗ്‌ നിരൂപണം.കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ബ്ലോഗുകളില്‍ വന്ന ചില പോസ്റ്റുകള്‍ നിരൂപണം ചെയ്യപ്പെടുന്നു…

>em>വിമര്‍ശനങ്ങള്‍ സോദ്ദേശ്യപരമാണ്‌.—-വാല്യം-2

31 ദിവസം 947 Hits
—————————

2008 മേയ് ഒന്നാം തീയതിയാണ് ഞാന്‍ ഈ ബ്ലോഗ് ആരംഭിച്ചത്.
31 ദിവസത്തിനുള്ളില്‍ 947 ഹിറ്റ്സ് ലഭിച്ചു!
വളരെ സന്തോഷം തോന്നുന്നു…
എന്റെ ബ്ലോഗ് സന്ദര്‍ശിച്ച എല്ലാപേര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു..

പ്രകൃതി-ബിസ്മിയുടെ കവിത(വികൃതിയോ?)
——————————————-

ഒരു ഡോക്കുമെന്ററിയിലെ ശബ്ദ വിവരണത്തിന്‌ അനുയോജ്യമായ വരികള്‍.അത്രമാത്രം.

അക്ഷരത്തെറ്റുകള്‍ ധാരാളം.

കവിത എങ്ങനെയുണ്ടാകുന്നു എന്ന ചോദ്യത്തിന്‌ മനുഷ്യകുലത്തോളം പഴക്കമുണ്ട്‌.

അത്‌ എങ്ങനെയോ സംഭവിക്കുന്നു എന്നാണ്‌ തോന്നുന്നത്‌.എവിടെ വച്ച്‌ കവിത ജനിക്കുന്നു എന്നതിന്‌ ഉത്തരമില്ല.

ഇത്‌ കവിതയായോ എന്ന ചോദ്യം ബിസ്മിയ്ക്ക്‌ വിടുന്നു.

കവിതയെഴുതാനുള്ള ആഗ്രഹത്തെ അഭിനന്ദിക്കുന്നു.

www.chethass.blogspot.com
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

പാറശ്ശാലക്കാരന്റെ കവിത-മഗ്ഗിയിലെ സെമിത്തേരി
————————————————–

‘ഉറ്റവരുടെ സ്നേഹനൊമ്പരങ്ങള്‍ കാത്ത്‌
ആത്മാക്കള്‍ വിശ്രമിക്കുന്ന
മഗ്ഗിയിലെ ഈ നിശ്ശബ്ദഭൂമി
എല്ലായ്പ്പ്പ്പോഴും എനിക്ക്‌ പ്രിയപ്പെട്ടതായിരുന്നു.–

കവിയുടെ കൂടെ നമുക്കും യാത്ര ചെയ്യാം;മഗ്ഗിയിലെ സെമിത്തേരിയിലേക്ക്‌-

കല്ലുകള്‍ അടുക്കിക്കെട്ടിയ കല്ലറകളില്‍
ചമതപ്പൂക്കള്‍ വീണുകിടക്കുന്നു..

അണഞ്ഞ മെഴുകുതിരികള്‍-ആരുടേയെക്കെയോ സ്നേഹത്തിന്റെ ബാക്കിയായി കല്ലറയില്‍ അവശേഷിച്ചിരിക്കുന്നു.

എല്ലാ വഴികളും അവിടെ അവസാനിക്കുന്നു.

കവിക്കെന്നപോലെ ആ സെമിത്തേരി നമുക്കും പ്രിയപ്പെട്ടതാകുന്നു.

www.parassalackaran.blogspot.com

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

അലക്സ്‌ സേവ്യറുടെ-‘പ്രണയം’-ഇന്നിന്റെ ചില സത്യങ്ങള്‍
——————————————————

പ്രണയത്തിന്‌ വര്‍ത്തമാനകാലത്ത്‌ സംഭവിച്ച ദുരന്തം കവി വരച്ചിടുന്നു.
ഇപ്പോള്‍ പ്രണയത്തിന്‌ നഷ്ടപ്പെട്ടിരിക്കുന്നത്‌ മനുഷ്യത്വം തന്നെയാണ്‌!

കൈവെള്ളയില്‍ നേരിന്റെ വരകളും വാക്കുകളില്‍ ഹൃദയവും ഉള്ളത്‌ പോയകാല പ്രണയത്തിലായിരുന്നു.

ഇന്ന് അതാവശ്യമില്ല.
അത്‌ കുറ്റകരവുമാണ്‌!

ആഗോളവല്‍ക്കരണകാലത്തെ പ്രണയം ഇവയൊക്കെ തിരസ്കരിക്കുന്നു.റോബോട്ടുകളെപ്പോലെ പൊരുമാറണമത്രെ!

ദേഷ്യം വരാന്‍ പാടില്ല.അഥവാ ദേഷ്യം വന്നാല്‍ മുഖം ചുവക്കാന്‍ പാടില്ല.കണ്ണുനിറയാന്‍ പാടില്ല.

മനുഷ്യത്വവും വൈകാരികതയും ചോര്‍ന്ന ഇന്നിന്റെ പ്രണയ ചിന്തകള്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.

മേല്‍പ്പറഞ്ഞ ‘അരുതായ്മകള്‍’ ഉള്ളതിനാല്‍ പ്രണയത്തിന്റെ ഏദന്‍ തോട്ടത്തില്‍ നിന്നും കവി തിരസ്കൃതനാകുന്നു.
നല്ല ഒരു കവിതയാണിത്‌.

www.maunam.wordpress.com

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ചാരുദത്തന്റെ കഥ-‘സമയോചിതം’-നാഴിക മണികള്‍ മൊഴിയുന്നത്‌….
——————————————————————

വീടുനിറയെ നാഴികമണികളായിരുന്നു.
കഥാനായകന്റെ എല്ലാ സൗഭാഗ്യങ്ങളിലും അവ അകമ്പടിയായുണ്ട്‌.

എല്ലാ മുറികളിലും എവിടെയും കൃത്യമായി സമയമറിയിച്ചുകൊണ്ട്‌ അവ നിലകൊണ്ടു.
സമയനിഷ്ഠയുടെ ത്രില്‍ അവസാനിച്ചപ്പോള്‍ അവ നിശ്ചലമാകുന്നു.

അത്‌ ജീവിതം തന്നെയാണ്‌.
പിന്നീട്‌ അവ പലനേരങ്ങള്‍ കാണിച്ചു.

തന്റെ ചത്ത നാഴികമണികള്‍ ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത്‌ ജീവിച്ചിരിക്കുമെന്ന് കഥാകാരന്‍ വിശ്വസിക്കുന്നു.

സമയത്തിന്റെ പശ്ചാത്തലത്തില്‍ ജീവിതമെന്ന സമസ്യയെ വായിച്ചെടുക്കാനുള്ള ശ്രമമുണ്ട്‌ ഈ കഥയില്‍-
ചിന്തോദ്ദീപകമാണ്‌ ഈ രചന.

www.charudathan.blogspot.com

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

അനൂപ്‌ കോതനല്ലൂരിന്റെ ‘പിള്ളേച്ച്ന്‍/ഷാപ്പ്‌ കഥകള്‍..
—————————————————–
1. നാരയണേട്ടന്റെ വിലാസിനി

————————-

മധ്യതിരുവതാംകൂറിലെ ഏലാക്കഥകളുടെ കൂട്ടത്തില്‍പെടുത്താവുന്നതാണിത്‌.

പാരഗ്രാഫ്‌ കൃത്യമായി തിരിച്ചിട്ടില്ലാത്തത്‌ വായനയ്ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌.

ഇന്നലത്തെ നാടന്‍ ചട്ടമ്പികളും കുടിയന്മാരും ഇവിടെ പുനര്‍ജനിക്കുന്നു;കൂടെ അഭിസാരികകളും.

സമയം കൊല്ലാന്‍ നല്ലത്‌.
വായിച്ചുപോകാന്‍ രസവുമുണ്ട്‌.

www.

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

വേണ്ട,ചെയില്‍ഡ്‌ പോണ്‍സൈറ്റുകള്‍-വി.ആര്‍.ഹരിപ്രസാദ്‌
———————————————————

കുട്ടികള്‍ ലൈംഗികാതിക്രമത്തിന്‌ ഇരയാകുന്നതിനെക്കുറിച്ചുള്ള ധാരാളമായി പുറത്തു വന്നുകൊണ്ടിരിക്കുന്നു.സന്തോഷ്‌ മാധവന്റെ അറസ്റ്റോടുകൂടി അത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ അറിയാന്‍ കഴിയുന്നു.

കൊച്ചു കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ധാരാളമായി ഇന്റര്‍ നെറ്റിലുണ്ട്‌.

അവ തടയാന്‍ നിയമത്തിന്‌ കഴിയുന്നില്ല.

റഷ്യയും അമേരിക്കയുമാണ്‌ ഇത്തരം സൈറ്റുകളുടെ പ്രഭവകേന്ദ്രം!
അവര്‍ കാര്യം ഗൗരവമായി എടുത്തിട്ടുണ്ടെന്നാണറിയുന്നത്‌.

നല്ല പോസ്റ്റാണിത്‌.
എല്ലാ ബ്ലോഗര്‍മാരും വായിച്ചിരിക്കേണ്ടതാണ

www.adobehari.blogspot.com

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ബീരാന്‍ മുസ്ലിയാര്‍(ബീരാന്‍ കുട്ടി)
————————————

വായിച്ചു പോകാന്‍ രസമുള്ള കഥ.
മുസ്ലിം സമുദായത്തിനുള്ളിലെ ‘കശപിശ’യാണ്‌ പ്രതിപാദ്യം.

കഥാനായകന്‍ തൊഴില്‍ തെണ്ടിനടന്നതും ചെറിയ ചെറിയ നേരമ്പോക്കുകള്‍ തരാക്കിയതും വിശദമായി പ്രതിപാദിക്കുന്നു.

ഗള്‍ഫുകാരന്റെ ഭാര്യ സഫിയാത്തയുടെ ചുറ്റിക്കളി കണ്ടുപിടിക്കുന്നതോടെ ബീരാന്‍ ബീരാന്‍ മോല്യാരായി…
പിന്നെ സുഖജീവിതം..

പുറം നാട്ടില്‍ പണിയെടുക്കുന്ന മുസ്ലിം പുരുഷന്മാരെ ഹലാക്കിലാക്കണ വെളിപ്പെടുത്തലുകളാണ്‌ ബീരാന്‍ കുട്ടി നടത്തിയിരിക്കുന്നത്‌!

പോരാത്തതിന്‌ ഇതുകൂടി—

“ഇത്‌ ഒരു കഥ മാത്രമല്ല,ഒരുപാടനുഭവങ്ങളില്‍ ഒന്നു മാത്രം.മുസ്ലിങ്ങള്‍ക്കിടയിലെ കപട സദാചാരത്തിന്റെ മുഖം മൂടി എന്നാല്‍കഴിയും വിധം വലിച്ചു കീറുക എന്നതാണ്‌ എന്റെ ലക്ഷ്യം”

ബീരാന്‍ കുട്ടിയ്ക്ക്‌ നന്നായി കഥ പറയാനറിയാം.

www.beerankutty.blogspot.com

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ശ്രീദേവിയുടെ ‘പ്രപഞ്ചസത്യം’
——————————–

ചില പ്രപഞ്ചസത്യങ്ങള്‍ കവിതാരൂപത്തില്‍(?) അവതരിപ്പിച്ചിരിക്കുന്നു.

വായിക്കാന്‍ ഇമ്പമുണ്ട്‌.
കുട്ടികള്‍ക്ക്‌ പാടി പഠിക്കാന്‍ നന്ന്.
മറ്റൊന്നും പ്രതീക്ഷിക്കരുത്‌…..!

“ചാഞ്ചാടിയാടുന്ന പൂഞ്ചോലക്കുരുവിക്കു
ചാഞ്ചാട്ടമാടാതെ നില്‍ക്കാനിനിവയ്യ”
—ഈ ചേലിലാണ്‌ രചന.

ഒടുവില്‍ നമുക്ക്‌–

“ഈ കവയിത്രിക്കിങ്ങനെ പാടാതെ വയ്യ”-എന്ന് അവസാനിപ്പിക്കാം.

www.sreeraagam.blogspot.com

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

കത്തോലിക്കര്‍ക്ക്‌ ഒരു സുവിശേഷം.(അന്ന ഫിലിപ്പ്‌)
—————————————————

കത്തോലിക്കക്കാരുടെ എണ്ണം ലോകവ്യാപകമായി വര്‍ദ്ധിക്കുന്നുവത്രെ.
യൂറോപ്പില്‍ എണ്ണത്തിന്‌ മാറ്റമില്ല.
ഏഷ്യയിലും ആഫ്രിക്കയിലും വച്ചടി വച്ച്ടടി കയറ്റം തന്നെ!

കത്തോലിക്കാ വിശ്വാസികള്‍ക്ക്‌ രോമാഞ്ചം പകരുന്ന വാര്‍ത്തയാണിത്‌.

ഇതോടുകൂടി അന്ന ഫിലിപ്പിനുമേല്‍ കത്തോലിക്കാ പാതിരിമാര്‍ക്കുള്ള അസ്വാരസ്യം തീരുമെന്ന് പ്രതീക്ഷിക്കാം.

www.annamma.blogspot.com

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ജനസേവ-ഫിലിംസ്‌ ആന്‍ഡ്‌ ശിശുഭവന്‍
—————————————–

ജനസേവ ശിശുഭവന്റെ സിനിമാ പിടിത്തമാണ്‌ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം.

1996 ല്‍ ആരംഭിച്ച ഈ സ്ഥാപനം ഒരു വിധം ഭംഗിയായി നടന്നു വരികയായിരുന്നു.

അപ്പോഴാണ്‌ ഒരു വെളിപാടുപോലെ ജോസ്‌ മാവേലിക്ക്‌ സിനിമാ കമ്പം ഉണ്ടാകുന്നത്‌.കലികാലം എന്നല്ലാതെ എന്തു പറയാന്‍…

ലേഖകനും അവിടത്തെ ഒരു കുട്ടിയുടെ സ്പോണ്‍സറാണ്‌ എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്‌.അഭിനന്ദനങ്ങള്‍..ഇത്‌ മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെ…!

സിനിമയെടുക്കാന്‍ തയ്യാറായ ജോസ്‌ മാവേലിയുടെ ന്യായവാദങ്ങള്‍ ലേഖകന്‍ ചോദ്യം ചെയ്യുന്നു.

ഒരു നല്ല പോസ്റ്റാണിത്‌.

www.swartham.blogspot.com

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

സജിയുടെ ‘അലയുന്ന ഇടയന്മാര്‍…നശിക്കുന്ന ആടുകള്‍..’
——————————————————

രണ്ടാം വിമോചന സമരത്തിന്‌ ആഹ്വാനം ചെയ്തിരിക്കുന്ന അഭിവന്ദ്യ പിതാക്കന്മാര്‍ക്ക്‌ ബൈബിള്‍ വചനങ്ങളുടെ അര്‍ത്ഥം ലളിതമായി ലേഖകന്‍ വിശദീകരിച്ചു കൊടുക്കുന്നു.

ധനാര്‍ത്തിയില്‍ മദോന്മത്തരായ അവര്‍ക്കിത്‌ മനസ്സിലാകുമോയെന്ന് വിദൂഷകന്‌ സംശയമുണ്ട്‌.

കുഞ്ഞാടുകളെ വഴി തെറ്റിക്കുന്ന ഈ ‘ഇടയന്മാരെ’ എന്തു ചെയ്യണം?

കുഞ്ഞാടുകള്‍ ഉണരണം..അവരിത്‌ മനസ്സിലാക്കണം.

സജിയുടെ പോസ്റ്റ്‌ എല്ലാ ബ്ലോഗര്‍മാരും വായിച്ചിരിക്കേണ്ടതാണ്‌.

പിന്മൊഴി-സജീ,പോത്തിന്റെ കാതില്‍ വേദമോതിയിട്ട്‌ എന്തു കാര്യം?

www.kapatanmar.blogspot.com

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

വിദ്യാര്‍ത്ഥി വിരുദ്ധരെ കണ്ടവരുണ്ടോ?
—————————————

സി.ബി.എസ്‌,ഇ പത്താം ക്ലാസ്സില്‍ വിജയം-98.64%

കേരളത്തിലെ വിദ്യാഭ്യാസ സംരക്ഷകര്‍ എന്തു പറയുന്നു?

അറിയിപ്പ്‌
………………..

കേരളത്തിലെ വിജയ ശതമാനം ഉയര്‍ന്നപ്പോള്‍ പേ ഇളകിയ വിദ്യാഭ്യാസ സദാചാര സംരക്ഷകരെ കണ്ടവരുണ്ടോ?…

കണ്ടുകിട്ടുന്നവര്‍ വവരം പോലീസില്‍ അറിയിക്കാന്‍ നില്‍ക്കാതെ ഓടിയൊളിക്കണമെന്ന് വിദൂഷകന്‍.

വാല്‍ക്കഷണം-പൊക്കിളിനു ചുറ്റും സൂചി വയ്ക്കുന്ന ഏര്‍പ്പാട്‌ ഇപ്പോഴുമുണ്ടത്രെ!

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ഓപ്പറേഷന്‍ തിയേറ്ററില്‍ പൂജ
——————————–

തിരു:കഴിഞ്ഞ പൂജവയ്പിന്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയറ്റര്‍ പൂട്ടി ദുര്‍ഗ്ഗാപൂജ നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്‌ എന്‍.ദിനകര്‍ സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കി!
(കടപ്പാട്‌-ദേശാഭിമാനി)

–ഈ അന്ധവിശ്വാസികളെ എന്തു ചെയ്യണമെന്ന് ബ്ലോഗര്‍മാര്‍ തീരുമാനിക്കുക.

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

വാല്യം-3 അടുത്ത ഞായറാഴ്ച..(8/6/2008).

പ്രതികരണങ്ങള്‍ രേഖപ്പെടുത്തുവാന്‍ മറക്കില്ലല്ലോ?

################################################################

Advertisements

One thought on “വിദൂഷകന്റെ ബ്ലോഗ്‌ നിരൂപണം.കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ബ്ലോഗുകളില്‍ വന്ന ചില പോസ്റ്റുകള്‍ നിരൂപണം ചെയ്യപ്പെടുന്നു…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w